സ്വന്തം ലേഖകന്‍: അവസാന ഓവറുകളില്‍ ധോനിയുടെ വെടിക്കെട്ട്, ബംഗ്ലാദേശിനെ തകര്‍ത്ത ഇന്ത്യക്ക് ഏഷ്യാ കപ്പ്. കനത്ത മഴക്കും കാറ്റിനും ബംഗ്‌ളാദേശിന്റെ തലതെറിച്ച ആരാധകരുടെ വെറുപ്പിക്കലിനും ധോനിയേയും കൂട്ടരേയും തടയാനായില്ല. മഴ മൂലം 15 ഓവര്‍ ആക്കി ചുരുക്കിയ ഏഷ്യാ കപ്പ് ഫൈനലില്‍ എട്ടു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. സ്‌കോര്‍: ബംഗ്‌ളാദേശ് നിശ്ചിത 15 ഓവറില്‍ അഞ്ചിന് …
സ്വന്തം ലേഖകന്‍: ഉദയാ പിക്‌ചേഴ്‌സ് മടങ്ങി വരുന്നു, പുതിയ ചിത്രം കൊചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ. മലയാള സിനിമയുടെ ഗൃഹാതുരതയായ ഉദയാ പിക്‌ചേഴ്‌സ് മടങ്ങി വരുമ്പോള്‍ ഉദയയുടെ ഇളമുറക്കാരനായ നടന്‍ കുഞ്ചാക്കോ ബോബനാണ് അമരത്ത്. മലയാളത്തിലെ മുന്‍നിര ബാനറായിരുന്ന ഉദയാ പിക്‌ചേഴ്‌സ് കുഞ്ചാക്കോ ബോബന്റേയും പിതാവ് ബോബന്‍ കുഞ്ചാക്കോയുടെയും ഉടമസ്ഥതയില്‍ ഒട്ടേറെ സൂപ്പര്‍ ഹിറ്റുകള്‍ മലയാള …
സ്വന്തം ലേഖകന്‍: മാധ്യമ രാജാവ് റുപര്‍ട്ട് മര്‍ഡോക് നാലാമതും മിന്നുകെട്ടി, ഇത്തവണ വധു ഹോളിവുഡില്‍ നിന്ന്. പ്രശസ്ത ബോളിവുഡ് നടി ജെറി ഹാളിനെയാണ് ലണ്ടനിലെ സ്‌പെന്‍സര്‍ ഹൗസില്‍ നടന്ന ചടങ്ങില്‍ മര്‍ഡോക്ക് വിവാഹം കഴിച്ചത്. പട്രീഷ്യ ബുക്കറാണ് മര്‍ഡോക്കിന്റെ ആദ്യ ഭാര്യ. 1956 ലാണ് മര്‍ഡോക് പട്രീഷ്യയെ വിവാഹം കഴിച്ചത്. പതിനൊന്ന് വര്‍ഷം നീണ്ട ദാമ്പത്യം …
സ്വന്തം ലേഖകന്‍: കേന്ദ്ര ബജറ്റ്, കാറുകളുടെ വില കൂട്ടാന്‍ പ്രമുഖ കാര്‍ നിര്‍മ്മാതാക്കള്‍. ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ പുതിയ വാഹനങ്ങളുടെ വിലയില്‍ അടിസ്ഥാന സൗകര്യ സെസ് ചുമത്താന്‍ നിര്‍ദേശം വന്നതോടെയാണ് നിര്‍മ്മാതാക്കള്‍ വിവിധ മോഡലുകള്‍ക്ക് വില കൂട്ടിത്തുടങ്ങിയിരിക്കുന്നത്. മാരുതി, ഹോണ്ട, ഹുണ്ടായി, മഹീന്ദ്ര, മെഴ്‌സിഡസ് ബെന്‍സ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങി പ്രമുഖ നിര്‍മാതാക്കളെല്ലാം വില കൂട്ടി. …
സ്വന്തം ലേഖകന്‍: ഒറ്റയടിക്ക് 14,200 കിലോമീറ്റര്‍ പറന്ന് എമിറേറ്റ്‌സ് എയര്‍ബസ് എ 380 ജെറ്റ് റെക്കോര്‍ഡിട്ടു. ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നോണ്‍–സ്റ്റോപ് പറക്കലാണിത്. ദുബായില്‍നിന്ന് ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡുവരെ ഏകദേശം 14,200 കിലോമീറ്ററാണ് വിമാനം ഒറ്റയടിക്ക് പറന്നത്. 16 മണിക്കൂറും 24 മിനിറ്റും എടുത്തായിരുന്നു പറക്കല്‍. ഉദ്ഘാടനപ്പറക്കലിന് എ380 വിമാനമാണ് ഉപയോഗിച്ചതെങ്കിലും ഈ റൂട്ടില്‍ പതിവ് സര്‍വീസ് …
സ്വന്തം ലേഖകന്‍: റോക് താരമായ പള്ളി ഇമാമിന് തുര്‍ക്കിയിലെ മതകാര്യ വകുപ്പിന്റെ വിലക്ക്. രാജ്യത്തെ പ്രമുഖ റോക് സംഗീതജ്ഞനും പള്ളിയിലെ ഇമാമുമായ അഹ്മത് മുഹ്‌സിന്‍ തുസറിനെയാണ് സംഗീത പരിപാടികള്‍ നടത്തുന്നതില്‍ നിന്നും തുര്‍ക്കി മതകാര്യ വകുപ്പ് വിലക്കിയത്. തുസറിന്‍ പോര്‍ചുഗലില്‍ നടത്താനിരുന്ന സംഗീത പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. മുഹ്‌സിന്‍ അംഗമായ ഫിറോക് റോക് …
സ്വന്തം ലേഖകന്‍: മെക്‌സിക്കോയില്‍ നിന്നുള്ള പ്രേതബാധിതയായ സ്ത്രീയുടെ ഞെട്ടിക്കുന്ന വീഡിയോ വൈറലാകുന്നു. മെക്‌സിക്കോയിലെ കുലിയാക്കന്‍ ഗ്രാമത്തിലാണ് പ്രേതബാധിതയായ സ്ത്രീ ആളുകളെ പേടിപ്പിച്ച് വിറപ്പിക്കുന്നത്. വെളുത്ത വസ്ത്രങ്ങള്‍ ധരിച്ച് രാത്രി കാലങ്ങളില്‍ റോഡില്‍ ഇറങ്ങി നടക്കുന്ന ഇവര്‍ വാഹനങ്ങളില്‍ പോകുന്നവരെ തടഞ്ഞു നിര്‍ത്തി ഭയപ്പെടുത്താറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കാറുകളുടെ വിന്‍ഡോയില്‍ തട്ടി അലറി വിളിക്കുകയാണ് പതിവ്. ഇവര്‍ …
സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം, സുനാമി ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. പടിഞ്ഞാറന്‍ ഇന്തോനേഷ്യയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 7.9 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഭൂകമ്പത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രാദേശിക സമയം 8.49 നാണ് ഭൂചലനം ഉണ്ടായത്. പഡങ്ങ് നഗരത്തിന് തെക്ക് പടിഞ്ഞാറ് 808 കിലോമീറ്റര്‍ മാറി 10 കിലോമീറ്റര്‍ താഴെയാണ് പ്രഭവകേന്ദ്രം. ഭൂകമ്പത്തെ …
സ്വന്തം ലേഖകന്‍: തൃശൂരില്‍ ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച പാസ്റ്റര്‍ക്ക് 40 വര്‍ഷം കഠിന തടവ്. കുട്ടികള്‍ക്ക് എതിരായ ലൈംഗികാതിക്രമം തടയല്‍ (പോക്‌സോ) കേസില്‍ സംസ്ഥാനത്ത് ഒരാള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ശിക്ഷയാണിത്. കോട്ടയം നെടുങ്കണ്ടം കറുകച്ചാല്‍ കുറ്റിക്കല്‍ വീട്ടില്‍ സനില്‍ കെ. ജെയിംസിനെയാണ് ശിക്ഷിച്ചത്. 40 വര്‍ഷം കഠിന തടവും 20,000 രൂപ പിഴയുമാണ് കോടതി …
സ്വന്തം ലേഖകന്‍: അന്തരിച്ച മുന്‍ രാഷ്ട്രപതി അബ്ദുള്‍കലാമിന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി, അനുവദിക്കില്ലെന്ന് കുടുംബം. രാമേശ്വരത്തെ പെയ്കറുമ്പിയില്‍ വി പൊന്‍രാജ് എന്നയാളാണ് പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. അബ്ദുള്‍കലാം വിഷന്‍ പാര്‍ട്ടി (വിഐപി) എന്നാണ് പാര്‍ട്ടിയുടെ പേര്. അബ്ദുള്‍കലാമിന്റെ ഉപദേഷ്ടാവായിരുന്നു പൊന്‍രാജ്. രാഷ്ര്ടീയ ചായ്‌വുകളോ അജണ്ടകളോ ഇല്ലാതിരുന്ന കലാമിന്റെ പേര് രാഷ്ര്ടീയ പാര്‍ട്ടിക്കുവേണ്ടി ഉപയോഗിക്കുന്നതില്‍ എതിര്‍പ്പുമായി കലാമിന്റെ …