1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 2, 2016

സ്വന്തം ലേഖകന്‍: അന്തരിച്ച മുന്‍ രാഷ്ട്രപതി അബ്ദുള്‍കലാമിന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി, അനുവദിക്കില്ലെന്ന് കുടുംബം. രാമേശ്വരത്തെ പെയ്കറുമ്പിയില്‍ വി പൊന്‍രാജ് എന്നയാളാണ് പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. അബ്ദുള്‍കലാം വിഷന്‍ പാര്‍ട്ടി (വിഐപി) എന്നാണ് പാര്‍ട്ടിയുടെ പേര്.

അബ്ദുള്‍കലാമിന്റെ ഉപദേഷ്ടാവായിരുന്നു പൊന്‍രാജ്.
രാഷ്ര്ടീയ ചായ്‌വുകളോ അജണ്ടകളോ ഇല്ലാതിരുന്ന കലാമിന്റെ പേര് രാഷ്ര്ടീയ പാര്‍ട്ടിക്കുവേണ്ടി ഉപയോഗിക്കുന്നതില്‍ എതിര്‍പ്പുമായി കലാമിന്റെ കുടുംബവും രംഗത്തെത്തി. കലാമിന്റെ കുടുംബത്തെയോ മറ്റ് ബന്ധുക്കളെയോ പാര്‍ട്ടി രൂപീകരിക്കുന്നകാര്യം അറിയിച്ചിരുന്നില്ല.

രാഷ്ര്ടീയ പ്രവര്‍ത്തനത്തിനായി കലാമിന്റെ പേര് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും കുടുംബം വ്യക്തമാക്കി. എന്നാല്‍ എതിര്‍പ്പുകള്‍ തന്നെ ബാധിക്കില്ലെന്ന് പൊന്‍രാജ് പറഞ്ഞു. ആര്‍ക്കു വേണമെങ്കിലും അസ്വസ്ഥരാകാം. അതില്‍ തനിക്ക് ചെയ്യാന്‍ ഒന്നുമില്ല.

അദ്ദേഹത്തിന്റെ സഹോദരങ്ങളെ ഇക്കാര്യം അറിയിച്ചിരുന്നതായും രണ്ട് പേരുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ ഒന്ന് താന്‍ തെരഞ്ഞെടുക്കുകയായിരുന്നെന്നും പൊന്‍രാജ് വ്യക്തമാക്കി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ എല്ലാ മണ്ഡലങ്ങളിലും മത്സരിക്കാനാണ് വിഐപിയുടെ തീരുമാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.