1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഭരണത്തുടർച്ച പ്രവചിച്ച് എക്സിറ്റ് പോളുകൾ; എൽഡിഎഫ് തരംഗമെന്ന് കണക്കുകൾ
സംസ്ഥാനത്ത് ഭരണത്തുടർച്ച പ്രവചിച്ച് എക്സിറ്റ് പോളുകൾ; എൽഡിഎഫ് തരംഗമെന്ന് കണക്കുകൾ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഇന്ത്യ ടുഡെ-ആക്‌സിസ് മൈ ഇന്ത്യ, റിപ്പബ്ലിക്-സിഎന്‍എക്‌സ്, എന്‍ഡിടിവി സര്‍വേ ഫലങ്ങളാണു പുറത്തുവന്നത്. എല്‍ഡിഎഫിനു 104 മുതല്‍ 120 വരെ സീറ്റാണ് ഇന്ത്യ ടുഡെ-ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്. യുഡിഎഫിനു 20-36 സീറ്റും എന്‍ഡിയ്ക്ക് 0-2 സീറ്റും സര്‍വേ പറയുന്നു. 72-80 സീറ്റാണ് എല്‍ഡിഎഫിനു …
സംവിധായകനും ഛായാഗ്രഹകനുമായ കെ.വി. ആനന്ദ് അന്തരിച്ചു; അന്ത്യം ചെന്നൈയിൽ
സംവിധായകനും ഛായാഗ്രഹകനുമായ കെ.വി. ആനന്ദ് അന്തരിച്ചു; അന്ത്യം ചെന്നൈയിൽ
സ്വന്തം ലേഖകൻ: സംവിധായകനും ഛായാഗ്രഹകനുമായ കെ.വി. ആനന്ദ് അന്തരിച്ചു. ഹൃദയാഘാതം മൂലം ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. 54 വയസ്സായിരുന്നു. തേന്മാവിൻ കൊമ്പത്ത്, മിന്നാരം, ചന്ദ്രലേഖ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ ചലിപ്പിച്ച അദ്ദേഹം അയൻ, കാപ്പാൻ, മാട്രാന്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ കൂടിയായിരുന്നു. ഛായാഗ്രാഹകനായ പി.സി. ശ്രീറാമിന്റെ സഹായിയായാണ് കരിയര്‍ തുടങ്ങുന്നത്. സഹ ഛായാഗ്രാഹകനായി ഗോപുര വാസലിലേ, …
സംസ്ഥാനത്ത് ഇന്ന് 38,607 പേ ർക്ക് കോവിഡ്; രണ്ടാം ഡോസു കാർക്ക് വാക്സിനേഷന് പ്രത്യേക തീയതിയും സമയവും
സംസ്ഥാനത്ത് ഇന്ന് 38,607 പേ ർക്ക് കോവിഡ്; രണ്ടാം ഡോസു കാർക്ക് വാക്സിനേഷന് പ്രത്യേക തീയതിയും സമയവും
സ്വന്തം ലേഖകൻ: കേരളത്തില്‍ വ്യാഴാഴ്ച 38,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5369, കോഴിക്കോട് 4990, തൃശൂര്‍ 3954, തിരുവനന്തപുരം 3940, മലപ്പുറം 3857, കോട്ടയം 3616, പാലക്കാട് 2411, കൊല്ലം 2058, ആലപ്പുഴ 2043, കണ്ണൂര്‍ 1999, പത്തനംതിട്ട 1245, ഇടുക്കി 1153, കാസര്‍ഗോഡ് 1063, വയനാട് 909 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
നവജാത ശിശുക്കൾക്കും ഇനി ആധാർ കാർഡ്: ഓൺലൈനാ യും ഓഫ്‌ലൈനായും അപേക്ഷ നൽകാം
നവജാത ശിശുക്കൾക്കും ഇനി ആധാർ കാർഡ്: ഓൺലൈനാ യും ഓഫ്‌ലൈനായും  അപേക്ഷ നൽകാം
സ്വന്തം ലേഖകൻ: നവജാത ശിശുക്കൾക്കും ആധാർ നൽകാൻ യുണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ)തീരുമാനിച്ചു. ഐഡന്റിറ്റിയും വിലാസവും തെളിയിക്കാനുള്ള പ്രധാന രേഖയായി മാറിയതും 12 അക്ക ആധാർ നമ്പറിന് പ്രധാന്യംവർധിച്ചതോടെയുമാണ് ഈ സൗകര്യം ജനിച്ചയുടനെയുള്ള കുട്ടികൾക്കും നൽകാൻ തീരുമാനിച്ചത്. ബയോമെട്രിക് ഉൾപ്പെടുത്താതെയാകും നവജാത ശിശുക്കൾക്ക് ആധാർ അനവദിക്കുക. രക്ഷാകർത്താക്കളുടെ മുഖചിത്രമായിരിക്കും ബയോമെട്രിക് വിവരങ്ങൾക്കായി ശേഖരിക്കുക. കുട്ടിക്ക് …
“സ്ത്രീകളെ എങ്ങനെ മര്യാദ പഠിപ്പിക്കാം?“ കൊറോണക്കാ ലത്ത് ആളുകൾ ഗൂഗിളില്‍ കൂടുതല്‍ തിരഞ്ഞ ചോദ്യം!
“സ്ത്രീകളെ എങ്ങനെ മര്യാദ പഠിപ്പിക്കാം?“ കൊറോണക്കാ ലത്ത് ആളുകൾ ഗൂഗിളില്‍ കൂടുതല്‍ തിരഞ്ഞ ചോദ്യം!
സ്വന്തം ലേഖകൻ: കൊറോണക്കാലത്ത് ഗൂഗിളില്‍ ഏറെ തിരയപ്പെടുന്നവയില്‍ ഒന്ന് റസിപ്പികളാണ്. എന്നാല്‍ ഈ തിരച്ചില്‍ ആളുകളുടെ മനോഭാവവുമായി ബന്ധപ്പെട്ടാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. 2020 ല്‍ കൊറോണ മഹമാരി തുടങ്ങിയ സമയം മുതല്‍ 165 മില്യണ്‍ തവണ തിരഞ്ഞ സംഭവം കണ്ട് ഞെട്ടിയിരിക്കുകയാണ് ഗവേഷകര്‍. എങ്ങനെ നിങ്ങളുടെ ഭാര്യയെ അല്ലെങ്കില്‍ വീട്ടിലെ സ്ത്രീയെ നിയന്ത്രിക്കാം, മര്യാദ പഠിപ്പിക്കാം …
ആദ്യ ചാന്ദ്ര യാത്രികന്‍ മൈക്ക ല്‍ കൊളിന്‍സ് അന്തരിച്ചു; അപ്പോളോ-11 ദൗത്യത്തിലെ മൂവര്‍ സംഘത്തില്‍ അംഗം
ആദ്യ ചാന്ദ്ര യാത്രികന്‍ മൈക്ക ല്‍ കൊളിന്‍സ് അന്തരിച്ചു; അപ്പോളോ-11 ദൗത്യത്തിലെ മൂവര്‍ സംഘത്തില്‍ അംഗം
സ്വന്തം ലേഖകൻ: മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ അപ്പോളോ-11 ദൗത്യത്തിലെ മൂവര്‍സംഘത്തില്‍ ഒരുവനായ മൈക്കല്‍ കൊളിന്‍സ് (90) ബുധനാഴ്ച അന്തരിച്ചു. നീല്‍ ആംസ്‌ട്രോങ്ങും എഡ്വിന്‍ ആള്‍ഡ്രിനും ചന്ദ്രനില്‍ കാല്‍മുദ്ര പതിപ്പിച്ചപ്പോള്‍ ഇവര്‍ സഞ്ചരിച്ച വാഹനവുമായി കമാന്‍ഡ് മൊഡ്യൂള്‍ പൈലറ്റായിരുന്ന കൊളിന്‍സ് മൈലുകള്‍ക്കപ്പുറം ചന്ദ്രനെ ചുറ്റിക്കൊണ്ടിരുന്നു. 1969 ജൂലായ് 20-നായിരുന്നു ചന്ദ്രനില്‍ മൂവര്‍സംഘം എത്തിയത്. സൈനിക ഉദ്യോഗസ്ഥന്റെ …
ജോലി കിട്ടിയാലും ഇല്ലെങ്കിലും മക്‌ഡൊണാള്‍ഡ്‌സിന്റെ അഭി മുഖത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് 50 ഡോളര്‍!
ജോലി കിട്ടിയാലും ഇല്ലെങ്കിലും  മക്‌ഡൊണാള്‍ഡ്‌സിന്റെ അഭി മുഖത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് 50 ഡോളര്‍!
സ്വന്തം ലേഖകൻ: മക്‌ഡൊണാള്‍ഡില്‍ ജോലിയ്ക്കായുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ക്ക് പുതിയ ഓഫറുമായി എത്തുകയാണ് കമ്പനി. മക്‌ഡൊണാള്‍ഡ്‌സിന്റെ ഫ്‌ലോറിഡ, ടമ്പ മേഖലയിലെ ഔട്ട്‌ലെറ്റുകളില്‍ ജോലിയ്ക്ക് അപേക്ഷിച്ച് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ക്ക് 50 ഡോളര്‍ നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിയ്ക്കുന്നത്. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ക്ക് ജയിച്ചാലും തോറ്റാലും ഈ പണം നല്‍കുമെന്നാണ് കമ്പനി ഉറപ്പ് നല്‍കുന്നത്. പ്രഗത്ഭരായ തൊഴിലാളികളെ ആകര്‍ഷിക്കുന്നതിനായി ബിസിനസ് സ്ഥാപനങ്ങള്‍ പലവിധ …
സംസ്ഥാനത്ത് ഇന്ന് 35,013 പേർ ക്ക് കോവിഡ്; കൂട്ടംകൂടുന്നതും പുറത്തിറങ്ങുന്നതും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് ഇന്ന് 35,013 പേർ ക്ക് കോവിഡ്; കൂട്ടംകൂടുന്നതും പുറത്തിറങ്ങുന്നതും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: കേരളത്തില്‍ ബുധനാഴ്ച 35,013 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. പ്രതിദിന കണക്കിൽ ബുധനാഴ്ചയും എറണാകുളമാണ് മുന്നിൽ. 5287 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട്, തൃശൂര്‍ ജില്ലകളിൽ നാലായിരത്തിനു മുകളിലാണ് പുതിയ രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,190 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് …
മുഖത്ത് മാസ്കിന്റെ പടം വരച്ച് ഊരു ചുറ്റിയ ഇൻസ്റ്റഗ്രാം താരം കുടുങ്ങി; ഒടുവിൽ മാപ്പ് പറഞ്ഞ് തലയൂരൽ
മുഖത്ത് മാസ്കിന്റെ പടം വരച്ച് ഊരു ചുറ്റിയ ഇൻസ്റ്റഗ്രാം താരം കുടുങ്ങി; ഒടുവിൽ മാപ്പ് പറഞ്ഞ് തലയൂരൽ
സ്വന്തം ലേഖകൻ: മുഖത്ത് മാസ്കിന്റെ പടം വരച്ച് െപാതു ഇടങ്ങളിൽ കറങ്ങിയ ഇൻസ്റ്റഗ്രാം താരങ്ങൾ ബാലിയിൽ പിടിയിൽ. ബാലിയിലെ ഒരു സൂപ്പർമാർക്കറ്റിലാണ് മാസ്കിന്റെ പടം മുഖത്ത് വരച്ച് രണ്ടു പേർ കടന്നുകൂടിയത്. പിന്നാലെ ഇൻസ്റ്റഗ്രമിൽ പിന്തുടരുന്നവർക്ക് വേണ്ടി ഇവർ വിഡിയോയും പങ്കുവച്ചു. സൂപ്പർമാർക്കറ്റിലെ ജീവനക്കാരനെ കബളിപ്പിച്ചാണ് മാസ്ക് ധരിക്കാതെ ഇരുവരും അകത്തുകടന്നത്. ഒറ്റനോട്ടത്തിൽ മാസ്കാണെന്ന് തോന്നും …
പുതിയ കോവിഡ് വകഭേദത്തെ തടയാൻ ഇരട്ട മാസ്ക്; ഉപയോ​ഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
പുതിയ കോവിഡ് വകഭേദത്തെ തടയാൻ ഇരട്ട മാസ്ക്; ഉപയോ​ഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
സ്വന്തം ലേഖകൻ: കേരളത്തിൽ കൊറോണ വെെറസിന്റെ പുതിയ വകഭേദങ്ങൾ കണ്ടെത്തിയതോടെ ഇവയെ ചെറുക്കാൻ നിലവിൽ ഉപയോ​ഗിക്കുന്ന ഒറ്റ മാസ്ക് മതിയാവില്ലെന്നും ഡബിൾ മാസ്ക് ഉപയോ​ഗിക്കുന്നത് നല്ലതാണെന്നും വിദ​ഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. ഇക്കാര്യം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിനിടെ പറഞ്ഞിരുന്നു. 2021 ഫെബ്രുവരിയിൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി.) ആണ് ഇത്തരത്തിൽ …