സ്വന്തം ലേഖകൻ: കേരളത്തില്‍ കോവിഡ് കുതിപ്പ് തുടരുന്നു. 28,447 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളിലായി 2,90,262 സാംപിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,617 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.78. ഇതുവരെ ആകെ 1,48,58,794 …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് ശനിയാഴ്ച മുതൽ പ്രവേശന വിലക്കേർപ്പെടുത്തി യുഎഇ. പത്തു ദിവസത്തേക്കാണ് നിരോധനം. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രം തീരുമാനം പുനഃപരിശോധിക്കുമെന്നാണ് വിവരം. കഴിഞ്ഞ 14 ദിവസം ഇന്ത്യയിൽ തങ്ങുകയോ ഇതുവഴി ട്രാൻസിറ്റ് ചെയ്യുകയോ ചെയ്ത യാത്രക്കാരെയും യുഎഇയിലേക്ക് വരാൻ അനുവദിക്കില്ല. ഇതു സംബന്ധിച്ച നിർദ്ദേശം വിമാനക്കമ്പനികൾക്ക് നൽകി. …
സ്വന്തം ലേഖകൻ: ലോകത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. വാക്‌സിനിലൂടെ രണ്ടാം തരംഗത്തെ പിടിച്ചുകെട്ടാന്‍ കഴിയുമെന്ന രാജ്യത്തിന്റെ ആത്മവിശ്വാസത്തെ ആശങ്കയിലാഴ്ത്തുന്ന വാര്‍ത്തകളാണ് എങ്ങും. ആശുപത്രികള്‍ നിറഞ്ഞിരിക്കുന്നു, പുറത്ത് സ്വകാര്യ വാഹനങ്ങളിലും ആംബുലന്‍സിലും കാത്തുകിടക്കുന്ന അടിയന്തര ചികിത്സ ആവശ്യമുളള രോഗികള്‍, ശ്മശാനങ്ങളില്‍ സംസ്‌കാരചടങ്ങുകള്‍ക്കായി ഊഴം കാത്ത് കിടക്കുന്ന മൃതദേഹങ്ങള്‍. …
സ്വന്തം ലേഖകൻ: രാജ്യത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിദിന കോവിഡ് രോഗികള്‍ മൂന്ന് ലക്ഷം കടന്നു. ഇന്നലെ 3,32,730 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 2,263 പേര്‍ കൂടി മരിച്ചു. 1,93,279 പേര്‍ ഇന്നലെ രോഗമുക്തരായി. 24,28,616 രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ 1,62,63,695 പേര്‍ക്ക് കോവിഡ് ബാധിച്ചു. 1,36,48,159 പേര്‍ രോഗമുക്തി നേടി. 1,86,920 …
സ്വന്തം ലേഖകൻ: 2005 ഫെബ്രുവരി 14നാണു യൂട്യൂബ് ആദ്യമായി തുടങ്ങിയത്. സീറ്റീവ് ഷെൻ, ചാഡ് ഹർലി, ജാവേദ് കരിം എന്നീ മൂന്നു ചെറുപ്പക്കാർ ചേർന്നായിരുന്നു ഈ സംരംഭം. പേയ്പാൽ കമ്പനിയിലെ മുൻ ജീവനക്കാരായിരുന്നു ഇവർ. ഇതിൽ ജാവേദിനായിരുന്നു യൂട്യൂബിലെ ആദ്യ വിഡിയോ അപ്‌ലോഡ‍് ചെയ്യാനുള്ള നിയോഗം. ‘ജാവേദ്’ എന്നു പേരുള്ള യൂട്യൂബ് അക്കൗണ്ടിൽ നിന്ന് ആ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 26995 പേർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 28 മരണം കൂടി സ്ഥിരീകരിച്ചു. കൊവിഡിൻ്റെ രണ്ടാം തരംഗത്തിൽ ഓക്സിജൻ ക്ഷാമം രൂക്ഷമായതോടെ സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ഓക്സിജൻ്റെ ഉത്പാദനവും വിതരണവും ക്ഷാമം നേരിടാനുള്ള നടപടികളും പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. ഓക്സിജൻ ലഭ്യത …
സ്വന്തം ലേഖകൻ: കോവിഡ് കണക്കുകള്‍ പ്രതിദിനം കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നും തിരിച്ചുമുള്ള വിമാനങ്ങള്‍ക്ക് കൂടുതല്‍ രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയേക്കും. ഇന്ത്യയിൽ നിന്നുള്ള ഓരോ വിമാനത്തിലും ശരാശരി നാല് രോഗബാധിതരുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. കോവിഡ് രോഗികൾ വർദ്ധിക്കുന്ന ഈയവസരത്തില്‍ ഇന്ത്യയുമായി രാജ്യാന്തര യാത്രകള്‍ക്ക് മിക്ക രാജ്യങ്ങളും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്. ഈ നിയന്ത്രണങ്ങൾ ഇന്ത്യയിലെ വിമാനയാത്രാമേഖലയെ കഴിഞ്ഞ തവണത്തെക്കാള്‍ …
സ്വന്തം ലേഖകൻ: പതിനെട്ടു വയസ്സു കഴിഞ്ഞവർക്ക് കോവിഡ് വാക്സീനായുള്ള റജിസ്ട്രേഷൻ ശനിയാഴ്ച ആരംഭിക്കും. കോവിൻ പോർട്ടലിൽ ആകും റജിസ്ട്രേഷൻ ആരംഭിക്കുക. മേയ് ഒന്നു മുതലാണ് ഇവർക്കുള്ള വാക്സിനേഷൻ തുടങ്ങുന്നത്. രാജ്യത്തെ പിടിച്ചുകുലുക്കി കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിനിടെയാണ് പതിനെട്ടിനു മുകളിൽ പ്രായം വരുന്ന എല്ലാവർക്കും വാക്സീൻ ഉറപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്. നിലവിൽ 45 വയസ്സിനു മുകളിലുള്ളവർക്കാണ് …
സ്വന്തം ലേഖകൻ: നാസയുടെ ചൊവ്വാദൗത്യ വാഹനമായ പെര്‍സിവിയറന്‍സ് ചൊവ്വയുടെ അന്തരീക്ഷത്തില്‍ നിന്നുള്ള കാര്‍ബണ്‍ ഡൈ ഓക്‌സൈഡില്‍ നിന്ന് ഓക്‌സിജന്‍ ഉത്പാദിപ്പിച്ചു. ഭൂമിയ്ക്ക് പുറത്തുള്ള ഒരു ഗ്രഹത്തില്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കാനുള്ള പരീക്ഷണം വിജയിച്ചതോടെ മറ്റൊരു ചരിത്രനേട്ടവും കൂടി നാസയുടെ ചൊവ്വാദൗത്യത്തിന് സ്വന്തം. ഭാവിയിലെ ബഹിരാകാശ പര്യവേക്ഷണങ്ങള്‍ക്ക് ഈ നേട്ടം പുതിയ വഴിത്തിരിവാകുമെന്നാണ് വിലയിരുത്തല്‍. ബഹിരാകാശ യാത്രികര്‍ക്ക് ശ്വസനത്തിനാവശ്യമായ …
സ്വന്തം ലേഖകൻ: കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദമാണ് രാജ്യത്ത് പടര്‍ന്നുപിടിക്കുന്നത് ഗവേഷകര്‍. വകഭേദം സംഭവിച്ച കൊറോണ വൈറസിന്റെ ഉറവിടം മഹാരാഷ്ട്രയാണെന്നാണ് നിഗമനം. അമരാവതിയില്‍ ഫെബ്രുവരിയിലാണ് കൊറോണ വൈറസിന്റെ B.1.617 വകഭേദം കണ്ടെത്തിയത്. യുകെ, ആഫ്രിക്ക,ബ്രസീല്‍ എന്നിവിടങ്ങളില്‍ കണ്ടെത്തിയ വകഭേദം സംഭവിച്ച വൈറസുകളെക്കാള്‍ അപകടകാരിയാണ് ഇന്ത്യയില്‍ കണ്ടെത്തിയിരിക്കുന്നത് എന്ന് ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നു. അതേസമയം ആ്രന്ധാപ്രദേശിലെ അമരാവതിയിൽ …