സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. പത്തനംതിട്ട 512, കോഴിക്കോട് 483, എറണാകുളം 473, കൊല്ലം 447, കോട്ടയം 354, തൃശൂര്‍ 341, മലപ്പുറം 329, തിരുവനന്തപുരം 263, ആലപ്പുഴ 246, കണ്ണൂര്‍ 199, കാസര്‍ഗോഡ് 126, വയനാട് 121, പാലക്കാട് 109, ഇടുക്കി 103 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: പ്രവാസികള്‍ക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.റ്റി.പി.സി.ആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന കേന്ദ്ര നിബന്ധനയിൽ കടുത്ത പ്രതിഷേധം. ഏകദേശം 5000 ഇന്ത്യന്‍ രൂപയോളം ചിലവഴിച്ചു വേണം ഗള്‍ഫ് രാജ്യങ്ങളില്‍ ടെസ്റ്റ് നടത്താന്‍. പ്രസ്തുത സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ നാട്ടില്‍ 1700 രൂപ ചിലവഴിച്ചു വീണ്ടുമൊരു ടെസ്റ്റ് ചെയ്യണമെന്ന നിബന്ധനയാണ് പ്രതിഷേധത്തിന് കാരണം. …
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളം അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ആർടിപിസിആർ ഫലം നിർബന്ധമാക്കി ഡൽഹി സർക്കാർ. വെള്ളിയാഴ്ച മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്. കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവർ 72 മണിക്കൂറില്‍ കൂടാത്ത നെഗറ്റീവ് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണമെന്നാണ് ഡൽഹി …
സ്വന്തം ലേഖകൻ: ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കു പോകുന്നവർക്കുള്ള പുതിയ നിബന്ധനകൾ നിലവിൽവന്നു. തിങ്കളാഴ്ച അർധരാത്രി മുതലാണ് പുതിയ നിയമങ്ങൾ പ്രാബല്യത്തിലായത്. ഇതുപ്രകാരം യാത്രക്കാരുടെ കൈവശം കൊവിഡ് നെഗറ്റിവ് പി.സി.ആർ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. യാത്രക്ക് 72 മണിക്കൂറിനുള്ളിലാണ് കൊവിഡ് ടെസ്റ്റ് നടത്തേണ്ടത്. കുട്ടികളടക്കം എല്ലാ പ്രായത്തിലുള്ള യാത്രക്കാർക്കും പി.സി.ആർ സർട്ടിഫിക്കറ്റ് ആവശ്യമാണ്. എല്ലാ അന്താരാഷ്ട്ര യാത്രക്കാരും …
സ്വന്തം ലേഖകൻ: മാര്‍ച്ച് ഒന്നു മുതല്‍ 60 വയസിനു മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള അസുഖ ബാധിതര്‍ക്കും കൊവിഡ് വാക്‌സിന്‍ വിതരണം നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 10,000 സര്‍ക്കാര്‍ കേന്ദ്രങ്ങളിലൂടെയും 20,000 സ്വകാര്യ കേന്ദ്രങ്ങളിലൂടെയുമാകും വാക്‌സിന്‍ വിതരണം നടത്തുക. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ സൗജന്യ നിരക്കിലാകും നല്‍കുകയെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. …
സ്വന്തം ലേഖകൻ: കേരളത്തില്‍ ചൊവ്വാഴ്ച 4034 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഒരാള്‍ക്ക് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചു. യുകെയില്‍ നിന്നു വന്ന് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 72 വയസുകാരനാണ് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന …
സ്വന്തം ലേഖകൻ: പ്രവാസി ഇന്ത്യക്കാരുടെ ദീര്‍ഘകാല ആവശ്യമായ പോസ്റ്റല്‍ ബാലറ്റിനു പൂര്‍ണ പിന്തുണ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്. പ്രവാസി വോട്ടിനായി സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്കിയ ഡോ. ഷംഷീര്‍ വയലിലുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രവാസികള്‍ക്ക് ഇലക്ട്രോണിക്കായി ലഭ്യമാക്കിയ പോസ്റ്റല്‍ ബാലറ്റിലൂടെ വിദേശത്തു നിന്ന് വോട്ടു …
സ്വന്തം ലേഖകൻ: തിരിച്ചറിയൽ രേഖകളില്ലാതെ ബയോമെട്രിക് അതിവേഗ യാത്രാ സംവിധാനത്തിലൂടെ യാത്രാ നടപടികൾ പൂർത്തിയാക്കുന്ന നടപടി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തുടങ്ങി. പാസ്‌പോർട്ടോ, എമിറേറ്റ്‌സ് ഐ.ഡി.യോ ഉപയോഗപ്പെടുത്തിയാണ് ഇതുവരെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയതെങ്കിൽ ഇനി മുതൽ ടിക്കറ്റ് ചെക്കിങ് കൗണ്ടർ മുതൽ വിമാനത്തിലേക്ക് കയറുന്നതു വരെ മുഖം മാത്രം കാണിച്ചാൽ മതിയാകും. ആദ്യഘട്ടമായി എമിറേറ്റ്‌സ് എയർെലെൻസിലെ …
സ്വന്തം ലേഖകൻ: ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എയർഫോഴ്സ് വണ്ണിൽ സവാരി വാഗ്ദാനം നൽകിയിരുന്നതായി റിപ്പോർട്ട്. ബിബിസിയുടെ ഡോക്യുമെന്ററിയിലാണ് ഇത് സംബന്ധിച്ച പരാമർശമുളളത്. 2019ൽ വിയറ്റ്നാമിൽ വെച്ച് നടന്ന ഉച്ചകോടിക്ക് ശേഷം എയർഫോഴ്സ് വണ്ണിൽ കിമ്മിന് ‘ലിഫ്റ്റ്’ വാഗ്ദാനം ചെയ്യുക വഴി ട്രംപ് ലോകത്തെ ഏറ്റവും …
സ്വന്തം ലേഖകൻ: വാട്‌സാപ്പ് പുതിയതായി അവതരിപ്പിച്ച സേവന-നയ വ്യവസ്ഥകള്‍ അംഗീകരിക്കാത്തവര്‍ക്ക് മെയ് 15 മുതല്‍ വാട്‌സാപ്പില്‍ സന്ദേശങ്ങള്‍ ലഭിക്കുകയോ സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുകയോ ഇല്ല. അവരുടെ അക്കൗണ്ടുകള്‍ നിര്‍ജീവം (Inactive) എന്ന പട്ടികയില്‍ ഉള്‍പ്പെടുത്തി മാറ്റിനിര്‍ത്തും. നയവ്യവസ്ഥകള്‍ അംഗീകരിച്ചാല്‍ സേവനങ്ങള്‍ തുടര്‍ന്ന് ഉപയോഗിക്കാം. എന്നാല്‍, ഉപയോക്താവ് അതിന് തയ്യാറാവാതെ അക്കൗണ്ട് 120 ദിവസം നിര്‍ജീവമായിക്കിടന്നാല്‍ ആ …