1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കൊവിഡ്; രണ്ടാം ഘട്ട വാക്സിനേഷൻ രജിസ്ട്രേഷനും പൂർത്തിയായി
സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കൊവിഡ്; രണ്ടാം ഘട്ട വാക്സിനേഷൻ രജിസ്ട്രേഷനും പൂർത്തിയായി
സ്വന്തം ലേഖകൻ: കേരളത്തിൽ കൊവിഡ് രോഗവ്യാപനം തുടരുന്നു. സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 5011 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 68,416 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,70,768 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 …
പുതിയ നയം അംഗീകരി ക്കാത്തവരുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യില്ലെന്ന് വാട്സാപ്; സിഗ്നിലേക്ക് ചേക്കേറി ലോകം
പുതിയ നയം അംഗീകരി ക്കാത്തവരുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യില്ലെന്ന് വാട്സാപ്; സിഗ്നിലേക്ക് ചേക്കേറി ലോകം
സ്വന്തം ലേഖകൻ: പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ ഫെബ്രുവരി 8ന് ഡിലീറ്റ് ചെയ്യില്ലെന്ന് വാട്സാപ്. പുതിയ നയം ലോകമൊട്ടാകെ വാട്സാപ് ഉപയോക്താക്കൾ‌ക്കിടയിൽ പ്രതിഷേധവും ആശയക്കുഴപ്പവുമുണ്ടാക്കിയ സാഹചര്യത്തിലാണ് വാട്സാപ് നിലപാട് മാറ്റിയത്. പുതിയ നയം വ്യക്തമായി മനസ്സിലാക്കി തീരുമാനമെടുക്കാൻ സമയം നൽകും. സ്വകാര്യതയിൽ വിട്ടുവീഴ്ചയെന്ന വാട്​സാപ്പ്​ നയത്തിൽ പ്രതിഷേധിച്ച്​ കൂടുവിട്ട ഉപയോക്​താക്കൾ കൂട്ടമായി എത്തിയതോടെ സമൂഹ മാധ്യമമായ …
ലണ്ടനേയും പാരീസിനേയും പിന്തള്ളി ബെംഗളൂരു ടെക് നഗരങ്ങളിൽ ലോകത്ത് ഒന്നാമത്
ലണ്ടനേയും പാരീസിനേയും പിന്തള്ളി ബെംഗളൂരു ടെക് നഗരങ്ങളിൽ ലോകത്ത് ഒന്നാമത്
സ്വന്തം ലേഖകൻ: ലോകത്ത് അതിവേഗം വളരുന്ന ടെക് നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ ബെംഗളൂരു ഒന്നാമത്. ജനുവരി രണ്ടാം വാരം ലണ്ടനില്‍ പുറത്തിറക്കിയ പുതിയ പഠന റിപ്പോര്‍ട്ട് പ്രകാരം ലണ്ടന്‍, മ്യൂണിക്ക്, ബെര്‍ലിന്‍, പാരീസ് എന്നീ ലോകോത്തര നഗരങ്ങളെ പിന്തള്ളിയാണ് ബെംഗളൂരു മികച്ച ടെക് ഹബ് എന്ന നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ പട്ടികയില്‍ …
സംസ്ഥാനത്ത് ഇന്ന് 5624 പേര്‍ക്ക് കൊവിഡ്; എല്ലാ വീട്ടിലും ലാപ്‌ടോപ് പദ്ധതിയുമായി ധനമന്ത്രി
സംസ്ഥാനത്ത് ഇന്ന് 5624 പേര്‍ക്ക് കൊവിഡ്; എല്ലാ വീട്ടിലും ലാപ്‌ടോപ് പദ്ധതിയുമായി ധനമന്ത്രി
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 5624 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 799, കോഴിക്കോട് 660, കോട്ടയം 567, തൃശൂര്‍ 499, മലപ്പുറം 478, കൊല്ലം 468, പത്തനംതിട്ട 443, ആലപ്പുഴ 353, തിരുവനന്തപുരം 301, ഇടുക്കി 290, വയനാട് 241, കണ്ണൂര്‍ 219, പാലക്കാട് 209, കാസര്‍ഗോഡ് 97 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
കൊവിഡ് ദീർഘകാലത്തേയ്ക്ക് ബാധിക്കുന്നത് 6 അവയവങ്ങളെയെന്ന് പഠനം
കൊവിഡ് ദീർഘകാലത്തേയ്ക്ക് ബാധിക്കുന്നത് 6 അവയവങ്ങളെയെന്ന് പഠനം
സ്വന്തം ലേഖകൻ: കൊവിഡ് മനുഷ്യശരീരത്തിലെ ചില അവയവങ്ങളെ ഗുരുതരമായ തരത്തിൽ ബാധിക്കുമെന്ന് പഠനം. പ്രധാനമായും ആറ് അവയവങ്ങളെയാണ് കൊറോണവൈറസ് നോട്ടമിടുന്നത്. അവയ്ക്ക് കൊവിഡ് 19 ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ നിസ്സാരമല്ല. ഇതിൽ ആദ്യത്തേത് നമ്മുടെ ശ്വാസകോശം തന്നെയാണ്. കൊവിഡ് രോഗ മുക്തരായ പലരും ക്ഷീണവും നെഞ്ചുവേദനയും ശ്വാസംമുട്ടലും തുടർന്നും തങ്ങൾക്ക് അനുഭവപ്പെട്ടതായി പറയുന്നു. ശ്വാസകോശത്തിലെ കോശ സംയുക്തങ്ങളെയും …
സമൂസയെ ബഹിരാകാശത്തേയ്ക്ക് വിട്ട് ബ്രിട്ടനിലെ ഇന്ത്യൻ റസ്റ്റോറന്റ് ഉടമ; ചെന്ന് വീണത് ഫ്രാൻസിൽ
സമൂസയെ ബഹിരാകാശത്തേയ്ക്ക് വിട്ട് ബ്രിട്ടനിലെ ഇന്ത്യൻ റസ്റ്റോറന്റ് ഉടമ; ചെന്ന് വീണത് ഫ്രാൻസിൽ
സ്വന്തം ലേഖകൻ: സമൂസയെ ബഹിരാകാശത്തേയ്ക്ക് വിട്ട് ബ്രിട്ടനിലെ ഇന്ത്യൻ റസ്റ്റോറന്റ് ഉടമ. ബാത്ത്​ പട്ടണത്തിൽ കൊച്ചു റസ്​റ്റൊറൻറുമായി കഴിഞ്ഞ നീരജ്​ ഗദർ എന്ന ഇന്ത്യക്കാരനാണ്​ കഴിഞ്ഞ ദിവസം ഇഷ്​ട വിഭവമായ സമൂസയെ ബഹിരാകാശ ദൗത്യം ഏൽപിച്ചത്​. സുഹൃത്തുക്കളിൽ ചിലരോടായി നേരത്തെ തട്ടിവിട്ട തമാശ കാര്യമാക്കാൻ തീരുമാനമെടുക്കുകയായിരുന്നു. സമൂസയുടെ ബഹിരാകാശ യാത്ര കാണാൻ കാത്തുനിന്നവരെ സാക്ഷിയാക്കി കഴിഞ്ഞ …
സംസ്ഥാന ബജറ്റ്: പ്രവാസി പെന്‍ഷന്‍ 3500 രൂപയാക്കി; തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് പ്രവാസി തൊഴില്‍ പദ്ധതി
സംസ്ഥാന ബജറ്റ്: പ്രവാസി പെന്‍ഷന്‍ 3500 രൂപയാക്കി; തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് പ്രവാസി തൊഴില്‍ പദ്ധതി
സ്വന്തം ലേഖകൻ: തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് ഏകോപിത പ്രവാസി തൊഴില്‍ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി. പദ്ധതിയുടെ ഭാഗമായി മടങ്ങിവരുന്നവരുടെ പട്ടിക തയ്യാറാക്കും. മടങ്ങിവരുന്നവര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കി വീണ്ടും വിദേശത്ത് പോകാനുള്ള സഹായവും ലഭ്യമാക്കും. പദ്ധതിക്കുവേണ്ടി 100 കോടി രൂപ വകയിരുത്തുമെന്ന് ധനമന്ത്രി പറഞ്ഞു. സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 30 കോടിയും പ്രഖ്യാപിച്ചു. പ്രവാസി ക്ഷേമനിധിക്ക് ഒമ്പത് …
ക്ഷേമ, വികസന സ്വപ്നങ്ങൾ പങ്കുവെച്ച് സംസ്ഥാന ബജറ്റ്; തൊഴില്‍, വിദ്യാഭ്യാസ, കാർഷിക മേഖലകൾക്ക് മെച്ചം
ക്ഷേമ, വികസന സ്വപ്നങ്ങൾ പങ്കുവെച്ച് സംസ്ഥാന ബജറ്റ്; തൊഴില്‍, വിദ്യാഭ്യാസ, കാർഷിക മേഖലകൾക്ക് മെച്ചം
സ്വന്തം ലേഖകൻ: ക്ഷേമ, വികസന സ്വപ്നങ്ങൾ പങ്കുവെച്ച് സംസ്ഥാന ബജറ്റ്; തൊഴില്‍, വിദ്യാഭ്യാസ, കാർഷിക മേഖലകൾക്ക് ഊന്നല്‍ നല്‍കിയുമുള്ള ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗത്തിൽ തറവിലകള്‍ നിശ്ചയിച്ച് കര്‍ഷകര്‍ക്ക് അനുകൂലമായ പദ്ധതികളും ധനമന്ത്രി പ്രഖ്യാപിച്ചു. എല്ലാക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി വര്‍ധിപ്പിച്ചതാണ് പ്രധാനപ്രഖ്യാപനം. റേഷന്‍ …
സംസ്ഥാനത്ത് ഇന്ന് 5490 പേര്‍ക്ക് കൊവിഡ്; മഹാമാരിയുടെ ആഘാതമേറ്റ് സാമ്പത്തിക വളർച്ചാ നിരക്ക്
സംസ്ഥാനത്ത് ഇന്ന് 5490 പേര്‍ക്ക് കൊവിഡ്; മഹാമാരിയുടെ ആഘാതമേറ്റ് സാമ്പത്തിക വളർച്ചാ നിരക്ക്
സ്വന്തം ലേഖകൻ: കേരളത്തില്‍ വ്യാഴാഴ്ച 5490 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. യുകെയില്‍ നിന്നുവന്ന് പോസിറ്റീവായി തുടര്‍പരിശോധനയ്ക്കായി എന്‍ഐവി പുണെയിലേക്ക് അയച്ചിരുന്ന 3 പേരില്‍ ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയിലെ 25, 27 വയസുള്ള രണ്ടുപേര്‍ക്കും പത്തനംതിട്ട ജില്ലയിലെ 52 വയസുള്ള ഒരാള്‍ക്കുമാണ് ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചത്. ഇവരെല്ലാം പുരുഷന്‍മാരാണ്. …
ഒമാനിൽ ക്വാറന്റീൻ ലംഘിച്ചാൽ 1.9 ലക്ഷത്തിലധികം രൂപ പിഴ; ബ്രേസ്‌ലറ്റ് സൂക്ഷിക്കണം
ഒമാനിൽ ക്വാറന്റീൻ ലംഘിച്ചാൽ 1.9 ലക്ഷത്തിലധികം രൂപ പിഴ; ബ്രേസ്‌ലറ്റ് സൂക്ഷിക്കണം
സ്വന്തം ലേഖകൻ: ഒമാനിൽ ക്വാറന്റീൻ ചട്ടങ്ങൾ ലംഘിച്ചാൽ 1,000 റിയാൽ (1.9 ലക്ഷത്തിലേറെ രൂപ) പിഴ. മെഡിക്കൽ ബ്രേസ് ലറ്റ് അഴിക്കുകയോ കേടാക്കുകയോ ചെയ്യുക, പരിശോധന നടത്താതിരിക്കുക തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. നിയമലംഘകരെ പിടികൂടാൻ നിരീക്ഷണം ശക്തമാക്കാനും തീരുമാനിച്ചു. ക്വാറന്റീൻ കാലാവധി കഴിഞ്ഞാൽ ബ്രേസ് ലറ്റ് മടക്കി നൽകണമെന്നാണ് ആരോഗ്യമന്ത്രാലയം നിർദേശം. പ്രവാസികളിൽ പലരും ബ്രേസ് …