സ്വന്തം ലേഖകൻ: ജനുവരി 16 മുതല്‍ രാജ്യത്ത് വാക്‌സിന്‍ വിതരണം ആരംഭിക്കുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് പ്രതിരോധത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമാണ് ആദ്യ ഘട്ടത്തില് വാക്‌സിന്‍ വിതരണം ചെയ്യുക. 30 കോടി പേര്‍ക്കാണ് ഇത്തരത്തില്‍ വാക്‌സിന്‍ ലഭിക്കുക. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. തദ്ദേശീയമായി ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കൊവാക്‌സിനും അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയിട്ടുണ്ടെങ്കിലും …
സ്വന്തം ലേഖകൻ: ഇന്ത്യ-ഓസ്‌ട്രേലിയ മാച്ചിനിടെ ഇന്ത്യന്‍ കളിക്കാര്‍ക്ക് നേരെ വംശീയാധിക്ഷേപം നടത്തിയ കാണികളെ പുറത്താക്കി. ടെസ്റ്റിന്റെ നാലാം ദിവസവും ബൗളര്‍ സിറാജിന് നേരെ തുടര്‍ച്ചയായി വംശീയാധിക്ഷേപം നടത്തിയ കാണികളെയാണ് അധികൃതര്‍ പുറത്താക്കിയത്. ബൗണ്ടറി ലൈനരികില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സിറാജിനെ കാണികള്‍ വംശീയമായി അധിക്ഷേപിച്ച് സംസാരിക്കുകയായിരുന്നു. ക്യാപ്റ്റന്‍ രഹാനെയും സിറാജും അംപയറുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് സുരക്ഷാ …
സ്വന്തം ലേഖകൻ: പ്രവാസി ഭാരതീയ സമ്മാൻ ജിസിസി രാജ്യങ്ങളിലെ 3 മലയാളികൾക്കു ലഭിച്ചതിൽ അഭിമാനത്തോടെ പ്രവാസി മലയാളികൾ. ഖത്തറിലെ ഇഎൻടി സർജൻ ഡോ. മോഹൻ തോമസ് പകലോമറ്റം, സൌദി അറേബ്യയിലെ വ്യവസായി ഡോ. സിദ്ദീഖ് അഹമ്മദ്, ബഹ്റൈനിലെ വ്യവസായി കെ.ജി. ബാബുരാജൻ എന്നിവരുൾപ്പെടെ 26 വ്യക്തികൾക്കും 4 സംഘടനകൾക്കുമാണ് ഇത്തവണ രാഷ്ട്രപതിയുടെ പ്രവാസി ഭാരതീയ പുരസ്കാരം. …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 5528 പേര്‍ക്ക് കൊവിഡ്. യുകെയില്‍നിന്നു വന്ന ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. 24 മണിക്കൂറിനിടെ 61,239 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.03. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3279 ആയി. ചികിത്സയിലായിരുന്ന 5424 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 64,318 പേരാണ് …
സ്വന്തം ലേഖകൻ: മുംബൈയിൽ 2008ൽ നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ലഷ്കറെ തൊയ്ബ തീവ്രവാദിയുമായ സാക്കിർ റഹ്‌മാന്‍ ലഖ്‌വിക്ക് 15 വർഷം തടവ്. പാകിസ്താനിലെ ഭീകരവിരുദ്ധ കോടതിയാണ് ലഖ്‌വിക്ക് തടവുശിക്ഷ വിധിച്ചതെന്ന് പാകിസ്താൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ആറ് ദിവസം മുൻപാണ് ഭീകരവാദവുമായി ബന്ധപ്പെട്ട പണമിടപാടുകളുടെ പേരിൽ ലഖ്‌വി അറസ്റ്റ് ചെയ്യപ്പെട്ടത്. ലാഹോറിൽ രജിസ്റ്റർ ചെയ്ത …
സ്വന്തം ലേഖകൻ: അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ മലയാളിയെന്ന ഖ്യാതി ചുണ്ടങ്ങാപ്പൊയിൽ റിസ്വാന് സ്വന്തം. 136പന്തിൽ 109റൺസെടുത്ത റിസ്വാന്റെ ചുമലിലേറി ലോകറാങ്കിങ്ങിൽ 11ാം സ്ഥാനക്കാരായ അയർലൻഡിനെ യു.എ.ഇ ആറുവിക്കറ്റിന് തകർത്തു. ഐ.പി.എൽ ആരവങ്ങളൊഴിഞ്ഞ അബൂദബി ശൈഖ് സായിദ് സ്റ്റേഡിയത്തിൽ യു.എ.ഇ ജഴ്സിയിൽ മൂന്നാമനായി ക്രീസിലെത്തിയ റിസ്വാൻ ടീമിന് വിജയമുറപ്പിച്ച ശേഷമായിരുന്നു മടങ്ങിയത്. ഒൻപത് ബൗണ്ടറികളും …
സ്വന്തം ലേഖകൻ: യുകെ മലയാളികൾക്ക് ആശ്വാസമായി താൽകാലികമായി നിർത്തലാക്കിയ ലണ്ടൻ – കൊച്ചി നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കും. വന്ദേഭാരത് മിഷന്റെ ഒൻപതാം ഫേസിൽപെടുത്തി ജനുവരി 26,28,30 തീയതികളിലാണ് കൊച്ചിയിലേക്കുള്ള സർവീസ്. അതി തീവ്ര കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മലയാളികളുടെ പ്രധാന ആശ്രയമായ സർവീസ് റദ്ദാക്കിയത്. ആഴ്ചയിൽ മൂന്നു ദിവസമുള്ള ഈ സർവീസ് ജനുവരി 31നു …
സ്വന്തം ലേഖകൻ: സൌദിയില്‍ കമ്പനികളുടെ മാനേജര്‍മാരായി വിദേശികളെ നിയമിക്കാമെന്ന് നീതിന്യായ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് നേരത്തെ ഉണ്ടായ വിലക്ക് നീക്കിയതായും നീതിന്യായ മന്ത്രാലയം അറിയിച്ചു. സൌദി പൗരന്മാരുടെ ഉടമസ്ഥതയിലുള്ള കമ്പനികളില്‍ വിദേശികളെ മാനേജര്‍മാരായി നിയമിക്കാന്‍ അനുമതിയുള്ളതായാണ് റിപ്പോര്‍ട്ട്. നേരത്തെ വിദേശികളെ മാനേജര്‍മാരായി നിയമിക്കുന്നതിന് വിലക്ക് ഉണ്ടായിരുന്നു. നേരത്തെ പ്രഖ്യാപിച്ച മന്ത്രിതല തീരുമാനത്തിന്റെ രണ്ടാം ഖണ്ഡിക പ്രകാരം …
സ്വന്തം ലേഖകൻ: പ്രത്യേക ഫീസില്ലാതെ യാത്രാ തിയ്യതി മാറ്റാനുള്ള അവസരം ദീർഘിപ്പിച്ച് ഗൾഫ് എയർ. കോവിഡിനോടനുബന്ധിച്ച് കഴിഞ്ഞവർഷം മാർച്ചിൽ തുടങ്ങിയ ആനുകൂല്യം അടുത്ത ഏപ്രിൽ 31 വരെയാണ് ദീർഘിപ്പിച്ചത്. കോവിഡ് സാഹചര്യത്തിൽ ഇത്തരമൊരു ആനുകൂല്യം പ്രഖ്യാപിക്കുന്ന ആദ്യ എയർലൈൻസ് ഗൾഫ് എയറായിരുന്നു. ഗൾഫ് എയർ വെബ്സൈറ്റിൽ ‘മാനേജ് മൈ ബുക്കിങ്’ വഴി യാത്രാ തിയ്യതി എത്രവേണമെങ്കിലും …
സ്വന്തം ലേഖകൻ: കോവിഡ് പ്രതിസന്ധി മറികടക്കാൻ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ ദുബായിൽ പൂർണമായി നിർത്തലാക്കുന്നു. ഏറ്റവും ഒടുവിലായി ഷോപ്പിങ് മാളുകളിൽ വയോധികർക്കും ഗർഭണികൾക്കും പ്രവേശിക്കാമെന്ന നിർദേശമാണ് പുതുതായി വന്നിരിക്കുന്നത്. മാത്രമല്ല, മാളുകളിലെ പൊതു ഇരിപ്പിടങ്ങളും ഇനി മുതൽ സജ്ജമാവും. ദുബൈ മുനിസിപ്പാലിറ്റി ആരോഗ്യ സുരക്ഷ വകുപ്പാണ് ഇതു സംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയിട്ടുള്ളത്. കോവിഡ് വ്യാപനം രൂക്ഷമായ …