1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 8, 2021

സ്വന്തം ലേഖകൻ: പ്ര​ത്യേ​ക ഫീ​സി​ല്ലാ​തെ യാത്രാ തിയ്യതി മാ​റ്റാ​നു​ള്ള അ​വ​സ​രം ദീ​ർ​ഘി​പ്പി​ച്ച്​ ഗ​ൾ​ഫ്​ എ​യ​ർ. കോ​വി​ഡി​നോ​ട​നു​ബ​ന്ധി​ച്ച്​ ക​ഴി​ഞ്ഞ​വ​ർ​ഷം മാ​ർ​ച്ചി​ൽ തു​ട​ങ്ങി​യ ആ​നു​കൂ​ല്യം അ​ടു​ത്ത ഏ​പ്രി​ൽ 31 വ​രെ​യാ​ണ്​ ദീ​ർ​ഘി​പ്പി​ച്ച​ത്. കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​ര​മൊ​രു ആ​നു​കൂ​ല്യം പ്ര​ഖ്യാ​പി​ക്കു​ന്ന ആ​ദ്യ എ​യ​ർ​ലൈ​ൻ​സ്​ ഗ​ൾ​ഫ്​ എ​യ​റാ​യി​രു​ന്നു.

ഗ​ൾ​ഫ്​ എ​യ​ർ വെ​ബ്​​സൈ​റ്റി​ൽ ‘മാ​നേ​ജ്​ മൈ ​ബു​ക്കി​ങ്​’ വ​ഴി യാത്രാ തിയ്യതി എ​ത്ര​വേ​ണ​മെ​ങ്കി​ലും യാ​ത്ര​ക്കാ​ർ​ക്ക്​ ദീ​ർ​ഘി​പ്പി​ക്കാം. എ​യ​ലൈ​ൻ​സി​െൻറ ബു​ക്കി​ങ്​ സെൻറ​ർ വ​ഴി​യും ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ വ​ഴി​യും ആ​നു​കൂ​ല്യം ല​ഭ്യ​മാ​കും.

ട്രാ​വ​ൽ ഏ​ജ​ൻ​സി​യി​ലൂ​ടെ ടി​ക്ക​റ്റ്​ എ​ടു​ത്ത​വ​ർ​ക്ക്​ ഏ​ജ​ൻ​സി​യെ സ​മീ​പി​ച്ച്​ തീ​യ​തി ഫീ​സി​ല്ലാ​തെ​ത്ത​ന്നെ മാ​റ്റാ​വു​ന്ന​താ​ണെ​ന്ന്​ ഗ​ൾ​ഫ്​ എ​യ​ർ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ വ്യ​ക്​​ത​മാ​ക്കി.

ഗ​ൾ​ഫ്​ എ​യ​ർ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ർ യാ​ത്ര വേ​ള​യി​ൽ കോ​വി​ഡ്​ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന്​ എ​യ​ർ​ലൈ​ൻ​സ്​ അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു. യാ​ത്ര​ക്കാ​രു​ടെ ആ​രോ​ഗ്യ പ​രി​ര​ക്ഷ​ക്ക്​ വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി ഏ​കോ​പി​ച്ച്​ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കു​ന്നു​ണ്ട്.

ഭ​ര​ണ​കൂ​ട​ത്തി​‍െൻറ നി​ർ​ദേ​ശാ​നു​സ​ര​ണം വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ തു​റ​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ സ​ർ​വി​സ്​ ന​ട​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.