സ്വന്തം ലേഖകൻ: വീട്ടുജോലിക്കെന്ന പേരിൽ യു.എ.ഇ.യിലെത്തി കബളിപ്പിക്കപ്പെട്ട 12 യുവതികൾക്ക് ഒടുവിൽ നാട്ടിലേക്ക് മടങ്ങാൻ അവസരമൊരുങ്ങുന്നു. വീസ ഏജന്റിന്റെ ചതിയിൽപെട്ട് ദുരിതത്തിലായ ഇന്ത്യൻ വീട്ടുജോലിക്കാരെയാണ് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ട് രക്ഷപ്പെടുത്തിയത്. സംഘത്തിൽ മലയാളികൾ ഉൾപ്പെടെ തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരുണ്ട്. നാട്ടിലെ ഇവരുടെ ബന്ധുക്കൾ ഇടപെട്ട് യു.എ.ഇ.യിലെ സാമൂഹിക പ്രവർത്തകരെ വിവരം ധരിപ്പിക്കുകയും പിന്നീട് …
സ്വന്തം ലേഖകൻ: ജിമെയില്‍ അക്കൗണ്ടുള്ളവര്‍ക്ക് കഴിഞ്ഞ ദിവസം ഗൂഗിള്‍ അയച്ച ഒരു മെസേജ് സമൂഹ മാധ്യമങ്ങളിൽ പരക്കെ ചർച്ചയാകുകയാണ്. ഗൂഗിള്‍ തങ്ങളുടെ നയം മാറ്റാന്‍ പോവുകയാണെന്നറിയിച്ച മെസേജ് കണ്ട് ആശയക്കുഴപ്പത്തിലാണ് ഉപയോക്താക്കള്‍. ഗൂഗിള്‍ സൗജന്യ ക്ലൗഡ് സ്റ്റോറേജ് പോളിസിയില്‍ മാറ്റം വരുത്തുന്നതിന്റെ മുന്നറിയിപ്പായിരുന്നു ആ മെസേജ്. 2021 ജൂണ്‍ ഒന്ന് മുതലാണ് ഗൂഗിള്‍ മാറ്റം കൊണ്ടുവരുന്നത്. …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ വിദേശ തൊഴിലാളികൾക്ക് സുദീർഘ ജോലി കരാർ നൽകാനുള്ള പുതിയ പദ്ധതിയെക്കുറിച്ച് സൗദി മാനവവിഭവ ശേഷി മന്ത്രാലയം ആേലാചിക്കുന്നു. 10 വര്‍ഷം വരെ കാലാവധിയുള്ള കരാര്‍ നടപ്പാക്കുന്നതിനാണ് സാധ്യതകള്‍ ആരായുന്നത്. തൊഴിലാളികള്‍ സ്ഥാപനങ്ങള്‍ മാറിപ്പോകുന്നതുമൂലമുള്ള അനിശ്ചിതത്വവും പ്രതിസന്ധിയും സ്പോൺസർഷിപ് നിയമത്തിെൻറ ദുരുപയോഗവും തടയുന്നതിനാണ് പുതിയ നീക്കം. തൊഴില്‍ നിയമത്തിലെ 83ാം ഖണ്ഡിക …
സ്വന്തം ലേഖകൻ: സൌദിയില്‍ ചെറുകിട സ്ഥാപനങ്ങളിലും ബിസിനസ് ക്ലസ്റ്ററുകളിലും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നു. ഇത് സംബന്ധമായ പുതിയ നിയമാവലി വൈകാതെ നിലവില്‍ വരും. ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റിയാണ് ഇത്സംബന്ധമായ നിയമാവലിയെ കുറിച്ച് ആലോചിക്കുന്നത്. ബിസിനസ് ക്ലസ്റ്ററുകളുടെയും ആക്സലറേറ്ററുകളുടെയും സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നവര്‍ക്ക് പുതിയ നിയമാവലി ബാധകമായിരിക്കും. സംരംഭകര്‍ക്ക് ആകര്‍ഷകമായ സാഹചര്യം ഒരുക്കുകയാണ് അധികൃതരുടെ ലക്ഷ്യം. അതോടൊപ്പം ബിസിനസ് …
സ്വന്തം ലേഖകൻ: യുഎഇയിൽ കുട്ടികൾക്കു പ്രവാചകന്മാർ, ചരിത്ര പുരുഷന്മാർ തുടങ്ങിയവരുടെ പേരുകൾ നൽകാനാണ് രക്ഷിതാക്കൾ ഇഷ്ടപ്പെടുന്നതെന്ന് ഫെഡറൽ കോംപറ്റിറ്റീവനസ്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്ററിന്റെ റിപ്പോർട്ട്. പ്രവാചകന്മാർ, ചരിത്രത്തിലെയും വേദഗ്രന്ഥങ്ങളിലെയും മഹതികൾ, പുണ്യപുരുഷന്മാർ, ഖലീഫമാർ, രാഷ്ട്രശിൽപി തുടങ്ങിയവരുടെ പേരുകളും അർഥഗർഭമായ പദങ്ങളുമാണ് കുട്ടികൾക്ക് പേരിടാനായി രക്ഷിതാക്കൾ തിരഞ്ഞെടുക്കുന്നത്. ആൺകുട്ടികൾക്ക് മാതാപിതാക്കൾ നൽകുന്ന പേരുകളിൽ മുന്നിൽ മുഹമ്മദാണ്. യുഎഇ …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 5949 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 765, കോഴിക്കോട് 763, എറണാകുളം 732, കോട്ടയം 593, തൃശൂര്‍ 528, ആലപ്പുഴ 437, പാലക്കാട് 436, തിരുവനന്തപുരം 373, കൊല്ലം 354, പത്തനംതിട്ട 333, വയനാട് 283, കണ്ണൂര്‍ 169, ഇടുക്കി 123, കാസര്‍ഗോഡ് 60 എന്നിങ്ങനേയാണ് …
സ്വന്തം ലേഖകൻ: വീഡിയോ ഗെയിമുകളുടെ പിറകിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെക്കുറിച്ച് അബുദാബി പോലീസിന്റെ മുന്നറിയിപ്പ്. ഇന്റർനെറ്റിൽ ഇലക്ട്രോണിക് ഗെയിമുകൾ പണം നൽകി വാങ്ങുകയോ വരിക്കാരാവുകയോ ചെയ്യുമ്പോൾ അതീവ ശ്രദ്ധ പുലർത്തണം. വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുന്ന സ്വകാര്യ വിവരങ്ങൾ ഒരിക്കലും ഇത്തരം സൈറ്റുകളിൽ പങ്കുവെക്കരുത്. കൂടുതൽ പണമുള്ള അക്കൗണ്ടുകളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഓൺലൈൻ ഇടപാടുകൾ …
സ്വന്തം ലേഖകൻ: ടൂറിസ്റ്റ് വീസയിൽ എത്തുന്നവർക്ക് ഷോപ്പിങ് നടത്താൻ ദുബായ് പ്രത്യേക ഡിസ്‌കൗണ്ട് പദ്ധതി നടപ്പാക്കുന്നു. താമസ കുടിയേറ്റ വകുപ്പാണ് (ജി.ഡി.ആർ.എഫ്.എ.) പദ്ധതി നടപ്പിലാക്കുന്നത്. സ്മാർട്ട് മൊബൈൽ ആപ്ലിക്കേഷൻ വഴിയായിരിക്കും കിഴിവ് ലഭിക്കുന്നത്. ഷോപ്പിങ് സെന്ററുകൾ, വിവിധ ഷോപ്പുകൾ, റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ അടക്കമുള്ള വിവിധ ഇടങ്ങളിൽ പ്രത്യേക ഡിസ്‌കൗണ്ട് ലഭിക്കും. പദ്ധതിയുടെ ഔദ്യോഗിക ലോഞ്ചിങ് ജൈറ്റെക്‌സ് …
സ്വന്തം ലേഖകൻ: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, വൈസ് പ്രസിഡന്റ് കമല ഹാരിസ് എന്നിവരെ പേഴ്സൺ ഓഫ് ദി ഇയർ ആയി ടൈം മാഗസിൻ തിരഞ്ഞെടുത്തു. അമേരിക്കൻ ചരിത്രം തിരുത്തിക്കുറിച്ച, വിഭാഗീയതയെ ചെറുത്തു തോൽപ്പിച്ച, ലോകം ഇന്നനുഭവിക്കുന്ന വിഷമതകളെ പരിഹരിക്കുക എന്ന പ്രത്യേക ദൗത്യം ഏറ്റെടുത്ത ജോ ബൈഡനെയും കമലാ ഹാരിസിനെയുമാണ് ഞങ്ങൾ ഈ …
സ്വന്തം ലേഖകൻ: ഒരുകാലത്ത് കലിഫോര്‍ണിയയെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ‘സോഡിയാക് കില്ലര്‍’ എന്നറിയപ്പെട്ടിരുന്ന കൊടുംകുറ്റവാളി അരനൂറ്റാണ്ട് മുന്‍പ് എഴുതിയ കത്ത് ഒരുപാട് കാലത്തെ ശ്രമങ്ങള്‍ക്ക് ഒടുവില്‍ വിദഗ്ധര്‍ ഡീകോഡ് ചെയ്തു. കില്ലര്‍ സാന്‍ ഫ്രാന്‍സിസ്‌കോ ക്രോണിക്കിളിലേക്ക് അയച്ച കത്തിലെ സന്ദേശമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 1969 ല്‍ പത്രത്തിലേക്ക് ഇയാള്‍ അയച്ച കത്തില്‍ കോഡ് ചെയ്ത സന്ദേശമായിരുന്നു. …