1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷയ്ക്ക് അപ്രതീക്ഷിത സ്റ്റേ; പൊട്ടിക്കരഞ്ഞ് നിർഭയയുടെ അമ്മ
നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷയ്ക്ക് അപ്രതീക്ഷിത സ്റ്റേ; പൊട്ടിക്കരഞ്ഞ് നിർഭയയുടെ അമ്മ
സ്വന്തം ലേഖകൻ: നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ നാളെ നടപ്പാക്കില്ല. മരണവാറണ്ട് കോടതി സ്റ്റേ ചെയ്തു. ഇനിയൊരുത്തരവുണ്ടാവുന്നതു വരെ ശിക്ഷ നടപ്പാക്കരുതെന്ന് ദല്‍ഹി അഡിഷണല്‍ സെഷന്‍സ് കോടതി അറിയിച്ചു. മരണവാറണ്ട് സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു. പ്രതികളിലൊരാളായ വിനയ് ശര്‍മയാണ് ഇന്നലെ രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചത്. ദയാഹര്‍ജിയില്‍ തീരുമാനമെടുത്തു 14 ദിവസത്തിന് ശേഷമേ വധശിക്ഷ …
കൊറോണ: ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി; സ്വകാര്യ ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം
കൊറോണ: ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി; സ്വകാര്യ ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധയെ ഭയക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. കൊറോണ വൈറസ് കേരളത്തില്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ പ്രസ്താവന. കൊറോണ രോഗബാധ സംബന്ധിച്ച് സ്വകാര്യ ആശുപത്രികള്‍ക്കും ജാഗ്രത നിര്‍ദ്ദേശം നല്‍കിയെന്നും ആരോഗ്യമന്ത്രി അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ ആശുപത്രികളേയും പങ്കാളികളാക്കുമെന്നും സ്വകാര്യ ആശുപത്രികളിലും ഐസോലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കുമെന്നും …
ലോകത്തെ ഏറ്റവും മോശം ട്രാഫിക്കുള്ള നഗരങ്ങളിൽ ബംഗളുരുവിന് ഒന്നാം സ്ഥാനം; മുംബൈ നാലാമത്
ലോകത്തെ ഏറ്റവും മോശം ട്രാഫിക്കുള്ള നഗരങ്ങളിൽ ബംഗളുരുവിന് ഒന്നാം സ്ഥാനം; മുംബൈ നാലാമത്
സ്വന്തം ലേഖകൻ: ലോകത്ത് ഏറ്റവും മോശം ഗതാഗതമുള്ള നഗരങ്ങളുടെ പട്ടികയില്‍ ബെംഗളൂരു ഒന്നാമതാണെന്ന് പഠനം. ടോംടോം ട്രാഫിക് ഇൻഡക്‌സിന്റെ റിപ്പോട്ട് പ്രകാരം കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ട്രാഫിക് തിരക്കേറിയ ലോക നഗരങ്ങളുടെ പട്ടികയിലാണ് ബെംഗളൂരുവിന് ഒന്നാം സ്ഥാനം. ഏറ്റവും തിരക്കേറിയ 10 നഗരങ്ങളുടെ പട്ടികയില്‍ ബെംഗളൂരു ഉള്‍പ്പെടെ നാല് ഇന്ത്യന്‍ നഗരങ്ങള്‍ സ്ഥാനം നേടി. …
കൊറോണ ബാധിച്ച വിദ്യാര്‍ഥിനി തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഐസൊലേഷൻ വാർഡിൽ; ജാഗ്രത
കൊറോണ ബാധിച്ച വിദ്യാര്‍ഥിനി തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഐസൊലേഷൻ വാർഡിൽ; ജാഗ്രത
സ്വന്തം ലേഖകൻ: തൃശ്ശൂരിൽ കൊറോണ വൈറസ് സ്ഥിരീകരിച്ച പെൺകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പേ വാർഡിൽ തയ്യാറാക്കിയ ഐസലേഷൻ വാർഡിലാണ് പെൺകുട്ടി ചികിത്സയിൽ കഴിയുന്നത്. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ആരോഗ്യ വകുപ്പിനെ അറിയിക്കാൻ നിർദ്ദേശം നൽകി. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായും ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. സ്വകാര്യ ആശുപത്രികളില്‍ …
രാജ്യത്തെ ആദ്യ കൊറോണ വൈറസ് കേരളത്തിൽ; സ്വീകരിക്കേണ്ട മുൻ‌കരുതലുകൾ ഇവയാണ്
രാജ്യത്തെ ആദ്യ കൊറോണ വൈറസ് കേരളത്തിൽ; സ്വീകരിക്കേണ്ട മുൻ‌കരുതലുകൾ ഇവയാണ്
സ്വന്തം ലേഖകൻ: കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ആളുകളില്‍ നിന്ന് ആളുകളിലേക്ക് രോഗം പടരുന്നതിനാല്‍ വ്യക്തി ശുചിത്വമാണ് ഏറ്റവും പ്രധാനം. ചൈനയില്‍ നിന്ന് വന്നവരില്‍ ഒരാള്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. നേരത്തെ നിപ ബാധയുണ്ടായപ്പോള്‍ സ്വീകരിച്ച സമാന രീതികള്‍ ഇവിടെയും പാലിക്കേണ്ടതുണ്ട്. പ്രധാനമായും രോഗ ബാധിത മേഖലയില്‍ നിന്ന് വരുന്നയാള്‍ …
ജാഗ്രത വേണം, ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി; കൊറോണ രാജ്യങ്ങളില്‍ നിന്ന് വരുന്നവർക്ക് പരിശോധന
ജാഗ്രത വേണം, ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി; കൊറോണ രാജ്യങ്ങളില്‍ നിന്ന് വരുന്നവർക്ക് പരിശോധന
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ഭീതിജനകമായ സാഹചര്യം ഉണ്ടാകരുതെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനം സജ്ജമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മുന്‍പ് ഇത്തരത്തിലള്ള അനുഭവം ഉണ്ടായതിനാല്‍ തന്നെ മുന്‍കരുതലുകള്‍ എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. “നിര്‍ഭാഗ്യകരമായ റിപ്പോര്‍ട്ടാണ് പുറത്തു …
കൊറോണ വൈറസ്: നിപ മോഡൽ പ്രതിരോധത്തിന് സംസ്ഥാനം സജ്ജം; ചുക്കാൻ പിടിച്ച് ആരോഗ്യമന്ത്രി
കൊറോണ വൈറസ്: നിപ മോഡൽ പ്രതിരോധത്തിന് സംസ്ഥാനം സജ്ജം; ചുക്കാൻ പിടിച്ച് ആരോഗ്യമന്ത്രി
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനം കനത്ത ജാഗ്രതയില്‍. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കൂടുതല്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുക്കും. എല്ലാ വിമാനത്താവളങ്ങളിലും ആഭ്യന്തര ടെര്‍മിനലുകളില്‍ ഉള്‍പ്പെടെ നിരീക്ഷണം ശക്തമാക്കും. ആലപ്പുഴയില്‍ പരിശോധന ലാബ് ഒരുക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. തൃശൂരില്‍ വിദ്യാര്‍ഥിനിക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുക്കുന്നത്. …
കേരളത്തിൽ കൊറോണ; വുഹാനിൽ നിന്നെത്തിയ വിദ്യാർഥിനി തൃശൂരിൽ ചികിത്സയിൽ; അതീവ ജാഗ്രത
കേരളത്തിൽ കൊറോണ; വുഹാനിൽ നിന്നെത്തിയ വിദ്യാർഥിനി തൃശൂരിൽ ചികിത്സയിൽ; അതീവ ജാഗ്രത
സ്വന്തം ലേഖകൻ: ചൈനയിലെ വുഹാനിൽ നിന്നെത്തിയ മലയാളി വിദ്യാർഥിനിക്ക് കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരണം. വുഹാൻ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന വിദ്യാർഥിനിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തൃശൂർ ജനറൽ ആശുപത്രിയിലെ ഐസലേഷൻ വാർഡിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥിനിയുടെ നില ഗുരുതരമല്ലെന്നും സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു. കേരളത്തിൽ നിന്ന് 20 പേരുടെ സാമ്പിളുകളാണ് അയച്ചിരുന്നത്. ഇതിൽ 10 …
ജാമിഅ വിദ്യാര്‍ത്ഥികളുടെ സി.എ.എ വിരുദ്ധ മാര്‍ച്ചിനുനേരെ വെടിവെപ്പ്; 19 കാരനായ അക്രമി പിടിയില്‍
ജാമിഅ വിദ്യാര്‍ത്ഥികളുടെ സി.എ.എ വിരുദ്ധ മാര്‍ച്ചിനുനേരെ വെടിവെപ്പ്; 19 കാരനായ അക്രമി പിടിയില്‍
സ്വന്തം ലേഖകൻ: ദല്‍ഹിയില്‍ ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികളുടെ മാര്‍ച്ചിനു നേരെ വെടിവെപ്പ്. രാജ്ഘട്ടിലേക്ക് നടന്ന സി.എ.എ വിരുദ്ധ മാര്‍ച്ചിനു നേരെയാണ് വെടിവെപ്പ്. മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിക്കു വെടിവെപ്പില്‍ പരിക്കേറ്റു. ഷാദത്ത് ആലത്ത് എന്ന വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്. പൊലീസ് മാര്‍ച്ച് തടയുന്നതിനിടെ അപ്രതീക്ഷിതമായി ഒരാള്‍ മാര്‍ച്ചിനു നേരെ വെടിവെപ്പ് നടത്തുകയായിരുന്നു. ഹിന്ദുസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് അക്രമി …
കൊറോണ വൈറസ്; കേരളത്തിൽ 173 പേര്‍ കൂടി നിരീക്ഷണത്തില്‍; മലപ്പുറത്ത് കൺ‌ട്രോൾ റൂം തുറന്നു
കൊറോണ വൈറസ്; കേരളത്തിൽ 173 പേര്‍ കൂടി നിരീക്ഷണത്തില്‍; മലപ്പുറത്ത് കൺ‌ട്രോൾ റൂം തുറന്നു
സ്വന്തം ലേഖകൻ: കൊറോണ ബാധയേറ്റതായി സംശയിക്കുന്ന കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍. പുതുതായി 173 പേരെയാണ് നിരീക്ഷിച്ചു വരുന്നത്. ആറുപേരുടെ ഫലം പുറത്തുവരാനുണ്ട്. നിലവില്‍ 806 പേര്‍ സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇതില്‍ പത്തുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 796 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. കൊറോണ വൈറസ് ബാധയേറ്റെന്നു സംശയിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന 19 പേരില്‍ ഒന്‍പതു പേരെ …