1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സിഗരറ്റ് ചോദിച്ച് അടുത്തെത്തിയ കള്ളൻ കടന്നത് ജപ്പാൻ‌കാരന്റെ ആറ് കോടിയുടെ വാച്ചുമായി
സിഗരറ്റ് ചോദിച്ച് അടുത്തെത്തിയ കള്ളൻ കടന്നത് ജപ്പാൻ‌കാരന്റെ ആറ് കോടിയുടെ വാച്ചുമായി
സ്വന്തം ലേഖകൻ: പാരിസിലെ ഹോട്ടലില്‍ നിന്ന് ഒരു സിഗരറ്റ് വലിക്കാന്‍ പുറത്തിറങ്ങിയതായിരുന്നു 30 കാരനായ ജപ്പാന്‍ സ്വദേശി. എന്നാല്‍ ആ സിഗരറ്റ് വലിയില്‍ അയാള്‍ക്ക് നഷ്ടമായത് അഞ്ച് കോടി രൂപ വില വരുന്ന വാച്ചാണ്. ആര്‍ക് ഡെ ട്രയംഫിനടുത്തുള്ള നെപ്പോളിയന്‍ ഹോട്ടലിന് പുറത്തിറങ്ങിയ ഇയാളുടെ കയ്യില്‍ നിന്ന് മോഷ്ടാവ് വാച്ച് തട്ടിപ്പറിച്ചു കടന്നുകളയുകയായിരുന്നു. അഞ്ച് കോടി …
“നാളെ എനിക്ക് എന്ത് സംഭവിക്കുമെന്ന് അറിയില്ല, പറഞ്ഞതെല്ലാം സത്യം,” ശ്രീറാമിന് എതിരെ വഫ
“നാളെ എനിക്ക് എന്ത് സംഭവിക്കുമെന്ന് അറിയില്ല, പറഞ്ഞതെല്ലാം സത്യം,” ശ്രീറാമിന് എതിരെ വഫ
സ്വന്തം ലേഖകൻ: മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ നല്‍കിയ വിശദീകരണ കുറിപ്പിനെ തള്ളി വഫ ഫിറോസ്. അപകടം നടക്കുന്ന സമയത്ത് വാഹനം ഓടിച്ചത് താനല്ലെന്നു ശ്രീറാം ആവര്‍ത്തിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നു വഫ ഫിറോസ് പറഞ്ഞു. അപകടം നടക്കുന്ന സമയത്ത് ശ്രീറാം വെങ്കിട്ടരാമനാണ് വാഹനം ഓടിച്ചിരുന്നതെന്ന് വഫ നേരത്തെയും പറഞ്ഞിരുന്നു. എന്നാല്‍, വാഹനം …
പ്രതിസന്ധിയ്ക്ക് ഇടയിലും 6 ദിവസത്തെ വ്യാപാര മാമാങ്കത്തിൽ ഇന്ത്യക്കാർ പൊടിച്ചത് 19,000 കോടി!
പ്രതിസന്ധിയ്ക്ക് ഇടയിലും 6 ദിവസത്തെ വ്യാപാര മാമാങ്കത്തിൽ ഇന്ത്യക്കാർ പൊടിച്ചത് 19,000 കോടി!
സ്വന്തം ലേഖകൻ: ത്സവ വിൽപനയുടെ ആദ്യ ആറ് ദിവസങ്ങളിൽ ആമസോണിന്റെയും ഫ്ലിപ്കാർട്ടിന്റെയും നേതൃത്വത്തിൽ ഇന്ത്യയിൽ റെക്കോർഡ് കച്ചവടമാണ് നടന്നത്. 3 ബില്യൺ ഡോളർ (ഏകദേശം 19,000 കോടി രൂപ) ആണ് ഇരു കമ്പനികളും ചേര്‍ന്ന് സ്വന്തമാക്കിയത്. സെപ്റ്റംബർ 29 നും ഒക്ടോബർ 4 നും ഇടയിൽ നടന്ന ആറ് ദിവസത്തെ വിൽപനയിൽ ഫ്ലിപ്കാർട്ടും ആമസോണും വിപണി …
കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നു; അന്വേഷണ ഉദ്യോഗസ്ഥനായി മോഹൻലാൽ എത്തിയേക്കും
കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നു; അന്വേഷണ ഉദ്യോഗസ്ഥനായി മോഹൻലാൽ എത്തിയേക്കും
സ്വന്തം ലേഖകൻ: കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നു; അന്വേഷണ ഉദ്യോഗസ്ഥനായി മോഹൻലാൽ എത്തുമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൂടത്തായി സംഭവത്തിനെ ആസ്പദമാക്കി ആന്റണി പെരുമ്പാവൂർ സിനിമ നിർമ്മിക്കുമെന്ന് ഇന്ത്യൻ എക്സ്പ്രസ് മലയാളം റിപ്പോർട്ടു പെയ്യുന്നു. ചിത്രത്തിൽ മോഹൻലാൽ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുമെന്നാണ് വിവരം. ആരാണ് സിനിമ സംവിധാനം ചെയ്യുന്നത്, സിനിമയുടെ തിരക്കഥയൊരുക്കുന്നത് ആര് തുടങ്ങിയ …
യു.എ.ഇ പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായി; അന്തിമഫലം ഈ മാസം 13ന്
യു.എ.ഇ പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായി; അന്തിമഫലം ഈ മാസം 13ന്
സ്വന്തം ലേഖകൻ: യു.എ.ഇ പാർലെമൻറായ ഫെഡറൽ നാഷനൽ കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായി. ജനാധിപത്യ രീതിയിലൂടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 20 അംഗങ്ങളുടെ പ്രാഥമിക പട്ടിക ദേശീയ തെരഞ്ഞെടുപ്പ് കമ്മിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചു. അന്തിമ ഫലപ്രഖ്യാപനം ഈ മാസം പതിമൂന്നിന് നടക്കും. യു.എ.ഇ സാംസ്‌കാരിക വികസന മന്ത്രിയും ദേശീയ തെരഞ്ഞെടുപ്പ് സമിതി അംഗവും തെരഞ്ഞെടുപ്പ് മീഡിയ കമ്മിറ്റി …
ചികിത്സ കിട്ടാതെ ആളുകൾ മരിക്കുന്ന അവസ്ഥയിൽ കശ്മീരിലെ ആരോഗ്യരംഗം! ആരോപണവുമായി ന്യൂയോര്‍ക്ക് ടൈംസ്
ചികിത്സ കിട്ടാതെ ആളുകൾ മരിക്കുന്ന അവസ്ഥയിൽ കശ്മീരിലെ ആരോഗ്യരംഗം! ആരോപണവുമായി ന്യൂയോര്‍ക്ക് ടൈംസ്
സ്വന്തം ലേഖകൻ: കശ്മീരിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിരോധനങ്ങൾ തുടരുന്നതിനിടെ ചികിത്സ കിട്ടാതെ മനുഷ്യർ മരിച്ചുവീഴുന്നതായി ‘ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട്. ആശുപത്രികളുടെ പ്രവർത്തനം പൂർവരീതിയിൽ ആകാത്തതും, മൊബൈൽ-ഇന്റർനെറ്റ് സംവിധാനം പുനഃസ്ഥാപിക്കാത്തതും ജനങ്ങളെ ദുരിതത്തിൽ ആഴ്ത്തുകയാണ്. അടിസ്ഥാന ആശയ വിനിമയ സംവിധാനം ഇല്ലാത്തതിനാൽ അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസ് വിളിക്കാൻ ആളുകൾക്ക് കഴിയുന്നില്ലെന്നും ഇത് ഗുരുതരമായ മാനുഷിക പ്രതിസന്ധി സൃഷ്ടിക്കുന്നതായും …
വിമാന യാത്രക്കാർക്ക് വിളമ്പിയ ഓംലെറ്റില്‍ മുട്ടത്തോട്! കാറ്ററിംഗ് കമ്പനിക്ക് പിഴയിട്ട് എയര്‍ ഇന്ത്യ
വിമാന യാത്രക്കാർക്ക് വിളമ്പിയ ഓംലെറ്റില്‍ മുട്ടത്തോട്! കാറ്ററിംഗ് കമ്പനിക്ക് പിഴയിട്ട് എയര്‍ ഇന്ത്യ
സ്വന്തം ലേഖകൻ: യാത്രക്കിടെ വിതരണം ചെയ്ത ഓംലെറ്റില്‍ നിന്ന് മുട്ടത്തോട് ലഭിച്ചതിനെ തുടര്‍ന്ന് ഭക്ഷണം വിളമ്പിയ കാറ്ററിംഗ് കമ്പനിക്ക് പിഴയിട്ട് എയര്‍ ഇന്ത്യ. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. എന്‍.സി.പിയുടെ രാജ്യസഭ എം.പിയായ വന്ദന ചവാനാണ് ഇത്തരത്തില്‍ മുട്ടത്തോട് ലഭിച്ചത്. പുനെ- ദല്‍ഹി വിമാനത്തിലായിരുന്നു വന്ദന യാത്ര ചെയ്തത്. ഇതിനിടെ കഴിക്കാന്‍ ഓംലെറ്റ് ഓര്‍ഡര്‍ നല്‍കുകയായിരുന്നു. എന്നാല്‍ …
“ഒരു വാക്ക് സൊന്നാൽ അത്…” ആദ്യ ബ്രേക്ക് നല്‍കിയ നിര്‍മാതാവിന് ഒരു കോടിയുടെ വീട് നല്‍കി രജനികാന്ത്
“ഒരു വാക്ക് സൊന്നാൽ അത്…” ആദ്യ ബ്രേക്ക് നല്‍കിയ നിര്‍മാതാവിന് ഒരു കോടിയുടെ വീട് നല്‍കി രജനികാന്ത്
സ്വന്തം ലേഖകൻ: രജനികാന്ത് ആദ്യമായി നായകനായ ‘ഭൈരവി’യെന്ന ചിത്രത്തിന്റെ നിര്‍മാതാവും തിരക്കഥാകൃത്തുമായ കലൈജ്ഞാനത്തിന് ഒരു കോടിയുടെ വീട് സമ്മാനിച്ച് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. 1978 ല്‍ പുറത്തിറങ്ങിയ ഭൈരവിയിലൂടെയാണ് രജനി നായകനായി അരങ്ങേറുന്നത്. വിരുകംമ്പാക്കത്ത് മൂന്ന് കിടപ്പുമുറികളും ഹാളും അടുക്കളയും അടങ്ങിയ അപാർട്ട്മെന്റാണ് താരം പ്രിയ നിര്‍മാതാവിനായി നല്‍കിയത്. ഏതാണ്ട് ഒരു കോടി രൂപ വിലമതിക്കുന്നതാണ് ഫ്‌ലാറ്റ് …
‘തങ്കം’ വരുന്നു; ക്രൈം ത്രില്ലറുമായി ഫഹദും ദീലീഷ് പോത്തനും ശ്യാം പുഷ്‌ക്കരനും ഒപ്പം ജോജു ജോര്‍ജും
‘തങ്കം’ വരുന്നു; ക്രൈം ത്രില്ലറുമായി ഫഹദും ദീലീഷ് പോത്തനും ശ്യാം പുഷ്‌ക്കരനും ഒപ്പം ജോജു ജോര്‍ജും
സ്വന്തം ലേഖകൻ: കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം തങ്കവുമായി ഫഹദും ദീലീഷ് പോത്തനും ശ്യാം പുഷ്‌ക്കരനും. നവാഗതനായ ഷഹീദ് അറാഫത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിലീഷ് പോത്തന്റെയും ശ്യാം പുഷ്‌ക്കരന്റെയും നിര്‍മ്മാണ സംരഭമായ ‘വര്‍ക്കിങ്ങ് ക്ലാസ്സ് ഹീറോ’യും ഫഹദിന്റെ ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സുമായി സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്യാം പുഷ്‌ക്കരന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. ഒരു …
കൂടത്തായി കൊലപാതക പരമ്പര; നാടകീയ വെളിപ്പെടുത്തലുകളുമായി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു
കൂടത്തായി കൊലപാതക പരമ്പര; നാടകീയ വെളിപ്പെടുത്തലുകളുമായി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു
സ്വന്തം ലേഖകൻ: കൂടത്തായിയിലെ കൊലപാതകങ്ങളെ കുറിച്ച് തനിക്ക് അറിയാമായിരുന്നുവെന്ന് ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു പൊലീസിനോട് പറഞ്ഞു. തന്റെ ആദ്യ ഭാര്യ സിലിയേയും മകളേയും കൊല്ലാന്‍ അവസരമൊരുക്കിയത് താനാണ്. ജോളിയെ പേടിച്ചാണ് വിവരങ്ങള്‍ പുറത്തുപറയാതിരുന്നതെന്നും ഷാജു പറഞ്ഞു. ഷാജുവിനെ വടകര എസ്.പി ഓഫീസില്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഷാജുവിന്‍റെ അറസ്റ്റ് വൈകുന്നേരത്തോടെ രേഖപ്പെടുത്തിയേക്കും. വ്യാജ വില്‍പത്രം …