1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 12, 2015

സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ആണവായുധം നിര്‍മ്മിക്കാന്‍ ശ്രമം നടത്തുന്നതായി സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്. ആണവാക്രമണം നടത്താന്‍ പ്രാപ്തിയുള്ള ആയുധങ്ങള്‍ നിര്‍മിക്കാനായി റേഡിയോ ആക്ടിവ് വസ്തുക്കള്‍ ഇസ്ലാമിക് സ്റ്റേറ്റ് പിടിച്ചെടുത്തതായി ആസ്‌ട്രേലിയന്‍ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തു.

കൂട്ടനശീകരണ ശേഷിയുള്ള ആയുധങ്ങള്‍ നിര്‍മിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് മുഖപത്രമായ ദാബിഖ് പ്രഖ്യാപിച്ചിരുന്നു. ഇതത്തേുടര്‍ന്ന് തീവ്രവാദികള്‍ പാകിസ്താനില്‍നിന്ന് രാസവസ്തുക്കള്‍ ശേഖരിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ പ്രതിരോധ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

സര്‍ക്കാരുകള്‍ക്ക് മാത്രം രാസവസ്തുക്കള്‍ ലഭിക്കുന്ന ഗവേഷണ സ്ഥാപനങ്ങളില്‍നിന്നും ആശുപത്രികളില്‍നിന്നും ഇസ്ലാമിക് സ്റ്റേറ്റ് ഇത്തരം വസ്തുക്കള്‍ ശേഖരിക്കുന്നതായാണ് സുരക്ഷാ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് ആശങ്കാജനകമാണെന്ന് നാറ്റോ വക്താവ് പ്രതികരിച്ചു. എന്നാല്‍ ആണവയുമാണോ, രാസായുധമാണോ ഇസ്ലാമിക് സ്റ്റേറ്റ് വികസിപ്പിക്കുന്നതെന്ന് വ്യക്തതയില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.