1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 127 പേർക്ക് കൊവിഡ്; ഏറ്റവും കൂടിയ പ്രതിദിന കണക്ക്; 57 പേർക്ക് രോഗ മുക്തി
സംസ്ഥാനത്ത് ഇന്ന് 127 പേർക്ക് കൊവിഡ്; ഏറ്റവും കൂടിയ പ്രതിദിന കണക്ക്; 57 പേർക്ക് രോഗ മുക്തി
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് പുതുതായി 127 പേർക്ക് രോഗം സ്ഥിരീകരിച്ചു. 57 പേർക്കാണ് ഇന്ന് രോഗമുക്തി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് വരെയുള്ള ഏറ്റവും കൂടുതൽ കണക്കാണിത്. പുതിയ കൊവിഡ് രോഗികളിൽ 87 പേർ വിദേശത്ത് നിന്നും 36 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നു. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെ അസുഖം ബാധിച്ചു. ഒരു ആരോഗ്യപ്രവർത്തകനും …
“മ്ലേച്ഛം! ലിനിയുടെ വീട്ടുകാരെ വേട്ടയാടാന്‍ അനുവദിക്കില്ല,” മുല്ലപ്പള്ളിയ്ക്കെതിരെ മുഖ്യമന്ത്രി
“മ്ലേച്ഛം! ലിനിയുടെ വീട്ടുകാരെ വേട്ടയാടാന്‍ അനുവദിക്കില്ല,”  മുല്ലപ്പള്ളിയ്ക്കെതിരെ മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: നിപ പ്രതിരോധത്തിനിടെ ജീവൻ നഷ്ടമായ സിസ്റ്റർ ലിനിയുടെ കുടുംബത്തിനെതിരെ സമരം നടത്തിയ കോൺഗ്രസിനെയും ആരോഗ്യമന്ത്രിയെ കോവി‍‍‍ഡ് റാണി എന്നു വിളിച്ച മുല്ലപ്പള്ളി രാമചന്ദ്രനെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിനെ വിമര്‍ശിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോവിഡ് അവലോകനയോഗത്തിന് …
യുഎഇയിലേക്കു മടങ്ങിവരാനുള്ള പെർമിറ്റിന്റെ കാലാവധി 21 ദിവസമെന്ന് യുഎഇ എമിഗ്രേഷൻ
യുഎഇയിലേക്കു മടങ്ങിവരാനുള്ള പെർമിറ്റിന്റെ കാലാവധി 21 ദിവസമെന്ന് യുഎഇ എമിഗ്രേഷൻ
സ്വന്തം ലേഖകൻ: യുഎഇയിലേക്കു മടങ്ങിവരാനുള്ള പെർമിറ്റിന്റെ കാലാവധി 21 ദിവസമെന്ന് എമിഗ്രേഷൻ. പെർമിറ്റ് ലഭിക്കുന്ന തീയതി മുതലാണിതു കണക്കാക്കുക. ഇതിനകം മടങ്ങിയെത്തണം. അപേക്ഷിക്കാനുള്ള സൈറ്റ്: smartservices.ica.gov.ae. പെർമിറ്റ് കിട്ടും മുൻപ് വിമാന ടിക്കറ്റ് എടുക്കരുത്. വിമാന ടിക്കറ്റ് കിട്ടാനുള്ള കാലതാമസം കൂടി കണക്കാക്കിയാണ് പെർമിറ്റ് കാലാവധി 21 ദിവസമാക്കിയത്. അപൂർണമായ അപേക്ഷകൾ നിരസിക്കും. മതിയായ രേഖകളും …
പ്രവാസികള്‍ക്ക് ട്രൂനാറ്റ് ടെസ്റ്റ്: മുന്നോട്ടെന്ന് മുഖ്യമന്ത്രി; അപ്രായോഗികമെന്ന് പ്രവാസ ലോകം
പ്രവാസികള്‍ക്ക് ട്രൂനാറ്റ് ടെസ്റ്റ്: മുന്നോട്ടെന്ന് മുഖ്യമന്ത്രി; അപ്രായോഗികമെന്ന് പ്രവാസ ലോകം
സ്വന്തം ലേഖകൻ: പ്രവാസികളുടെ ട്രൂനാറ്റ് പരിശോധനാ നടപടികള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുമായി ബന്ധപ്പെട്ട് ആന്‍റിബോഡി പരിശോധന നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സൗദി ഇന്ത്യന്‍ എംബസി സൗദി സര്‍ക്കാറിന് കത്തയച്ചിട്ടുണ്ടെന്ന് മുഖ്യമന്തി പറഞ്ഞു. ചില ആശുപത്രികളില്‍ റാന്‍ഡം ടെസ്റ്റ് നടത്തിയതിന്‍റെ രേഖകള്‍ കൈവശമുണ്ടെന്നും ഇനി ഇതിനുള്ള അംഗീകാരം ലഭിച്ചാല്‍ മാത്രം മതിയെന്നും മുഖ്യമന്ത്രി അറിയിച്ചു. …
ലോകം കൊവിഡിന്റെ അപകടകരമായ ഘട്ടത്തില്‍; വാക്‌സിന്‍ ഈ വര്‍ഷം അവസാനം: ഡബ്ല്യുഎച്ച്ഒ
ലോകം കൊവിഡിന്റെ അപകടകരമായ ഘട്ടത്തില്‍; വാക്‌സിന്‍ ഈ വര്‍ഷം അവസാനം:  ഡബ്ല്യുഎച്ച്ഒ
സ്വന്തം ലേഖകൻ: ലോകം കൊറോണ മഹാമാരിയുടെ പുതിയതും അപകടകരവുായ ഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടന മേധാവിയുടെ മുന്നറിയിപ്പ്. മഹാമാരി അതിവേഗത്തിലാണ് വ്യാപിക്കുന്നത്. കഴിഞ്ഞ ദിവസം 150,000 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നും ഡബ്ല്യു.എച്ച്.ഒ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ചൈനയില്‍ ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്ത അതേ …
സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കൊവിഡ്; രോഗ മുക്തി നേടിയത് 96 പേര്‍; കണ്ണൂരിൽ അതീവ ജാഗ്രത തുടരുന്നു
സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കൊവിഡ്; രോഗ മുക്തി നേടിയത് 96 പേര്‍; കണ്ണൂരിൽ അതീവ ജാഗ്രത തുടരുന്നു
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, …
പ്രവാസികൾക്ക് ഈ മാസം 24 വരെ കൊവിഡ് സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് കേരളം; ഇടപെടില്ലെന്ന് സുപ്രീം കോടതി
പ്രവാസികൾക്ക് ഈ മാസം 24 വരെ കൊവിഡ് സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് കേരളം; ഇടപെടില്ലെന്ന് സുപ്രീം കോടതി
സ്വന്തം ലേഖകൻ: ഗൾഫിൽ നിന്നെത്തുന്നവർക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കിയ തീരുമാനം വൈകിപ്പിച്ച് സംസ്ഥാന സർക്കാർ. 24 വരെ ഗള്‍ഫിൽ നിന്നെത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന വേണ്ട. നാളെ മുതൽ നടപ്പാക്കാൻ തീരുമാനിച്ചത് 25 മുതൽ നിർബന്ധമാക്കിയാൽ മതിയെന്നാണ് സംസ്ഥാനസര്‍ക്കാര്‍ തീരുമാനം. 25നകം ട്രൂനാറ്റ് പരിശോധനയ്ക്കുള്ള സൗകര്യം ഏര്‍പ്പെടുത്താനാവുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് തീയതി നീട്ടിയത്. അഞ്ച് …
മസ്ക്കത്ത്, കോഴിക്കോട് വിമാനത്തിൽ യുവതിയെ ഉപദ്രവിക്കാൻ ശ്രമം; പൊലീസ് അന്വേഷണം തുടങ്ങി
മസ്ക്കത്ത്, കോഴിക്കോട് വിമാനത്തിൽ യുവതിയെ ഉപദ്രവിക്കാൻ ശ്രമം; പൊലീസ് അന്വേഷണം തുടങ്ങി
സ്വന്തം ലേഖകൻ: വിമാന യാത്രയ്ക്കിടെ ലൈംഗിക അതിക്രമമുണ്ടായതായി യുവതിയുടെ പരാതി. ഒമാൻ എയറിന്റെ ചാർട്ടേഡ് വിമാനത്തിൽ ഇന്നു പുലർച്ചെ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ തിരൂർ സ്വദേശിനിയായ യുവതിക്കാണ് സഹയാത്രികനിൽനിന്ന് ദുരനുഭവമുണ്ടായത്. സംഭവത്തിൽ കരിപ്പൂർ പൊലീസ് കേസെടുത്തു. വിമാനത്തിൽ യുവതിയുടെ തൊട്ടടുത്ത സീറ്റിലിരുന്ന പെരിന്തൽമണ്ണ സ്വദേശി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. മൂന്നര വയസ്സുളള മകളും യുവതിക്കൊപ്പം ഉണ്ടായിരുന്നു. വിമാനമിറങ്ങിയതിനുപിന്നാലെ …
സച്ചിക്ക് വിട നൽകി ചലച്ചിത്ര ലോകം; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം
സച്ചിക്ക് വിട നൽകി ചലച്ചിത്ര ലോകം; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം
സ്വന്തം ലേഖകൻ: അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. കൊച്ചി രവിപുരം ശ്മശാനത്തിലായിരുന്നു സംസ്‌കാരം. കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും സച്ചിക്ക് യാത്രാമൊഴി നേരാനെത്തി. സംസ്‌കാരത്തിന് മുമ്പ് തമ്മനത്തെ സച്ചിയുടെ വീട്ടില്‍ മൃതദേഹം പൊതു ദര്‍ശനത്തിന് വെച്ചിരുന്നു. നടന്മാരായ പൃഥ്വിരാജ്, ബിജുമേനോന്‍, സുരാജ് വെഞ്ഞാറുമൂട്, സുരേഷ് കൃഷ്ണ, മുകേഷ്, ലാല്‍, സംവിധായകന്‍ രഞ്ജിത്ത് …
ലോക്ക്ഡൌണിൽ സുശാന്തിനോടൊപ്പം; വഴക്കിട്ട് ഇറങ്ങിപ്പോന്നു; 9 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ റിയ
ലോക്ക്ഡൌണിൽ സുശാന്തിനോടൊപ്പം; വഴക്കിട്ട് ഇറങ്ങിപ്പോന്നു; 9 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ റിയ
സ്വന്തം ലേഖകൻ: നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിൽ നടി റിയ ചക്രവർത്തിയുടെ മൊഴി രേഖപ്പെടുത്തി. സുശാന്തുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു റിയ. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് ​ഗോസിപ്പുകൾ പ്രചരിച്ചിരുന്നെങ്കിലും റിയയോ സുശാന്തോ ഇക്കാര്യത്തിൽ ഒദ്യോ​ഗിക സ്ഥിരീകരണം നൽകിയിരുന്നില്ല. എന്നാൽ ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് റിയ പോലീസിനോട് പറഞ്ഞു ബാന്ദ്രയിലെ പൊലീസ് സ്റ്റേഷനിൽ എത്തിയ റിയയെ ഒൻപതോളം …