1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൈയ്യിൽ തോക്ക്, നെറ്റിയിൽ ഒരുമ്മ! ബ്രസീലിലെ കള്ളന്റെ നല്ല മനസ്! വൈറലായി വീഡിയോ
കൈയ്യിൽ തോക്ക്, നെറ്റിയിൽ ഒരുമ്മ! ബ്രസീലിലെ കള്ളന്റെ നല്ല മനസ്! വൈറലായി വീഡിയോ
സ്വന്തം ലേഖകൻ: ബ്രസീലിലെ ഒരു മെഡിക്കല്‍ ഷോപ്പില്‍ പണം തട്ടാനെത്തിയ മോഷ്ടാക്കളിലൊരാള്‍ അവിടെയുണ്ടായിരുന്ന വയോധികയുടെ തോളത്തുപിടിച്ച് ആശ്വസിപ്പിക്കുകയും നെറുകയില്‍ ചുംബനം നല്‍കുന്നതിന്റെയും വീഡിയോ യൂട്യൂബില്‍ പ്രചരിച്ചതോടെയാണ് കള്ളൻ താരമായത്. ഇയാളുടെ നല്ല മനസിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. മെഡിക്കല്‍ ഷോപ്പില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്ന് പണം തട്ടാനെത്തിയത് രണ്ട് പേരാണെന്ന് വ്യക്തമാണ്. …
ചുവപ്പിനോടുള്ള പ്രണയം മൂത്താൽ? ബോസ്നിയയിലെ ഒരു റിട്ട. അധ്യാപികയുടെ ജീവിതം!
ചുവപ്പിനോടുള്ള പ്രണയം മൂത്താൽ? ബോസ്നിയയിലെ ഒരു റിട്ട. അധ്യാപികയുടെ ജീവിതം!
കിഴക്കൻ യൂറോപ്പിൽ ചുകപ്പ് ഇപ്പോൾ രാഷ്ട്രീയത്തിന്റെ നിറം അല്ലായിരിക്കാം. എന്നാൽ ബോസ്നിയൻ വനിതയായ സോറികയ്ക്ക് ഇപ്പോഴും ചുവപ്പിനോട് പ്രണയമാണ്. അതും കടുത്ത പ്രണയം! പഴയ യുഎസ്എസ്ആറിന്‍റെ ഭാഗവും ഇപ്പോള്‍ സ്വതന്ത്ര രാഷ്ട്രവുമായി മാറിയ ബോസ്നിയയിലെ ഒരു റിട്ടേ.അധ്യാപികയാണ് സോറിക റെബ്രെനിക്ക്. ബോസ്നിയയിലെയും ഹെർസഗോവിന്‍റെയും തുസ്ലയ്ക്കടുത്തുള്ള ബ്രെസ് ഗ്രാമത്തിലെ തന്‍റെ വീട്ടിലിരുന്ന് സോറിക റെബ്രെനിക്ക് കാപ്പി കുടിക്കുന്നു …
ചാന്ദ്രയാന്‍ രണ്ട് 98 ശതമാനം വിജയമാണെന്ന ഐ.എസ്.ആര്‍.ഒ വാദം തള്ളി നമ്പി നാരായണന്‍
ചാന്ദ്രയാന്‍ രണ്ട്  98 ശതമാനം വിജയമാണെന്ന ഐ.എസ്.ആര്‍.ഒ വാദം തള്ളി നമ്പി നാരായണന്‍
സ്വന്തം ലേഖകൻ: ഇന്ത്യയുടെ അഭിമാനമാണെന്ന അവകാശവാദങ്ങളുയര്‍ത്തി വിക്ഷേപിച്ച ചന്ദ്രയാന്‍ രണ്ട് പൂര്‍ണ പരാജയമാണെന്ന് ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രഞന്‍ നമ്പി നാരായണന്‍. പദ്ധതിയുടെ ലക്ഷ്യം 98 ശതമാനം കൈവരിച്ചുവെന്ന ഐ.എസ്.ആര്‍.ഒയുടെ വാദം പൊളളയാണെന്നും അദ്ദേഹം പറഞ്ഞു. “ചന്ദ്രന്റെ ഉപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുക എന്നതായിരുന്നു ചന്ദ്രയാന്‍ രണ്ടിന്റെ ലക്ഷ്യം. ആ ലക്ഷ്യമാണ് പരാജയപ്പെട്ടത്. ജനങ്ങളുടെ മുന്നില്‍ ചന്ദ്രയാന്‍ …
ഇത് പറക്കും തളികയോ ഹെലിക്കോപ്റ്ററോ? ചൈനയുടെ പുതിയ ആയുധം കണ്ട് ഞെട്ടി ലോകം
ഇത് പറക്കും തളികയോ ഹെലിക്കോപ്റ്ററോ? ചൈനയുടെ പുതിയ ആയുധം കണ്ട് ഞെട്ടി ലോകം
സ്വന്തം ലേഖകൻ: ഭാവിയിലെ യുദ്ധങ്ങളില്‍ മേല്‍കൈ നേടാനുള്ള തങ്ങളുടെ പുതിയ ആയുധത്തിന്റെ പ്രോട്ടോ ടൈപ്പ് ചൈന ലോകത്തിന് മുന്നില്‍ അനാവരണം ചെയ്തിരിക്കുകയാണ്. 1950 കളിലെ സയന്‍സ് ഫിക്ഷന്‍ സിനിമകളിലെ പറക്കും തളികകളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ചൈനീസ് ഹെലിക്കോപ്റ്ററിന്റെ രൂപ ഘടന. അക്കാലത്തെ രൂപവും 21-ാം നൂറ്റാണ്ടിലെ സാങ്കേതിക വിദ്യയും സമന്വയിപ്പിച്ചുള്ള സായുധ ഹെലിക്കോപ്റ്ററാണ് ഇതെന്നാണ് വിവരം. …
യുഎഇയിലെ ഇന്ത്യന്‍ നഴ്സുമാരുടെ ഭാവി; അനിശ്ചിതത്വം പരിഹരിക്കും: വി.മുരളീധരന്‍
യുഎഇയിലെ ഇന്ത്യന്‍ നഴ്സുമാരുടെ ഭാവി; അനിശ്ചിതത്വം പരിഹരിക്കും: വി.മുരളീധരന്‍
സ്വന്തം ലേഖകൻ: യു.എ.ഇയില്‍ ജോലി ചെയ്യുന്ന നൂറുകണക്കിന് ഇന്ത്യന്‍ നഴ്സുമാരുടെ ഭാവി സംബന്ധിച്ച അനിശ്ചിതത്വം പരിഹരിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. കുറഞ്ഞ യോഗ്യത ബി.എസ്‍.സി നഴ്സിങായി നിശ്ചയിച്ചതും, ഉപരിപഠനത്തിനായി ഡിപ്ലോമക്ക് തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതും മൂലം നിരവധി നഴ്സുമാർക്ക് ജോലി നഷ്ടപ്പെട്ടതായും റിപ്പോർട്ടുകളുണ്ടായിരുന്നു. മന്ത്രാലയങ്ങള്‍ക്ക് കീഴിലെ ആശുപത്രികളില്‍ നിന്ന് ബി.എസ്‍.സി നഴ്സിങ് ഇല്ലാത്തതു …
ഡച്ച് ഭാഷയില്‍ നെതര്‍ലന്‍ഡ് രാജാവിനും രാജ്ഞിക്കും സ്വാഗതവുമായി മുഖ്യമന്ത്രി
ഡച്ച് ഭാഷയില്‍ നെതര്‍ലന്‍ഡ് രാജാവിനും രാജ്ഞിക്കും സ്വാഗതവുമായി മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: കേരള സന്ദര്‍ശനത്തിനെത്തിയ നെതർലൻ‍ഡ് രാജാവും രാജ്ഞിയും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് മുന്പായി ഇരുവരെയും ഡച്ച് ഭാഷയില്‍ സ്വാഗതം ചെയ്യാനും മുഖ്യമന്ത്രി മറന്നില്ല. ട്വിറ്ററിലൂടെയാണ് പിണറായി ഡച്ച് ഭാഷയില്‍ ഇവരുവര്‍ക്കും സ്വാഗതം അര്‍പ്പിച്ച് സന്തോഷം പങ്കുവച്ചത്. ഉച്ച കഴിഞ്ഞ് കൊച്ചിയിലെത്തിയ നെതർലൻ‍ഡ് രാജാവ് വില്യം അലക്സാണ്ടറും രാജ്ഞി മാക്സിമയുമായി വൈകിട്ടോടെയാണ് …
കിളിമഞ്ജാരോ കൊടുമുടിഒറ്റക്കാലിൽ കീഴ്ടടക്കി ഒരു മലയാളി
കിളിമഞ്ജാരോ കൊടുമുടിഒറ്റക്കാലിൽ കീഴ്ടടക്കി ഒരു മലയാളി
സ്വന്തം ലേഖകൻ: ഒറ്റക്കാലില്‍ ആഫ്രിക്കയിലെ ഏറ്റവും ഉയരമേറിയ പര്‍വതമായ കിളിമഞ്ജാരോ കീഴടക്കി മലയാളി യുവാവ്. നീരജ് ജോര്‍ജ് ബേബി (32) എന്ന കൊച്ചി സ്വദേശിയാണ് തന്‍റെ സ്വപ്നം സഫലമാക്കിയത്. കിളിമഞ്ജാരോയുടെ നെറുകയിലെത്തിയ ശേഷം നീരജ് ഫേസ്ബുക്കില്‍ ഹൃദയം തൊടുന്ന കുറിപ്പുമെഴുതി. കിഴക്കന്‍ ആഫ്രിക്കയിലെ താന്‍സാനിയയിലാണ് കിളിമഞ്ജാരോ സ്ഥിതി ചെയ്യുന്നത്. എട്ടാം വയസ്സില്‍ ക്യാന്‍സര്‍ ബാധിച്ചപ്പോള്‍ ഇടതുകാല്‍ …
“എന്നെ നിയന്ത്രിക്കുന്ന ശക്തി ഉണ്ടെങ്കില്‍ ഇനി മറുപടിയില്ല,” ജോബിയോട് ഷെയ്ന്‍ പറയുന്നു
“എന്നെ നിയന്ത്രിക്കുന്ന ശക്തി ഉണ്ടെങ്കില്‍ ഇനി മറുപടിയില്ല,” ജോബിയോട് ഷെയ്ന്‍ പറയുന്നു
സ്വന്തം ലേഖകൻ: പണം വാങ്ങി വഞ്ചിച്ചുവെന്നും കരാര്‍ ലംഘിച്ചെന്നും ആരോപിച്ചുള്ള നിര്‍മാതാവ് ജോബി ജോര്‍ജിന്റെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ സാമൂഹിക മാധ്യമത്തില്‍ മറുപടിയുമായി ഷെയ്ന്‍ നിഗം. കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തിനുള്ള വിശദീകരണമല്ലെന്നും എന്നാല്‍ നിര്‍മാതാവ് പറഞ്ഞ ഒരൊറ്റ വരിക്ക് മറുപടി നല്‍കുന്നു എന്ന ആമുഖത്തോടെയാണ് ഷെയ്ന്‍ തുടങ്ങുന്നത്. ജോബി ജോര്‍ജിന്റെ വാര്‍ത്താസമ്മേളനം കണ്ടവരുണ്ടെന്ന് വിശ്വസിക്കുന്നു. …
ബാസ്കറ്റ് കില്ലിങ്; കൊലപാതക പരമ്പരകളുടെ ചുരുളഴിക്കാന്‍ സേതുരാമയ്യര്‍ സിബിഐ വരുന്നു
ബാസ്കറ്റ് കില്ലിങ്; കൊലപാതക പരമ്പരകളുടെ ചുരുളഴിക്കാന്‍ സേതുരാമയ്യര്‍ സിബിഐ വരുന്നു
സ്വന്തം ലേഖകൻ: സേതുരാമയ്യര്‍ വീണ്ടും വരുന്നു. സിബിഐ പരമ്പരയിലെ അഞ്ചാമത്തെ ചിത്രം സംബന്ധിച്ച ചര്‍ച്ചയാണ് അണിയറയില്‍ പുരോഗമിക്കുന്നത്. മമ്മൂട്ടി- കെ മധു- എസ്.എന്‍ സ്വാമി കൂട്ടുകെട്ടില്‍ തന്നെയാണ് അഞ്ചാം സേതുരാമയ്യര്‍ എത്തുക. 2020ന്റെ തുടക്കത്തില്‍ ചിത്രീകരണം തുടങ്ങാനാണ് നീക്കം. ബാസ്കറ്റ് കില്ലിങ്ങാണ് കഥയുടെ പ്രമേയം. എന്നുവച്ചാല്‍ ഒരേ ലക്ഷ്യത്തോടെ നടക്കുന്ന കൊലപാതക പരമ്പരകളുടെ ചുരുളഴിക്കാനാണ് ഇത്തവണ …
ഡച്ച് രാജാവും രാജ്ഞിയും കൊച്ചിയില്‍; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
ഡച്ച് രാജാവും രാജ്ഞിയും കൊച്ചിയില്‍; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
സ്വന്തം ലേഖകൻ: നെതർലൻ‍ഡ് രാജാവ് വില്യം അലക്സാണ്ടറും രാജ്ഞി മാക്സിമയും രണ്ടുദിവസത്തെ കേരള സന്ദർശനത്തിനായി കൊച്ചിയിലെത്തി. വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ ടാജ് മലബാര്‍ ഹോട്ടലില്‍ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി രാജാവ് കൂടിക്കാഴ്ച്ച നടത്തും. തുടര്‍ന്ന് വിശിഷ്ടാതിഥികള്‍ക്കായി മുഖ്യമന്ത്രി വിരുന്നൊരുക്കും. നെതര്‍ലന്‍ഡിലെ ഇന്ത്യന്‍ അംബാസഡര്‍ വേണു രാജാമണി ഉൾപ്പെടെയുള്ള വിദഗ്ദ സംഘവും രാജാവിനെ അനുഗമിക്കുന്നുണ്ട്. ദില്ലിയിലെയും മുംബൈയിലെയും …