1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സുഡാനിയ്ക്ക് ശേഷം ഹലാല്‍ ലൗ സ്റ്റോറിയുമായി സക്കരിയ, ഒപ്പം മുഹ്‌സിനും ആഷിഖ് അബുവും
സുഡാനിയ്ക്ക് ശേഷം ഹലാല്‍ ലൗ സ്റ്റോറിയുമായി സക്കരിയ, ഒപ്പം മുഹ്‌സിനും ആഷിഖ് അബുവും
സ്വന്തം ലേഖകൻ: സുഡാനി ഫ്രം നൈജീരിയ എന്ന വിജയചിത്രത്തിന് ശേഷം സക്കരിയ സംവിധാനം ചെയ്യുന്ന ഹലാല്‍ ലൗ സ്റ്റോറി സംവിധായകന്‍ ആഷിഖ് അബുവിന്റെ നേതൃത്വത്തിലുള്ള പുതിയ കമ്പനി നിർമ്മിക്കുന്നു. പപ്പായ ഫിലിംസ് എന്ന പേരില്‍ വരുന്ന കമ്പനിയുടെ ആദ്യ ചിത്രമാണ് ഹലാൽ ലൌ സ്റ്റോറി. ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്ജ്, ഗ്രേസ് ആന്റണി, ഷറഫുദ്ദീന്‍ എന്നിവരാണ് …
വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ ഇനി വിശുദ്ധ; പ്രഖ്യാപനം നടത്തി മാർപാപ്പ
വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ ഇനി വിശുദ്ധ; പ്രഖ്യാപനം നടത്തി മാർപാപ്പ
സ്വന്തം ലേഖകൻ: വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു. ഫ്രാൻസിസ് മാർപാപ്പയാണ് മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചത്. ഭാരത കത്തോലിക്കാ സഭയിലെ വൈദികരും സന്യസ്ഥരും വിശ്വാസികളും ,ചിറമ്മൽ മങ്കിടിയാൻ കുടുംബാംഗങ്ങളും അടക്കം നിരവധി പേരുടെ സാന്നിധ്യത്തിലാണ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ വിശുദ്ധ പ്രഖ്യാപനം നടന്നത്. മദര്‍ മറിയം ത്രേസ്യയ്ക്കൊപ്പം ബ്രിട്ടനില്‍ നിന്നുള്ള കര്‍ദിനാള്‍ ജോണ്‍ …
കുട്ടികളുടെ നഗ്നദൃശ്യം പ്രചരിപ്പിക്കല്‍: ഓപ്പറേഷന്‍ ‘പിഹണ്ടില്‍‘ കുടുങ്ങിയത് 12 പേർ
കുട്ടികളുടെ നഗ്നദൃശ്യം പ്രചരിപ്പിക്കല്‍: ഓപ്പറേഷന്‍ ‘പിഹണ്ടില്‍‘ കുടുങ്ങിയത് 12 പേർ
സ്വന്തം ലേഖകൻ: കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരെ പിടികൂടാനായി സംസ്ഥാന വ്യാപകമാകെ പൊലീസിന്‍റെ റെയ്ഡ്. ഓപ്പറേഷന്‍ പിഹണ്ട് എന്ന പേരിലാണ് റെയ്‍ഡ് നടക്കുന്നത്. റെയ്ഡില്‍ മൂന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരടക്കം 12 പേര്‍ അറസ്റ്റിലായി. 126 വ്യക്തികളെയും വിവിധ വാട്സ് ആപ്പ് ഗ്രൂപ്പുകളെയും കേന്ദ്രീകരിച്ചായിരുന്നു റെയ്‍ഡ്. 21 സ്ഥലങ്ങളിലായി നടത്തിയ റെയ്‍ഡില്‍ പ്രായപൂര്‍ത്തിയാവാത്ത ഒരാളടക്കം 12 പേര്‍ പിടിയിലായി. …
“തല്ലല്ലേ! ഒരു അനുഗ്രഹം വാങ്ങാൻ വന്നതാ!“ രോഹിതിനെ മറിച്ചിട്ട് ആരാധകന്‍ (വീഡിയോ)
“തല്ലല്ലേ! ഒരു അനുഗ്രഹം വാങ്ങാൻ വന്നതാ!“ രോഹിതിനെ മറിച്ചിട്ട് ആരാധകന്‍ (വീഡിയോ)
സ്വന്തം ലേഖകൻ: കളിക്കിടെ ആരാധന മൂത്ത ചില കാണികള്‍ കളിക്കളത്തില്‍ കടന്നുകയറി താരങ്ങളുടെ അടുത്തേക്ക് ഓടിയെത്തുന്നത് ഇപ്പോള്‍ പതിവായിരിക്കുകയാണ്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റിനിടെ ഒരു ആരാധകന്റെ ഈ സാഹസം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കളികളത്തിലേക്ക് ഓടിയെത്തിയ ആരാധകന്റെ ലക്ഷ്യം സൂപ്പര്‍താരം രോഹിത് ശര്‍മ്മയായിരുന്നു. ഈ സമയം സ്ലിപ്പിലായിരുന്നു രോഹിത്. …
“കുറവുകൾ ഉണ്ടാകാം, പക്ഷേ നിന്ദിക്കരുത്,“ ജിഎസ്ടിയെ വിമര്‍ശിച്ച സംരംഭകനോട് നിര്‍മ്മല സീതാരാമന്‍
“കുറവുകൾ ഉണ്ടാകാം, പക്ഷേ നിന്ദിക്കരുത്,“ ജിഎസ്ടിയെ വിമര്‍ശിച്ച സംരംഭകനോട് നിര്‍മ്മല സീതാരാമന്‍
സ്വന്തം ലേഖകൻ: ജിഎസ്ടിയെക്കുറിച്ച് വിമര്‍ശനമുയര്‍ത്തി യുവസംരംഭകനെതിരെ പൊട്ടിത്തെറിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. വെള്ളിയാഴ്ട പൂനെയില്‍ വച്ച് നടന്ന ഒരു പരിപാടിക്കിടെയാണ് സംഭവം. ജിഎസ്ടിക്ക് പോരായ്മകളുണ്ട് അത് മറികടക്കാനുള്ള മാര്‍ഗങ്ങളുണ്ടെന്ന് പരിപാടിയില്‍ പങ്കെടുത്ത ഒരാള്‍ പറഞ്ഞതോടെ ധനമന്ത്രി ക്ഷുഭിതയാവുകയായിരുന്നു. ജിഎസ് ടിക്ക് കുറവുകളുണ്ടെന്ന് പരിപാടിയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തുറന്ന് സമ്മതിച്ചു. എന്നാല്‍ ജിഎസ്ടി രാജ്യത്തിന്‍റെ നിയമമാണ്. …
മാരത്തണിൽ മനുഷ്യ സാധ്യമല്ലെന്ന് കരുതിയ നേട്ടം സ്വന്തമാക്കി ഇതിഹാസ താരം എല്യൂഡ് കിപ്‌ചോജ്
മാരത്തണിൽ മനുഷ്യ സാധ്യമല്ലെന്ന് കരുതിയ നേട്ടം സ്വന്തമാക്കി ഇതിഹാസ താരം എല്യൂഡ് കിപ്‌ചോജ്
സ്വന്തം ലേഖകൻ: പുരുഷ മാരത്തണിലെ പകരക്കാരില്ലാത്ത ഇതിഹാസം കെനിയയുടെ എല്യൂഡ് കിപ്‌ചോജിന് സ്വപ്‌നതുല്ല്യമായൊരു നേട്ടം. മാരത്തണില്‍ രണ്ട് മണിക്കൂറില്‍ താഴെയുള്ള സമയത്തില്‍ ഓടിയെത്തുന്ന ആദ്യ താരമായിരിക്കുകയാണ് മുപ്പത്തിനാലുകാരനായ എല്യൂഡ്. അനൗദ്യോഗിക സമയം അനുസരിച്ച് ഒരു മണിക്കൂര്‍ 59 മിനിറ്റ് 40.2 സെക്കന്‍ഡിലാണ് എല്യൂഡ് ഫിനിഷ് ചെയ്ത് ചരിത്രം കുറിച്ചത്. രണ്ട് മണിക്കൂര്‍ 01 മിനിറ്റ് 39 …
മലബാര്‍ പൊറോട്ട, തഞ്ചാവൂര്‍ കോഴിക്കറി; ജിൻ‌പിങ്ങിന്റെ സൽക്കാര മെനുവിലെ താരങ്ങൾ
മലബാര്‍ പൊറോട്ട, തഞ്ചാവൂര്‍ കോഴിക്കറി; ജിൻ‌പിങ്ങിന്റെ സൽക്കാര മെനുവിലെ താരങ്ങൾ
സ്വന്തം ലേഖകൻ: മഹാബലിപുരത്തുനടക്കുന്ന ഇന്ത്യ ചൈന ഉച്ചകോടിക്കെത്തിയ ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിംഗിനെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി എത്തിയത് തമിഴ്നാടിന്‍റെ തനതുവസ്ത്രം ധരിച്ചായിരുന്നു. മുണ്ടും ഷര്‍ട്ടും വേഷ്ടിയുമായിരുന്നു അദ്ദേഹത്തിന്‍റെ വേഷം. വസ്ത്രധാരണത്തില്‍ മത്രമല്ല, ആഹാരത്തിലും തമിഴ് സ്റ്റൈല്‍ തന്നെയാണ് ഇന്ത്യ, ചൈനീസ് പ്രസിഡന്‍റിനായി ഒരുക്കിയത്. മാംസാഹരമാണ് ഷി ജിന്‍പിംഗിനൊരുക്കിയ ആഹാരത്തിലെ പ്രധാന വിഭവങ്ങള്‍. തമിഴ്നാടിന്‍റെ തനത് വിഭവമായ …
രാജമലയിൽ ജീപ്പിൽ നിന്ന് തെറിച്ച് റോഡിൽ വീണ കുഞ്ഞിനെ രക്ഷിച്ച യഥാർഥ ഹീറോ ഇതാ!
രാജമലയിൽ ജീപ്പിൽ നിന്ന് തെറിച്ച് റോഡിൽ വീണ കുഞ്ഞിനെ രക്ഷിച്ച യഥാർഥ ഹീറോ ഇതാ!
സ്വന്തം ലേഖകൻ: മൂന്നാർ രാജമലയിൽ ജീപ്പിൽ നിന്ന് തെറിച്ചു വീണ് വനംവകുപ്പിന്‍റെ ചെക്പോസ്റ്റിന് സമീപത്തേയ്ക്ക് ഇഴഞ്ഞുവന്ന കുഞ്ഞിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ എടുത്ത് രക്ഷിച്ചെന്നായിരുന്നു പ്രചാരണം. എന്നാൽ അതല്ല സത്യമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുഞ്ഞിനെ രക്ഷിച്ചത് മൂന്നാറിലെ സാധാരണക്കാരനായ ഒരു ഓട്ടോ ഡ്രൈവറായ കനകരാജാണെന്നാണ് റിപ്പോർട്ടുകൾ. കനകരാജ് കുട്ടിയെ രക്ഷിക്കുന്ന സിസിടിവി ദൃശ്യങ്ങൾ …
ഇന്ത്യയിലെ സമ്പന്നരില്‍ മുകേഷ് അംബാനി ഒന്നാമൻ; മലയാളികളില്‍ യൂസുഫലി
ഇന്ത്യയിലെ സമ്പന്നരില്‍ മുകേഷ് അംബാനി ഒന്നാമൻ; മലയാളികളില്‍ യൂസുഫലി
സ്വന്തം ലേഖകൻ: തുടർച്ചയായ 12 മത് വർഷവും രാജ്യത്തെ സമ്പന്നരിൽ ഒന്നാം സ്ഥാനത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. 3.65 ലക്ഷം കോടി രൂപയാണ് അംബാനിയുടെ ആസ്തി. ഫോബ്സ് ഇന്ത്യയുടെ ഏറ്റവും പുതിയ പട്ടികയിലാണ് അംബാനി വീണ്ടും ഒന്നാം നമ്പറായത്. അതിവേഗത്തില്‍ വളര്‍ന്ന ജിയോയുടെ കുതിപ്പില്‍ നിന്നാണ് അംബാനി ആസ്തി പലകോടികള്‍ വര്‍ധിപ്പിച്ച് ഒന്നാം …
ലൈവ് വാർത്തയോടൊപ്പം കയറി വന്നത് അവതാരകയുടെ മകൻ! വൈറലായി എന്‍.ബി.സി വാർത്ത
ലൈവ് വാർത്തയോടൊപ്പം  കയറി വന്നത് അവതാരകയുടെ മകൻ! വൈറലായി എന്‍.ബി.സി വാർത്ത
സ്വന്തം ലേഖകൻ: ചാനല്‍ ലൈവില്‍ വാർത്ത വായിച്ചു കൊണ്ടിരിക്കുമ്പോള്‍ ഫ്രെയിമിലേക്ക് കയറിവന്ന സ്വന്തം മക്കള്‍ കാരണം പ്രശസ്തനായ ബി.ബി.സി ഡാഡിന്റെ പാത പിന്തുടരുകയാണ് എന്‍.ബി.സി ന്യൂസ് ചാനലിന്റെ പെന്റഗണ്‍ ആസ്ഥാനത്തെ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റായ കട്ട്‌നി കൂബേ. ചാനലിനായി ലൈവ് റിപ്പോര്‍ട്ടിങ് നടത്തുന്നതിനിടെയാണ് കൂബെയുടെ കുഞ്ഞുമകന്‍ അമ്മയുടെ ഫ്രെയിമിലേക്ക് കയറി വന്നത്. നിമിഷ നേരങ്ങള്‍ക്കൊണ്ട് ലോകം മുഴുവന്‍ …