സ്വന്തം ലേഖകന്‍: സ്വന്തം ആധാര്‍ വിവരങ്ങള്‍ പരസ്യമാക്കി വെല്ലുവിളിച്ച ട്രായ് തലവന് ഹാക്കര്‍മാരുടെ വക എട്ടിന്റെ പണി; എന്നാല്‍ വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് ലഭിച്ചത് ഗൂഗിള്‍ ചെയ്താണെന്ന് യുഐഡിഎഐയുടെ വിശദീകരണം. ട്രായ് തലവന്‍ ആര്‍.എസ്.ശര്‍മയുടെ ആധാര്‍ വിവരങ്ങള്‍ ആധാര്‍ ഡേറ്റാ ബേസില്‍ നിന്നോ സെര്‍വറുകളില്‍ നിന്നോ ചോര്‍ന്നിട്ടില്ലെന്ന് വ്യക്തമാക്കിയ യുഐഡിഎഐ ഗൂഗിള്‍ ചെയ്ത് ലഭിച്ച വിവരങ്ങളാണ് ചോര്‍ന്നതെന്നും …
സ്വന്തം ലേഖകന്‍: കുവൈറ്റില്‍ സ്ത്രീ തൊഴിലാളികളുടെ രാത്രി ജോലി സമയം സംബന്ധിച്ച് പുതിയ നിര്‍ദേശങ്ങളുമായി മാന്‍പവര്‍ അതോറിറ്റി. പുതിയ നിര്‍ദേശപ്രകാരം ഹെല്‍ത്ത് കെയര്‍ കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, നിയമസ്ഥാപനങ്ങള്‍, ഫാര്‍മസികള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, മെഡിക്കല്‍ ലാബുകള്‍, നഴ്‌സറികള്‍, ഭിന്നശേഷിക്കാരുടെ കെയര്‍ സെന്ററുകള്‍, വ്യോമയാന സ്ഥാപനങ്ങള്‍, തിയറ്ററുകള്‍, ടിവിറേഡിയോ സ്റ്റേഷനുകള്‍, സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതിനായി ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന …
സ്വന്തം ലേഖകന്‍: ഇടുക്കി ഡാമില്‍ ജലനിരപ്പ് 2394.64 അടി; ഷട്ടറുകള്‍ ഉയര്‍ത്താനുള്ള നടപടികള്‍ തുടങ്ങി; പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് നോട്ടീസ് നല്‍കും. തിങ്കളാഴ്ച രാവിലെ 2394.64 അടിയായി ജലനിരപ്പ് ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ‘ഓറഞ്ച് അലര്‍ട്ട്’ പ്രഖ്യാപിക്കാന്‍ ഇനി വെറും 0.36 അടി മാത്രം മതി. ജലനിരപ്പ് 2395 അടിയിലെത്തിയാലുടന്‍ കെഎസ്ഇബി അതിജാഗ്രതാ നിര്‍ദേശം (ഓറഞ്ച് അലര്‍ട്ട്) …
സ്വന്തം ലേഖകന്‍: യുഎഇ പൊതുമാപ്പ്; പ്രവാസി തൊഴിലാളികളുടെ ഒളിച്ചോട്ട പരാതികള്‍ തീര്‍പ്പാക്കാന്‍ അവസരം. തൊഴിലാളികള്‍ ഒളിച്ചോടിയതുമായി ബന്ധപ്പെട്ട് സ്‌പോണ്‍സര്‍മാരും സ്ഥാപനങ്ങളും നല്‍കിയ പരാതികള്‍ തീര്‍പ്പാക്കാന്‍ പ്രത്യേക കേന്ദ്രങ്ങളും തയ്യാറാക്കിയിട്ടുണ്ട്. പരാതികള്‍ ഒത്തുതീര്‍പ്പാക്കാന്‍ നിശ്ചിത ഫീസ് ഈടാക്കും. സ്‌പോണ്‍സര്‍ വ്യക്തിപരമായി നല്‍കിയ ഒളിച്ചോട്ട പരാതി തീര്‍പ്പാക്കാന്‍ 121 ദിര്‍ഹവും സ്വകാര്യ കമ്പനികള്‍ നല്‍കിയ ഒളിച്ചോട്ട പരാതി തീര്‍പ്പാക്കാന്‍ …
സ്വന്തം ലേഖകന്‍: ഡല്‍ഹിയ്ക്ക് സുരക്ഷയുടെ ആകാശക്കുട; ഒരുങ്ങുന്നത് അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനം. വാഷിംഗ്ടണേയും മോസ്‌കോയേയും സംരക്ഷിക്കുന്ന പുത്തന്‍ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഇനി ഡല്‍ഹിക്കും സംരക്ഷണം നല്‍കും.പഴയ മിസൈല്‍ പ്രതിരോധ കവചങ്ങള്‍ മാറ്റി ആധുനിക പ്രതിരോധ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ഇതിനോടകം തുടങ്ങി. അമേരിക്കയില്‍ നിന്ന് 100 കോടി ഡോളറിനാണ് (ഏകദേശം 6500 കോടി …
സ്വന്തം ലേഖകന്‍: യുകെ മലയാളിയായ കോട്ടയം മരങ്ങാട്ടുപള്ളി സ്വദേശി ചെംസ്‌ഫോര്‍ഡ് ആശുപത്രിയില്‍ നിര്യാതനായി. ചെംസ്‌ഫോര്‍ഡില്‍ താമസിക്കുന്ന കോട്ടയം മരങ്ങാട്ടുപള്ളി സ്വദേശി ജോര്‍ജ് ജോസഫ് ആണ് ചെംസ്‌ഫോര്ഡ് ബ്രൂംഫീല്‍ഡ് ആശുപത്രിയില്‍ മരണത്തിന് കീഴ്ടടങ്ങിയത്. കടുത്ത പ്രമേഹ രോഗത്തെ തുടര്‍ന്ന് ഏതാനും നാളായി ചികിത്സയിലായിരുന്നു. ഏതാണ്ട് പത്തു വര്‍ഷമായി യുകെ മലയാളിയാണ് ജോര്‍ജ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രമേഹ …
സ്വന്തം ലേഖകന്‍: ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുന്നു; ബ്ലു അലേര്‍ട്ട് പ്രഖ്യാപിച്ചു; ജലനിരപ്പ് 2395 ല്‍ എത്തിയാല്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കും. ഡാമിന്റെ വൃഷ്ടിപ്രദേശത്തും ഡാം തുറന്നാല്‍ ജലം ഒഴുകേണ്ട ഇടങ്ങളിലുമാണ് ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2395ല്‍ എത്തിയാല്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കുമെന്ന് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കി. വെള്ളം ഒഴുകി പോകേണ്ട …
സ്വന്തം ലേഖകന്‍: പേമാരിക്കും പ്രളയത്തിനും പിന്നാലെ കാറ്റും; പ്രകൃതിക്ഷോഭത്തില്‍ വലഞ്ഞ് ജപ്പാന്‍. കനത്ത മഴയും പ്രളയവും 200ലേറെപ്പേരുടെ ജീവനെടുത്തതിന്റെ നടുക്കത്തില്‍ നിന്നും കരകയറിയിട്ടില്ലാത്ത ജപ്പാനില്‍ ശക്തമായ കാറ്റ് വീശിയടിക്കുന്നതായി റിപ്പോര്‍ട്ട്. ജോംഗ്ദാരി കൊടുങ്കാറ്റാണ് ഇപ്പോള്‍ ജപ്പാന്‍ ജനതയുടെ ഉറക്കം കെടുത്തുന്നത്. ശക്തമായ കാറ്റാണ് ഇവിടെ വീശിയടിക്കുന്നത്. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് ആഞ്ഞുവീശുമെന്നാണ് കാലാവസ്ഥാ …
സ്വന്തം ലേഖകന്‍: അമേരിക്കയിലെ ആദ്യ സിഖ് അറ്റോര്‍ണി ജനറലിനെ കളിയാക്കിയ റേഡിയോ ജോക്കികളുടെ കസേര തെറിച്ചു. യുഎസില്‍ അറ്റോര്‍ണി ജനറലാകുന്ന ആദ്യ സിഖ് വംശജനെന്ന ബഹുമതി സ്വന്തമാക്കിയ ഗുര്‍ബിര്‍ ഗ്രേവാളിനെ അപമാനിച്ച റേഡിയോ ജോക്കികളെയാണ് പിരിച്ചുവിട്ടത്. ഡബ്ല്യുകെഎക്‌സ്ഡബ്ല്യു എഫ്എമ്മിലെ ജോക്കികളായ ഡെന്നിസ് മാലോയും ജൂഡി ഫ്രാങ്കോയുമാണ് ബുധനാഴ്ച ഒരു പരിപാടിക്കിടെ ന്യൂജഴ്‌സി അറ്റോര്‍ണി ജനറലായ ഗ്രേവാളിനെ …
സ്വന്തം ലേഖകന്‍: ലോകത്തിലെ ആദ്യത്തെ എനര്‍ജി പോസിറ്റീവ് ഹോട്ടല്‍ നോര്‍വെയില്‍ സന്ദര്‍ശകര്‍ക്കായി അണിഞ്ഞൊരുങ്ങുന്നു. നോര്‍വേയിലെ അലംലിജെല്ലറ്റ് മലനിരകളുടെ താഴ്‌വാരത്തിലാണ് ഈ ഹോട്ടല്‍ ഒരുങ്ങുന്നത്. എല്ലാ അര്‍ത്ഥത്തിലും പ്രകൃതി സൗഹാര്‍ദ്ദം ഉറപ്പിച്ചു കൊണ്ടാണ് ഈ ഹോട്ടലിന്റെ ഓരോ നിര്‍മിതിയും. ഒരു സാധാരണ ആഢംബര ഹോട്ടല്‍ പ്രവര്‍ത്തിക്കാന്‍ ഉപയോഗിക്കുന്നതിനേക്കാള്‍ 85 % ഊര്‍ജ്ജം കുറച്ചു ഉപയോഗിച്ചു കൊണ്ടാണ് ഈ …