സ്വന്തം ലേഖകന്‍: യുകെ മലയാളിയായ കോട്ടയം മരങ്ങാട്ടുപള്ളി സ്വദേശി ചെംസ്‌ഫോര്‍ഡ് ആശുപത്രിയില്‍ നിര്യാതനായി. ചെംസ്‌ഫോര്‍ഡില്‍ താമസിക്കുന്ന കോട്ടയം മരങ്ങാട്ടുപള്ളി സ്വദേശി ജോര്‍ജ് ജോസഫ് ആണ് ചെംസ്‌ഫോര്ഡ് ബ്രൂംഫീല്‍ഡ് ആശുപത്രിയില്‍ മരണത്തിന് കീഴ്ടടങ്ങിയത്.
കടുത്ത പ്രമേഹ രോഗത്തെ തുടര്‍ന്ന് ഏതാനും നാളായി ചികിത്സയിലായിരുന്നു. ഏതാണ്ട് പത്തു വര്‍ഷമായി യുകെ മലയാളിയാണ് ജോര്‍ജ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രമേഹ രോഗം മൂര്‍ച്ഛിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്യുകയായിരുന്നു. ഏറെ കാലം ബഹ്‌റിനില്‍ ജോലി ചെയ്തതിനു ശേഷമാണ് ജോര്‍ജും കുടുംബവും യുകെയിലെത്തിയത്.
മൃതദേഹം ജന്മദേശമായ മരങ്ങാട്ടുപള്ളിയില്‍ സംസ്‌കരിക്കുമെന്ന് അടുപ്പമുള്ളവര്‍ അറിയിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കി എത്രയും പെട്ടന്ന് മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ചെംസ്‌ഫോര്‍ഡിലെ മലയാളി സമൂഹം. ബ്രൂം ഫീല്‍ഡ് ആശുപത്രിയില്‍ തന്നെ ജോലിചെയ്യുന്ന ജെസ്സിയാണ് ഭാര്യ. മകന്‍ ഡെറിക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല