സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്‌റ്റേറ്റ്റ്റുമായി ബന്ധം, ജര്‍മ്മനിയില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുകയും സാമ്പത്തിക സഹായം നല്‍കുകയും സൈനികമായ സഹായം നല്‍കിയെന്നുമുള്ള കുറ്റം ചുമത്തിയാണ് ഇവരെ ജര്‍മ്മന്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇറാഖി പൗരനായ അഹമ്മസ് അബ്ദുള്‍ അസീസ് അബ്ദുള്ള, ടര്‍ക്കിഷ് പൗരനായ ഹസന്‍ സി, ജര്‍മ്മന്‍ സെര്‍ബിയന്‍ പൗരന്‍ ബോബന്‍ എസ്, …
സ്വന്തം ലേഖകന്‍: കര്‍ണാടകയിലെ വിവാദ സ്വാമിക്ക് മലയാളി വധു. വിവാദങ്ങളിലൂടെ പ്രശസ്തനായ പ്രണവാനന്ദ സ്വാമിയാണ് ശിഷ്യയും പ്രണയിനിയുമായിരുന്ന മലയാളിയായ മീരയെ വിവാഹം കഴിച്ചത്. കലബുര്‍ഗിയിലെ ശരണ ബസവേശ്വര ക്ഷേത്രത്തില്‍ വച്ച് തിങ്കളാഴ്ചയാണ് ഇരുവരും വിവാഹിതരായത്. വധുവായ മീരയും സ്വാമിയും ചാര്‍ട്ടേഡ് അക്കൗണ്ടന്റുകളാണ്. സ്വാമിയുടെ ശിഷ്യയായിരുന്ന മീര പിന്നീട് അദ്ദേഹവുമായി പ്രണയത്തിലാവുകയായിരുന്നു. പീഠാധിപതിയുടെ പാത പിന്തുടര്‍ന്നാണ് താന്‍ …
സ്വന്തം ലേഖകന്‍: വടക്കാഞ്ചേരി കൂട്ട ബലാത്സംഗ കേസില്‍ യുവതിയോട് മോശമായി പെരുമാറിയ വടക്കാഞ്ചേരി സിഐ മണികണ്ഠന് സസ്‌പെന്‍ഷന്‍. റേഞ്ച് ഐജി അജിത് കുമാറാണ് അന്വേഷണത്തിന്റെ ഭാഗമായി സിഐയെ സസ്‌പെന്റു ചെയ്തിരിക്കുന്നത്. പരാതിയുമായി സ്‌റ്റേഷനിലെത്തിയ തന്നോട് മോശമായി പെരുമാറുകയും തെളിവെടുക്കല്‍ എന്ന പേരില്‍ പരസ്യമായി അപമാനിക്കുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയിലാണ് നടപടി. പരാതിയില്‍ നടത്തിയ വകുപ്പ്തല അന്വേഷണത്തില്‍ …
സ്വന്തം ലേഖകന്‍: കര്‍ണാടകയില്‍ ഷൂട്ടിംഗിനിടെ ഹെലികോപ്റ്ററില്‍ നിന്ന് തടാകത്തിലേക്ക് ചാടിയ രണ്ടു നടന്മാര്‍ മുങ്ങി മരിച്ചു. സിനിമാ താരങ്ങളായ അനില്‍, ഉദയ് എന്നിവരാണ് മരിച്ചത്. ഹെലികോപ്ടറില്‍ നിന്ന് തിപ്പഗൊണ്ടനഹള്ളി തടാകത്തിലേക്ക് ചാടിയപ്പോഴാണ് അപകടമുണ്ടായത്. മസ്തിഗുഡി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. രാംനഗര്‍ ജില്ലയിലായിരുന്നു ചിത്രീകരണം. ഹെലികോപ്ടറിലെ സംഘടനത്തിന് ശേഷം നായകനും വില്ലന്‍മാരും നദിയിലേക്ക് ചാടുന്ന രംഗം …
സ്വന്തം ലേഖകന്‍: വി.എസ് അച്യുതാനന്ദന്‍ മുഖ്യകഥാപാത്രമായ നോവല്‍ എഴുത്തുകാരന്‍ പി. സുരേന്ദ്രന്‍ പിന്‍വലിച്ചു, മലയാള സാഹിത്യത്തിലെ അപൂര്‍വ സംഭവം. വി.എസ് മുഖ്യകഥാപാത്രമായ ഗ്രീഷ്മമാപിനി എന്ന നോവലാണ് പി. സുരേന്ദ്രന്‍ പിന്‍വലിച്ചത്. നോവല്‍ അതിന്റെ രചനാപരമായ സവിശേഷത കൊണ്ട് ചര്‍ച്ച ചെയ്യപ്പെട്ടില്ലെന്നും വി.എസ് അച്യുതാനന്ദനെക്കുറിച്ചുള്ള നോവല്‍ എന്ന രീതിയില്‍ ഒതുക്കപ്പെട്ടതിനാലുമാണ് നോവല്‍ പിന്‍വലിക്കുന്നതെന്നും പി. സുരേന്ദ്രന്‍ വ്യക്തമാക്കി. …
സ്വന്തം ലേഖകന്‍: എന്‍.ഡി. ടി.വിയുടെ വിലക്ക്, പ്രതിഷേധം ശക്തമാകുന്നു, ഇത് അടിയന്തിരാവസ്ഥ അല്ലെന്ന് മാധ്യമങ്ങളുടെ ഓര്‍മപ്പെടുത്തല്‍. എന്‍ ഡി ടി വിയുടെ ഹിന്ദി ചാനലിന്റെ പ്രവര്‍ത്തനം ഒരു ദിവസത്തേക്ക് നിര്‍ത്തിവെപ്പിക്കണമെന്ന വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ശുപാര്‍ശയാണ് വ്യാപകമായ പ്രതിഷേധത്തിന് കാരണമായത്. പത്താന്‍കോട്ട് ഭീകരാക്രമണ സമയത്ത് എന്‍. ഡി. ടി. വി. പുറത്തുവിട്ട തന്ത്രപ്രധാന വിവരങ്ങള്‍ …
സ്വന്തം ലേഖകന്‍: പത്താന്‍കോട്ട് ഭീകരാക്രമണ റിപ്പോര്‍ട്ട് തല്‍സമയം, എന്‍ഡിടിവിക്ക് ഒരു ദിവസത്തെ വിലക്ക്. പത്താന്‍കോട്ട് ഭീകരാക്രമണ റിപ്പോര്‍ട്ട് തല്‍സമയം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ നിര്‍ണായക രഹസ്യങ്ങള്‍ പുറത്തുവിട്ടു എന്ന് ആരോപിച്ചാണ് ഹിന്ദി ചാനലായ എന്‍.ഡി. ടി.വി ഇന്ത്യയുടെ പ്രവര്‍ത്തനം ഒരു ദിവസത്തേക്ക് നിര്‍ത്തിവെപ്പിക്കണമെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ മന്ത്രിതല സമിതി കേന്ദ്ര സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തത്. …
സ്വന്തം ലേഖകന്‍: മലപ്പുറം കളക്‌ട്രേറ്റിലെ സ്‌ഫോടനം, പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിമാര്‍ക്കും വധഭീഷണി. പാര്‍ലമെന്റും ചെങ്കോട്ടയുമടക്കം രാജ്യത്തെ സുപ്രധാനമായ ചില സ്ഥലങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാകുമെന്നും ഭീഷണിയില്‍ പറയുന്നു. സ്‌ഫോടനം നടന്ന കാറിനടുത്ത് നിന്ന് കണ്ടെത്തിയ ”ബേസ് മൂവ്‌മെന്റ്” എന്ന് എഴുതിയ പെട്ടിയിലാണ് പെന്‍ഡ്രൈവും ഇന്ത്യയുടെ മാപ്പ് രേഖപ്പെടുത്തിയ ഒരു പേപ്പറും കണ്ടെത്തിയത്. ഈ പെന്‍ഡ്രൈവ് പരിശോധിച്ചപ്പോഴാണ് ആണ് പ്രധാനമന്ത്രിയുടേയും …
സ്വന്തം ലേഖകന്‍: ഷാര്‍ജയില്‍ നിഗൂഡമായ ശമാം വെള്ളരി കണ്ടെത്തി, ദുര്‍മന്ത്രവാദത്തിന് ഉപയോഗിച്ചതാകാമെന്ന് പോലീസ്. കഴിഞ്ഞ ദിവസം ഷാര്‍ജ അല്‍ ഖാന്‍ബീച്ചില്‍ കാണപ്പെട്ട വെള്ളരിയാണ് ‘അജ്ഞാത പഴം’ എന്ന പേരില്‍ പോലീസിന് തലവേദനയായത്. അറബിയില്‍ മന്ത്രങ്ങള്‍ എഴുതിയും ആണികള്‍ അടിച്ചുകയറ്റിയ നിലയിലുമാണ് ശമാം വെള്ളരി കണ്ടെത്തിയത്. ബീച്ചില്‍ കണ്ടെത്തിയ അജ്ഞാത വസ്തുവിനെ കുറിച്ച് സന്ദര്‍ശകരാണ് പോലീസിനെ അറിയിച്ചത്. …
സ്വന്തം ലേഖകന്‍: തമിഴ്‌നാട്ടില്‍ അജ്ഞാത രോഗം, രണ്ടാഴ്ചയില്‍ മരിച്ചത് ഏഴുപേര്‍. അജ്ഞാതരോഗം ബാധിച്ച് മരിച്ചവരില്‍ മൂന്നുപേര്‍ കുട്ടികളാണ്. തണ്ടാരി ഗ്രാമത്തിലെ ഒരേ കുടുംബത്തില്‍പെട്ട അഞ്ചുപേരാണ് മരിച്ചത്. ഇവര്‍രെല്ലാം ഛര്‍ദിയും വയറുവേദനയുമായി ചികിത്സയിലായിരുന്നു. തിരുവണ്ണാമലൈ നഗരത്തില്‍ നിന്നും 19 കിലോമീറ്റര്‍ അകലെയുള്ള തണ്ടാരി ഗ്രാമത്തില്‍ 160 ഓളം കുടുംബങ്ങളാണുള്ളത്. ഒക്‌ടോബര്‍ അഞ്ചിനായിരുന്നു ഇവിടെ അജ്ഞാതരോഗത്തെ തുടര്‍ന്നുള്ള ആദ്യ …