1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 1725 പേർക്ക് കൊവിഡ്; രാജ്യത്ത് 24 മണിക്കൂറില്‍ 57,000 കേസുകള്‍; മരണം 50,000
സംസ്ഥാനത്ത് ഇന്ന് 1725 പേർക്ക് കൊവിഡ്; രാജ്യത്ത് 24 മണിക്കൂറില്‍ 57,000 കേസുകള്‍; മരണം 50,000
സ്വന്തം ലേഖകൻ: കേരളത്തിൽ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ പ്രതിദിന കണക്കിൽ വീണ്ടും വർധനവ്. സംസ്ഥാനത്ത് ഇന്ന് 1725 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് സംസ്ഥാനത്ത് ഇത്രയുമധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതും. അതേസമയം കൊവിഡ് ബാധിച്ച് 13 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 1131 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് …
കുവൈത്തില്‍ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി മലയാളിയായ സിബി ജോര്‍ജ്
കുവൈത്തില്‍ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി മലയാളിയായ സിബി ജോര്‍ജ്
സ്വന്തം ലേഖകൻ: കുവൈത്തില്‍ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി മലയാളിയായ സിബി ജോര്‍ജ്.അധികാരമേറ്റു. കുവൈത്ത് വിദേശ കാര്യ മന്ത്രി ഷെയ്ഖ് ഡോ. അഹമ്മദ് നാസ്സര്‍ മുഹമ്മദ് അല്‍ സബാഹിന് അധികാര കൈ മാറ്റത്തിന്റെ പത്രിക പുതിയ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് ഞായറാഴ്ച കൈമാറി. ചടങ്ങില്‍ കുവൈത്ത് ഡെപ്യൂട്ടി വിദേശ കാര്യ മന്ത്രി ഖാലിദ് അല്‍ ജാറള്ള, …
കൊവിഡ് മഹാമാരിയെ നേരിടുന്നതിൽ യുഎഇ വിജയിച്ചു; പ്രഖ്യാപനവുമായി പ്രധാനമന്ത്രി
കൊവിഡ് മഹാമാരിയെ നേരിടുന്നതിൽ യുഎഇ വിജയിച്ചു; പ്രഖ്യാപനവുമായി പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: കൊവിഡ് മഹാമാരിയെ നേരിടുന്നതിൽ യു.എ.ഇ. വിജയിച്ചെന്ന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസിലെ കൊവിഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന് മാതൃകയാണ് യു.എ.ഇ.യുടെ കൊവിഡ് …
യുഎഇയിലേക്കുള്ള മടക്കം: അനുമതിയുടെ കാര്യത്തിൽ ആശയക്കുഴപ്പം; മലയാളികൾ കുടുങ്ങി
യുഎഇയിലേക്കുള്ള മടക്കം: അനുമതിയുടെ കാര്യത്തിൽ ആശയക്കുഴപ്പം; മലയാളികൾ കുടുങ്ങി
സ്വന്തം ലേഖകൻ: യുഎഇ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ അബുദാബിയിൽ എത്തിയ 5 മലയാളികൾ വിമാനത്താവളത്തിൽ കുടുങ്ങി. ഇവരിൽ 4 പേരെ ഇന്നു രാത്രി നാട്ടിലേക്ക് തിരിച്ചയക്കും. ഒരാൾ 35 മണിക്കൂറിനുശേഷം പ്രത്യേക അനുമതി ലഭിച്ച് വൈകിട്ടു പുറത്തിറങ്ങി. ഇത്തിഹാദ് എയർവെയ്സിൽ കൊച്ചിയിൽനിന്ന് 15ന് പുലർച്ചെ 2.35ന് പുറപ്പെട്ട് 5.10ന് അബുദാബിയിൽ എത്തിയവരാണിവർ. അതിനിടെ, അനുമതി ലഭിക്കാതെ …
ഫെയ്സ്ബുക്കിന് ബിജെപി ചായ്‌വെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട്; മറുപടിയുമായി കമ്പനി
ഫെയ്സ്ബുക്കിന് ബിജെപി ചായ്‌വെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട്; മറുപടിയുമായി കമ്പനി
സ്വന്തം ലേഖകൻ: വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരെ പാർട്ടിയോ രാഷ്ട്രീയ സ്വാധീനമോ പരിഗണിക്കാതെ വിലക്ക് ഏർപ്പെടുത്തുമെന്നു സമൂഹമാധ്യമമായ ഫെയ്സ്ബുക്. വിദ്വേഷ പ്രസംഗം നടത്തുന്ന ഭരണകക്ഷി നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കാതെ ഇന്ത്യയിൽ ഫെയ്സ്ബുക് ഒഴിഞ്ഞുമാറുകയാണെന്ന യുഎസ് മാധ്യമറിപ്പോർട്ടിനെത്തുടർന്നാണ് കമ്പനിയുടെ വിശദീകരണം. ‘വിദ്വേഷ പ്രസംഗവും അതിക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കവും തടയുക എന്ന ഞങ്ങളുടെ നയം ആഗോളതലത്തിൽ പാർട്ടിയോ രാഷ്ട്രീയ സ്വാധീനമോ …
സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കൊവിഡ്; രാജ്യത്ത് കൊവിഡ് മരണം അര ലക്ഷം കടന്നു
സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കൊവിഡ്; രാജ്യത്ത് കൊവിഡ് മരണം അര ലക്ഷം കടന്നു
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1099 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1351 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 100 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. വിദേശ രാജ്യങ്ങളില്‍ നിന്നു വന്ന 37 പേര്‍ ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു …
കൊവിഡ് രോഗികളെ കൊണ്ടുപോകാൻ കാപ്സ്യൂൾ എയർ ആംബുലൻസുമായി അബുദാബി പോലീസ്
കൊവിഡ് രോഗികളെ കൊണ്ടുപോകാൻ കാപ്സ്യൂൾ എയർ ആംബുലൻസുമായി അബുദാബി പോലീസ്
സ്വന്തം ലേഖകൻ: കൊവിഡ് ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ ബാധിച്ചവരെ എളുപ്പത്തിലും സുരക്ഷിതവുമായ രീതിയിൽ കൊണ്ടുപോകുന്നതിന് നൂതന ‘ക്യാപ്‌സ്യൂൾ’ എയർ ആംബുലൻസ് സംവിധാനമൊരുക്കി അബുദാബി പോലീസ്. മേഖലയിൽ പുതിയരീതിയാണിത്. അടിസ്ഥാന സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന ‘ക്യാപ്‌സ്യൂൾ’ രൂപത്തിലുള്ള ഈ സംവിധാനത്തിനുള്ളിൽ ഒരാളെ കിടത്തിക്കൊണ്ടുപോകാം. കൊവിഡിനെതിരേ രാജ്യംനടത്തുന്ന ശ്രമങ്ങൾക്ക് കൂടുതൽ ശക്തിപകരുന്ന സംവിധാനമാണിത്. രോഗബാധിതരായ പ്രായമുള്ളവരെ ഇത്തരത്തിൽ എളുപ്പത്തിൽ ആശുപത്രികളിലേക്ക് കൊണ്ടുപോകാനാവുമെന്ന് …
സൌദിയിൽ പുതിയ അധ്യയന വർഷം ഈ മാസം 30 ന് തുടങ്ങും; ആദ്യ 7 ആഴ്ച ക്ലാസുകൾ ഓൺ‌ലൈനിൽ
സൌദിയിൽ പുതിയ അധ്യയന വർഷം ഈ മാസം 30 ന് തുടങ്ങും; ആദ്യ 7 ആഴ്ച ക്ലാസുകൾ ഓൺ‌ലൈനിൽ
സ്വന്തം ലേഖകൻ: സൗദിയിൽ പുതിയ അധ്യയന വർഷം ഇൗ മാസം 30 ന് ആരംഭിക്കുമെന്നും ഏഴ് ആഴ്ച കൂടി ഓൺലൈൻ ക്ലാസുകൾ തുടരുമെന്നും സൗദി വിദ്യാഭ്യാസ മന്ത്രി ഡോ.ഹമദ് അൽ ഷെയ്ഖ് അറിയിച്ചു. എല്ലാ തലത്തിലുള്ള വിദ്യാർഥികളും ഇതേ രീതി അനുവർത്തിക്കണം. കൊവിഡ് മഹാമാരിയുടെ ആഘാതം രാജ്യം ഇപ്പോഴും അഭിമുഖീകരിക്കുന്നതിനാൽ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച ശേഷമാണ് …
സർഫിങ്ങിനിടെ യുവതിയുടെ കാലിൽ കടിച്ച് വലിച്ച സ്രാവിനെ പഞ്ഞിക്കിട്ട് “ഇടിയൻ” ഭർത്താവ്!
സർഫിങ്ങിനിടെ യുവതിയുടെ കാലിൽ കടിച്ച് വലിച്ച സ്രാവിനെ പഞ്ഞിക്കിട്ട് “ഇടിയൻ” ഭർത്താവ്!
സ്വന്തം ലേഖകൻ: മൂന്ന് മീറ്ററോളം നീളമുള്ള സ്രാവ് തന്റെ ഭാര്യയുടെ കാലില്‍ കടിച്ച് വലിച്ചു കൊണ്ടുപോകുന്നത് നോക്കി നില്‍ക്കാന്‍ മാര്‍ക്കിനാവുമായിരുന്നില്ല. ഭാര്യയെ രക്ഷിക്കാന്‍ വമ്പന്‍ സ്രാവിനെ ആക്രമിക്കുക മാത്രമേ മാര്‍ക്കിന് ആ സന്ദര്‍ഭത്തില്‍ ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളൂ. ഭാര്യയുടെ കാലില്‍ നിന്ന് പിടി വിടുന്നതു വരെ മാര്‍ക്ക് സ്രാവിനെ സര്‍വശക്തിയുമെടുത്ത് ഇടിച്ചു. ഒടുവില്‍ ആ സ്രാവ് തന്റെ …
“എന്നേക്കാള്‍ നല്ലവര്‍ വരും, എന്നെ ആരെങ്കിലും ഓര്‍ക്കുമോ?“ പാട്ടും പാടി വിരമിക്കാൻ ധോനി മാത്രം!
“എന്നേക്കാള്‍ നല്ലവര്‍ വരും, എന്നെ ആരെങ്കിലും ഓര്‍ക്കുമോ?“ പാട്ടും പാടി വിരമിക്കാൻ ധോനി മാത്രം!
സ്വന്തം ലേഖകൻ: “ഞാനീ നിമിഷത്തിന്റെ കവിയാണ്, എന്റെ കഥയ്ക്ക് നിമിഷങ്ങളുടെ ആയുസ്സേയുള്ളു…. എനിക്ക് മുമ്പും ഒരുപാട് കവികള്‍ വന്നുപോയി… ചിലര്‍ കരഞ്ഞുകൊണ്ടു മടങ്ങി… ചിലര്‍ നല്ല പാട്ടുകള്‍പാടി… അവരും ആ നിമിഷങ്ങളുടെ ഭാഗമായിരുന്നു. ഞാനും ഈ നിമിഷത്തിന്റെ ഭാഗം മാത്രം. നാളെ ഞാനും നിങ്ങളെ വിട്ടുപോകും. നല്ലപാട്ടുകള്‍ പാടാന്‍ എന്നേക്കാള്‍ നല്ലവര്‍ നാളെ വരും. എന്നെ …