1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 12, 2015

സ്വന്തം ലേഖകന്‍: ടെലിവിഷന്‍ അഭിമുഖത്തിനിടെ ലിബിയന്‍ പ്രധാനമന്ത്രിയുടെ രാജി പ്രഖ്യാപനം, രാജി വാര്‍ത്ത പ്രധാനമന്ത്രിയുടെ ഓഫീസ് നിഷേധിച്ചു. ലിബിയന്‍ പ്രധാനമന്ത്രി അബ്ദുല്ല അല്‍ തീനിയാണ് ടെലിവിഷന്‍ അഭിമുഖത്തിനിടെ രാജി പ്രഖ്യാപിച്ച് രാജ്യത്തെ ഞെട്ടിച്ചത്.

എന്നാല്‍ രാജി വാര്‍ത്ത ഉടന്‍ തന്നെ പ്രധാനമന്ത്രിയുടെ ഓഫിസ് നിഷേധിച്ചു. ടി.വി അഭിമുഖത്തിനിടെ ഭരണത്തിലുണ്ടായ പാളിച്ചകളില്‍ ലിബിയന്‍ ജനത രോഷാകുലരാണെന്ന ചോദ്യത്തിനാണ് താന്‍ പടിയിറങ്ങുകയാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

ഔദ്യോഗികമായി താന്‍ രാജിവെക്കുകയാണ്. ലിബിയയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ തന്റെ രാജികൊണ്ട് തീരുമെങ്കില്‍ അതിവിടെവെച്ച് പ്രഖ്യാപിക്കുന്നുവെന്നും ഞായറാഴ്ച്ച പാര്‍ലമെന്റില്‍ രാജി സമര്‍പ്പിക്കുമെന്നും അല്‍താനി ചാനല്‍ അവതാരകനോട് വ്യക്തമാക്കി.

ലിബിയ ചാനല്‍ എന്ന സ്വകാര്യ ടിവിയില്‍ അഭിമുഖത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. രാജ്യമൊട്ടുക്ക് അഭിമുഖം തത്സമയം കാണുകയും ചെയ്തു. രാജിവാര്‍ത്ത അന്താരാഷ്ട്ര മാധ്യങ്ങളിലും സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായി. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഉടന്‍ തന്നെ രാജിക്കാര്യം നിഷേധിച്ച് രംഗത്തെത്തുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.