സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ആദ്യമായാണ് സംസ്ഥാനത്ത് ഒരു ദിവസം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 1600 കടക്കുന്നത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 803 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1409 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 112 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. …
സ്വന്തം ലേഖകൻ: വിദേശ തൊഴിലാളികൾ സ്പോൺസർക്ക് കീഴിലല്ലാതെ ജോലിചെയ്യുന്നത് ശിക്ഷാർഹമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ. ഒരു മാസം തടവും 800 റിയാൽ പിഴയുമാണ് ശിക്ഷ. തുടർന്നു നാടുകടത്തും. തൊഴിൽ പെർമിറ്റില്ലാതെ ജോലി ചെയ്താലും ഇതേ ശിക്ഷയുണ്ട്. തൊഴിലാളിയെ മറ്റൊരാൾക്കു കീഴിൽ ജോലിചെയ്യാൻ അനുവദിക്കുന്ന തൊഴിലുടമയ്ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കും. ഒരുമാസം തടവും 1,000 റിയാൽ പിഴയുമാണ് …
സ്വന്തം ലേഖകൻ: കൊവിഡ് പശ്ചാത്തലത്തിൽ അടഞ്ഞുകിടക്കുന്ന ബാർബർഷോപ്പുകൾ തുറക്കുന്നത് നേരത്തേയാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇളവിന്റെ നാലാം ഘട്ടം തുടങ്ങുന്ന 18 മുതൽ ബാർബർഷോപ്പുകൾ തുറന്നു പ്രവർത്തിക്കും. ഇവയ്ക്കൊപ്പം സ്പോർട്സ്-ഹെൽത്ത് ക്ലബ്ബുകൾ, തയ്യൽ കടകൾ, വർക്ഷോപ്പുകൾ എന്നിവയുടെ പ്രവർത്തനവും പുനരാരംഭിക്കും. പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ് അധ്യക്ഷത വഹിച്ചു. 18 …
സ്വന്തം ലേഖകൻ: കൊവിഡ് 19 ബാധിച്ച് ചികിത്സിൽ കഴിയുന്ന എസ് പി ബാലസുബ്രമണ്യത്തിന്റെ ആരോഗ്യസ്ഥിതി മോശമായെന്ന മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നതോടെ അദ്ദേഹം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന പ്രാർഥനയിലാണ് രാജ്യം മുഴുവൻ. ഉറ്റ സുഹൃത്തായ എസ് പി ബിയോടു അസുഖം ഭേദമായി പെട്ടെന്നു സംഗീതലോകത്തേക്ക് തിരിച്ചുവരാൻ പറയുകയാണ് സംഗീത സംവിധായകന്‍ ഇളയരാജ. ഇളയരാജയുടെ വാക്കുകൾ “ബാലൂ.. …
സ്വന്തം ലേഖകൻ: കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലും ഓണം തിരക്കുകള്‍ കണക്കിലെടുത്തും ബാങ്കുകള്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. തിങ്കളാഴ്ച മുതലാണ് നിയന്ത്രണം നിലവില്‍ വരുക. ഉപഭോക്താക്കളുടെ അക്കൗണ്ട് നമ്പറിന്റെ അവസാന അക്കം അനുസരിച്ച് സമയക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയുടേതാണ് തീരുമാനം. ബാങ്കുകളിലേക്ക് ആളുകള്‍ കൂട്ടത്തോടെ എത്താതിരിക്കാനാണ് നടപടി. ബാങ്കുകളില്‍ ഏര്‍പ്പെടുത്തിയ സമയക്രമീകരണം ഇങ്ങനെയാണ്. 0,1,2,3 …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ചികിത്സയിലായിരുന്ന 1304 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ, ഇനി 14,094 പേരാണ് ഇനി ചികിത്സയിലുള്ളത്. 26,996 പേര്‍ ഇതുവരെ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1354 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 86 പേരുടെ സമ്പര്‍ക്ക ഉറവിടം …
സ്വന്തം ലേഖകൻ: കുവൈത്തില്‍ താമസ കുടിയേറ്റ നിയമം നവീകരിക്കുന്നു. നിലവിലുള്ള കുടിയേറ്റ നിയമത്തില്‍ മാറ്റം വരുത്താന്‍ കുവൈത്ത് സര്‍ക്കാര്‍ നീക്കങ്ങള്‍ ആരംഭിച്ചതായി പ്രാദേശിക ദിന പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതു സംബന്ധിച്ച കരട് നിയമത്തിന് മന്ത്രിസഭാ യോഗം നേരത്തെ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ പുതിയ കരടില്‍ രാജ്യത്തെ നിക്ഷേപകര്‍ക്കും, റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ക്കും, കൂടാതെ വിവാഹമോചിതരായ …
സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യൻ എൻജിനീയർമാർക്ക് എൻ.ഒ.സി നൽകുന്നത് കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റി താൽക്കാലികമായി നിർത്തി. രാജ്യത്ത് എൻജിനീയർമാർക്ക് വർക്ക് പെർമിറ്റ് ലഭിക്കണമെങ്കിൽ എൻജിനീയേഴ്സ് സൊസൈറ്റിയിൽനിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കണം. സർട്ടിഫിക്കറ്റുകൾക്ക് അക്രഡിറ്റേഷൻ മാനദണ്ഡങ്ങൾ പൂർത്തീകരിക്കുന്നവർക്ക് മാത്രമാണ് കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റി എൻ.ഒ.സി നൽകുന്നത്. വർക്ക് പെർമിറ്റ് സമ്പാദിക്കാനായി നിരവധി വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചതായി …
സ്വന്തം ലേഖകൻ: വന്ദേഭാരത് മിഷൻ അഞ്ചാം ഘട്ടത്തിലെ രണ്ടാം ഷെഡ്യൂളിൽ സൗദി അറേബ്യയിൽ നിന്നും 13 സർവീസുകൾ കൂടി നിലവിൽ വന്നു. ആഗസ്റ്റ് 16 മുതൽ 24 വരെ ഒമ്പത് ദിവസത്തെ ഷെഡ്യൂൾ ആണ് ഇന്ത്യൻ എംബസി പുറത്തുവിട്ടിരിക്കുന്നത്. എട്ടെണ്ണം എയർ ഇന്ത്യയും അഞ്ചെണ്ണം ഇൻഡിഗോയുമായിരിക്കും സർവീസുകൾ നടത്തുക. പുതിയ ഷെഡ്യൂളിൽ ജിദ്ദയിൽ നിന്നും വിമാനങ്ങളില്ല. …
സ്വന്തം ലേഖകൻ: കോവിഡ് മുൻകരുതൽ പാലിക്കാതെ ജനങ്ങൾ ആശ്രദ്ധമായി പെരുമാറിയാൽ ക്രമേണയുള്ള അടച്ചിടൽ വേണ്ടി വരുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ഡോ. വലീദ് അൽ മാനിഅ് പറഞ്ഞു. ബി.ഡി.എഫ് ഹോസ്പിറ്റലിലെ ക്രൗൺ പ്രിൻസ് മെഡിക്കൽ റിസർച് ആൻഡ് ട്രെയ്നിങ് സെൻററിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും മുൻകരുതൽ പാലിക്കാൻ തയാറായാൽ വളരെ വേഗംതന്നെ …