സ്വന്തം ലേഖകന്‍: ഇന്ത്യക്കാരന്‍ യാത്രക്കിടെ മരിച്ചു; അല്‍ഇറ്റാലിയ വിമാനം യുഎയില്‍ അടിയന്തരമായി ഇറക്കി. ഡല്‍ഹിയില്‍ നിന്ന് മിലാനിലേക്ക് പോകുകയായിരുന്ന അല്‍ഇറ്റാലിയ വിമാനത്തില്‍ വെച്ച് ഇന്ത്യക്കാരന്‍ മരിച്ചതിനെ തുടര്‍ന്ന് വിമാനം അബുദാബിയില്‍ അടിയന്തരമായി ഇറക്കി. രാജസ്ഥാന്‍ സ്വദേശിയായ ചന്ദ്ര സൈനി (52) ആണ് മരിച്ചത്. മകന്‍ ഹീരലാലും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. വിമാനത്തില്‍ വെച്ച് ചന്ദ്ര സൈനി മരിച്ചതിനെ തുടര്‍ന്ന് …
സ്വന്തം ലേഖകന്‍: എന്റെ കുടുംബത്തെ മോദി അപമാനിച്ചു; എന്നാല്‍ മരിച്ചാലും തിരിച്ചങ്ങനെ ചെയ്യില്ലെന്ന് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ തന്റെ അച്ഛനെയും മുത്തശ്ശിയെയും പ്രധാനമന്ത്രി നരേന്ദ്രമോദി അപമാനിച്ചതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മരിച്ചാലും അതേ നാണയത്തില്‍ മോദിക്ക് മറുപടി നല്‍കാന്‍ ഞാന്‍ തയ്യാറല്ല. മോദിയുടെ അച്ഛനെയും അമ്മയെയും ഞാനൊരിക്കലും …
സ്വന്തം ലേഖകന്‍: പ്രളയമായി അധിക്ഷേപങ്ങളും അശ്ലീല കമന്റുകളും; ജീവിതം ഒറ്റനിമിഷം കൊണ്ട് ഹാക്ക് ചെയ്യപ്പെട്ട പോലെയെന്ന ഐ.പി.എല്ലില്‍ താരമായ ബാഗ്ലൂര്‍ സുന്ദരി ദീപിക ഘോസെ. ഐ.പി.എല്ലിലെ പന്ത്രണ്ടാം സീസണിലെ ബാംഗ്ലൂരിന്റെ അവസാന മത്സരത്തില്‍ ചിന്നസ്വാമി ഗാലറിയില്‍ ആരാധകരുടെ ഹൃദയം ഒരു കവര്‍ന്ന ദീപിക ഘോസെയ്ക്ക് നേരെ സൈബര്‍ ആക്രമണം. കടുത്ത അധിക്ഷേപങ്ങള്‍ക്കും കൊടിയ മാനസിക പീഡനങ്ങള്‍ക്കുമാണ് …
സ്വന്തം ലേഖകന്‍: ഇതിനുള്ള ഉത്തരങ്ങള്‍ മോദിയുടെ ഇന്റര്‍വ്യൂവിന്റെ തിരക്കഥയിലുണ്ടായിരുന്നോ? തന്നെ ഇന്റര്‍വ്യൂ ചെയ്യാനെത്തിയ ന്യൂസ് നാഷന്‍ മാധ്യമപ്രവര്‍ത്തകനെ ഉത്തരംമുട്ടിച്ച് രാഹുല്‍ ഗാന്ധി; വീഡിയോ കാണാം. തന്നെ ഇന്റര്‍വ്യൂ ചെയ്യാനെത്തിയ ന്യൂസ് നാഷനിലെ മാധ്യമപ്രവര്‍ത്തകനെ ഉത്തരം മുട്ടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇന്റര്‍വ്യൂ ചെയ്തതിലൂടെ കുപ്രസിദ്ധി നേടിയ ന്യൂസ് നാഷനിലെ ദീപക് ചൗരസ്യയെയാണ് …
സ്വന്തം ലേഖകന്‍: സിസ്റ്റര്‍ ലിനിയായി റിമ കല്ലിങ്കലിന്റെ വേഷപ്പകര്‍ച്ച; വൈറസിന്റെ രണ്ടാമത്തെ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. നിപ രോഗം ബാധിച്ച രോഗികളെ പരിചരിക്കുന്നതിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ട പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിയുടെ വേഷത്തില്‍ റിമ കല്ലിങ്കല്‍. ലിനിയുടെ ജീവിതം കൂടി ഭാഗമാകുന്ന വൈറസില്‍ ആ വേഷമഭിനയിക്കുന്ന റിമ കല്ലിങ്കലിന്റെ ലുക്കോടെയാണ് പുതിയ കാരക്ടര്‍ പോസ്റ്റര്‍ …
സ്വന്തം ലേഖകന്‍: മമ്മൂട്ടിയുടെ ‘ഉണ്ട’യ്ക്ക് കേരള പൊലീസിന്റെ സല്യൂട്ട്; ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ട്രിബൂട്ടുമായി പൊലീസ് പോസ്റ്ററുകള്‍. മമ്മൂട്ടി നായകനായ ‘ഉണ്ട’യെ ഏറ്റെടുത്ത് കേരള പൊലീസ്. ഉണ്ടയുടെതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ട്രിബൂട്ട് രൂപത്തിലാണ് പൊലീസുക്കാരുടെ വിവിധ പോസ്റ്ററുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകുന്നത്. മമ്മൂട്ടിയടക്കം ഒമ്പത് പൊലീസുക്കാര്‍ വാഹനത്തിന്റെ ടയര്‍ മാറ്റുന്നതായി കാണിക്കുന്ന ഫസ്റ്റ് …
സ്വന്തം ലേഖകന്‍: ഇറോം ശര്‍മിളയുടെ ഇരട്ടക്കുട്ടികളുടെ ചിത്രം പുറത്തുവിട്ട് ക്ലൗഡ് നയന്‍. ഇറോം ശര്‍മിളയുടെ ഇരട്ടക്കുട്ടികളുടെ ചിത്രം ക്ലൗഡ് നയന്‍ ഹോസ്പിറ്റല്‍ പുറത്തു വിട്ടു. ഇക്കൊല്ലത്തെ മാതൃദിനമായ മെയ് ഒമ്പതിനായിരുന്നു ഇറോം ശര്‍മിള ഇരട്ട പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. നിക്‌സ് ശാഖി, ഓട്ടം താര എന്നിങ്ങനെയാണ് കുട്ടികള്‍ക്ക് നല്‍കിയിരിക്കുന്ന പേരുകള്‍. Irom Sharmilaമാതൃദിനത്തില്‍ തന്നെ കുഞ്ഞുങ്ങള്‍ …
സ്വന്തം ലേഖകന്‍: പൂരങ്ങളുടെ പൂരത്തിന്റെ ആവേശത്തില്‍ തൃശൂര്‍; ജനസാഗരത്തെ ഇളക്കിമറിച്ച് ഇലഞ്ഞിത്തറ മേളം. ര ലഹരിയില്‍ മുഴുകി തൃശൂര്‍. രണ്ടു മണിക്കൂറിലേറെ നീണ്ടുനിന്ന ഇലഞ്ഞിത്തറ മേളം കഴിഞ്ഞതോടെ പൂരം ആവേശകൊടുമുടിയേറി. 2 മണിയോടെ വടക്കുന്നാഥക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയിലെ ഇലഞ്ഞിത്തറയിലാണ് ലോകപ്രശസ്തമായ മേളത്തിനു തുടക്കമായത്. പെരുവനം കുട്ടന്‍ മരാര്‍ 21–ാം തവണയാണ് ഇലഞ്ഞിത്തറമേളത്തിനു പ്രമാണിത്തം വഹിക്കുന്നത്. ഇനി കുടമാറ്റത്തിനായുള്ള …
സ്വന്തം ലേഖകന്‍: മുന്‍ ചക്രംമില്ലാതെ ലാന്റ് ചെയ്ത് മ്യാന്മര്‍ വിമാനം; 82 യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. മ്യാന്മര്‍ ദേശീയ എയര്‍ലൈന്‍സിന്റെ വിമാനം വന്‍ ദുരന്തത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. യന്ത്ര തകരാറിനെ തുടര്‍ന്ന് വിമാനം എമര്‍ജന്‍സി ലാന്റ് ചെയ്തത് മുന്‍ചക്രങ്ങളില്ലാതെയായിരുന്നു. വിമാനത്തില്‍ 82 യാത്രക്കാരുണ്ടായിരുന്നു. മ്യാന്‍മര്‍ എയര്‍ലൈന്‍സിന്റെ യുബി 103 വിമാനമാണ് വന്‍ അപകടത്തില്‍ നിന്ന് …
സ്വന്തം ലേഖകന്‍: ‘ഞാന്‍ കണ്ടതില്‍ വച്ചേറ്റവും നന്മയുള്ള സ്ത്രീ, ഏറ്റവും സെക്‌സിയും,’ സണ്ണി ലിയോണിന് പിറന്നാള്‍ ആശംസ നേര്‍ന്ന് ഭര്‍ത്താവ് ഡാനിയല്‍. ബോളിവുഡ് താരം സണ്ണി ലിയോണിന്റെ മുപ്പത്തിയെട്ടാം പിറന്നാളാണ് തിങ്കളാഴ്ച്ച. നിരവധി ആരാധകരാണ് താരത്തിന് ആശംസകളറിയിച്ചിരിക്കുന്നത്. കൂട്ടത്തില്‍ തന്റെ പ്രിയതമയ്ക്ക് ആശംസകളറിയിച്ചുകൊണ്ട് സണ്ണിയുടെ ഭര്‍ത്താവ് ഡാനിയല്‍ വെബ്ബര്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഞാന്‍ കണ്ടതില്‍വച്ച് …