1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മെഡിറ്ററേനിയന്‍ വഴി ഇറ്റലിയിലേക്കുള്ള അനധികൃത കുടിയേറ്റം വന്‍തോതില്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്
മെഡിറ്ററേനിയന്‍ വഴി ഇറ്റലിയിലേക്കുള്ള അനധികൃത കുടിയേറ്റം വന്‍തോതില്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: മെഡിറ്ററേനിയന്‍ വഴി ഇറ്റലിയിലേക്ക് അനധികൃതമായി കുടിയേറുന്നവരുടെ എണ്ണം കുത്തനെ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം കുടിയേറിയവരുടെ എണ്ണവുമായി തട്ടിച്ചു നോക്കുമ്പോള്‍ ഈ വര്‍ഷത്തെ കുടിയേറ്റക്കാര്‍ വളരെയധികമാണെന്നാണ് കുടിയേറ്റ അഭയാര്‍ഥികള്‍ക്കായുള്ള യുഎന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ ആ!ഴ്ചയില്‍ മാത്രം പതിനായിരം പേരാണ് മെഡിറ്ററേനിയന്‍ മുറിച്ചു കടന്ന് ഇറ്റലിയുടെ തീരത്ത് എത്തിയത്. വിവിധ രാഷ്ട്രങ്ങളില്‍ …
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രഹസ്യ രേഖ ചോര്‍ത്തി, ചൈനയില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകക്ക് ഏഴു വര്‍ഷം തടവ്
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രഹസ്യ രേഖ ചോര്‍ത്തി, ചൈനയില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകക്ക് ഏഴു വര്‍ഷം തടവ്
സ്വന്തം ലേഖകന്‍: കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രഹസ്യ രേഖ ചോര്‍ത്തിയതിന് ചൈനയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകക്ക് കിട്ടിയത് ഏഴു വര്‍ഷം തടവു ശിക്ഷ. സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകയും ജനാധിപത്യ, മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഗാവൊ യൂവാണ് രേഖ ചോര്‍ത്തല്‍ കുറ്റത്തിന് അകത്തായത്. ചൈനീസ് സമൂഹത്തെ ദുഷിപ്പിക്കുന്ന ഏഴു കാര്യങ്ങളെക്കുറിച്ച് മുതിര്‍ന്ന സഖാക്കള്‍ക്കു മുന്നറിയിപ്പു നല്‍കുന്ന ഒന്‍പതാം നമ്പര്‍ രേഖയാണ് യൂ …
ഗുജറാത്ത് കലാപം കാനഡയിലും മോദിയെ വേട്ടയാടുന്നു, സന്ദര്‍ശനത്തിനിടെ ഇന്ത്യക്കാരുടെ പ്രതിഷേധ പ്രകടനം
ഗുജറാത്ത് കലാപം കാനഡയിലും മോദിയെ വേട്ടയാടുന്നു,  സന്ദര്‍ശനത്തിനിടെ ഇന്ത്യക്കാരുടെ പ്രതിഷേധ പ്രകടനം
സ്വന്തം ലേഖകന്‍: 2002 ലെ ഗുജറാത്ത് കലാപത്തിന്റെ പ്രേതങ്ങള്‍ കാന്‍ഡ സന്ദര്‍ശനത്തിനിടയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വേട്ടയാടുന്നു. സന്ദര്‍ശനത്തിന്റെ ഭാഗമായി വാങ്കൂവറിലെത്തിയെ മോദിക്കു മുമ്പില്‍ ഒരു സംഘം ഇന്ത്യന്‍ വംശജര്‍ പ്രതിഷേധവുമായെത്തി. കഴിഞ്ഞ ദിവസം കാനഡയിലെ ഏറ്റവും പുരാതനമായ വാങ്കൂവറിലെ ഗുരുദ്വാരയിലും ക്ഷേത്രത്തിലും സന്ദര്‍ശനത്തിനായി എത്തിയപ്പോഴാണ് പ്ലക്കാര്‍ഡുകളുമേന്തി മുദ്രാവാക്യം മുഴക്കിക്കൊണ്ട് ഒരു സംഘം പ്രകടനക്കാര്‍ മോദിയെ …
മിനിമം വേതനം ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയില്‍ വമ്പന്‍ പ്രകടനം, പതിനായിരങ്ങള്‍ നിരത്തിലിറങ്ങി
മിനിമം വേതനം ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയില്‍ വമ്പന്‍ പ്രകടനം, പതിനായിരങ്ങള്‍ നിരത്തിലിറങ്ങി
സ്വന്തം ലേഖകന്‍: മിനിമം വേതനം ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയില്‍ വമ്പന്‍ പ്രകടനം. ന്യൂയോര്‍ക് നഗരത്തില്‍ മാത്രം 15000 ത്തോളം പേരാണ് പ്രകടനത്തില്‍ അണിനിരന്നത്. കുറഞ്ഞ വേതനം മണിക്കൂറിന് 15 ഡോളര്‍ ആക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. രാജ്യത്തെ 230 ഓളം നഗരങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ ഫാസ്റ്റ്ഫുഡ്, കെട്ടിട നിര്‍മാണം, വിമാനത്താവളം, ശിശുപരിപാലനം തുടങ്ങി നിരവധി …
ഗള്‍ഫിലെ ഏറ്റവും നിക്ഷേപ സൗഹൃദ രാജ്യം യുഎഇ ആണെന്ന് സര്‍വേ
ഗള്‍ഫിലെ ഏറ്റവും നിക്ഷേപ സൗഹൃദ രാജ്യം യുഎഇ ആണെന്ന് സര്‍വേ
സ്വന്തം ലേഖകന്‍: ഗള്‍ഫില്‍ ബിസിനസ് ആരംഭിക്കാന്‍ കഴിയുന്ന നിക്ഷേപ സൗഹൃദ അന്തരീക്ഷം ഏറ്റവും കൂടുതലുള്ള രാജ്യം യുഎഇ ആണെന്ന് സര്‍വേ ഫലം. ബിസിനസ് തുടങ്ങാനുള്ള നടപടിക്രമങ്ങള്‍ ഏറ്റവും എളുപ്പമായതാണ് യുഎഇയെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. ഗള്‍ഫ് മേഖലയി ബിസിനസ് തുടങ്ങാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യം കുവൈത്താണ്. എളുപ്പത്തില്‍ ബിസിനസ് തുടങ്ങാന്‍ ക!ഴിയുന്ന രാജ്യങ്ങളുടെ ഡൂയിംഗ് ബിസിനസ് …
കശ്മീര്‍ റാലിയില്‍ പാക് പതാക, മസാരത് ആലം അറസ്റ്റില്‍, ഗീലാനിയെ വീട്ടുതടങ്കലിലാക്കി
കശ്മീര്‍ റാലിയില്‍ പാക് പതാക, മസാരത് ആലം അറസ്റ്റില്‍, ഗീലാനിയെ വീട്ടുതടങ്കലിലാക്കി
സ്വന്തം ലേഖകന്‍: കശ്മീര്‍ താഴ്വരയില്‍ ബുധനാഴ്ച നടന്ന റാലിയില്‍ പാക് പതാക വീശുകയും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കുകയും ചെയ്ത കേസില്‍ വിഘടനവാദി നേതാവ് മസാരത് ആലിമിനെ പോലീസ് അറസ്റ്റു ചെയ്തു. ഒപ്പം ത്രാലില്‍ ഇന്ന് റാലി നടത്താനിരുന്ന ഹുറിയത്ത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ സയ്യദ് അലി ഷാ ഗിലാനിയെ വീട്ടുതടങ്കിലാക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, തന്നെ അറസ്റ്റു …
യെമന്‍ സംഘര്‍ഷം: ഹൗതി തീവ്രവാദികള്‍ വിമാനത്താവളവും തുറമുഖവും പിടിച്ചതായി റിപ്പോര്‍ട്ട്, യുഎന്‍ ആയുധ ഉപരോധം പ്രഖ്യാപിച്ചു
യെമന്‍ സംഘര്‍ഷം: ഹൗതി തീവ്രവാദികള്‍ വിമാനത്താവളവും തുറമുഖവും പിടിച്ചതായി റിപ്പോര്‍ട്ട്, യുഎന്‍ ആയുധ ഉപരോധം പ്രഖ്യാപിച്ചു
സ്വന്തം ലേഖകന്‍: സര്‍ക്കാര്‍ സേനയും ഹൗതി വിമതരും തമ്മില്‍ പൊരിഞ്ഞ പോരാട്ടം തുടരുന്ന യമനില്‍ ഭീകരര്‍ വിമാനത്താവളവും തുറമുഖവും പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. തെക്കന്‍ യമനിലെ റിയാന്‍ വിമാനത്താവളമാണ് ഭീകരര്‍ പിടിച്ചെടുത്തത്. ഒപ്പം ഹളര്‍മൗത്തിലെ ഒരു തുറമുഖവും എണ്ണ ശുദ്ധീകരണ ശാലയും ഭീകരരര്‍ കൈയടക്കിയതായി സൂചനയുണ്ട്. അതേസമയം യെമനില്‍ ഐക്യരാഷ്ട്രസഭ ഹൗതികള്‍ക്കെതിരെ ആയുധ ഉപരോധം പ്രഖ്യാപിച്ചു. ഭീകരര്‍ക്ക് …
ദക്ഷിണാഫ്രിക്കയില്‍ കുടിയേറ്റ വിരുദ്ധ വികാരം വ്യാപിക്കുന്നു, സംഘര്‍ഷത്തില്‍ നാലു മരണം
ദക്ഷിണാഫ്രിക്കയില്‍ കുടിയേറ്റ വിരുദ്ധ വികാരം വ്യാപിക്കുന്നു, സംഘര്‍ഷത്തില്‍ നാലു മരണം
സ്വന്തം ലേഖകന്‍: ദക്ഷിണാഫ്രിക്കയില്‍ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം വ്യാപിക്കുന്നതിനിടെ ആക്രമണങ്ങളില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. രണ്ടാ!ഴ്ച മുമ്പ് ഡര്‍ബനില്‍ തുടങ്ങിയ പ്രക്ഷോഭം ജോഹന്നാസ് ബര്‍ഗ് അടക്കമുള്ള നഗരങ്ങളിലേക്ക് വ്യാപിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രണ്ടാഴ്ചമുമ്പ് തുറമുഖ നഗരമായ ഡര്‍ബനിലാണ് കുടിയേറ്റക്കാര്‍ക്കെതിരായ വിദ്വേഷം ആദ്യമായി പുറത്തുവന്നത്. തുടര്‍ന്ന് അതൊരു പ്രക്ഷോഭത്തിന്റെ രൂപം കൈകൊള്ളുകയും തലസ്ഥാനമായ ജോഹന്നാസ് ബര്‍ഗിലേക്ക് വ്യാപിക്കുകയും …
അമേരിക്കയിലെ ഏറ്റവും വലിയ വിഗ്രഹ കൊള്ളക്കാരന്‍ ഇന്ത്യയില്‍ നിന്ന് കടത്തിയത് 674 കോടിയുടെ വിഗ്രഹങ്ങള്‍
അമേരിക്കയിലെ ഏറ്റവും വലിയ വിഗ്രഹ കൊള്ളക്കാരന്‍ ഇന്ത്യയില്‍ നിന്ന് കടത്തിയത് 674 കോടിയുടെ വിഗ്രഹങ്ങള്‍
സ്വന്തം ലേഖകന്‍: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിഗ്രഹ കൊള്ളക്കാരനായി മാറിയിരിക്കുകയാണ് ശില്പങ്ങള്‍ വില്‍പ്പന നടത്തുന്ന സുഭാഷ് കപൂര്‍. 674 കോടി രൂപ വില വരുന്ന 2,622 പുരാവസ്തുക്കളാണ് അധികൃതര്‍ സുഭാഷ് കപൂറിന്റെ കൈയ്യില്‍ നിന്ന് പിടിച്ചെടുത്തത്. ഇവയില്‍ മിക്കതും മില്യണുകള്‍ വിലമതിക്കുന്ന അതിപുരാതന വിഗ്രഹങ്ങളാണ്. മാഡിസണ്‍ അവന്യൂവിലെ പുരാവസ്തു കടയുടെ മറവില്‍ കപൂര്‍ ഇന്ത്യയില്‍ …
ലോകത്തിലെ അവസാനത്തെ വെള്ള ആണ്‍ കണ്ടാമൃഗത്തിന് പട്ടാളക്കാവല്‍ ഏര്‍പ്പെടുത്തി
ലോകത്തിലെ അവസാനത്തെ വെള്ള ആണ്‍ കണ്ടാമൃഗത്തിന് പട്ടാളക്കാവല്‍ ഏര്‍പ്പെടുത്തി
സ്വന്തം ലേഖകന്‍: ലോകത്ത് ജീവിച്ചിരിക്കുന്ന അവസാനത്തെ വെള്ള ആണ്‍ കണ്ടാമൃഗത്തിന് പട്ടാളക്കാവല്‍ ഏര്‍പ്പെടുത്തി. കെനിയന്‍ സര്‍ക്കാരാണ് വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ആഫ്രിക്കന്‍ ആണ്‍ കണ്ടാമൃഗത്തിന് ഇരുപത്തിനാലു മണിക്കൂറും സായുധ സംരക്ഷണം നല്‍കുന്നത്. വേട്ടക്കാരില്‍ നിന്നും കണ്ടാമൃഗത്തെ രക്ഷിക്കാന്‍ അതിന്റെ കൊമ്പും അധികൃതര്‍ നീക്കം ചെയ്തു. കണ്ടാമൃഗത്തിന്റെ കൊമ്പിന് അന്താരാഷ്ട്ര വിപണിയില്‍ പൊന്നും വിലയായതിനാല്‍ വേട്ടക്കാരുടെ നോട്ടപ്പുള്ളിയാണ് …