ലണ്ടന്‍ : സിറിയന്‍ കലാപം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഫോട്ടോഗ്രാഫര്‍ തീവ്രവാദികളുടെ നേതാവായ എന്‍എച്ച്എസ് ഡോക്ടറെ കണ്ട് ഞെട്ടി. സിറിയയിലെ ഇസ്ലാമിക തീവ്രവാദികളുടെ നേതാവ് ലണ്ടനിലെ പ്രശസ്തമായ ഒരു ഹോസ്പിറ്റലിലെ ഡോക്ടറായിരുന്നുവെന്നാണ് ബ്രട്ടീഷ് ഫോട്ടോഗ്രാഫര്‍ ജോണ്‍ കാന്റ്‌ലീ പറയുന്നത്. കലാപം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ജോണ്‍ കാന്റ്‌ലിയേയും സംഘത്തേയും തീവ്രവാദികള്‍ തടവിലാക്കിയിരുന്നു. അവിടെ വച്ചാണ് ഡോക്ടറെ ജോണും കൂട്ടുകാരന്‍ …
ലണ്ടന്‍ : ഹിന്ദിയും ഇംഗ്ലീഷും ഒരമ്മയുടെ മക്കളാണോ? ആണന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ രണ്ട് ഭാഷകളും തുര്‍ക്കിയില്‍ നിലനിന്നിരുന്ന ഒരു പൊതു ഭാഷയില്‍ നിന്ന് ഉരുത്തിരിഞ്ഞ് വന്നതാണ് എന്നാണ് ഗവേഷകര്‍ പറയുന്നത്. എണ്ണായിരം മുതല്‍ ഒന്‍പതിനായിരത്തി അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുര്‍ക്കിയില്‍ നിന്നാണ് ഹിന്ദിയും ഇംഗ്ലീഷും അടക്കമുളള ഇന്തോ യൂറോപ്യന്‍ ഭാഷകള്‍ ഉരുത്തിരിഞ്ഞ് വന്നിട്ടുളളതെന്നാണ് ഗവേഷകര്‍ …
മലയാളിപ്പെണ്ണിന് ഇംഗ്ലീഷ് ചെക്കന്‍ മണവാളനായെത്തിയ ചടങ്ങ് രണ്ടു സംസ്‌കാരങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിനും തുടക്കമിട്ടു. തൊടുപുഴയില്‍ കഴിഞ്ഞദിവസം നടന്ന ഇംഗ്ലീഷ്-മലയാളം കല്യാണത്തിന്റെ ബാക്കിപത്രമായി നിരവധി കൗതുകങ്ങളാണ് ഈ കുഗ്രാമത്തില്‍ ദിനംപ്രതി അരങ്ങേറുന്നത്. ജീന്‍സും മുറിക്കയ്യന്‍ ടീഷര്‍ട്ടുമിട്ട് സായിപ്പാകാന്‍ ഇവിടെ നിരവധിപേര്‍ ശ്രമിക്കുമ്പോഴാണ് ഒരു സംഘം സായിപ്പുമാരുടെ വക റിവേഴ്‌സ്ഗിയര്‍. തൊടുപുഴ വെങ്ങല്ലൂര്‍ മണപ്പാട്ട് സംഗീത ചന്ദ്രന്റെ വിവാഹത്തിനെത്തിയ …
ലണ്ടന്‍ : നോര്‍വീജിയന്‍ കൂട്ടക്കൊലയാളി ആന്‍ഡേഴ്‌സ് ബ്രവിക്കിന് 21 വര്‍ഷം തടവ്. കൂടുതല്‍ ആള്‍ക്കാരെ കൊല്ലതിരുന്നതിന് കൊലയാളിയായ ആന്‍ഡേഴ്‌സ് ബ്രവിക് രാജ്യത്തെ ദേശീയവാദികളോട് മാപ്പ് ചോദിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന കൂട്ടക്കൊലയില്‍ എഴുപത്തിയേഴ് പേരെ കൊന്നതിന് ഓസ്ലോയിലെ അഞ്ചംഗ ജഡ്ജ് പാനല്‍ ബ്രവികിന് 21 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചിരുന്നു. വിധിയോട് പ്രതികരിക്കവേയാണ് ബ്രവിക് കൂടുതല്‍ …
ലണ്ടന്‍ : സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ചത്ര ഇടിവ് രേഖപ്പെടുത്തിയില്ലെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ പുതുക്കിയ കണക്കുകള്‍ പ്രകാരം ഏപ്രില്‍ മുതല്‍ ജൂണ്‍വരെയുളള സാമ്പത്തിക പാദത്തില്‍ സമ്പദ് വ്യവസ്ഥ 0.5 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍പ് ഇത് 0.7 ശതമാനമെന്നായിരുന്നു കണക്കാക്കിയിരുന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി ആരംഭിച്ചതിന് ശേഷം കുടുംബങ്ങള്‍ ചെലവുചുരുക്കലിന്റെ പാതയില്‍ തന്നെയാണന്നും പുതുക്കിയ …
ലണ്ടന്‍ : നഗ്നഫോട്ടോ വിവാദത്തിപ്പെട്ട ഹാരി രാജകുമാരനെ പിതാവ് ചാള്‍സ് രാജകുമാരന്‍ അടിയന്തിരമായി വിളിപ്പിച്ചു. വിവാദത്തില്‍ ഒരു പിതാവെന്ന നിലയിലുളള ആശങ്കയും ചാള്‍സ് പ്രകടിപ്പിച്ചതായി കൊട്ടാരത്തില്‍ നിന്നുളള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രാജകുമാരനെ ചാള്‍സ് ശാസിച്ചില്ലെന്നും വിവാദങ്ങളെ കുറിച്ച് അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് കൊട്ടാരത്തില്‍ നിന്നും അറിയിച്ചത്. ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ട ഉടന്‍ തന്നെ ചാള്‍സ് രാജകുമാരന്‍ …
രോഗബാധിതനായി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന നടന്‍ തിലകന്റ ആരോഗ്യനില കൂടുതല്‍ വഷളായി. മരുന്നുകളോടു പ്രതികരിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വെള്ളിയാഴ്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും രണ്ടുതവണ ഹൃദയാഘാതമുണ്ടാവുകയും ചെയ്തു. മസ്തിഷ്‌ക ആഘാതത്തെ തുടര്‍ന്ന് നഗരത്തിലെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ നിന്നും വ്യാഴാഴ്ചയാണ് തിലകനെ കിംസില്‍ പ്രവേശിപ്പിച്ചത്. . അബോധാവസ്ഥയിലാണ് അദ്ദേഹം വെന്റലേറ്ററില്‍ കഴിയുന്നത്. വിദഗ്ധ ചികിത്സയ്ക്കായി …
ലണ്ടന്‍ : ലാസ് വാഗാസിലെ ഒരു ഹോട്ടല്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുകയായിരുന്ന ഹാരി രാജകുമാരന്റെ നഗ്നഫോട്ടോകള്‍ സണ്‍ ദിനപത്രം പ്രസിദ്ധീകരിച്ചു. മൂന്ന് ദിവസം മുന്‍പ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ട ഫോട്ടോകള്‍ രാജ കുടുംബത്തിലെ അഭിഭാഷകരുടെ മുന്നറിയിപ്പ് വകവെയ്ക്കാതെയാണ് സണ്‍ ദിനപത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹാരി രാജകുമാരന്റെ സ്വകാര്യചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ആദ്യത്തെ ബ്രട്ടീഷ് ദിനപത്രമാണ് സണ്‍. രാജകുമാരന്റെ സ്വകാര്യതയിലേക്ക് ഉളള കടന്നുകയറ്റമാണ് …
ലണ്ടന്‍ : അശ്ലീല സൈറ്റുകള്‍ കാണുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. അശ്ലീല സൈറ്റുകള്‍ കാണ്ട് മാനസിക സംഘര്‍ഷത്തിലാകുന്ന കുട്ടതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ ഫോണ്‍ ചെയ്യുന്ന കുട്ടികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 34 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായതായി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു മാസം അന്‍പത് ഫോണ്‍ കോളുകള്‍ വരെ ഇത്തരത്തില്‍ …
കേരളത്തില്‍ നിന്നും ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷരായ രണ്ടു മാധ്യമപ്രവര്‍ത്തകര്‍ മാഞ്ചസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടു. മലയാളത്തിലെ പത്രപ്രവര്‍ത്തനരംഗത്തെ ശ്രദ്ധേയരായ ഈ രണ്ടുപേരും സഹപ്രവര്‍ത്തകരെപ്പോലും അറിയിക്കാതെ ഒരാഴ്ചമുമ്പ് കേരളത്തില്‍ നിന്നും യുകെയിലേക്ക് കടക്കുകയായിരുന്നു