1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യു കെയിലും വ്യാജ മദ്യവും പുകയില ഉത്പ്പന്നങ്ങളും വില്‍ക്കുന്നു ?
യു കെയിലും  വ്യാജ മദ്യവും പുകയില ഉത്പ്പന്നങ്ങളും വില്‍ക്കുന്നു ?
നിയമവിരുദ്ധമായി വ്യാജ മദ്യവും പുകയില ഉത്പ്പന്നങ്ങളും വിറ്റുവന്നിരുന്ന വ്യാപാരികളെ കൗണ്‍സില്‍ അധികൃതര്‍ പിടികൂടി. മനുഷ്യാവകാശ ലംഘനമാകുമെന്ന് ഭയന്ന് ഇവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കൗണ്‍സില്‍ അധികാരികള്‍ വിസമ്മതിച്ചു. ഡെര്‍ബി സിറ്റി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് നഗരത്തിലെ ഒട്ടുമിക്ക കടകളിലും നിയമവിരുദ്ധമായ സാധനങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. ഇവിടെ നിന്ന് പിടിച്ചെടുത്ത മദ്യത്തില്‍ ലെഡിന്റേയും മറ്റ് രാസവസ്തുക്കളുടേയും …
പതിനേഴ് അടി നീളമുളള പെരുമ്പാമ്പിനെ ഫ്‌ളോറിഡയില്‍ പിടികൂടി
പതിനേഴ് അടി നീളമുളള പെരുമ്പാമ്പിനെ ഫ്‌ളോറിഡയില്‍ പിടികൂടി
ഫ്‌ളോറിഡ : ഫ്‌ളോറിഡയില്‍ നിന്ന് പിടികൂടിയ ഭീമന്‍ പെരുമ്പാമ്പിന് പതിനേഴ് അടി നീളവും എഴുപത്തിയാറ് കിലോ ഭാരവും. ഈ ഭീമന്‍ ബെര്‍മ്മീസ് പെരുമ്പാമ്പിന്റെ വയറ്റില്‍ എണ്‍പത്തിയേഴ് മുട്ടകളുണ്ടായിരുന്നതായും ഫ്‌ളോറിഡയിലെ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ഉരഗ വിദഗ്ദ്ധന്‍ കെന്നത്ത് ക്രിസ്‌കോ പറഞ്ഞു. ആദ്യമായാണ് ഫ്‌ളോറിഡയില്‍ നിന്ന് ഇത്രയും വലിപ്പമുളള പെരുമ്പാമ്പിനെ പിടിക്കുന്നത്. വയറ്റിലുണ്ടായിരുന്ന എണ്‍പത്തിയേഴ് മുട്ടകളും റെക്കോര്‍ഡാണ്. …
വിലാസ്‌റാവു ദേശ്മുഖ് അന്തരിച്ചു
വിലാസ്‌റാവു ദേശ്മുഖ് അന്തരിച്ചു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്ര മന്ത്രിയുമായ വിലാസ്‌റാവു ദേശ്മുഖ് അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ചെന്നൈയിലെ ഗ്ലോബല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വൃക്കകളും തകരാറിലായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രയില്‍ എത്തിച്ച അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈയിലെ ഗ്ലോബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എയര്‍ …
148 മില്യണ്‍ ജാക്‌പോട്ട് അടിച്ചത് ഹാവര്‍ഹില്ലിലെ ദമ്പതികള്‍ക്ക്
148 മില്യണ്‍ ജാക്‌പോട്ട് അടിച്ചത് ഹാവര്‍ഹില്ലിലെ ദമ്പതികള്‍ക്ക്
ലണ്ടന്‍ : ബ്രിട്ടനിലെ രണ്ടാമത്തെ വലിയ യൂറോമില്യണ്‍ ജാക്‌പോട്ട് അടിച്ചത് സഫോല്‍ക്കിലെ ഹാവര്‍ഹില്ലില്‍ താമസിക്കുന്ന ദമ്പതികള്‍ക്ക്. ഇതുവരെ പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ദമ്പതികള്‍ ഇന്ന് രാവിലെ നടക്കുന്ന പ്രസ് കോണ്‍ഫറന്‍സില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുമെന്നാണ് കരുതുന്നത്. സഫോല്‍ക്കിലെ പ്രധാനപ്പെട്ട ഒരു വ്യാപാരസ്ഥലമാണ് ഹാവല്‍ഹില്‍. നഗരത്തില്‍ ഒരു ബിസിനസ് നടത്തുന്ന ഇവര്‍ ഹാവര്‍ഹില്ലിലെ ചെറിയ കടകള്‍ ഉളള ഒരു …
ഒളിമ്പിക്‌സ് : ഇന്ന് ചെലവാക്കിയ പണത്തിന് നാളെ പ്രതിഫലം
ഒളിമ്പിക്‌സ് : ഇന്ന് ചെലവാക്കിയ പണത്തിന് നാളെ പ്രതിഫലം
ലണ്ടന്‍ : ലണ്ടന്‍ ഒളിമ്പിക്‌സിന് വേണ്ടി ഇന്ന് ചെലവഴിക്കുന്ന പണത്തിന് നാളെ പ്രതിഫലം ലഭിക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍. 2015 ല്‍ തുടങ്ങി 2021 വരെ രാജ്യ്ത്തിന്റെ വളര്‍ച്ചയില്‍ ഒളിമ്പിക്‌സ് നിര്‍ണ്ണായക സ്ഥാനം വഹിക്കുമെന്നാണ് വിദഗ്ദ്ധരുടെ പ്രവചനം. ഒളിമ്പിക്‌സ് നടക്കുന്ന സമയത്ത് മാത്രമല്ല അതിന് ശേഷവും രാജ്യത്തേക്ക് പണം കൊണ്ടുവരുന്നതില്‍ ഒളിമ്പിക്‌സ് മുഖ്യ പങ്ക് വഹിക്കുമെന്നാണ് വിദഗദ്ധരുടെ …
ദൈവത്തിന്റെ ഇടപെടല്‍ കാരണം രോഗബാധിതനായ കുട്ടി രക്ഷപെടുമോ ?
ദൈവത്തിന്റെ ഇടപെടല്‍ കാരണം രോഗബാധിതനായ കുട്ടി രക്ഷപെടുമോ ?
രക്ഷപെടാന്‍ യാതൊരു സാധ്യതയുമില്ലെന്ന ഡോക്ടര്‍മാര്‍ വിധിയെഴുതിയാലും അത്ഭുതങ്ങളില്‍ വിശ്വസിക്കുന്ന മാതാപിതാക്കള്‍ കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാരെ നിരന്തരം ശല്യപ്പെടുത്തികൊണ്ടിരിക്കുമെന്ന് മുതിര്‍ന്ന ഡോക്ടര്‍മാര്‍. ദൈവത്തിന്റെ ഇടപെടല്‍ കാരണം കുട്ടി രക്ഷപെടുമെന്നും അതുവരെ ചികിത്സ തുടരണമെന്നും അവര്‍ വാശിപിടിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ചികിത്സ നിഷ്ഫലമാകുമെന്ന് പറഞ്ഞാലും അവര്‍ കേള്‍ക്കാറില്ലെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. മെഡിക്കല്‍ എത്തിക്‌സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഒരു …
പാണ്ടന്‍ നായയുടെ പല്ലിനു ശൌര്യം പണ്ടേ പോലെ ഫലിക്കുന്നില്ല ….
പാണ്ടന്‍ നായയുടെ പല്ലിനു ശൌര്യം പണ്ടേ പോലെ ഫലിക്കുന്നില്ല ….
ഇന്നലെ നടന്ന യുക്മ ദേശീയ സമിതിയിലെ കെ പി വിജി നയിച്ച പാനലിന്റെ വിജയം മാധ്യമ ധാര്‍ഷ്ട്യത്തിനെതിരെയും അധികാര മോഹികള്‍ക്കേതിരെയും യു കെ മലയാളികള്‍ നല്‍കിയ തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു.ഞാനാണ് യുക്മയുടെ സൃഷ്ടാവ്..ഞാന്‍ പറയുന്നത് പോലെയേ യുക്മയില്‍ നടക്കാവൂ..എന്‍റെ ആള്‍ക്കാരെ യുക്മയെ നയിക്കാവൂ എന്ന രീതിയില്‍ യുക്മ പിടിച്ചടക്കാന്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ നടത്തിയ മൂന്നാം കിട …
65 മെഡലുകള്‍, 114 ജേതാക്കള്‍, ടീം ജിബി കസറി
65 മെഡലുകള്‍, 114 ജേതാക്കള്‍, ടീം ജിബി കസറി
ലണ്ടന്‍ : 541 അംഗ ഒളിമ്പിക്‌സ് സംഘത്തില്‍ 114 പേരും മെഡല്‍ ജേതാക്കള്‍, ഒരു നൂറ്റാണ്ടിനിടയ്ക്ക് ബ്രിട്ടന്റെ കായികചരിത്രത്തില്‍ അവര്‍ പുതിയ അദ്ധ്യായങ്ങള്‍ എഴുതി ചേര്‍ത്തു. അറുപത്ത് അഞ്ച് ഇനങ്ങളിലാണ് ബ്രിട്ടന്‍ മെഡലുകള്‍ നേടിയത്. 29 സ്വര്‍ണ്ണവും 17 വെളളിയും 19 വെങ്കലുവുമായി അവര്‍ മെഡല്‍പ്പട്ടികയില്‍ മൂന്നാമതെത്തുകയും ചെയ്തു. ഒരു നൂറ്റാണ്ടിനിടയ്ക്ക് ഇത്ര മികച്ച പ്രകടനം …
വാങ്ങുന്നതിനേക്കാള്‍ നല്ലത് കൊടുക്കുന്നത് തന്നെ
വാങ്ങുന്നതിനേക്കാള്‍ നല്ലത് കൊടുക്കുന്നത് തന്നെ
ഒരാളില്‍ നിന്ന സമ്മാനം സ്വീകരിക്കുന്നതിനേക്കാള്‍ നല്ലത് കൊടുക്കുന്നതാണന്ന് ശാസ്ത്രജ്ഞര്‍. കൊടുക്കുന്നതും വാങ്ങുന്നതും ഒരു മനുഷ്യന്റെ സ്വഭാവത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് നടത്തിയ പഠനത്തിലാണ് ഒരാളില്‍ നിന്ന് എന്തെങ്കിലും സ്വീകരിക്കുന്നതിനേക്കാള്‍ നല്ലത് കൊടുക്കുന്നതാണന്ന് ഗവേഷകര്‍ കണ്ടെത്തിയത്. ഒരാള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുമ്പോള്‍ നമ്മള്‍ കൂടുതല്‍ ഉദാരമതികളാവുകയാണ്. അത് മറ്റൊരാളെ സഹായിക്കാനുളള മനസ്ഥിതി വര്‍ദ്ധിപ്പിക്കും. എന്നാല്‍ ഒരാളില്‍ നിന്ന് സമ്മാനങ്ങള്‍ …
യുക്മയ്ക്ക് നവനേതൃത്വം :വിജി കെ പി പ്രസിഡണ്ട്, ബാലസജീവ് കുമാര്‍ ജനറല്‍ സെക്രട്ടറി
യുക്മയ്ക്ക് നവനേതൃത്വം  :വിജി കെ പി പ്രസിഡണ്ട്,  ബാലസജീവ് കുമാര്‍ ജനറല്‍ സെക്രട്ടറി
യുക്മ ദേശീയ തെരഞ്ഞെടുപ്പില്‍ വിജി കെ.പി നയിച്ച പാനല്‍ ഉജ്ജ്വല വിജയം കൈവരിച്ചു. പ്രസിഡന്റായി വിജി കെ.പി, ജനറല്‍ സെക്രട്ടറിയായി ബാലസജീവ് കുമാര്‍ എന്നിവര്‍ വിജയിച്ചു. ടിറ്റോ തോമസ്‌ (വൈസ് പ്രസിഡന്റ്), ബീന സെന്‍സ് (വനിതാ വൈസ് പ്രസിഡന്റ്), ബിന്‍സു ജോണ്‍ (ജോ. സെക്രട്ടറി), ദിലീപ് മാത്യു (ട്രഷറര്‍), അലക്സ് വര്‍ഗീസ് (ജോ. ട്രഷറര്‍) എന്നിവരും …