ലണ്ടന്‍ : ട്രയിനുകളുടെ വാര്‍ഷിക സീസണ്‍ ടിക്കറ്റുകളുടെ നിരക്കില്‍ പത്തി ശതമാനം വര്‍ദ്ധനവ് വരുത്താന്‍ ട്രയിന്‍ കമ്പനികളുടെ നീക്കം. ചൊവ്വാഴ്ച പ്രഖ്യാപിക്കാനിരിക്കുന്ന ജൂലൈ മാസത്തെ റീട്ടെയ്ല്‍ പ്രൈസ് ഇന്‍ഡെക്‌സിന്റെ അടിസ്ഥാനത്തിലായിരിക്കും അടുത്ത വര്‍ഷത്തേക്കുളള നിരക്കുകള്‍ തീരുമാനിക്കുക. കണക്കുകള്‍ സൂചിപ്പിക്കുന്നത് ആര്‍പിഐ നിരക്ക് 2.7 ശതമാനം ആണെന്നാണ്. ഇത് അനുസരിച്ച് ട്രയിന്‍ നിരക്കില്‍ ശരാശരി 5.7 ശതമാനം …
ലണ്ടന്‍ : ലണ്ടന്‍ ഒളിമ്പിക്‌സിലെ ഡോപ്പിംഗ് ടെസ്റ്റിന്റെ ഫലം സംബന്ധിച്ച് ആശങ്ക. താരങ്ങള്‍ ഉത്തേജകം ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനായി മത്സരത്തിന് മുന്‍പും ശേഷവും താരങ്ങളില്‍ നിന്ന് ശേഖരിക്കുന്ന മൂത്രത്തിന്റേയും രക്തത്തിന്റേയും സാമ്പിളുകള്‍ കൊറിയര്‍ കമ്പനിക്കാര്‍ ആഹാരം സൂക്ഷിക്കുന്ന അതേ ഫ്രിഡ്ജിനുളളിലാണ് സൂക്ഷിക്കുന്നത് എന്ന വാര്‍ത്ത് പുറത്ത് വന്നതിനെ തുടര്‍ന്നാണ് ആശങ്ക ഉയര്‍ന്നിരിക്കുന്നത്. അതീവ ശ്രദ്ധയോടെ കൈകാര്യം …
ആയിരങ്ങളെ സാക്ഷി നിര്‍ത്തി ആത്മാവിന്‍ തീമഴ പെയ്തപ്പോള്‍ ഇന്നലെ നോട്ടിംഗ്ഹാമില്‍ നടന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ അത്ഭതങ്ങളുടെ പ്രളയം .കണ്‍വന്‍ഷന്‍ നയിച്ച ഫാ. മാത്യു നായ്ക്കംപറമ്പിലിന്റെ പ്രസ്താവന യുകെയിലെ ഓരോ മലയാളികള്‍ക്കും അഭിമാനിക്കാവുന്നതാണ്.
യുക്മ ദേശീയ ഭരണസമിതിയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കുമ്പോള്‍ ഒരു ദേശീയ സംഘടന എന്ന നിലയില്‍ അതിലെ അംഗഅസോസിയേഷനുകളുടെ അവകാശം സംരക്ഷിക്കപ്പെടുമോ എന്നുള്ള കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നു. മാത്രവുമല്ല തെരഞ്ഞെടുപ്പില്‍ ആരും വോട്ട് ചെയ്യാന്‍ പോലും എത്തരുത് എന്ന സങ്കുചിത മനോഭാവത്തോടെയാണോ സംഘടനയുടെ ദേശീയ സെക്രട്ടറി അബ്രാഹം ലൂക്കോസ് പെരുമാറുന്നതെന്ന് തോന്നിപ്പോകുന്നു. ദേശീയ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് വിവരങ്ങള്‍ …
ലണ്ടന്‍ : ഒളിമ്പിക്‌സിന് ശേഷം ഒളിമ്പിക് പാര്‍ക്കിരുന്ന സ്ഥലം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ 300 മില്യണ്‍ പൗണ്ടിന്റെ പദ്ധതി. ഒരു പറ്റം ബ്ര്ട്ടീഷ് കമ്പനികള്‍ ഉള്‍പ്പെടുന്ന ദ ലണ്ടന്‍ ലെഗസി ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ എന്ന പൊതുമേഖലാ സ്ഥാപനത്തിനാണ് പദ്ധതി നടപ്പിലാക്കാനുളള ചുമതല.പാര്‍ക്കിന്റെ പുനര്‍നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുന്നതിനുളള പ്രോജക്ട് മാനേജരായി പ്രശസ്ത കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് എന്‍ജിനിയറിംഗ് ഗ്രൂപ്പായ ബിഎഎം ന്യൂട്ടാലിനെ …
ലണ്ടന്‍ : ഇറാനിയന്‍ ബാങ്കുകളുമായി രഹസ്യ ഇടപാടുകള്‍ നടത്തുക വഴി തീവ്രവാദപ്രവര്‍ത്തനങ്ങളെ സഹായിച്ചു എന്ന ആരോപണത്തിന് മേല്‍ തുടര്‍ നടപടികള്‍ നീട്ടിവെയ്ക്കുന്നത് സംബന്ധിച്ച് സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് അമേരിക്കന്‍ നിരീക്ഷകരുമായി അനുരഞ്ജന ചര്‍ച്ചയ്ക്ക് ശ്രമം തുടങ്ങി. ബാങ്കിന്റെ മുതിര്‍ന്ന ഡയറക്ടേഴ്‌സും അഭിഭാഷകരുടെ ഒരു സംഘവുമാണ് ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസുമായി അനുരഞ്ജന ചര്‍ച്ചയ്ക്ക് …
കണ്ണൂര്‍ : പുല്ലൂരാംപാറയില്‍ എട്ട് പേരുടെ മരണത്തിനിടയാക്കിയ ഉരുള്‍പൊട്ടലിനും മറ്റ് പ്രകൃതിക്ഷോഭങ്ങള്‍ക്കും കാരണം മേഘസ്‌ഫോടനമാണെന്ന് ഭൗമശാസ്ത്രജ്ഞര്‍. മൂന്നുവശവും മലകളാല്‍ ചുറ്റപ്പെട്ട പ്രദേശമാണ് പുല്ലൂരാംപാറ. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ കനത്ത മഴപെയ്തതും ഉരുണ്ടുകൂടിയ മേഘത്തിന് പുറത്തുകടക്കാന്‍ കഴിയാതെ വന്നതുമാണ് മേഘസ്‌ഫോടനത്തിന് ഇടയാക്കിയത്. ഇതേതുടര്‍ന്ന് മേഘം മണ്ണിലേക്ക് ഇറങ്ങിയിരിക്കാമെന്നും ഇത് ഉരുള്‍പൊട്ടലിന് ഇടയാക്കിയെന്നും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ …
ലണ്ടന്‍ : കാലിലേക്ക് എല്ലാ കരുത്തും ആവാഹിച്ച് നിലം തൊടാതെ ജമൈക്കന്‍ താരങ്ങള്‍ പറന്നത് വിജയത്തിലേക്ക്. അപൂര്‍വ്വ നിമിഷങ്ങള്‍ വിളിച്ചറിയിച്ചുകൊണ്ട് മെഡല്‍ദാന വേളയില്‍ മൂന്ന് ജമൈക്കന്‍ പതാകകള്‍ ഉയര്‍ന്നു. ചരിത്രത്തിലേക്ക് ഒരു പിടി സുവര്‍ണ്ണ മുഹൂര്‍ത്തങ്ങള്‍ എഴുതിചേര്‍ത്ത്. അവസാനം ബോള്‍ട്ടിന്റെ വക ഒരു ഫോട്ടോ ഫിനിഷും. കായിക ചരിത്രത്തിലെ മനോഹരമായ ചില നിമിഷങ്ങള്‍ കണ്ടിരുന്നവരുടെ മനസ്സില്‍ …
ലണ്ടന്‍ : ചന്ദ്രനിലേക്കുളള നാസയുടെ പരീക്ഷണവാഹനം തകര്‍ന്നുവീണു. വിക്ഷേപിച്ച് അല്‍്പ്പസമയത്തിനുളളിലാണ് ഹാര്‍ഡ് വെയര്‍ തകരാറിനെ തുടര്‍ന്ന് വാഹനം തകര്‍ന്നത്. താഴെക്ക് പതിച്ച വാഹനം അല്‍പ്പസമയത്തിനുളളില്‍ കത്തി അമര്‍ന്നു. സംഭവത്തെ തുടര്‍ന്ന് നാസ അന്വേഷത്തിന് ഉത്തരവിട്ടിട്ടുണ്ട്. മറ്റ് നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. ചന്ദ്രനിലേക്കും മറ്റ് ബഹിരാകാശാ ലക്ഷ്യങ്ങളിലേക്കും സാധനങ്ങള്‍ എത്തിക്കാന്‍ ലക്ഷ്യമിട്ട് നാസ നിര്‍മ്മിച്ച ചെലവുകുറഞ്ഞ മോര്‍ഫിയസ് എന്ന …
കാന്‍സര്‍ ചികിത്സയില്‍ വ്യാപകമായി ഉപയോഗിക്കുന്ന കീമോ തെറാപ്പി കാന്‍സര്‍ സെല്ലുകള്‍ വീണ്ടും സജീവമാകാനുളള സാധ്യതയെ ഉദ്ദീപിക്കുന്നുവെന്ന് പഠനങ്ങള്‍. ഒപ്പം വീണ്ടും ചികിത്സ വിജയമാക്കാത്ത തരത്തില്‍ കാന്‍സര്‍ സെല്ലുകള്‍ കീമോതെറാപ്പിയോട് പ്രതിരോധ സ്വഭാവം ആര്‍്ജ്ജിക്കുന്നതായും പഠനത്തില്‍ കണ്ടെത്തി. കീമോതെറാപ്പി ചെയ്യുമ്പോള്‍ കാന്‍സര്‍ സെല്ലുകളെ കൂടാതെ സമീപത്തുളള ആരോഗ്യമുളള കോശങ്ങള്‍ക്കു കൂടി നാശമുണ്ടാകുന്നുണ്ട്. ഈ കോശങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഒരു …