സ്വന്തം ലേഖകന്‍: ഡാമുകള്‍ ഒരുമിച്ച് തുറക്കേണ്ടി വന്നത് പ്രളയത്തിന്റെ ആഘാതം കൂട്ടി; മുല്ലപ്പെരിയാറിലെ 13 ഷട്ടറുകള്‍ ഒരുമിച്ച് തുറന്നതും തിരിച്ചടിയായെന്ന് കേരളം സുപ്രീം കോടതിയില്‍. കേരളത്തില്‍ പ്രളയത്തിന് കാരണം മുല്ലപ്പെരിയാറുമെന്ന് ചീഫ് സെക്രട്ടറി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. 13 ഷട്ടറുകളും ഒരുമിച്ച് തുറക്കേണ്ടി വന്നത് പ്രളയത്തിനിടയാക്കി. ജലനിരപ്പ് 142 അടിയിലെത്തും മുമ്പേ വെള്ളം തുറന്നുവിടാന്‍ തമിഴ്‌നാട് …
സ്വന്തം ലേഖകന്‍: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു. 95 വയസായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. സംസ്‌കാരം ഉച്ചക്ക് ഒരു മണിക്ക് ഡല്‍ഹി ലോധി റോഡിലെ ശ്മശാനത്തില്‍. ബ്രിട്ടണിലെ മുന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തകന്‍ , പത്രാധിപര്‍,ഗ്രേറ്റ് ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍, രാജ്യസഭാംഗം എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ചിട്ടുള്ള വ്യക്തിയാണ് …
സ്വന്തം ലേഖകന്‍: കേരളത്തിന് സഹായപ്രവാഹം; ലോകത്തോട് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍; യുഎഇ വാഗ്ദാനം ചെയ്ത ധനസഹായത്തിനെതിരെ മുഖം തിരിക്കുന്ന കേന്ദ്ര നിലപാടിനോട് പ്രവാസ ലോകത്ത് പ്രതിഷേധം ശക്തം. പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ ഒറ്റയ്ക്കാവില്ലെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതബാധിതര്‍ തകര്‍ന്നു പോകരുത്. അതിജീവിക്കാനുളള കരുത്തുള്ളവരായി മാറണം. ഇതിനു സര്‍ക്കാര്‍ ഒപ്പമുണ്ടാകും. ദുരന്തങ്ങള്‍ക്ക് …
സ്വന്തം ലേഖകന്‍: കേരളത്തെക്കുറിച്ച് പ്രധാനമന്ത്രി മോദിയുമായി ചര്‍ച്ച നടത്തിയതായി അബുദബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍; ജീവകാരുണ്യ സംഘടനകള്‍ വഴി സഹായമെത്തിക്കും. അബുദബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. ദുരന്തത്തിന് ഇരയായവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. …
സ്വന്തം ലേഖകന്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ തകര്‍പ്പന്‍ ജയം നേടി ഇന്ത്യ; വിജയവും മാച്ച് ഫീയും കേരളത്തിന് സമര്‍പ്പിച്ച് കോഹ്‌ലിയും സംഘവും. 203 റണ്‍സിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ 515 റണ്‍സ് പിന്തുടര്‍ന്ന് ഇംഗ്ലണ്ടിന്റെ പോരാട്ടം 317 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറയാണ് 5വിക്കറ്റ് വീഴ്ത്തിയത്. ബുംറയുടെ വിക്കറ്റ് നേട്ടമാണ് രണ്ടാം …
സ്വന്തം ലേഖകന്‍: സുവിശേഷ പ്രസംഗത്തിനിടെ പാമ്പിനെ കഴുത്തിലിട്ട പാസ്റ്റര്‍ക്ക് കടി കിട്ടി; സമൂഹ മാധ്യമങ്ങളില്‍ വൈറലായി വിഡിയോ. പ്രസംഗം തുടരുന്നതിനിടെ അഭ്യാസം കാണിച്ച പാസ്റ്റര്‍ അബോധാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ഡോക്യുമെന്ററിക്ക് വേണ്ടി പാസ്റ്ററിന്റെ പ്രാര്‍ത്ഥന ചിത്രീകരിക്കുമ്പോഴായിരുന്നു സംഭവം. അമേരിക്കക്കാരനായ പാസ്റ്റര്‍ കോഡിക്കാണ് പാമ്പ് കടിയേറ്റത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. കൈകളില്‍ പാമ്പുമായി കോഡി നില്‍ക്കുന്നതും, …
സ്വന്തം ലേഖകന്‍: പ്രളയദുരിതത്തില്‍ നിന്ന് കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ 25,776 കോടിയുടെ പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍; വിദേശ വികസന ഏജന്‍സികളുടെ സഹായവും തേടും. ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക് (എ.ഡി.ബി), ജപ്പാന്‍ ഇന്റര്‍ നാഷണല്‍ കോ ഓപ്പറേറ്രീവ്, ജര്‍മ്മനിയിലെ കെ.എഫ് .ഡബ്‌ളിയു ബാങ്കെന്‍ ഗ്രുപ്പെ തുടങ്ങി വിദേശ ഫണ്ടിംഗ് ഏജന്‍സികള്‍ വഴി 5,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യം …
സ്വന്തം ലേഖകന്‍: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ 26 മുതല്‍ തുടങ്ങാന്‍ ശ്രമം; നാവികസേനാ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ 26 വരെ. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് അടച്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് 26 മുതല്‍ സര്‍വീസ് പുനരാരംഭിക്കാനാകുന്ന തരത്തില്‍ അറ്റകുറ്റപ്പണികള്‍ ദ്രുതഗതിയില്‍ മുന്നേറുകയാണ്. ആഭ്യന്തര ടെര്‍മിനലില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ഉപകരണങ്ങളെല്ലാം നശിച്ചു. വിമാനത്താവളത്തില്‍ 2600 മീറ്റര്‍ ചുറ്റുമതില്‍ …
സ്വന്തം ലേഖകന്‍: പ്രളയ ദുരിതാശ്വാസത്തിനായി കേരളത്തിന് യുഎഇയുടെ 700 കോടി; സഹായം സ്വീകരിക്കാന്‍ കേന്ദ്രനയം തടസം. ദുരന്തങ്ങള്‍ നേരിടാന്‍ വിദേശരാജ്യങ്ങളുടെയും വിദേശ ഏജന്‍സികളുടെയും സഹായം സ്വീകരിക്കേണ്ടതില്ലെന്ന ഇന്ത്യയുടെ നയമാണു ഇതിനു തടസമാകുന്നത്. വായ്പയായി ധനസഹായം സ്വീകരിക്കാമെന്നാണു കേന്ദ്ര സര്‍ക്കാര്‍ നിലപാട്. വിദേശസഹായത്തിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇനിയും തീരുമാനമെടുത്തിട്ടില്ല. ദുരന്തങ്ങളുണ്ടാകുമ്പോള്‍ രക്ഷപ്രവര്‍ത്തനങ്ങളും പുനരധിവാസവും ഒറ്റയ്ക്കു നടപ്പാക്കാനുള്ള ശേഷിയുണ്ടെന്നതാണ് …
സ്വന്തം ലേഖകന്‍: പ്രളയക്കെടുതിയില്‍ ഒറ്റപ്പെട്ടവര്‍ക്കായി ചെങ്ങന്നൂരിന്റെ ഉള്‍പ്രദേശങ്ങളില്‍ നാവികസേനയുടെ തിരച്ചില്‍; ഇടുക്കി ഡാമിലെ ജലനിരപ്പ് കുറയുന്നു. വരും ദിവസങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് നാവികസേന ലഫ്. കമാന്‍ഡര്‍ ഹാരിസ് കുഞ്ഞുമോന്‍ പറഞ്ഞു. ഒറ്റപ്പെട്ട് കഴിയുന്നവരെ കണ്ടെത്താനാണ് ശ്രമമെന്നും അദ്ദേഹം അറിയിച്ചു. വീണ്ടും ജലനിരപ്പ് 140 അടി കവിഞ്ഞതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ആറ് ഷട്ടറുകള്‍ വീണ്ടും തുറന്നു. …