1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 9,931 പേര്‍ക്ക് കോവിഡ്; 58 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 11.08
സംസ്ഥാനത്ത് ഇന്ന് 9,931 പേര്‍ക്ക് കോവിഡ്; 58 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 11.08
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 9,931 പേര്‍ക്ക് കോവിഡ്. 24 മണിക്കൂറിനിടെ 89,654 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 11.08. ഇതുവരെ ആകെ 2,54,31,248 സാംപിളകൾ പരിശോധിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 58 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചതോടെ ആകെ മരണം 15,408. ചികിത്സയിലായിരുന്ന 13,206 പേര്‍ രോഗമുക്തി നേടി. പോസിറ്റീവായവർ മലപ്പുറം 1615 കോഴിക്കോട് …
ഖത്തറില്‍ 40 കഴിഞ്ഞവരില്‍ 85% പേർക്കും കോവിഡ് വാക്സിൻ ലഭിച്ചു; അഭിമാന നേട്ടം
ഖത്തറില്‍ 40 കഴിഞ്ഞവരില്‍ 85% പേർക്കും കോവിഡ് വാക്സിൻ ലഭിച്ചു; അഭിമാന നേട്ടം
സ്വന്തം ലേഖകൻ: ഖത്തറിലെ ദേശീയ വാക്‌സിനേഷന്‍ ക്യാംപയിന്‍ പൂര്‍ണതയോടടുക്കുന്നു. രാജ്യത്തിലെ 40 വയസ്സിന് മുകളിലുള്ള 85 ശതമാനം പേരും കൊവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസുകള്‍ സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കിയതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ വിഭാഗത്തിലുള്ളവരില്‍ 95.3 ശതമാനം പേര്‍ക്കും ചുരുങ്ങിയത് ഒരു ഡോസ് വാക്സിന്‍ ഇതിനകം ലഭിച്ചു കഴിഞ്ഞു. ഖത്തറില്‍ …
കുവൈത്ത് വിമാനത്താവളം സാധാരണ നിലയിലേക്ക്; പ്രതിദിന യാത്രക്കാരുടെ എണ്ണം അയ്യായിരമാക്കി
കുവൈത്ത് വിമാനത്താവളം സാധാരണ നിലയിലേക്ക്; പ്രതിദിന യാത്രക്കാരുടെ എണ്ണം അയ്യായിരമാക്കി
സ്വന്തം ലേഖകൻ: അടഞ്ഞു കിടന്ന കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം സാധാരണ നിലയിലേക്ക് മടങ്ങുന്നതായി സിവില്‍ ഏവിയേഷന്‍ വക്താക്കള്‍ അറിയിച്ചു. പ്രതിദിന യാത്രക്കാരുടെ ശേഷി 5,000 ആയി വര്‍ധിപ്പിച്ചതോടെ രാജ്യത്തേക്ക് വരുന്ന വിമാനങ്ങളുടെയും പുറത്തേക്ക് പോകുന്ന വിമാന സര്‍വീസ് പുനരാരംഭിച്ചതും വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങുന്നതായും സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ യൂസഫ് അല്‍ ഫൗസാന്‍ …
കുവൈത്തിൽ പിരിച്ചുവിടുന്നവരെ വീണ്ടും തിരിച്ചെടുക്കില്ലെന്ന് സിവിൽ സർവീസ് കമ്മീഷൻ
കുവൈത്തിൽ പിരിച്ചുവിടുന്നവരെ വീണ്ടും തിരിച്ചെടുക്കില്ലെന്ന്  സിവിൽ സർവീസ് കമ്മീഷൻ
സ്വന്തം ലേഖകൻ: സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി സർക്കാർ സർവീസിൽനിന്ന് പിരിച്ചുവിടുന്നവരെ വീണ്ടും സർക്കാർ സർവീസിൽ തിരിച്ചെടുക്കില്ലെന്ന് സിവിൽ സർവീസ് കമ്മീഷൻ. കഴിഞ്ഞ വർഷം പിരിച്ചുവിടേണ്ടവരുടെ സേവനകാലാവധി കഴിഞ്ഞ മാർച്ചിൽ അവസാനിച്ചുവെങ്കിലും ചില സ്ഥാപനങ്ങളിൽ പകരം നിയമനം ആകാത്തതിനാൽ പട്ടികയിലുള്ളവരെ തന്നെ വീണ്ടും നിയമിക്കുന്നതിനുള്ള കരാറുമായി സിവിൽ സർവീസ് കമ്മീഷനെ സമീപിക്കുന്നുണ്ട്. എന്നാൽ അത്തരക്കാർക്ക് നിയമനം നൽകേണ്ടതില്ലെന്നാണ് തീരുമാനം. …
ഇന്ത്യയിൽ വിവാദക്കൊടുങ്കാറ്റായി വീണ്ടും പെഗാസസ്; ഇസ്രയേൽ തുറന്നുവിട്ട സ്പൈവെയർ
ഇന്ത്യയിൽ വിവാദക്കൊടുങ്കാറ്റായി വീണ്ടും പെഗാസസ്; ഇസ്രയേൽ തുറന്നുവിട്ട സ്പൈവെയർ
സ്വന്തം ലേഖകൻ: പെഗാസസ് എന്ന ഇസ്രായേലി ചാര സോഫ്ട്‍വെയർ ഉപയോഗിച്ച് ആയിരക്കണക്കിന് ആളുകളുടെ വിവരങ്ങൾ ചോർത്തിയെന്ന വിവരം കഴിഞ്ഞ ദിവസം പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങൾ വഴി പുറത്തു വന്നിരുന്നു. ആൻഡ്രോയിഡ്, ഐഫോൺ ഡിവൈസുകൾ ഹാക് ചെയ്ത് വിവരങ്ങൾ ചോ൪ത്തി സ്വയം ഇല്ലാതാവുന്ന സോഫ്റ്റ്‍വെയറാണ് ഇസ്രയേൽ നി൪മിതമായ പെഗാസസ്. സ൪ക്കാരിനോ സ൪ക്കാ൪ ഏജൻസികൾക്കോ മാത്രമേ പെഗാസസ് കൈമാറൂവെന്നാണ് …
സംസ്ഥാനത്ത് ഇന്ന് 13,956 പേര്‍ക്ക് കോവിഡ്; 81 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 10.69
സംസ്ഥാനത്ത് ഇന്ന് 13,956 പേര്‍ക്ക് കോവിഡ്; 81 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 10.69
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 13,956 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2271, കോഴിക്കോട് 1666, എറണാകുളം 1555, തൃശൂര്‍ 1486, കൊല്ലം 1026, തിരുവനന്തപുരം 977, പാലക്കാട് 952, കണ്ണൂര്‍ 797, ആലപ്പുഴ 786, കോട്ടയം 670, കാസര്‍ഗോഡ് 636, വയനാട് 473, പത്തനംതിട്ട 342, ഇടുക്കി 319 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ഖത്തറിൽ പുതിയ ക്വാറന്റീൻ നയം; നാടണയാൻ തിരക്കുകൂട്ടി പ്രവാസികൾ
ഖത്തറിൽ പുതിയ ക്വാറന്റീൻ നയം; നാടണയാൻ തിരക്കുകൂട്ടി പ്രവാസികൾ
സ്വന്തം ലേഖകൻ: ഖത്തറിൽ പ്രവേശന, ക്വാറന്റീൻ നയങ്ങൾ പുതുക്കിയതോടെ നീണ്ട ഇടവേളയ്ക്ക് ശേഷം പ്രവാസി കുടുംബങ്ങൾ മധ്യവേനൽ അവധിക്കായി നാട്ടിലേക്ക്. ഒപ്പം യാത്രാ നിരക്കു വർധിപ്പിച്ച് വിമാന കമ്പനികളും. ദോഹയിൽ തിരിച്ചെത്തുമ്പോൾ സ്വന്തം ചെലവിൽ പത്ത് ദിവസം ക്വാറന്റീനിൽ കഴിയണമെന്ന വ്യവസ്ഥയെ തുടർന്ന് സ്‌കൂൾ അവധി തുടങ്ങിയിട്ടും നാട്ടിലേക്ക് പോകാതെ ഖത്തറിൽ തുടർന്ന ഒട്ടേറെ പ്രവാസി …
അഫ്ഗാനിൽ 15നും 45നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്കായി താലിബാൻ തിരച്ചിൽ തുടങ്ങി
അഫ്ഗാനിൽ 15നും 45നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്കായി താലിബാൻ തിരച്ചിൽ തുടങ്ങി
സ്വന്തം ലേഖകൻ: യുഎസ് സൈന്യം പിന്മാറിയതോടെ അഫ്ഗാനിസ്ഥാനിൽ പിടിമുറിക്കിയ താലിബാൻ പ്രദേശത്തെ സ്ത്രീകളെ ലക്ഷ്യമാക്കി നീക്കം ആരംഭിച്ചതായി റിപ്പോർട്ട്. 15നും 45നും ഇടയിൽ പ്രായമുള്ള സ്ത്രീകളുടെ വിവരങ്ങൾ പ്രാദേശിക മതനേതാക്കളിൽ നിന്നും തീവ്രവാദ സംഘടനയായ താലിബാൻ ആവശ്യപ്പെട്ടതായാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിവാഹം ചെയ്യുന്നതിനായിട്ടാണ് സ്ത്രീകളെ അന്വേഷിക്കുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. …
ഒളിമ്പിക്‌സിനിടയില്‍ സെക്‌സ് വേണ്ട! കാർഡ്ബോർഡ് കട്ടിലുകൾ ഒരുക്കി സംഘാടകർ
ഒളിമ്പിക്‌സിനിടയില്‍ സെക്‌സ് വേണ്ട! കാർഡ്ബോർഡ് കട്ടിലുകൾ ഒരുക്കി സംഘാടകർ
സ്വന്തം ലേഖകൻ: കോവിഡ് വ്യാപിക്കുന്നതിനുള്ള എല്ലാ മാര്‍ഗങ്ങളും ഒഴിവാക്കി നടക്കുന്ന ടോക്യോ ഒളിമ്പിക്‌സില്‍ കായിക താരങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന കട്ടില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കായിക താരങ്ങള്‍ തമ്മിലുള്ള ശാരീരിക ബന്ധം കുറയ്ക്കുന്നതിനായി കാര്‍ഡ് ബോര്‍ഡ് കട്ടിലുകളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. ഒരാളുടെ ഭാരം താങ്ങാവുന്ന തരത്തിലുള്ളതാണ് ഈ കാര്‍ഡ് ബോര്‍ഡ് കട്ടിലുകള്‍. 18000-ത്തോളം കട്ടിലുകളാണ് ഇത്തരത്തില്‍ തയ്യാറാക്കിയിട്ടുള്ളത്. …
കാലാവസ്ഥാ വ്യതിയാനം: ആർട്ടിക്കിൽ കാറ്റ്, മിന്നൽ, മഞ്ഞുരുക്കം! അപൂർവ പ്രതിഭാസമെന്ന് വിദഗ്ദർ
കാലാവസ്ഥാ വ്യതിയാനം: ആർട്ടിക്കിൽ കാറ്റ്, മിന്നൽ, മഞ്ഞുരുക്കം! അപൂർവ പ്രതിഭാസമെന്ന് വിദഗ്ദർ
സ്വന്തം ലേഖകൻ: കാലാവസ്ഥാ ശാസ്ത്രജ്ഞരെ അമ്പരപ്പിച്ച് ആർട്ടിക് മേഖലയിൽ അസാധാരണമായി കാറ്റും ഇടിമിന്നലും. സൈബീരിയ മുതൽ അലാസ്ക വരെ നീണ്ടുകിടക്കുന്ന ആർട്ടിക് മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി കാറ്റും മിന്നലുമുണ്ടായി. ഇത്തരമൊരു പ്രതിഭാസം മുൻപു കണ്ടിട്ടില്ലെന്നും കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷം ചൂടുപിടിക്കുന്നതാണ് ഇതിനു കാരണമെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. മഞ്ഞു മൂടിയ ആർട്ടിക് സമുദ്രത്തിൽ മിന്നലിനുള്ള …