1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തിയറ്ററുകളിലെത്താൻ സിനിമകളുടെ നീണ്ട നിര; ആദ്യമെത്തുക “മരയ്ക്കാറും” “വെള്ളവും”
തിയറ്ററുകളിലെത്താൻ സിനിമകളുടെ നീണ്ട നിര; ആദ്യമെത്തുക “മരയ്ക്കാറും” “വെള്ളവും”
സ്വന്തം ലേഖകൻ: കൊവിഡ് ലോക്ഡൗണിന് ശേഷം നിയന്ത്രണങ്ങളോടെ സിനിമാ തിയറ്ററുകൾ ചൊവ്വാഴ്ച തുറക്കുകയാണ്. തിയറ്ററുകളിലെത്താൻ തയ്യാറായി ഇരിക്കുന്നത് 80–ഓളം മലയാള ചലച്ചിത്രങ്ങളാണ്. പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളെല്ലാം പൂർത്തിയാക്കിയ ചിത്രങ്ങളാണ് ഇവ. ജയസൂര്യ നായകനായെത്തുന്ന ചിത്രം വെള്ളം ഉടൻ തന്നെ റിലീസ് ചെയ്യാൻ സന്നദ്ധരാണെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ സ്ഥിരീകരിച്ചതായി മനോരമ ന്യൂസ് ‍ഡോട് കോം റിപ്പോർട്ട് …
സംസ്ഥാനത്ത് ഇന്ന് 4991 പേര്‍ക്ക് കൊവിഡ്; കണ്ണൂർ വിമാനത്താവളത്തിൽ ഡ്യൂട്ടി ഫ്രീ ഷോപ്പ് വരുന്നു
സംസ്ഥാനത്ത് ഇന്ന് 4991 പേര്‍ക്ക് കൊവിഡ്; കണ്ണൂർ വിമാനത്താവളത്തിൽ ഡ്യൂട്ടി ഫ്രീ ഷോപ്പ് വരുന്നു
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 4991 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എറണാകുളം 602, മലപ്പുറം 511, പത്തനംതിട്ട 493, കോട്ടയം 477, കോഴിക്കോട് 452, തൃശൂര്‍ 436, കൊല്ലം 417, തിരുവനന്തപുരം 386, ആലപ്പുഴ 364, കണ്ണൂര്‍ 266, പാലക്കാട് 226, വയനാട് 174, ഇടുക്കി 107, കാസര്‍ഗോഡ് 80 …
ഇന്ത്യന്‍ സമുദ്രത്തില്‍ റോന്തു ചുറ്റി ചൈനീസ് ഡ്രോണുകള്‍; കള്ളി പൊളിച്ചത് മീൻ പിടുത്തക്കാരുടെ വല!
ഇന്ത്യന്‍ സമുദ്രത്തില്‍ റോന്തു ചുറ്റി ചൈനീസ് ഡ്രോണുകള്‍; കള്ളി പൊളിച്ചത് മീൻ പിടുത്തക്കാരുടെ വല!
സ്വന്തം ലേഖകൻ: ഇന്തോനീഷ്യൻ മത്സ്യത്തൊഴിലാളികളുടെ വലയിൽ ചൈനീസ് മുങ്ങിക്കപ്പൽ ഡ്രോൺ കുടുങ്ങി. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. സെലയാർ ദ്വീപിനടുത്ത് നിന്നാണ് ‘സീ വിങ് യു‌യുവി’ കണ്ടെടുത്തത്. വിവിധ പ്രദേശങ്ങളിലെ സമുദ്രങ്ങൾ ചൈന രഹസ്യമായി നിരീക്കുന്നുണ്ട് എന്നതിനുള്ള തെളിവാണിത്. തർക്കമുള്ള ദക്ഷിണ ചൈനാ കടലിനും തന്ത്രപ്രധാനമായ ഇന്ത്യൻ മഹാസമുദ്ര മേഖലയ്ക്കും സമീപമാണ് രാജ്യാന്തര സമുദ്ര പാത …
ഇനി ഡ്രൈവിങ് ലൈസന്‍സ് ഓണ്‍ലൈനില്‍ പുതുക്കാം; പ്രവാസികൾക്ക് ആശ്വാസം
ഇനി ഡ്രൈവിങ് ലൈസന്‍സ് ഓണ്‍ലൈനില്‍ പുതുക്കാം; പ്രവാസികൾക്ക് ആശ്വാസം
സ്വന്തം ലേഖകൻ: ഡ്രൈവിങ് സംബന്ധമായ സേവനങ്ങളെല്ലാം ഓണ്‍ലൈനാക്കി മോട്ടോര്‍വാഹന വകുപ്പിന്റെ പുതുവര്‍ഷ സമ്മാനം. ഇതോടെ ഡ്രൈവിങ് ടെസ്റ്റൊഴികെയുള്ള ലൈസന്‍സ് സംബന്ധമായ സേവനങ്ങളെല്ലാം ഓണ്‍ലൈനായി. ലൈസന്‍സ് പുതുക്കല്‍, വിലാസം മാറ്റല്‍, ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ്, ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ് എന്നിവക്കെല്ലാം ഓണ്‍ലൈന്‍ അപേക്ഷ മതിയാകും. അസല്‍രേഖകള്‍ തപാലില്‍ ലഭിക്കും. കേന്ദ്ര സര്‍ക്കാരിന്റെ വാഹന്‍-സാരഥി സോഫ്റ്റ്‌വെയര്‍ സഹായത്തോടെയാണ് ഓണ്‍ലൈന്‍ സംവിധാനം …
കൊവിഡ് പരിശോധനാ നിരക്ക് വെട്ടിക്കുറച്ച് കേരള സർക്കാർ; ആര്‍.ടി.പി.സി.ആറിന് 1500 രൂപ
കൊവിഡ് പരിശോധനാ നിരക്ക് വെട്ടിക്കുറച്ച് കേരള സർക്കാർ; ആര്‍.ടി.പി.സി.ആറിന് 1500 രൂപ
സ്വന്തം ലേഖകൻ: സംസ്ഥാനത്തെ ലാബുകളിലെ കൊവിഡ്-19 പരിശോധനകള്‍ക്കുള്ള നിരക്ക് കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ അറിയിച്ചു. പുതിയ നിരക്കനുസരിച്ച് ആര്‍.ടി.പി.സി.ആര്‍. (ഓപ്പണ്‍) ടെസ്റ്റിന് 1500 രൂപ, എക്സ്പേര്‍ട്ട് നാറ്റ് ടെസ്റ്റിന് 2500 രൂപ, ട്രൂ നാറ്റ് ടെസ്റ്റിന് 1500 രൂപ, ആര്‍ടി-ലാമ്പിന് 1150 രൂപ, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന് 300 രൂപ എന്നിങ്ങനെയാണ് …
കാത്തിരുന്ന ദൃശ്യം 2 ടീസർ പുറത്ത്; റിലീസ് ആമസോൺ പ്രൈമിൽ; തിയറ്ററുകൾക്ക് ഇരുട്ടടി
കാത്തിരുന്ന ദൃശ്യം 2 ടീസർ പുറത്ത്; റിലീസ് ആമസോൺ പ്രൈമിൽ; തിയറ്ററുകൾക്ക് ഇരുട്ടടി
സ്വന്തം ലേഖകൻ: മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‍ദൃശ്യം 2 ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ ആഗോള പ്രീമിയർ തങ്ങൾ വഴിയാണെന്ന് ആമസോൺ പ്രൈം വിഡിയോ‍ പ്രഖ്യാപിച്ചു. പുതുവർഷത്തിൽ മോഹൻലാൽ ആരാധകരെയും പ്രേക്ഷകരെയും ഞെട്ടിക്കുന്നതായി ഇൗ പ്രഖ്യാപനം. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റിലീസിന് മുന്നോടിയായി ആരാധകർക്കിടയിൽ ആവേശം നിലനിർത്തിക്കൊണ്ട് മോഹൻലാലും …
കുവൈത്തില്‍ ഭാഗിക പൊതുമാപ്പ് ജനുവരി 31 വരെ നീട്ടി; പ്രവാസികൾക്ക് ആശ്വാസം
കുവൈത്തില്‍ ഭാഗിക പൊതുമാപ്പ് ജനുവരി 31 വരെ നീട്ടി; പ്രവാസികൾക്ക് ആശ്വാസം
സ്വന്തം ലേഖകൻ: കുവൈറ്റില്‍ താമസ നിയമ ലംഘകര്‍ക്ക് പിഴയടച്ച് രാജ്യം വിടുന്നതിനോ താമസരേഖ നിയമ വിധേയമാക്കുന്നതിനോ അനുവദിച്ച സമയ പരിധി ജനുവരി 31 വരെ നീട്ടി. ആഭ്യന്തര മന്ത്രി ഷൈഖ് തമര്‍ അലിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തില്‍ ഈ മാസം 21 മുതല്‍ ജനുവരി 2 …
ഇന്ത്യയിൽ കൊവിഡ് വാക്‌സിനുകളുടെ അടിയന്തര ഉപയോഗത്തിന് അനുമതി നീളുന്നു
ഇന്ത്യയിൽ കൊവിഡ് വാക്‌സിനുകളുടെ അടിയന്തര ഉപയോഗത്തിന് അനുമതി നീളുന്നു
സ്വന്തം ലേഖകൻ: സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവയുടെ കൊവിഡ് വാക്‌സിനുകളുടെ അടിയന്തര ഉപയോഗത്തിന് ഇന്ത്യയില്‍ ഉടന്‍ അനുമതിയില്ല. വാക്‌സീന്റെ ഫലപ്രാപ്തി സംബന്ധിച്ച് കൂടുതല്‍ വ്യക്തത വേണമെന്ന വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. നേരത്തെ ഇംഗ്ലണ്ടില്‍ ഓക്സ്ഫഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു. ഇതോടെ ഇന്ത്യയിലും ഉടനെ വാക്‌സിന് അനുമതി …
40 വർഷത്തിൽ കൊന്നത് 93 സ്ത്രീകളെ! യുഎസ് കണ്ട ഏറ്റവും ഭീകരനായ കൊലയാളി മരിച്ചു
40 വർഷത്തിൽ കൊന്നത് 93 സ്ത്രീകളെ! യുഎസ് കണ്ട ഏറ്റവും ഭീകരനായ കൊലയാളി മരിച്ചു
സ്വന്തം ലേഖകൻ: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ പരമ്പര കൊലയാളിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന സാമുവല്‍ ലിറ്റില്‍ ബുധനാഴ്ച ജയിലില്‍ മരിച്ചു. മരണകാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും അസ്വഭാവികതയില്ലെന്ന് കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കറക്ഷന്‍സ് ആന്‍ഡ് റിഹാബിലിറ്റേഷന്‍ അറിയിച്ചു. കാലിഫോര്‍ണിയ ജയിലില്‍ ജീവപര്യന്തത്തടവിലായിരുന്നു ഇയാള്‍. സീരിയല്‍ കില്ലറെന്നും സീരിയല്‍ റേപ്പിസ്റ്റെന്നും വിളിക്കപ്പെട്ട സാമുവല്‍ ലിറ്റിലിന് മരിക്കുമ്പോള്‍ എണ്‍പത് വയസായിരുന്നു പ്രായം. സാമുവല്‍ …
കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിച്ച് കേരളം; കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കി
കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിച്ച് കേരളം; കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കി
സ്വന്തം ലേഖകൻ: കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമഭേദഗതിക്കെതിരെ സര്‍ക്കാര്‍ കൊണ്ടു വന്ന പ്രമേയം പാസാക്കി. ഏകകണ്‌ഠേനയാണ് പ്രമേയം നിയമസഭയില്‍ പാസാക്കിയത്. ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാലും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. അതേസമയം കാര്‍ഷിക നിയമത്തെ അനുകൂലിച്ചായിരുന്നു രാജഗോപാല്‍ നിയമസഭയില്‍ സംസാരിച്ചത്. പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സി ജോസഫ് ആവശ്യമുന്നയിച്ചെങ്കിലും സഭ …