1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സന്ദർശക വീസക്കാർക്ക്​ ആശ്വാസം; ഒരു മാസം യുഎഇയിൽ തുടരാൻ അനുമതി
സന്ദർശക വീസക്കാർക്ക്​ ആശ്വാസം; ഒരു മാസം യുഎഇയിൽ തുടരാൻ അനുമതി
സ്വന്തം ലേഖകൻ: യുഎഇയിലുള്ള സന്ദർശക വീസക്കാർക്ക്​ ആശ്വാസം പകരുന്ന തീരുമാനവുമായി ഫെഡറൽ അതോറിറ്റി. വീസ കാലാവധി അവസാനിച്ചവർക്ക്​ ഒരു മാസം കൂടി യു.എ.ഇയിൽ തുടരാൻ ഗ്രേസ്​ പിരീഡ്​ അനുവദിച്ചു. യു.എ.ഇ സൗജന്യമായി നീട്ടി നൽകിയ വീസ കാലാവധി തിങ്കളാഴ്​ച അവസാനിച്ചതോടെയാണ്​ ഒരു മാസം കൂടി നീട്ടി നൽകിയത്​. മലയാളികൾ അടക്കമുള്ള ​പ്രവാസികൾക്ക്​ ഏറെ ആശ്വാസം പകരുന്ന …
അബൂദാബി, അൽഐൻ വിമാനത്താവളങ്ങളിൽ ഇറങ്ങാൻ ഐസിഎ ട്രാവൽ പെർമിറ്റ് വേണ്ട
അബൂദാബി, അൽഐൻ വിമാനത്താവളങ്ങളിൽ ഇറങ്ങാൻ ഐസിഎ ട്രാവൽ പെർമിറ്റ് വേണ്ട
സ്വന്തം ലേഖകൻ: യു.എ.ഇ റസിഡൻസി വിസയുള്ളവർക്ക് അബൂദബി, അൽഐൻ വിമാനത്താവളങ്ങളിൽ ഇറങ്ങാൻ നിർബന്ധിത ഐ.സി.എ ട്രാവൽ പെർമിറ്റ് ആവശ്യമില്ലെന്ന് അബൂദബി അന്താരാഷ്​ട്ര വിമാനത്താവളം അധികൃതർ അറിയിച്ചു. ഐ.സി.എ അനുമതി ലഭിക്കാത്തതിനാൽ മടക്കയാത്ര വൈകുന്ന പ്രവാസികൾക്ക്​ ഏറെ ആശ്വാസം പകരുന്ന നടപടിയാണിത്​. പുതുക്കിയ യാത്രാനിയമങ്ങൾ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും. വിമാനക്കമ്പനികൾക്ക് അയച്ച ഔദ്യോഗിക വിജ്ഞാപനത്തിലാണ്​ ഇക്കാര്യം …
സംസ്ഥാനത്ത് 1184 പേർക്ക് കൂടി കൊവിഡ്; ഏഴ് മരണം; 22 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് രോഗികള്‍
സംസ്ഥാനത്ത് 1184 പേർക്ക് കൂടി കൊവിഡ്; ഏഴ് മരണം; 22 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് രോഗികള്‍
സ്വന്തം ലേഖകൻ: കേരളത്തില്‍ കോവിഡ് കോവിഡ് സ്ഥിരീകരിക്കന്നവരുടെ പ്രതിദിന കണക്ക് ഇന്നും ആയിരത്തിന് മുകളിൽ. ഇന്ന് പുതിയതായി 1184 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് ഏഴ് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കാസർഗോഡ്, കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം, വയനാട്, മലപ്പുറം എന്നിവിടങ്ങളിലാണ് ഇന്ന് കോവിഡ് …
ദുബായ് സർക്കാർ ജീവനക്കാർക്ക് ഇനി ഇഷ്ട്മുള്ള ജോലി സമയക്രമം
ദുബായ് സർക്കാർ ജീവനക്കാർക്ക് ഇനി ഇഷ്ട്മുള്ള ജോലി സമയക്രമം
സ്വന്തം ലേഖകൻ: എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും ആഗസ്റ്റ് 16 ഞായറാഴ്ച മുതല്‍ തൊഴില്‍ സമയങ്ങളില്‍ ഇളവ് അനുവദിക്കും. തൊഴില്‍ സന്തോഷം വര്‍ധിപ്പിക്കാനും ജീവനക്കാരുടെ ഉത്പാദനക്ഷമത കൂട്ടാനുമായി ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ നിര്‍ദേശിച്ചതനുസരിച്ചാണ് പദ്ധതിയെന്ന് ഹ്യൂമന്‍ റിസോഴ്സസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. പുതിയ രീതിയനുസരിച്ച് ജോലി തുടങ്ങാനും അവസാനിപ്പിക്കാനും കൃത്യമായ സമയമുണ്ടാകില്ല. ജോലി തുടങ്ങാന്‍ രാവിലെ 6.30 മുതല്‍ …
കുവൈത്തില്‍ ഒരു ലക്ഷത്തോളം പ്രവാസികളെ നാടുകടത്താന്‍ നീക്കം
കുവൈത്തില്‍ ഒരു ലക്ഷത്തോളം പ്രവാസികളെ നാടുകടത്താന്‍ നീക്കം
സ്വന്തം ലേഖകൻ: കുവൈത്തില്‍ നിന്നും ഒരു ലക്ഷത്തോളം വിദേശികളെ നാട് കടത്താന്‍ നീക്കങ്ങളാരംഭിച്ചു. 450തിലേറെ വ്യാജ വിസ കമ്പനികളുടെ വിസയിലെത്തിയവരെ പിടികൂടി നാട് കടത്തുന്നതിനാണ് തീരുമാനം. വിസ കച്ചവടവും മനുഷ്യക്കടത്തും രാജ്യത്തു നിന്നും തുടച്ചു നീക്കുന്നതിന്റെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ കര്‍ശന നടപടികള്‍ക്ക് നീക്കങ്ങള്‍ ആരംഭിച്ചത്. 2020 അവസാനിക്കുന്നതിനു മുമ്പ് വ്യാജ വിസയിലെത്തിയവരെ രാജ്യത്തു നിന്നും പൂര്‍ണ്ണമായും …
പരിസ്ഥിതി വിജ്ഞാപനം 2020: പ്രകൃതിയെ പരിധിയില്ലാതെ ചൂഷണം ചെയ്യാൻ വഴിയൊരുക്കുമെന്ന് ആശങ്ക
പരിസ്ഥിതി വിജ്ഞാപനം 2020: പ്രകൃതിയെ പരിധിയില്ലാതെ ചൂഷണം ചെയ്യാൻ വഴിയൊരുക്കുമെന്ന് ആശങ്ക
സ്വന്തം ലേഖകൻ: കേന്ദ്രസര്‍ക്കാരിന്റെ കരട് പരിസ്ഥിതി ആഘാത വിലയിരുത്തല്‍ (ഇഐഎ) വിജ്ഞാപനത്തെക്കുറിച്ച് വ്യാപക പ്രതിഷേധം. നിലവിലെ ചട്ടങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്താനുദ്ദേശിക്കുന്ന കേന്ദ്ര തീരുമാനത്തിനെതിരെ രാജ്യമാകെ നിരവധി പേരാണ് മുന്നോട്ട് വരുന്നത്. പരിസ്ഥിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിനെ എതിര്‍പ്പ് അറിയിക്കാനുള്ള കൂട്ടായ ശ്രമം തുടരുകയാണ്. തമിഴ്‌നാട്ടില്‍ സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ രംഗത്തിറങ്ങിയിട്ടുണ്ട്. ചിലയിടങ്ങളില്‍ പാരിസ്ഥിതികാനുമതിക്ക് പൊതുജനാഭിപ്രായം …
കരിപ്പൂർ വിമാന ദുരന്തം: വീണ്ടും പറന്നുയരാൻ ശ്രമിച്ചതിനു തെളിവ്; വിമാനം ഓഫ് ചെയ്തില്ലെന്നും വിദഗ്ധര്‍
കരിപ്പൂർ വിമാന ദുരന്തം: വീണ്ടും പറന്നുയരാൻ ശ്രമിച്ചതിനു തെളിവ്; വിമാനം ഓഫ് ചെയ്തില്ലെന്നും വിദഗ്ധര്‍
സ്വന്തം ലേഖകൻ: കരിപ്പൂരിൽ അപകടത്തിൽപെട്ട വിമാനം ലാൻഡിങ് പാളിയതോടെ പറന്നുയരാൻ ശ്രമിച്ചിരുന്നതായാണു കൊക്പിറ്റ് ചിത്രങ്ങൾ നൽകുന്ന സൂചനയെന്ന് വ്യോമയാന വിദഗ്ധർ. വിമാനത്തിന്റെ ത്രസ്റ്റ് ലീവർ, ടേക്ക് ഓഫ് പൊസിഷനിലാണ്. എൻജിൻ സ്റ്റാർട്ട് ലീവർ, ഓഫ് സ്ഥാനത്തല്ല. അതേസമയം ചിറകുകളിലെ ഫ്ലാപ്പുകൾ നിയന്ത്രിക്കുന്ന ലീവർ, ലാൻഡിങ് പൊസിഷനിൽ തന്നെയാണ്. അപകടത്തിനു ശേഷം വിമാനത്തിനുള്ളിൽ നിന്നു പകർത്തിയ കൊക്പിറ്റിന്റെ …
സംസ്ഥാനത്ത് ഇന്ന് 1211 പേർക്ക് കൊവിഡ്; രാജ്യത്ത് 24 മണിക്കൂറിനിടെ 65,410 പേര്‍ക്ക് രോഗ ബാധ
സംസ്ഥാനത്ത് ഇന്ന് 1211 പേർക്ക് കൊവിഡ്; രാജ്യത്ത് 24 മണിക്കൂറിനിടെ 65,410 പേര്‍ക്ക് രോഗ ബാധ
സ്വന്തം ലേഖകൻ: കേരളത്തിൽ ഇന്ന് 1,211 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണവും സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 1026 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം ജില്ലയില്‍ …
“ആത്മനിര്‍ഭര്‍ ഭാരത്”: 101 പ്രതിരോധ ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചതായി രാജ്‌നാഥ് സിങ്
“ആത്മനിര്‍ഭര്‍ ഭാരത്”: 101 പ്രതിരോധ ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചതായി രാജ്‌നാഥ് സിങ്
സ്വന്തം ലേഖകൻ: ആത്മനിര്‍ഭര്‍ ഭാരത് ഉദ്യമത്തിന്റെ ഭാഗമായി ആഭ്യന്തരമായി ഉത്പാദിപ്പിക്കാവുന്ന 101 ആയുധങ്ങളുടെ ഇറക്കുമതിക്ക് നിരോധനം കൊണ്ടുവരുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. രാജ്യത്തെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള മികച്ച ചുവടുവെപ്പാണിതെന്ന് അദ്ദേഹം പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരതിന് ഏറ്റവും വലിയ പിന്തുണ നല്‍കുന്നത് പ്രതിരോധ മന്ത്രാലയമാണ്. ഇതിന്റെ ഭാഗമായി 101 ഇനങ്ങളുടെ ഇറക്കുമതി നിരോധിക്കുമെന്നും ആഭ്യന്തരമായി ഉത്പാദിപ്പിക്കാന്‍ …
യുഎഇയിലേക്കുള്ള സന്ദർശക വിസ: തടസ്സം ഉടൻ നീങ്ങുമെന്ന് ഇന്ത്യന്‍ സ്ഥാനപതി
യുഎഇയിലേക്കുള്ള സന്ദർശക വിസ: തടസ്സം ഉടൻ നീങ്ങുമെന്ന് ഇന്ത്യന്‍ സ്ഥാനപതി
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശക വിസക്കാര്‍ക്ക് യുഎഇയില്‍ വരുന്നതിനുള്ള തടസ്സം ഉടന്‍ നീങ്ങുമെന്ന് യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍. ഇക്കാര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണെന്നും സ്ഥാനപതി പറഞ്ഞു. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളില്‍ ഇന്ത്യ ഇളവു വരുത്തുന്ന പശ്ചാത്തലത്തിലാണിത്. ഔദ്യോഗിക അറിയിപ്പ് വന്ന …