1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രാജ്യത്ത് ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസ് നിരോധനം മേയ് 17 വരെ നീട്ടാൻ തീരുമാനം
രാജ്യത്ത് ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസ് നിരോധനം മേയ് 17 വരെ നീട്ടാൻ തീരുമാനം
സ്വന്തം ലേഖകൻ: ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം മേയ് 17 വരെ നീട്ടാന്‍ തീരുമാനം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ആണ് ഇക്കാര്യം പ്രസ്താവനയില്‍ അറിയിച്ചത്. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യവ്യാപക ലോക്ക്ഡൗണ്‍ മേയ് 17 വരെ നീട്ടിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെയാണ് വിമാന സര്‍വീസുകള്‍ നീട്ടിവെക്കുന്നതായി പ്രഖ്യാപനം ഉണ്ടായത്. അന്താരാഷ്ട്ര …
ലോക്ക്ഡൌൺ! 5 രൂപയ്ക്ക് ശരീരം വിൽക്കാൻ കൊൽക്കത്തയിലെ ലൈംഗിക തൊഴിലാളികൾ
ലോക്ക്ഡൌൺ! 5 രൂപയ്ക്ക് ശരീരം വിൽക്കാൻ കൊൽക്കത്തയിലെ ലൈംഗിക തൊഴിലാളികൾ
സ്വന്തം ലേഖകൻ: ലോക്ക്ഡൌൺ അന്തമില്ലാതെ തുടരുന്നതോടെ കൊൽക്കത്തയിലെ ലൈംഗിക തൊഴിലാളികളുടെ ജീവിതം നരകതുല്യമായിരിക്കുകയാണ്. കോവിഡ്–19നെ തുടർന്ന് മാർച്ച് 26 മുതല്‍ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കൊൽക്കത്തയിലെ ലൈംഗിക തൊഴിലാളികൾ പെരുവഴിയിലായി. 620 രൂപ മാസവാടക പോലും നൽകാൻ കഴിയാത്ത അവസ്ഥയിൽ അഞ്ച് രൂപയ്ക്കാണ് ശരീരം വിൽക്കുന്നതെന്ന് ലൈംഗിക തൊഴിലാളികൾ പറയുന്നു. ശകതിയായി ഒരു കാറ്റു വീശിയാൽ …
സംസ്ഥാനത്ത് പുതിയ കൊവിഡ് രോഗികളില്ലാത്ത ആദ്യ ദിനം; 9 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് പുതിയ കൊവിഡ് രോഗികളില്ലാത്ത ആദ്യ ദിനം; 9 പേര്‍ക്ക് രോഗമുക്തി
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് കൊവിഡ് പോസിറ്റീവ് കേസുകളില്ല. ഒന്‍പത് പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലെ 4 പേരുടെ വീതവും എറണാകുളം ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 392 പേരാണ് ഇതുവരെ കോവിഡില്‍ നിന്നുംമുക്തി നേടിയത്. 102 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. …
മെയ് 21ഓടെ ഇന്ത്യയിൽ കൊറോണ വ്യാപനം പിടിച്ചുകെട്ടാനാകും; പുതിയ പഠന റിപ്പോർട്ട്
മെയ് 21ഓടെ ഇന്ത്യയിൽ കൊറോണ വ്യാപനം പിടിച്ചുകെട്ടാനാകും; പുതിയ പഠന റിപ്പോർട്ട്
സ്വന്തം ലേഖകൻ: ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനത്തിന് മെയ് 21 ഓടെ അന്ത്യമാകുമെന്ന് പഠനം. മുംബൈയിലെ സ്കൂൾ ഓഫ് ഇക്കണമിക്സ് ആൻഡ് പബ്ലിക് പോളിസി പുറത്തിറക്കിയ പഠനറിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പരാമർശിക്കുന്നത്. സാമ്പത്തിക വിദഗ്ധായ നീരത് ഹതേക്കർ, പല്ലവി ബെലേക്കർ എന്നിവരുടേതാണ് പ്രസ്തുുത പഠനം. മെയ് ഒന്ന് രാവിലെ വരെ ഇന്ത്യയിൽ 25,007 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. …
മേയ് പകുതിയോടെ വിമാന സർവ്വീസുകൾ പുനരാരംഭിച്ചേക്കും; സൂചന നൽകി അതോറിറ്റി
മേയ് പകുതിയോടെ വിമാന സർവ്വീസുകൾ പുനരാരംഭിച്ചേക്കും; സൂചന നൽകി അതോറിറ്റി
സ്വന്തം ലേഖകൻ: ലോക്ക് ഡൗണിന് ശേഷമുള്ള പ്രവർത്തനങ്ങൾ സംബന്ധിച്ച് വിമാനത്താവളങ്ങൾക്ക് വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് വിമാനത്താവള അതോറിറ്റി. നിയന്ത്രണങ്ങൾ ലഘൂകരിച്ച ശേഷം ആദ്യ ഘട്ടത്തിൽ മൂന്നിലൊന്ന് സീറ്റുകളിൽ യാത്ര അനുവദിച്ച് കൊണ്ടുള്ള സർവ്വീസുകൾ നടത്താൻ തയ്യാറാകണമെന്നാണ് അതോറിറ്റി നിർദ്ദേശം. പ്രധാന മെട്രോ നഗരങ്ങളിലും തലസ്ഥാന നഗരങ്ങളിലുമായിരിക്കും ആദ്യഘട്ട സർവ്വീസ് പുനരാരംഭിക്കുക. ഒന്നിലധികം ടെർമിനലുകൾ ഉള്ള വിമാനത്താവളങ്ങൾ …
തിരക്കുകളില്ലാതെ ഋഷി കപൂറിന്റെ സംസ്ക്കാര ചടങ്ങുകൾ; വൈറലായി അവസാന വീഡിയോ
തിരക്കുകളില്ലാതെ ഋഷി കപൂറിന്റെ സംസ്ക്കാര ചടങ്ങുകൾ; വൈറലായി അവസാന വീഡിയോ
സ്വന്തം ലേഖകൻ: നടന്‍ ഋഷി കപൂറിന്റെ സംസ്‌കാരം നടന്നു. വൈകീട്ട് നാലു മണിയോടെ മുംബൈ ചന്ദന്‍വാടി ശ്മശാനത്തിലാണ് സംസ്‌കാരം നടന്നത്. ഭാര്യ നീതു കപൂര്‍, മകനും നടനുമായ രണ്‍ബീര്‍ കപൂര്‍, സഹോദരി റിമാ ജെയ്ന്‍, മനോജ് ജെയ്ന്‍, രണ്‍ധീര്‍ കപൂര്‍, ആലിയ ഭട്ട്, സെയ്ഫ് അലി ഖാന്‍, കരീന കപൂര്‍, അഭിഷേക് ബച്ചന്‍, രാഹുല്‍ റാവേല്‍, …
പ്രവാസികൾക്ക് 5000 രൂപ ധനസഹായം; വിമാന ടിക്കറ്റ് നിർബന്ധമല്ലെന്ന് നോർക്ക
പ്രവാസികൾക്ക് 5000 രൂപ ധനസഹായം; വിമാന ടിക്കറ്റ് നിർബന്ധമല്ലെന്ന് നോർക്ക
സ്വന്തം ലേഖകൻ: ഈ വർഷം ജനുവരി ഒന്നിനോ ശേഷമോ നാട്ടിലെത്തുകയും മടങ്ങിപ്പോകാതിരിക്കുകയും ചെയ്ത വിദേശ മലയാളികൾക്ക് പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ധനസഹായത്തിന് ഓൺലൈൻ അപേക്ഷയോടൊപ്പം വിമാന ടിക്കറ്റ് സമർപ്പിക്കണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ വിമാന ടിക്കറ്റ് നിർബന്ധമല്ലെന്നും നാട്ടിൽ എത്തിയ തീയതി തെളിയിക്കുന്ന പാസ്പോർട്ട് പേജ് അപ്‌ലോഡ് ചെയ്താൽ മതിയെന്നും നോർക്ക സിഇഒ അറിയിച്ചു. കാലാവധി കഴിയാത്ത …
പ്രവാസികളുടെ മടക്കം; നോർക്കയിൽ 3,53,468 പേര്‍ രജിസ്റ്റർ ചെയ്തു; കരട് പദ്ധതി തയ്യാറാക്കി കേന്ദ്രം
പ്രവാസികളുടെ മടക്കം; നോർക്കയിൽ 3,53,468 പേര്‍ രജിസ്റ്റർ ചെയ്തു; കരട് പദ്ധതി തയ്യാറാക്കി കേന്ദ്രം
സ്വന്തം ലേഖകൻ: വിദേശ മലയാളികള്‍ക്ക് സ്വദേശത്തേക്കു മടങ്ങിവരുന്നതിനായി നോര്‍ക്ക ഏര്‍പ്പെടുത്തിയ റജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ 201 രാജ്യങ്ങളിൽ നിന്ന് ഇന്നുവരെ 3,53,468 പേര്‍ റജിസ്റ്റര്‍ ചെയ്തു. ഏറ്റവും കൂടുതല്‍ പേര്‍ റജിസ്റ്റര്‍ ചെയ്തതത് യുഎഇയില്‍ നിന്നാണ്– 153660 പേര്‍. സൗദി അറേബ്യയില്‍ നിന്ന് 47268 പേരും റജിസ്റ്റര്‍ ചെയ്തു. റജിസ്റ്റര്‍ ചെയ്തവരിലേറെയും ഗള്‍ഫ് നാടുകളില്‍ നിന്നാണ്. യുകെയില്‍നിന്ന് …
“ബോളിവുഡിന്റെ പ്രണയം ഓർമ്മയായി,” ഋഷി കപൂറിന് വിട നൽകി സിനിമാ ലോകം
“ബോളിവുഡിന്റെ പ്രണയം ഓർമ്മയായി,” ഋഷി കപൂറിന് വിട നൽകി സിനിമാ ലോകം
സ്വന്തം ലേഖകൻ: പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായ ഋഷി കപൂര്‍ അന്തരിച്ചു. 67 വയസായിരുന്നു. കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന ഋഷി കപൂറിനെ എച്ച്.എന്‍ റിലയന്‍സ് ആശുപത്രിയില്‍ ബുധനാഴ്ച രാത്രി പ്രവേശിപ്പിച്ചിരുന്നു. ഒരു വര്‍ഷത്തോളം യു.എസില്‍ കാന്‍സര്‍ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ സെപ്റ്റംബറിലാണ് കപൂര്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ഫെബ്രുവരിയില്‍ ഋഷി കപൂറിനെ രണ്ടുതവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരു …
“അമേരിക്കയിലേക്ക് പോകാൻ താത്പര്യമില്ല,” വിസ നീട്ടാൻ യുഎസ് പൗരന്‍ കേരള ഹൈക്കോടതിയില്‍
“അമേരിക്കയിലേക്ക് പോകാൻ താത്പര്യമില്ല,” വിസ നീട്ടാൻ യുഎസ് പൗരന്‍ കേരള ഹൈക്കോടതിയില്‍
സ്വന്തം ലേഖകൻ: ലോക്ക് ഡൗണ്‍ കാരണം സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ ആളുകള്‍ തിരക്ക് കൂട്ടുന്നതിനിടെ കേരളത്തില്‍ തുടരണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് അമേരിക്കന്‍ പൗരന്‍. ഇപ്പോള്‍ നാട്ടിലേക്ക് പോകേണ്ടെന്നും കേരളത്തില്‍ സുരക്ഷിതനാണെന്നും ചൂണ്ടിക്കാട്ടി 74 കാരനായ അമേരിക്കന്‍ പൗരന്‍ വിസ നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇത് സംബന്ധിച്ച വാര്‍ത്ത …