ഇറാന്‍ ആണവായുധങ്ങള്‍ സമ്പാദിക്കുന്നത് തടയാന്‍ ബലം പ്രയോഗിക്കാന്‍ മടിക്കില്ലെന്ന് യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. എങ്കിലും നയതന്ത്രനീക്കത്തിന് ഇനിയും വിജയ സാധ്യതയുണ്ടെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഇറാനുമായി യുദ്ധമെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നതിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇസ്രായേല്‍ അനുഭാവമുള്ള യു.എസ്. സമ്മര്‍ദസംഘമായ എ.ഐ.പി.എ.സി.യുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറാനെ ഇപ്പോള്‍ ആക്രമിക്കരുതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് അദ്ദേഹം പറഞ്ഞു. ഇറാന്‍ ലോകത്തിന് ഭീഷണിയാണെന്ന് ഇസ്രായേല്‍ പ്രസിഡന്റ് ഷിമോണ്‍ പെരസ് നേരത്തേ പറഞ്ഞിരുന്നു. ഈ മേഖലയില്‍ സംഘര്‍ഷം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇസ്രായേല്‍ ഇറാനെ ആക്രമിച്ചേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
അമേരിക്കയുടെയും അതിന്റെ സഖ്യകക്ഷികളുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്, താന്‍ വീണ്ടും പ്രസിഡന്റായാല്‍, ആവശ്യമെങ്കില്‍ ഇറാനുനേരെ ബലം പ്രയോഗിക്കാന്‍ മടിക്കില്ലെന്ന് ഒബാമ വ്യക്തമാക്കി. ഇസ്രായേലിനുള്ള പിന്തുണ അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല