1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 6, 2021

സ്വന്തം ലേഖകൻ: രാജ്യത്തെ വിദേശികളുടെ താമസനിയമത്തിൽ ഭേദഗതി വരുത്താന്‍ ഒമാന്‍ തീരുമാനിച്ചു. ഒമാനിൽ താമസിക്കുന്ന വിദേശികൾ തങ്ങളുടെ റെസിഡൻറ് കാർഡുകൾ കാലാവധി കഴിയുന്നതിന് 15 ദിവസം മുമ്പ് പുതുക്കണം. ഇതു സംബന്ധിച്ച സുല്‍ത്താന്‍റെ ഉത്തരവ് ഗസറ്റിൽ പ്രസിദ്ധീകരിച്ചു. കഴിഞ്ഞ ആഴ്ചയാണ് സുല്‍ത്താന്‍ ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

പുതിയ കാർഡ് അനുവദിക്കാതിരിക്കാനും പുതുക്കി നൽകാതിരിക്കാനും വ്യവസ് ഥയുണ്ടാകുമെന്നും 60/2021ാം നമ്പർ രാജകീയ ഉത്തരവിൽ പറയുന്നു. നേരത്തേ കാലാവധി കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ റെസിഡൻറ് കാർഡ് പുതുക്കിയാൽ മതിയായിരുന്നു. ഇതാണ് 15 ദിവസത്തിനുള്ളില്‍ പുതുക്കണം എന്ന നിയമം വന്നിരിക്കുന്നത്. പുതിയ നിയമ പ്രകാരം 10 വയസ്സിനു മുകളിലുള്ള എല്ലാ സ്വദേശികൾക്കും തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. നേരത്തെ ഇത് 15 വയസ്സിനു മുകളിൽ പ്രായമുള്ളവര്‍ക്കായിരുന്നു

സ്വദേശി സ്കൂളുകളിൽ ഈ മാസം 19ന് ക്ലാസുകൾ ആരംഭിക്കും. സാധാരണ സ്ക്കൂള്‍ തുറക്കുന്ന സമയത്ത് വലിയ തരത്തിലുള്ള കച്ചവടം ആണ് ഉണ്ടാകുന്നത്. എന്നാല്‍ ഇത്തവണ വലിയ രീതിയില്‍ കച്ചവടം നടക്കുന്നില്ലെന്ന് കച്ചവടക്കാന്‍ പറയുന്നു. മാധ്യമം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലെ സറ്റോക്കുകള്‍ പരമാവധി തീര്‍ക്കാന്‍ ആണ് ഇപ്പോള്‍ കച്ചവടക്കാര്‍ ലക്ഷ്യം വെക്കുന്നത്. കൊവിഡ് ഇപ്പോഴും വിട്ടു പോയിട്ടില്ലാത്തതിനാല്‍ പഴയ പോലെ സ്ക്കൂളുകളില്‍ അധ്യയന വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്.

സ്കൂളിലേക്ക് ആവശ്യമുള്ള പല സാധനങ്ങളും നിയന്ത്രിച്ചാണ് പലരും വാങ്ങുന്നതെന്ന് കച്ചവടക്കാര്‍ അഭിപ്രായപ്പെടുന്നു.സ്കൂൾ യൂനിഫോമുകള്‍ വാങ്ങുന്ന കടകളില്‍ തിരക്കുകള്‍ അനുഭവപ്പെടുന്നുണ്ട്. സ്കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് ടെയ്ലറിങ് കടകളില്‍ ആളുകള്‍ എത്തന്നുണ്ടെന്ന് കച്ചവടക്കാര്‍ അഭിപ്രായപ്പെടുന്നു. കൂടുതല്‍ കച്ചവടം ഇന്ത്യന്‍ സ്ക്കൂളുകള്‍ തുറക്കുമ്പോള്‍ കിട്ടും എന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.