1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജമ്മുവില്‍, 70,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കുമെന്ന് സൂചന

സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജമ്മുവില്‍, 70,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കുമെന്ന് സൂചന. മുന്‍ ധനമന്ത്രി ഗിരിധാരി ലാല്‍ ദോഗ്രയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ജമ്മു സന്ദര്‍ശനം. ജമ്മു യൂണിവേഴ്‌സിറ്റി കാമ്പസിലാണ് ചടങ്ങ്. സന്ദര്‍ശനത്തിന്റെ ഭാഗമായി ജമ്മു കശ്മീരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 70,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാക്കാന്‍ കേന്ദ്ര …

യുഎസിലെ ടെന്നിസി നേവി റിക്രൂട്ടിങ് സെന്ററില്‍ വെടിവെപ്പ്, 6 പെര്‍ കൊല്ലപ്പെട്ടു, മരിച്ചവരില്‍ ആക്രമിയും

സ്വന്തം ലേഖകന്‍: യുഎസിലെ ടെന്നിസി നേവി റിക്രൂട്ടിങ് സെന്ററില്‍ വെടിവെപ്പ്. സംഭവത്തില്‍ വെടിവപ്പു നടത്തിയയാള്‍ ഉള്‍പ്പെടെ 6 പെര്‍ കൊല്ലപ്പെട്ടു. ആക്രമണം നടത്തിയയാളെ 2 മണിക്കൂറിനുശേഷം സൈന്യം ഏറ്റുമുട്ടലില്‍ വധിക്കുകയായിരുന്നു. അമേരിക്കന്‍ നേവി റിക്രൂട്ടിങ് സെന്ററിലും നേവി റിസര്‍വിലുമാണ് ആക്രമണം ഉണ്ടായത്. ഇന്നലെ 11 മണിയോടെ നടന്ന ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മുഹമ്മദ് യൂസഫ് …

കേരളത്തില്‍ ചെറിയ പെരുന്നാള്‍ ശനിയാഴ്ച

സ്വന്തം ലേഖകന്‍: കേരളത്തില്‍ ചെറിയ പെരുന്നാള്‍ ശനിയാഴ്ച. ഒരിടത്തും മാസപ്പിറവി കാണാത്ത സാഹചര്യത്തിലാണ് ശനിയാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. ഇന്നലെ വരേയും കേരളത്തില്‍ മാസപ്പിറവി ദൃശ്യമായതായി വാര്‍ത്തകളില്ല. ഈ സാഹചര്യത്തില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ശനിയാഴ്ച പെരുന്നാളായിരിക്കുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, കോഴിക്കോട് വലിയ ഖാദി സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് …

ജപ്പാനില്‍ സൈന്യം പിടിമുറുക്കുന്നു, കൂടുതല്‍ അധികാരം നല്‍കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കി

സ്വന്തം ലേഖകന്‍: ജപ്പാനില്‍ സൈന്യം പിടിമുറുക്കുന്നു, കൂടുതല്‍ അധികാരം നല്‍കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കി. പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനിടെയാണ് സൈന്യത്തിന് കൂടുതല്‍ അധികാരം നല്‍കുന്ന സുരക്ഷ ബില്‍ ജപ്പാന്‍ പാര്‍ലമെന്റ് പാസാക്കിയത്. പ്രധാനമന്ത്രി ഷിന്‍സോഅബേയുടെ പാര്‍ട്ടിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള ഹൌസ് ഓഫ് റെപ്രസന്‍ന്റേറ്റീവ്‌സിലാണ് ബില്‍ പാസാക്കിയത്. പ്രതിപക്ഷപാര്‍ട്ടി അംഗങ്ങള്‍ പ്ലക്കാര്‍ഡുകളുമായി ചെയര്‍മാനെ വളഞ്ഞു നടത്തിയ …

അതിര്‍ത്തിയിലെ വെടിവപ്പ്, ശക്തമായി തിരിച്ചടിക്കുമെന്ന് പാക്കിസ്താന് ഇന്ത്യയുടെ മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍: അതിര്‍ത്തിയിലെ വെടിവപ്പ് തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് പാക്കിസ്താന് ഇന്ത്യയുടെ മുന്നറിയിപ്പ്. പാകിസ്താന്‍ വെടിവെച്ചിട്ട പൈലറ്റില്ലാ വിമാനം ഇന്ത്യയുടേതാണെന്ന് ആരോപണവും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ നിഷേധിച്ചു. ചൈനീസ് മാതൃകയിലുള്ളതാണ് പൈലറ്റില്ലാ വിമാനമെന്ന് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണെന്നും ജയശങ്കര്‍ പറഞ്ഞു. പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ,വിദേശകാര്യ …

ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യം ഖത്തറാണെന്ന് ഗ്ലോബല്‍ ഫിനാന്‍സ് മാഗസിന്‍

സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യം ഖത്തറാണെന്ന് ഗ്ലോബല്‍ ഫിനാന്‍സ് മാഗസിന്‍. ഗ്ലോബല്‍ ഫിനാന്‍സ് മാഗസിന്റെ ഈ വര്‍ഷത്തെ റിപ്പോര്‍ട്ടിലാണ് പ്രതിശീര്‍ഷ വരുമാനം 1,05,091.42 ഡോളറുള്ള ഖത്തര്‍ ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമായത്. ലക്‌സംബര്‍ഗ്, സിംഗപ്പൂര്‍ എന്നിവയാണു രണ്ടും മൂന്നും സ്ഥാനങ്ങളില്‍. കോംഗോ ആണു 184 രാജ്യങ്ങളില്‍ ഏറ്റവും ദരിദ്രം. പ്രതിശീര്‍ഷ വരുമാനം വെറും …

കര്‍ക്കിടകം പിറന്നു, ഇനി രാമാനാമ മുഖരിതമായ സന്ധ്യകള്‍, ക്രോയ്ടനിലെയും കെന്റിലെയും ആഘോഷങ്ങള്‍ 25 നു ശനിയാഴ്ച

കര്‍ക്കിടകം പിറന്നു, ഇനി രാമാനാമ മുഖരിതമായ സന്ധ്യകള്‍, ക്രോയ്ടനിലെയും കെന്റിലെയും ആഘോഷങ്ങള്‍ 25 നു ശനിയാഴ്ച

യുക്മ നാഷണല്‍ സ്‌പോര്‍ട്‌സ് മീറ്റ് ഏറെ പുതുമകളോടെ ജൂലൈ 18 ന്

എല്ലാ റീജിയനുകളിലും കായിക മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയതോടെ ഇനി ഏവരുടെയും ശ്രദ്ധ യുക്മ നാഷണല്‍ കായിക മേളയിലേക്ക്. യു.കെ മലയാളികള്‍ക്കിടയിലെ വേഗതയുടെയും കരുത്തിന്റെയും രാജാക്കന്മാരെ കണ്ടെത്താന്‍ ഇനി മൂന്ന് നാളുകള്‍ കൂടി മാത്രം. യു. കെ.യിലെ മികച്ച കായികവേദികളിലൊന്നായ ബര്‍മിംഗ്ഹാമിലെ വിന്‍ഡ്‌ലി ലെഷര്‍ സെന്ററിന്റെ ഗ്രൌണ്ട് ഈ ശനിയാഴ്ച യു.കെ മലയാളികളുടെ ആരവങ്ങളാലും ആര്‍പ്പുവിളികളാലും മുഖരിതമാവും

സൗജന്യ എന്‍എച്ച്എസിന്റെ ദീര്‍ഘകാല ഭാവിയില്‍ ജെറമി ഹണ്ടിന് ആശങ്ക

1948 മുതല്‍ എന്‍എച്ച്എസിനെ താങ്ങി നിര്‍ത്തുന്ന ഫണ്ടിംഗ് സിസ്റ്റത്തിന്റെ സ്ഥിരതയുടെ കാര്യത്തില്‍ തനിക്ക് ഇപ്പോള്‍ സംശയമുണ്ടെന്നും ജെറമി ഹണ്ട് പറഞ്ഞു. 25 വര്‍ഷത്തെ എന്‍എച്ച്എസിന്റെ കാഴ്ച്ചപ്പാട് എന്ന സെമിനാറില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

പ്ലാസ്റ്റിക്ക് ഉപയോഗിച്ച് റോഡ് നിര്‍മ്മിക്കാം; ആദ്യ പരീക്ഷണം റോട്ടര്‍ഡാമില്‍

ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് ഉപയോഗിച്ച് റോഡ് നിര്‍മ്മിക്കാമെന്ന ആശയവുമായി ഡച്ച് കമ്പനി. പ്ലാസ്റ്റിക് കവറുകള്‍, ബോട്ടിലുകള്‍ തുടങ്ങിയ ഉപയോഗിച്ച് പ്ലാസ്റ്റിക് കട്ടകള്‍ നിര്‍മ്മിക്കും. ഇതാണ് റോഡില്‍ നിരത്തുക. എത്ര വലിയ ഭാരവും ഇവയ്ക്ക് താങ്ങാന്‍ കഴിയുമെന്നാണ് ഈ പദ്ധതിയുടെ ഉപജ്ഞാതാക്കള്‍ അവകാശപ്പെടുന്നത്.