1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 28, 2012

എന്‍എച്ച്എസ് ഗര്‍ഭിണികള്‍ക്ക് നല്‍കിയിരുന്ന ഹാന്‍ഡ് ബുക്കില്‍ നിന്ന് ഡാഡി എന്ന വാക്ക് നീക്കം ചെയ്തു. സ്വവര്‍ഗ്ഗ ദമ്പതികളുടെ പ്രതിഷേധം ഭയന്നാണ് എന്‍എച്ച്എസ് പുതിയ ബുക്ക് പുറത്തിറക്കിയത്. റെഡി സ്റ്റെഡി ബേബി എന്നു പേരിട്ടിരിക്കുന്ന 200 പേജുളള ഹാന്‍ഡ് ബുക്കില്‍ പങ്കാളി എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഡാഡി എന്ന വാക്ക് സ്വവര്‍ഗ്ഗ ദമ്പതികളോട് കാട്ടുന്ന വിവേചനമാണന്ന് കാട്ടി എന്‍എച്ച്എസിന് ഒരു പരാതി ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡാഡി എന്ന വാക്ക് മാറ്റാന്‍ എന്‍എച്ച്എസ് തീരുമാനിച്ചത്. എന്നാല്‍ ഇത് പരമ്പരാഗത വിവാഹങ്ങളെ അനുകൂലിക്കുന്നവരില്‍ പ്രതിക്ഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

എന്നാല്‍ ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ എന്‍എച്ച്എസ് പുസ്തകം വീണ്ടും മാറ്റി അച്ചടിച്ചത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. സമയവും പണവും വെറുതേ കളയാന്‍ മാത്രമേ ഇത് ഉപകരിച്ചുളളുവെന്ന് ടാക്‌സ് പെയേഴ്്‌സ് അലയന്‍സിലെ റോബര്‍ട്ട് ഓക്‌സിലി ചൂണ്ടിക്കാട്ടി. ആരെ അച്ഛാ എന്നു വിളിക്കണമെന്ന തീരുമാനിക്കുന്നതിനേക്കാള്‍ മുന്‍ഗണന കൊടുക്കേണ്ട കാര്യങ്ങള്‍ എന്‍എച്ച്എസിലുണ്ടെന്നും ഓക്‌സിലി പറഞ്ഞു.എന്നാല്‍ സ്‌കോട്ട്‌ലാന്‍ഡിലെ ഗവണ്‍മെന്റ് ആശുപത്രികളില്‍ മാത്രമാണ് നിലവില്‍ മാറ്റിയടിച്ച ബുക്ക് കൊടുക്കുന്നത്. ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ പ്രഗ്നന്‍സി ബുക്കെന്ന് പേരില്‍ ഒരു ലഘുലേഖയാണ് നല്‍കുന്നത്. ഇതില്‍ ഡാഡി എന്ന വാക്ക് മാറ്റിയിട്ടില്ല.

എന്നാല്‍ പുസ്തകം കാലോചിതമായി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് മാറ്റിയടിച്ചതെന്നും മറ്റ് പല വാക്കുകളും ഇത്തരത്തില്‍ മാറ്റിയിട്ടുണ്ടെന്നും സ്‌കോട്ട്‌ലാന്‍ഡ് എന്‍എച്ച്എസിന്റെ വക്താവ് അറിയിച്ചു. പുസ്തകത്തിന്റെ തൊണ്ണൂരായിരം കോപ്പി അച്ചടിക്കുന്നതിനായി ഒരു ലക്ഷം പൗണ്ട് ചെലവായതായും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ആഴ്ചയാണ് സ്വവര്‍ഗ്ഗ ദമ്പതികള്‍ക്ക് സൗജന്യമായി വന്ധ്യതാ ചികിത്സ നടത്താന്‍ എന്‍എച്ച്എസ് അനുമതി നല്‍കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.