ബര്‍മിംഗ്ഹാം ദമ്പതികളുടെ കൊലപാതകാന്വേഷണത്തില്‍ മുപ്പത്തിയെഴുകാരന്‍ കൂടി അറസ്റ്റിലായി. ഇപ്പോള്‍ ഈ കേസില്‍ ആകെ മൂന്നു പേര്‍ അറസ്റ്റിലായിട്ടുണ്ട്. അവതാര്‍ കൊളാരിന്റെയും(62) അദ്ദേഹത്തിന്റെ ഭാര്യ കാരോള്‍(58) എന്നിവരുടെ മൃതദേഹം ബുധനാഴ്ച്ചയാണ് ഡിക്ടടീവ് കോണ്‍സ്റ്റബിള്‍ ആയ മകന്‍ ജേസന്‍ വീട്ടില്‍ നിന്നും കണ്ടെത്തിയത്. പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് മൂര്‍ച്ചയില്ലാത്ത ആയുധം കൊണ്ട് തലക്കേറ്റ ആഘാതമാണ് മരണ കാരണം. ഒന്നില്‍ കൂടുതല്‍ പ്രാവശ്യം ആഘാതം ഏറ്റിട്ടുള്ളതായി റിപ്പോര്‍ട്ട് പറയുന്നു.
ഇവരുടെ മകനായ ജേസന്‍ വെസ്റ്റ് മിഡ്ലാന്‍ഡ് പോലീസിലാണ് ജോലി ചെയ്യുന്നത്. ഈ കൊലപാതക്കത്തിനു കാരണക്കാരായവരെക്കുറിച്ച് വിവരം തരുന്നവര്‍ക്ക് 10,000 പൗണ്ട് പ്രഖ്യാപിച്ചിരുന്നു. ഇന്നലെ ഫോറെന്സിക് വിദഗ്ദര്‍ വീണ്ടും വീട് പരിശോധിച്ച് തെളിവുകള്‍ എടുക്കുകയുണ്ടായി. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ ഇപ്പോഴും പുറത്തു വിട്ടിട്ടില്ല.
ചീഫ് സൂപ്രണ്ട് സ്റ്റീവ് ജുപ്പ് ഇത്രയും പെട്ടെന്ന് കൊലപാതകികളെ കണ്ടെത്തും. അതിനായി ഈ നഗരം നല്‍കുന്ന പിന്തുണ പ്രശംസനീയമാണ്. എന്നിരുന്നാലും പലര്‍ക്കും ഇനിയും ഞങ്ങളെ സഹായിക്കുവാന്‍ കഴിഞ്ഞേക്കും. തങ്ങള്‍ക്കു നല്‍കുന്ന രഹസ്യങ്ങള്‍ എല്ലാം ഞങ്ങളുടെ കയ്യില്‍ ഭദ്രമായിരിക്കും എന്നും ജനങ്ങള്‍ക്ക് ഉറപ്പു നല്‍കി.. ഈ ആഴ്ചയില്‍ തന്നെ സംശയാസ്പദമായി രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകികളെ കണ്ടു പിടിക്കുന്നതിനു കാരോള്‍ കുടുംബം തങ്ങളാല്‍ കഴിയും വിധം പോലീസിനെ സഹായിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല