പരിക്ഷകള്‍ക്ക് കുട്ടികളെ സജ്ജരാക്കുന്നതിന്റെ ഭാഗമായി അവര്‍ക്ക് ശരിയായ രീതിയിലുള്ള പരീക്ഷാ മാര്‍ഗ്ഗങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ അദ്ധ്യാപകര്‍ക്കായി നടത്തിയ സെമിനാറില്‍ ആവശ്യത്തിലധികം വിവരങ്ങളും തെറ്റായ രീതിയിലുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതിന് രണ്ട് പരിശീലകരെ താത്കാലികമായി ജോലിയില്‍ നിന്നു പിരിച്ചുവിട്ടു.
സി ജി എസ് സി, എ ലെവല്‍ പരീക്ഷകളിലെ കുട്ടികളിലെ മാര്‍ക്കുകള്‍ ഉയര്‍ത്തുന്നതിനായി എന്തെല്ലാം മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാമെന്നതു സംബന്ധിച്ചു നടത്തിയ സെമിനാറലാണീ നടപടി. രണ്ട് ഹിസ്റ്ററി പരിശീലകര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. അദ്ധ്യാപകരുടെ ഭാഗത്തു നിന്നും ഈ രണ്ട് പരിശീലകരെ സംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് ഡബ്ലു ജെ ഇ സി വക്താക്കള്‍ അറിയിച്ചു.
പരീക്ഷയില്‍ ഏതെല്ലാം രീതിയിലുള്ള ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തണ്ടതെന്നും കുട്ടികളിലെ പഠന നിലവാരം മെച്ചപ്പെടുത്താന്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് സ്വീകരിക്കേണ്ടതെന്നും സംബന്ധിച്ച കാര്യങ്ങളാണ് ഇത്തരം പരിശീലന ക്ലാസ്സുകളില്‍ ചര്‍ച്ച ചെയ്യുന്നതെന്ന് ഓഫ്ക്വുല്‍ ചീഫ്് എക്‌സിക്യുട്ടീവായ ഗ്ലന്‍സി സ്റ്റേസി ഇതു സംബന്ധിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു.
അദ്ധ്യാപകര്‍്ക്ക് പരീക്ഷയുടെ രീതി സംബന്ധിച്ച വിവരങ്ങള്‍ നല്‍കുകയും കുട്ടികളെ പരീക്ഷയ്ക്ക് സജ്ജരാക്കുകയും മാത്രമാണ് സെമിനാറിന്റെ ലക്ഷ്യമെന്നും അല്ലാതെ പരീക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അദ്ധ്യാപകര്‍ക്ക് നല്‍കാന്‍ സമ്മതിക്കാറി്ല്ലായെന്നും അദ്ധ്യാപകര്‍ക്ക് തെറ്റായ രീതിയിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി എന്നതിനാല്‍ അടുത്ത വര്‍ഷത്തെ സി ജി എസ് സി, എ ലെവല്‍ പരീക്ഷകളുടെ രീതി മാറ്റുമെന്നും ഗ്ലന്‍സി സ്റ്റേസി അറിയിച്ചു, ഇതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട് ക്രിസ്മസിനുമുമ്പ് നല്‍കണമെന്ന് എഡ്യുക്കേഷന്‍ സെക്രട്ടറി മൈക്കല്‍ ഗോവ് ഉത്തരവിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല