1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 31, 2011

ബാലസജീവ് കുമാര്‍

യൂണിയന്‍ ഓഫ് യു കെ മലയാളി അസ്സോസിയേഷന്‍സിന്റെ രണ്ടാമത് നാഷണല്‍ കലാമേളക്കായി സൌത്തെന്‍ഡ് ഓന്‍ സീ അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. യുക്മ ഈസ്റ് ആംഗ്ളിയ റിജിയനും സൌത്തെന്‍ഡ് മലയാളി അസ്സോസിയേഷനും ചേര്‍ന്നു ആതിഥ്യമരുളുന്ന നാഷണല്‍ കലാമേള 2011 നവംബര്‍ 5ന് വെസ്റ്ക്ളിഫ്ഫ് സ്കൂളില്‍ അരങ്ങേറുന്നു.. 600 ഇരിപ്പിടങ്ങള്‍ താഴെയും 250 ഇരിപ്പിടങ്ങളുള്ള ബാല്‍ക്കണിയുമായി വിപുലമായ സൌകര്യങ്ങളുള്ള രണ്ട് പ്രധാന വേദികളാണ് 3000ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ സ്കൂളിള്‍ യുക്മ നാഷണല്‍ കലാമേളക്ക് അരങ്ങുകളകുന്നത് ഇതിനോടൊപ്പം മറ്റു രണ്ടു ചെറിയ സ്റ്റേജുകളും മല്‍സരങ്ങള്‍ക്ക് വേദികളാകുന്നുണ്ട്.

600 വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് സൌകര്യം 250 പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാവുന്ന ഭക്ഷണ ശാല, ഗ്രീന്‍ റൂം ആവശ്യങ്ങള്‍ക്കും ചമയങ്ങള്‍ക്കും ഉപയോഗിക്കാന്‍ പാകത്തില്‍ ആവശ്യത്തിന് മുറികള്‍, കലാമേളക്ക് വേദിയായോ മറ്റാവശ്യങ്ങള്‍ക്കോ ഉപയോഗിക്കാന്‍ കഴിയുന്ന ഇന്‍ഡോര്‍ ബാസ്കറ്റ്ബോള്‍ കോര്‍ട്ട്, ബാറ്റ്മിന്ടന്‍ കോര്‍ട്ട് എന്നിവയടങ്ങിയ ഈ വേദി യുക്മ നാഷണല്‍ കലാമേളയുടെ സുഗമമായ നടത്തിപ്പിന് അനുയോജ്യമായിരിക്കുമെന്നതില്‍ തര്‍ക്കമില്ല. ബോയ്സ് സ്കൂളും ഗേള്‍സ് സ്കൂളും ഒരു കോമ്പൌണ്ടില്‍ തന്ന പ്രവര്‍ത്തിക്കുന്ന ഈ മതില്‍ക്കെട്ടീനുള്ളിലേക്ക് രണ്ടു പ്രവേശന കവാടങ്ങളാണുള്ളത്.

വെസ്റ്ക്ളിഫ് ഗേള്‍സ് സ്കൂള്‍ എന്ന ബോര്‍ഡുള്ള മുന്‍ഭാഗത്തുള്ള പ്രവേശന കവാടത്തിന് അഭിമുഖമായാണ് ഒന്നാമത്തെ സ്റ്റേജ്. യുക്മ നാഷണല്‍ കലാമേള ഉല്‍ഘാടനം, തിരുവാതിരയില്‍ ആരംഭിക്കുന്ന കലാമല്‍സരങ്ങള്‍, സമാപന സമ്മേളനവും സമ്മാനദാനവും എല്ലാം ഈ വേദിയില്‍ വച്ചായിരിക്കും നടക്കുക. ഈ വേദിയുടെ മുന്‍ഭാഗത്തായി പ്രത്യേകം സജ്ജമാക്കിയിട്ടുള്ള ഓഫീസ് കലാമേളയില്‍ പങ്കെടുക്കുന്നവര്‍ക്കും അനുവാചകര്‍ക്കും വേണ്ട എല്ലാ നിര്‍ദ്ദേശ്ശങ്ങളും നല്‍കുന്നതിന് സജ്ജമായ തരത്തില്‍ പരിചയസമ്പന്നരായ യുക്മ വോളണ്ടിയേഴ്സ് സദാസമയവും ഉണ്ടായിരിക്കും. അതിഥികളെ സ്വീകരിക്കുന്നതിനും ഉപചരിക്കുന്നതിനുമുള്ള യുക്മ വോളണ്ടിയേഴ്സും ഈ ഓഫീസിനോടു ചേര്‍ന്നായിരിക്കും പ്രവര്‍ത്തിക്കുന്നത്. ഇതിനോടു ചേര്‍ന്നുള്ള ഓഫീസില്‍ കലാമേളയോടനുബന്ധിച്ചുണ്ടാകുന്ന എന്തെങ്കിലും അപകടങ്ങള്‍ക്ക് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കുന്നത് അടക്കമുള്ള സേവനങ്ങള്‍ ലഭ്യമായിരിക്കുന്നതാണ്.

കലാമേളയില്‍ പങ്കെടുക്കുന്നവര്‍ക്കും അനുവാചകര്‍ക്കുമായി 8 രെജിസ്ട്രേഷന്‍ കൌണ്ടറുകളായിരിക്കും രണ്ടു പ്രധാന വേദികളുടെയും മുന്‍ വശത്തായി ഉണ്ടായിരിക്കുക. രണ്ടാമത്തെ പ്രധാന വേദിയില്‍ യുക്മ നാഷണല്‍ കലാമേളയിലെ പ്രധാന ഡാന്‍സ് ഇനങ്ങളിലുള്ള മല്‍സരങ്ങളാണ് നടക്കുക. മൂന്നും നാലും വേദികളിലായി പ്രസംഗം, ലളിതഗാനം, കഥപറച്ചില്‍ ഫാന്‍സിഡ്രസ്സ്, മോണോ ആക്റ്റ് തുടങ്ങിയ മല്‍സരങ്ങള്‍ നടക്കും. എല്ലാ വേദികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ലൈറ്റ് ആന്റ് സൌണ്ട് സംവിധാനം യു കെ യിലെ പ്രശസ്തരായ റെക്സ് ബാന്‍ഡ് ആണ് ചെയ്യുന്നത്.

ഈ വേദികളുടെ മദ്ധ്യഭാഗത്തായാണ് 250 പേര്‍ക്ക് ഇരിപ്പിട സൌകര്യമുള്ള വിഷാലമായ ഭക്ഷണശാല സൌത്തെന്‍ഡിലെ പ്രമുഖ കേരള റെസ്റ്റോറന്റ് ആയ ദോശ പാലസ് ആയിരിക്കും യുക്മ നാഷണല്‍ കലാമേളയില്‍ ഭക്ഷണം വിതരണം ചെയ്യുന്നത്. സ്വാദിഷ്ടമായ ഭക്ഷണങ്ങള്‍ മിതമായ വിലക്ക് യുക്മ നാഷണല്‍ കമ്മിറ്റി നിര്‍ദ്ദേശ്ശിച്ച അളവില്‍ ലഭ്യമാക്കുമെന്നു ദോശ പാലസ് ഉറപ്പുനല്‍കുന്നു.

സൌത്തെന്‍ഡ് മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് കനേഷ്യസ് അത്തിപ്പൊഴിയുടെയും, സെക്രട്ടറി സാബു കുര്യാക്കോസിന്റെയും, കോര്‍ഡിനേറ്റര്‍ പ്രദീപ് കുരുവിളയുടെയും നേതൃത്വത്തില്‍ സൌത്തെന്‍ഡ് മലയയാളി അസ്സോസിയേഷന്‍ ട്രസ്റി ബോര്‍ഡ് അംഗങ്ങള്‍ ഒട്ടക്കെട്ടായാണ് അതിഥികളെ വരവേല്‍ക്കാനായി ഒരുങ്ങുന്നത്. ഈസ്റ് ആംഗ്ളിയ റീജിയണല്‍ പ്രസിഡന്റ് ശ്രീ കുഞ്ഞുമോന്‍ ജോബും, യുക്മ നാഷണല്‍ കമ്മിറ്റി അംഗം അഡ്വക്കേറ്റ് ഫ്രാന്‍സീസ് മാത്യു കവളക്കാട്ടില്‍, ആതിഥേയ റീജിയനില്‍ നിന്നുള്ള അംഗവും യുക്മ നാഷണല്‍ ജെനറല്‍ സെക്രട്ടറിയുമായ ശ്രീ അബ്രഹാം ലൂക്കോസ് എന്നിവര്‍ എല്ലാക്കാര്യങ്ങള്‍ക്കും നേതൃത്വം നല്‍കി രംഗത്തുണ്ട്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.