ലോകത്തിലെ ഏറ്റവും പ്രായം ചെന്ന നായ ജീവന് വെടിഞ്ഞു. 26 വയസ്സും 9 മാസവുമായിരുന്നു പ്രായം. ഇതു മനുഷ്യജീവചക്രവുമായി ഒത്തുനോക്കിയാല്‍ 182 വയസ്സിനു തുല്യമാണു, അതുകൊണ്ട് തന്നെ നായക്ക് 182 വയസാണെന്ന് തന്നെ പറയാം.
ജപ്പാനിലെ വസതിയില്‍ വച്ചാണു ആണ്‍ സങ്കരവര്‍ഗമായ പുസുക്കെ നമ്മെ വിട്ടുപോയത്. ലോകത്തിലെ ഏറ്റവും പ്രായമുള്ള നായയായി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ലിസ്റ്റ്ചെയ്യപ്പെട്ടിരുന്നു പുസുക്കെ. തിങ്കളാഴ്ച വരേക്കും പൂര്‍ണ്ണ ആരോഗ്യവാനായിരുന്ന പുസുക്കെയെന്നും അതിനുശേഷമാണു തന്റെ പ്രിയപ്പെട്ട വളര്‍ത്തുമൃഗത്തിനു ശ്വാസതടസം അനുഭവപ്പെട്ടു തുടങ്ങിയത് എന്നും ഉടമസ്ഥ യുമിക്കോ ഷിനോഹാര അറിയിച്ചു.
താന്‍ ടോചികിയിലെ വീട്ടില്‍ മടങ്ങിയെത്തി ഏതാനും നിമിഷങ്ങള്‍ക്കു ശേഷമാണു പുസുക്കെ ജീവന്‍ വെടിഞ്ഞതെന്നും താന്‍ വീട്ടില്‍ വരാന്‍ കാത്തുനിന്നതുപോലെയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു
ലോകത്തില്‍ ഇതു വരേക്കും ജീവിച്ചിരുന്ന വയസ്സേറിയ നായ എന്ന റെക്കോര്‍ഡിനു ഉടമയായ ബളൂവെയേക്കാള്‍ 2 വയസ്സും 8 മാസവും കുറവായിരുന്നു പുസുക്കേവിനു.ആസ്ത്രേലിയക്കാരനായിരുന്ന കാറ്റില്‍ഡോഗ് ബളൂവേ 1939 ല്‍ 29 വയസ്സും 5 മാസവും ഉള്ളപ്പോളായിരുന്നു മരണത്തിനു കീഴടങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല