1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 26, 2012

ബ്രിട്ടനില്‍ നിന്ന് വേര്‍പെട്ട് സ്വന്തന്ത്ര രാഷ്ട്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ക്യാമ്പെയ്ന്‍ തുടങ്ങി. ഇതിന്റെ ഭാഗമായി ലക്ഷക്കണക്കിന് സ്‌കോട്ട്‌ലാന്‍ഡുകാര്‍ ഒപ്പിട്ട തീരുമാനം ഗവണ്‍മെന്റിന് അയച്ചുകൊടുക്കും. എന്നാല്‍ സ്വതന്ത്ര രാഷ്ട്രമായി തീര്‍ന്നാല്‍ എങ്ങനെ പ്രവര്‍ത്തിക്കും എന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനിച്ചിട്ടില്ല. എഡിന്‍ബര്‍ഡില്‍ വച്ചാണ് യെസ് സ്‌കോട്ട്‌ലാന്‍ഡ് എന്നു പേരിട്ടിരിക്കുന്ന ക്യാമ്പെയ്‌ന് തുടക്കം കുറിച്ചത്.

സ്‌കോട്ട്‌ലാന്‍ഡിലെ ഇടതുനേതാക്കള്‍ നേതൃത്വം നല്‍കുന്ന ക്യാമ്പെയ്‌ന് പ്രമുഖ താരങ്ങളും ജനങ്ങളുമായി ധാരാളം ആളുകള്‍ പങ്കെടുത്തു. 2014ല്‍ ഇതു സംബന്ധിച്ച റഫറണ്ടം അവതരിപ്പിക്കാനാണ് ഇവരുടെ പദ്ധതി. റഫറണ്ടം വിജയിച്ചാല്‍ സമത്വമുളളൊരു സമൂഹത്തെ കെട്ടിപ്പടുക്കാനാകുമെന്നാണ് നേതാക്കളുടെ സ്വപ്നം. സ്‌കോട്ട്‌ലാന്‍ഡിന് സ്വാതന്ത്ര്യം കിട്ടുന്നത് അടിസ്ഥാനപരമായി സ്‌കോട്ട്‌ലാന്‍ഡ്കാര്‍ക്ക് നല്ലതാണ്. കാരണം സ്‌കോട്ട്‌ലാന്‍ഡിന്റെ ഭരണം സ്‌കോട്ട്‌ലാന്‍ഡുകാരുടെ കൈകളില്‍ തന്നെ ലഭിക്കും. ക്യാമ്പെയ്‌ന്റെ ഭാഗമായി ജനങ്ങള്‍ ഒപ്പിട്ട യെസ് ഡിക്ലറേഷനില്‍ പറയുന്നു.

എസ്എന്‍പി നേതാവ് അലക്‌സ് സാല്‍മണ്ട് ആണ് ക്യാമ്പെയ്‌ന് നേതൃത്വം നല്‍കുന്നത്. ഒരു മില്യണ്‍ ജനങ്ങളുടെ പിന്തുണ റഫറണ്ടത്തിന് ഉണ്ടെന്നും റഫറണ്ടം പാസ്സാകുമെന്നും പറഞ്ഞു. എന്നാല്‍ ക്യാമ്പെയ്‌നില്‍ പങ്കെടുത്ത നേതാക്കളാരും തന്നെ എത്തരത്തിലുളള ഒരു രാജ്യമാണ് തങ്ങളുടെ ആവശ്യം എന്നതിനെക്കുറിച്ച് ഒന്നും മിണ്ടിയില്ല. സ്വതന്ത്ര രാഷ്ട്രമായതിന് ശേഷവും രാഞ്ജി സ്‌റ്റേറ്റിന്റെ ഹെഡായി തുടരുമോ , സ്‌റ്റെര്‍ലിംഗ് പൗണ്ട് തന്നെയാകുമോ സ്‌കോട്ട്‌ലാന്‍ഡിന്റെ കറന്‍സി എന്നീ കാര്യങ്ങളില്‍ വ്യക്തത വരുത്താതെ റഫറണ്ടം അവതരിപ്പിക്കുന്നത് പരാജയം ഏറ്റുവാങ്ങാന്‍ കാരണമാകുമെന്നാണ് എതിര്‍പക്ഷക്കാരുടെ വാദം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.