1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 22, 2011

ലണ്ടന്‍: ബ്രിട്ടണില്‍ അഞ്ച് വയസ്സ് പ്രായമുള്ള കുട്ടികള്‍ വരെ മദ്യപാനത്തിന് ചികിത്സതേടി ആശുപത്രികളില്‍ എത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ വര്‍ഷം തോറും നൂറുകണക്കിന് കുട്ടികളാണ് ആശുപത്രിയില്‍ പ്രേവേശിപ്പിക്കപ്പെടുന്നത്. പലപ്പോഴും ഇവര്‍ക്ക് മദ്യം ലഭിക്കുന്നത് രക്ഷിതാക്കളില്‍ നിന്നുമാണെന്നാണ് സത്യം.

മദ്യം, മയക്കമരുന്ന് എന്നിവയ്ക്ക് അടിമയായി ചികിത്സ തേടിയ പതിനേഴ് വയസില്‍ താഴെയുള്ളവരില്‍ 165 പേര്‍ 4-5 വയസുള്ളവരാണ്. ബ്രിങ്ടണ്‍, സസ്സെക്‌സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ എന്‍.എച്ച്.എസ് ട്രസ്റ്റാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതില്‍ 14കാരനെ പ്രവേശിപ്പിച്ചത് ഹെറോയിന്‍ അമിതമായി ഉപയോഗിച്ചതിനാണ്.

ആണ്‍കുട്ടികള്‍ ഇടയ്ക്കിടെ മദ്യപിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ അമിതമായി മദ്യപിക്കുകയാണ് ചെയ്യുന്നതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പത്തുവയസുകാരികളുടെ പ്രിയപ്പെട്ട പാനീയം വോഡ്ക ഫ്രൂട്ട് ഡ്രിങ്ക് ആണെന്ന് എക്‌സെക്‌സില്‍ നടത്തിയ സര്‍വ്വേയില്‍ വ്യക്തമായിരുന്നു. ഈ സര്‍വ്വേ റിപ്പോര്‍ട്ട് ആരോഗ്യ പ്രവര്‍ത്തകരെ ഞെട്ടിച്ചിരിക്കുകയാണ്.

ഈ പ്രായത്തിലുള്ള കുട്ടികള്‍ ആല്‍ക്കഹോള്‍ ഉപയോഗിക്കാനേ പാടില്ല. പലപ്പോഴും കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ തന്നെയാണ് മദ്യം നല്‍കുന്നത്. ഇതാണ് ശരിയായ വഴി എന്നാണ് ചില രക്ഷിതാക്കളുടെ ധാരണ. കുട്ടികളുടെ ശരീരത്തിനും മനസിനും അല്‍ക്കഹോള്‍ ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങള്‍ അവര്‍ തിരിച്ചറിയുന്നില്ലെന്നും ബെര്‍മിങ്ടണ്ണിലെയും ഹോവ്‌സിലെയും പൊതു ആരോഗ്യ ഡയറക്ടര്‍ ടോം സ്‌കാനിയോണ്‍ പറയുന്നു.

സര്‍ക്കാര്‍ തുച്ഛമായ വിലയ്ക്കാണ് ആല്‍ക്കഹോള്‍ വില്‍ക്കുന്നത്. അതുകൊണ്ടുതന്നെ കുട്ടികള്‍ക്ക് എളുപ്പം വാങ്ങാന്‍ കഴിയും. ഇത് കുട്ടികളില്‍ ആല്‍ക്കഹോള്‍ ഉപയോഗം വര്‍ധിക്കുന്നതിനിടയാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ടികളിലെ മദ്യാസക്തി ഇത്തരത്തില്‍ തുടരുകയാണെങ്കില്‍ അടുത്ത ഇരുപതുവര്‍ഷത്തിനുള്ളില്‍ ഈ പ്രശ്‌നം കാരണം 250,000 ആളുകള്‍ മരിക്കുമെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.