1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 11, 2020

സ്വന്തം ലേഖകൻ: വിമാന യാത്രയ്ക്കിടെ ഹൃദ്രോഗ ലക്ഷണങ്ങൾ കാണിച്ച 65 കാരിയെ രക്ഷിച്ച് ലണ്ടനിൽ നഴ്സായ കാസർകോട് ചുള്ളിക്കര സ്വദേശി ഷിന്റു ജോസ്. വന്ദേ ഭാരത്‌ ദൗത്യത്തിന്റെ ഭാഗമായി ടൊറന്റോയിൽ നിന്നു ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലാണ് ഷിന്റു പഞ്ചാബ് സ്വദേശിയായ വയോധികയുടെ ജീവൻ രക്ഷിച്ചത്.

വിമാനം പറന്നുയർന്ന് 4 മണിക്കൂർ കഴിഞ്ഞപ്പോഴാണ് നേരത്തെ ഹൃദയ സ്തംഭനം വന്നിട്ടുള്ള വയോധികയക്കു വീണ്ടും ലക്ഷണങ്ങൾ കാണിച്ചത്. യാത്രക്കാരിൽ ഡോക്‌ടർമാരോ നഴ്‌സുമാരോ ഉണ്ടെങ്കിൽ സഹായിക്കണമെന്ന്‌ ഫ്‌ളൈറ്റ്‌ ക്രൂ അഭ്യർഥിച്ചു. വിമാനത്തിൽ ഉണ്ടായിരുന്ന ഡോക്ടർ പോലും മടിച്ചു നിന്നപ്പോൾ ഷിന്റു മുന്നോട്ടു വരികയായിരുന്നു.

വിമാനം എമർജൻസി ലാൻഡിങ് നടത്താതെ ഡൽഹിയിൽ തന്നെ ഇറക്കുന്നതിനും ഷിന്റുവിന്റെ തക്ക സമയത്തുള്ള ഇടപെടൽ സഹായിച്ചു, ബുധനാഴ്ച നാട്ടിലെത്തിയ ഇവർ ഇപ്പോൾ ക്വാറന്റീനിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.