സ്വന്തം ലേഖകൻ: കേരളത്തിൽ ഇന്ന് 6960 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5283 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 72,048 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,08,377 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം …
സ്വന്തം ലേഖകൻ: യുകെയിൽ കണ്ടെത്തിയ രൂപമാറ്റം സംഭവിച്ച കൊറോണ വൈറസിന് ഉയർന്ന മരണനിരക്കുമായി ബന്ധമുണ്ടെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ്. യഥാർഥ വൈറസിനേക്കാളും കൂടുതൽ സാംക്രമികമാണ് പുതിയ വകഭേദം. 30 മുതൽ 70 ശതമാനം വരെ പകർച്ചവ്യാധി സാധ്യത ഇതിനുണ്ടെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു. ജനിതകമാറ്റം സംഭവിച്ച വൈറസ് കൂടുതൽ മാരകമായേക്കാമെന്നതിനു പ്രാഥമിക തെളിവുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. …
സ്വന്തം ലേഖകൻ: “കുറച്ച് വാചകം, കൂടുതൽ ജോലി,” എന്ന മുദ്രാവാക്യവുമായി കൊവിഡ് പോരാട്ടത്തിന് അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് പുതിയ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. തിനഞ്ചിലധികം എക്സിക്യൂട്ടീവ് ഉത്തരവുകള് പുറത്തിറക്കിയതിനു പിന്നാലെ കൊവിഡ് പ്രതിരോധത്തെ സഹായിക്കുന്ന രണ്ട് ഉത്തരവുകള് കൂടി പ്രസിഡന്റ് ഇന്ന് ഒപ്പിടുമെന്നാണ് റിപ്പോർട്ട്. പകര്ച്ചവ്യാധികള്ക്കിടയില് ഭക്ഷണം വാങ്ങാന് പാടുപെടുന്നവരെയും ജോലിയില് സുരക്ഷിതമായി …
സ്വന്തം ലേഖകൻ: സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാരെ ജോലിയിൽനിന്ന് പിരിച്ചുവിടുന്നതിന് 30 ദിവസം മുമ്പ് നോട്ടീസ് നൽകണമെന്ന നിലവിലെ നിയമവ്യവസ്ഥ നാലുമാസമായി നീട്ടാൻ ശുപാർശ. ഡോ. ഇബ്തിസാം അൽദല്ലാലിെൻറ നേതൃത്വത്തിലുള്ള സർവിസസ് കമ്മിറ്റിയിലെ അഞ്ചംഗ ശൂറാ കൗൺസിൽ അംഗങ്ങളുടെതാണ് ശുപാർശ. ഇതുസംബന്ധിച്ച 2012ലെ സ്വകാര്യ മേഖല തൊഴിൽ നിയമത്തിലാണ് ഭേദഗതി നിർദേശിച്ചിരിക്കുന്നത്. നേരത്തേ ആറുമാസം മുെമ്പങ്കിലും നോട്ടീസ് …
സ്വന്തം ലേഖകൻ: കുവൈത്തിൽ വിദേശികൾക്ക് സിവിൽ ഐഡി കാർഡിനു പകരമായി റെസിഡൻസ് കാർഡ് നൽകാൻ നീക്കം. സിവിൽ െഎ.ഡി കാർഡ് കുവൈത്തികൾക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് തീരുമാനം. പ്രവാസികളുടെ എല്ലാ വിവരങ്ങളും അടങ്ങുന്ന റെസിഡൻഷ്യൽ കാർഡുകൾ വിവിധ മന്ത്രാലയങ്ങളിലും ഏജൻസികളിലും ഉപയോഗപ്പെടുത്താനാവും. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള താമസകാര്യ വകുപ്പാണ് റെസിഡൻഷ്യൽ കാർഡ് തയാറാക്കി നൽകുക. വിവിധ രാജ്യങ്ങളിൽ …
സ്വന്തം ലേഖകൻ: ലോകത്ത് അണ്വായുധങ്ങൾ നിരോധിക്കാനുള്ള ആദ്യത്തെ ഉടമ്പടി പ്രാബല്യത്തിൽ വന്നു. ലോകത്തെ മാരകായുധങ്ങളിൽ നിന്ന് മോചിപ്പിക്കാനുള്ള ചരിത്രപരമായ നടപടിയാണിതെന്ന് യുഎൻ വക്താക്കൾ പ്രശംസിച്ചെങ്കിലും ലോകോത്തര ശക്തികളായ, ആണവായുധം കൈവശമുള്ള രാജ്യങ്ങൾ ശക്തമായി എതിർത്തു. അണ്വായുധ നിരോധനത്തിനുള്ള ഉടമ്പടി ഇപ്പോൾ രാജ്യാന്തര നിയമത്തിന്റെ ഭാഗമാണ്. രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തിൽ ഹിരോഷിമയിലും നാഗസാക്കിയിലും യുഎസ് അണുബോംബാക്രമണങ്ങൾ …
സ്വന്തം ലേഖകൻ: ഇന്ത്യയിലെ നിയമനടപടികളില് നിന്നു രക്ഷ നേടാനായി ബ്രിട്ടനില് തന്നെ തുടരാന് പുതിയ മാര്ഗങ്ങള് തേടി വിവാദ വ്യവസായി വിജയ് മല്യ. യു.കെ ആഭ്യന്തര സെക്രട്ടറി പ്രിതി പട്ടേലിനോട് ബ്രിട്ടണില് തുടരാനുള്ള മാര്ഗങ്ങള് വിജയ് മല്യ ചോദിച്ചിരിക്കുകയാണെന്ന് അഭിഭാഷകന് അറിയിച്ചു. സാമ്പത്തിക പാപ്പരത്തവുമായി ബന്ധപ്പെട്ട കേസുകളില് വിജയ് മല്യക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷകന് ഫിലിപ്പ് മാര്ഷലാണ് …
സ്വന്തം ലേഖകൻ: ഇടപാടുകാരുടെ തിരിച്ചറിയൽ രേഖകൾ അറിയാനുള്ള കെവൈസി (നോ യുവർ കസ്റ്റമർ) മാനദണ്ഡങ്ങളിൽ കേന്ദ്ര സർക്കാർ അടുത്തിടെ വരുത്തിയ മാറ്റങ്ങൾ പ്രവാസി ഇന്ത്യക്കാർക്ക് കീറാമുട്ടിയാകുന്നതായി പരാതി. ഇന്ത്യൻ ഓഹരികളിലും കടപ്പത്രങ്ങളിലും മ്യൂച്വൽ ഫണ്ടുകളിലും ഡെപ്പോസിറ്റ് സ്കീമുകളിലുമടക്കം നിക്ഷേപം നടത്തുന്നതിന് പുതിയ കെവൈസി സംവിധാനം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നാണ് പ്രവാസികളുടെ അഭിപ്രായം. അതുകൊണ്ട്, പഴയ സംവിധാനം തിരിച്ചുകൊണ്ടുവരണമെന്നും …
സ്വന്തം ലേഖകൻ: അമേരിക്കയുടെ പുതിയ ഭരണ സമിതി സ്ഥനമേല്ക്കുമ്പോള് തിളങ്ങി നിന്നത് വൈസ്പ്രസിഡന്റായ കമലാ ഹാരിസ് മാത്രമല്ല, എല്ല എംഹോഫ് എന്ന 22കാരിയിലായിരുന്നു ലോകത്തിന്റെ കണ്ണുകള് മുഴുവന്. രണ്ടാനമ്മയായ കമലാ ഹാരിസിനൊപ്പം ചടങ്ങിനെത്തിയ എല്ലയുടെ ക്ലാസിക് കോട്ടിലായിരുന്നു ഫാഷന് പ്രേമികളുടെ നോട്ടം. രണ്ടാനമ്മ കമലാ ഹാരിസിനേക്കാള് തിളങ്ങിയത് മകളാണെന്നാണ് സമൂഹമാധ്യമങ്ങളില് വരുന്ന കമന്റുകളിലേറെയും. എല്ലയെ വൈറ്റ് …
സ്വന്തം ലേഖകൻ: കൊവിഡ് വാക്സിനുവേണ്ടി ഇതുവരെ ഇന്ത്യയെ സമീപിച്ചിട്ടുള്ളത് 92 രാജ്യങ്ങൾ. ഇന്ത്യയില് നിര്മിച്ച വാക്സിനുകള്ക്ക് പാര്ശ്വഫലങ്ങള് കുറവാണെന്ന വിലയിരുത്തലാണ് അവ ഉപയോഗിക്കാന് നിരവധി രാജ്യങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് വാര്ത്താ ഏജന്സി റിപ്പോര്ട്ടു ചെയ്തു. ലോകത്തിന്റെ വാക്സിന് ഹബ്ബെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ ഭൂട്ടാൻ, മാലെദ്വീപ്, നേപ്പാള്, ബംഗ്ലാദേശ് എന്നീ അയല്രാജ്യങ്ങള്ക്ക് വാക്സിന് നല്കിക്കഴിഞ്ഞു. മ്യാന്മര്, സീഷെല്സ് എന്നീ …