1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
ജർമ്മനിയിൽ കുർദ് മേഖലയിലെ ബാറിൽ വെടിവപ്പ്; മരണം എട്ടായി; അക്രമി മരിച്ച നിലയിൽ
ജർമ്മനിയിൽ കുർദ് മേഖലയിലെ ബാറിൽ വെടിവപ്പ്; മരണം എട്ടായി; അക്രമി മരിച്ച നിലയിൽ
സ്വന്തം ലേഖകൻ: ജര്‍മ്മനിയിലെ ഹനാവു നഗരത്തിലെ രണ്ട് ബാറുകളിലുണ്ടായ വെടിവെയ്പ്പില്‍ എട്ട് മരണം. ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രത്രി പത്ത് മണിയോടെയാണ് ഹനാവുവിലെ ബാറില്‍ ആദ്യം വെടിവെയ്പ്പ് നടന്നത്. ഇവിടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഇതിന് പിന്നാലെ മറ്റൊരു ബാറിലുണ്ടായ വെടിവെയ്പ്പില്‍ അഞ്ച് പേരും കൊല്ലപ്പെട്ടു. സംഭവത്തില്‍ അക്രമിയെന്ന് സംശയിക്കപ്പെടുന്നയാളും …
ഡയമണ്ട് പ്രിൻസസിൽ എട്ട് ഇന്ത്യക്കാർക്ക് കൊറോണ; ഇറാനിൽ 2 മരണം
ഡയമണ്ട് പ്രിൻസസിൽ എട്ട് ഇന്ത്യക്കാർക്ക് കൊറോണ; ഇറാനിൽ 2 മരണം
സ്വന്തം ലേഖകൻ: ജപ്പാനിലെ യോകോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന ആഡംബര കപ്പലായ ഡയമണ്ട് പ്രിൻസസിൽ കൊറോണ ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം എട്ടായെന്ന് കേന്ദ്ര വിദേശകാര്യവക്താവ് രവീശ് കുമാർ. എല്ലാവരും ആശുപത്രിയിൽ ചികിത്സയിലാണെന്നും രവീശ് കുമാർ അറിയിച്ചു. നൂറ്റി മുപ്പത്തിയെട്ട് ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. ഇതിൽ നൂറ്റിപ്പന്ത്രണ്ട് പേർ കപ്പൽ ജീവനക്കാരും ആറ് പേർ യാത്രക്കാരുമാണ്. കേന്ദ്രസർക്കാർ മരുന്നുകളും മെഡിക്കൽ …
“ഹൗഡി മോദി” പോലെ ബ്രഹ്മാണ്ഡ സ്വീകരണ ചടങ്ങാകാൻ “നമസ്‌തേ ട്രംപ്”
“ഹൗഡി മോദി” പോലെ ബ്രഹ്മാണ്ഡ സ്വീകരണ ചടങ്ങാകാൻ  “നമസ്‌തേ ട്രംപ്”
സ്വന്തം ലേഖകൻ: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഗുജറാത്തിലെ അഹമ്മദാബാദില്‍ സ്വീകരണമൊരുക്കുന്ന ‘നമസ്‌തേ ട്രംപ്’ പരിപാടി കഴിഞ്ഞ സെപ്റ്റംബറില്‍ ഹൂസ്റ്റണില്‍ നടന്ന ‘ഹൗഡി മോദി’ക്ക് സമാനമായിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ട്രംപിന്റെ സന്ദര്‍ശനത്തിനായി തങ്ങള്‍ ആകാംഷയോടെ കാത്തിരിക്കുകയാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുമെന്നും വിദേശകാര്യ മന്ത്രാലയ വാക്താവ് രവീഷ് കുമാര്‍ പറഞ്ഞു. രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന …
“കട്ട് കോപ്പി പേസ്റ്റ്” അടക്കം കമ്പ്യൂട്ടര്‍ കണ്ടെത്തലുകളുടെ ശാസ്ത്രജ്ഞന്‍ വിടവാങ്ങി
“കട്ട് കോപ്പി പേസ്റ്റ്” അടക്കം കമ്പ്യൂട്ടര്‍ കണ്ടെത്തലുകളുടെ ശാസ്ത്രജ്ഞന്‍ വിടവാങ്ങി
സ്വന്തം ലേഖകൻ: കട്ട് കോപ്പി പേസ്റ്റ് ഈ മൂന്ന് ഓപ്ഷനുകൾക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തി ആരാണെന്ന് അധികമാര്‍ക്കുമറിയില്ല. കഴിഞ്ഞ ദിവസം അന്തരിച്ച ലാറി ടെസ്‌ലര്‍ എന്ന അമേരിക്കന്‍ ശാസ്ത്രഞ്ജനാണ് കമ്പ്യൂട്ടര്‍ ഉപയോഗം ഏറെ അനായാസമാക്കിയ ബുദ്ധികേന്ദ്രം. ഇന്റര്‍ഫേസ് ഡിസൈനിംഗില്‍ പഠനം നടത്തിയ ലാറി ടെസ്‌ലര്‍ കമ്പ്യൂട്ടറുകളെ യൂസര്‍ ഫ്രെണ്ടലി ആക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. 1960കളില്‍ സിലിക്കണ്‍ …
വിദേശത്ത് വണ്ടിയോടിക്കാൻ മലപ്പുറത്ത് ഡ്രൈവിങ് ടെസ്റ്റ്; പ്രവാസികള്‍ക്ക് ആശ്വാസം
വിദേശത്ത് വണ്ടിയോടിക്കാൻ മലപ്പുറത്ത് ഡ്രൈവിങ് ടെസ്റ്റ്; പ്രവാസികള്‍ക്ക് ആശ്വാസം
സ്വന്തം ലേഖകൻ: ഷാര്‍ജ മാതൃകയില്‍ ഇന്റര്‍ നാഷണല്‍ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റര്‍ കേരളത്തിലും വരുന്നു. മലപ്പുറം വേങ്ങരയിലാണ് സെന്റര്‍ സ്ഥാപിക്കുന്നത്. ഇന്‍കെലിനു കീഴിലുള്ള 25 ഏക്കര്‍ സ്ഥലത്താണ് സെന്റര്‍ സ്ഥാപിക്കുക. ഇവിടെ ഡ്രൈവിംഗ് ടെസ്റ്റിനും പരിശീലനത്തിനുമുള്ള സൗകര്യങ്ങള്‍ പ്രത്യേകമായി സജ്ജമാക്കും. ഇന്‍കലിന്റെ വ്യവസായ പാര്‍ക്കിനോടനുബന്ധിച്ചാകും ഇത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് …
കൊറോണ വൈറസ്: മരണം 2000 കടന്നു, ഇന്നലെ മാത്രം മരിച്ചത് 132 പേർ
കൊറോണ വൈറസ്: മരണം 2000 കടന്നു, ഇന്നലെ മാത്രം മരിച്ചത് 132 പേർ
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധയിൽ മരിച്ചവരുടെ എണ്ണം 2000 കവിഞ്ഞു. ചൊവ്വാഴ്ച മാത്രം ഹുബൈ പ്രവിശ്യയിൽ 132 പേർ മരിച്ചു. 75,121 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. കൃത്യം മരണ സംഖ്യ 2009 ആയി. ഫെബ്രുവരി 20 മുതൽ ചൈനയിൽ നിന്നുള്ളവർക്ക് പ്രവേശനം നിഷേധിക്കുമെന്ന് റഷ്യ അറിയിച്ചു. തൊഴിൽ, സ്വകാര്യ, വിദ്യാഭ്യാസ, ടൂറിസ്റ്റ് ആവശ്യങ്ങൾക്കായി …
“ഇന്ത്യ യുഎസിനെ കാര്യമായി പരിഗണിക്കുന്നില്ല,” സന്ദർശനത്തിന് മുമ്പ് വെടിപൊട്ടിച്ച് ട്രം‌പ്
“ഇന്ത്യ യുഎസിനെ കാര്യമായി പരിഗണിക്കുന്നില്ല,” സന്ദർശനത്തിന് മുമ്പ് വെടിപൊട്ടിച്ച് ട്രം‌പ്
സ്വന്തം ലേഖകൻ: ഇന്ത്യ സന്ദർശനത്തിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ്-ഇന്ത്യ വ്യാപാര ബന്ധത്തിൽ ഇന്ത്യ തങ്ങളെ കാര്യമായി പരിഗണിക്കുന്നില്ലെന്നാണ് ട്രംപിന്റെ വിമർശനം. ഇന്ത്യയുമായി വലിയൊരു വ്യാപാര ബന്ധത്തിന് ആഗ്രഹിക്കുന്നുണ്ടെന്നും എന്നാൽ അത് നവംബറിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പായി നടക്കുമോ എന്ന് അറിയില്ലെന്നും ട്രംപ് പറഞ്ഞു. ജോയിന്റ് ബേസ് …
മസൂദ് അസറിനെ കാണാനില്ലെന്ന പാക് വാദം തെറ്റാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
മസൂദ് അസറിനെ കാണാനില്ലെന്ന പാക് വാദം തെറ്റാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
സ്വന്തം ലേഖകൻ: ജെയ്‌ഷെ ഇ മുഹമ്മദ് ഭീകരന്‍ മസൂദ് അസറിനെ കാണാനില്ലെന്ന പാകിസ്താന്റെ വാദം തെറ്റെന്ന് ഇന്റലിജന്‍സ് സംഘം. റിപ്പോര്‍ട്ടുകള്‍ പ്രകാരം പാരീസില്‍ നടന്ന എഫ്എടിഎഫ് യോഗത്തിന് മുന്നോടിയായി പാകിസ്താന്‍ മസൂദിനെയും കുടുംബത്തെയും സുരക്ഷിതമായി മറ്റൊരു വീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. തീവ്രവാദ നിരീക്ഷണ സംഘമായ എഫ്എടിഎഫുമായുള്ള കൂടിക്കാഴ്ചയിലാണ് മസൂദിനെ കാണ്‍മാനില്ലെന്ന് പാകിസ്താന്‍ അറിയിച്ചത്. എന്നാല്‍ പാകിസ്താന്‍ സൈന്യവും …
അൽജൌഫിൽ സൌദി യുദ്ധവിമാനം ഹൂത്തികൾ വെടിവച്ചിട്ടു; തിരിച്ചടിക്കുമെന്ന് സൌദി
അൽജൌഫിൽ സൌദി യുദ്ധവിമാനം ഹൂത്തികൾ വെടിവച്ചിട്ടു; തിരിച്ചടിക്കുമെന്ന് സൌദി
സ്വന്തം ലേഖകൻ: യമനില്‍ ഹൂത്തികളുടെ ആക്രമണത്തില്‍ സൗദി അറേബ്യന്‍ സൈന്യത്തിന്റെ യുദ്ധവിമാനം തകര്‍ന്നു വീണു. ടൊര്‍ണാഡോ വിമാനമാണ് വടക്കന്‍ യമനിലെ അല്‍ ജൗഫ് പ്രവിശ്യയില്‍ തകര്‍ന്ന് വീണതെന്ന് സൗദി സൈന്യം സ്ഥിരീകരിച്ചു. ഏറെ കാലത്തിന് ശേഷം സൗദി സൈന്യത്തിന് നേരെ ഹൂത്തികള്‍ നടത്തുന്ന ശക്തമായ ആക്രമണമാണിത്. ഭൂതല വ്യോമ മിസൈല്‍ ഉപയോഗിച്ചാണ് സൗദി സൈന്യത്തിന്റെ യുദ്ധവിമാനം …
കശ്മീർ വിഷയത്തിൽ അഭിപ്രായം പറഞ്ഞ ബ്രിട്ടീഷ് എം‌പിയെ ഇന്ത്യ തിരിച്ചയച്ചത് വിവാദമാകുന്നു
കശ്മീർ വിഷയത്തിൽ അഭിപ്രായം പറഞ്ഞ ബ്രിട്ടീഷ് എം‌പിയെ ഇന്ത്യ തിരിച്ചയച്ചത് വിവാദമാകുന്നു
സ്വന്തം ലേഖകൻ: ജമ്മുകശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച ബ്രിട്ടീഷ് എം.പിയെ തിരിച്ചയച്ച സംഭവത്തില്‍ വിശദീകരണവുമായി സര്‍ക്കാര്‍. ദെബ്ബി എബ്രഹാംസിനെ തിരിച്ചയച്ചത് അവര്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതുകൊണ്ടാണെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു ദെബ്ബി എബ്രഹാംസിനെ ദല്‍ഹി എയര്‍ പോര്‍ട്ടില്‍ തടഞ്ഞു വെക്കുകയും ദുബായിലേക്ക് തിരിച്ചയക്കുകയും ചെയ്തത്. സുഹൃത്തുക്കളേയും കുടുംബങ്ങളേയും കാണാനെത്തിയപ്പോഴായിരുന്നു ദെബ്ബിയെ തിരിച്ചയച്ചത്. …