1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 27, 2017

സ്വന്തം ലേഖകന്‍: അമേരിക്കയും ലോകത്തേയും മുള്‍മുനയില്‍ നിര്‍ത്തി ഉത്തര കൊറിയയുടെ പീരങ്കിപ്പടയുടെ പ്രകടനം, സൈന്യം എന്തിനും തയ്യാറാണെന്ന് ഏകാധിപതി കിം ജോംഗ് ഉന്‍. യുഎസ് വിമാനവാഹിനി കപ്പല്‍ യുഎസ്സ് കാള്‍ വിന്‍സന്‍ കൊറിയന്‍ തീരത്തേയ്ക്ക് അടുത്തു കൊണ്ടിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു കൊണ്ടിരിക്കെ ഉത്തര കൊറിയ നടത്തിയ പീരങ്കിപ്പടയുടെ ദൃശ്യങ്ങളും പുറത്തു വന്നു.

തങ്ങളുടെ സൈനിക ശക്തി വെളിപ്പെടുത്തുന്ന വന്‍ സൈനിക റാലിയും ആയുധ മിസൈല്‍ ശേഖരണ പ്രദര്‍ശനവും തലസ്ഥാന നഗരിയില്‍ നടത്തിയതിനു പിന്നാലെയാണ് പീരങ്കിപ്പടയുടെ ആക്രമണ ദൃശ്യങ്ങള്‍ പുറത്തു വിട്ടത്. ലോകത്തോട് ഏറ്റുമുട്ടാനുള്ള വമ്പന്‍ സേന രാജ്യത്തിനു സ്വന്ത്രമാണെന്ന് കിം ജോങ് ഉന്‍ പീരങ്കിപ്പടയുടെ ആക്രമണ ദൃശ്യങ്ങളിലൂടെ തെളിയിച്ചു. യുഎസിന്റെ യുദ്ധവാഹിനി കൊറിയന്‍ തിരത്തേയ്ക്ക് അടുത്തതോടെയാണ് വീണ്ടും ഉത്തരകൊറിയ പ്രകോപനവും സൈനികഭ്യാസവും നടത്തിയത്.

‘കൊറിയന്‍ പീപ്പിള്‍സ്’ ആര്‍മിയുടെ 85 മത് സ്ഥാപക ദിനത്തോട് അനുബന്ധിച്ചാണ് സൈനികാഭ്യാസം നടത്തിയത്. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഇന്‍ സൈനികാഭ്യാസം കാണാന്‍ നേരിട്ടെത്തിയതും ലോകത്തെ കൂടുതല്‍ ആശങ്കയില്‍ ആഴ്ത്തുന്നു. ആക്രമണം മുന്നില്‍ക്കണ്ട് ഉത്തരകൊറിയന്‍ സൈന്യം വോന്‍സണില്‍ യുദ്ധ പരിശീലനം നടത്തിയിരുന്നുവെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കുന്നുണ്ട്. അമേരിക്കയും ഉത്തര കൊറിയയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത് തടയാന്‍ ചൈന ശ്രമം തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.