1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

വ്യാജ യോഗ്യത, കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരായ പരാതി നിലനില്‍ക്കുന്നതാണെന്ന് കോടതി

സ്വന്തം ലേഖകന്‍: വ്യാജ യോഗ്യതക്കേസില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരായ പരാതി നിലനില്‍ക്കുന്നതാണെന്ന് കോടതി. നാമനിര്‍ദേശ പത്രികയില്‍ വിദ്യാഭ്യാസ യോഗ്യത തെറ്റായി രേഖപ്പെടുത്തിയെന്ന് ആരോപിച്ച് കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകുയായിരുന്നു കോടതി. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് തെറ്റിദ്ധരിപ്പിച്ചെന്ന പരാതി നിലനില്‍ക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി. ലോക്‌സഭയിലേക്കും രാജ്യസഭയിലേക്കും സമര്‍പ്പിച്ച വിവിധ നാമനിര്‍ദേശ പത്രികകളില്‍ …

ബോസ്റ്റണ്‍ മാരത്തണ്‍ ബോംബിങ്; വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി ഇരകളോട് മാപ്പ് പറഞ്ഞു

ബോസ്റ്റണ്‍ മാരത്തണ്‍ ബോംബിങ്; വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി ഇരകളോട് മാപ്പ് പറഞ്ഞു

തെരഞ്ഞെടുപ്പിന് മുന്‍പെ പാര്‍ട്ടി സ്ഥാനം ഒഴിയാന്‍ നിക്ക് ക്ലെഗ് ഒരുക്കമായിരുന്നെന്ന് വെളിപ്പെടുത്തല്‍

ബ്രിട്ടീഷ് പൊതു തെരഞ്ഞെടുപ്പില്‍ വലിയ തോല്‍വി ഏറ്റുവാങ്ങുന്നതിനും ഒരു വര്‍ഷം മുന്‍പെ പാര്‍ട്ടിയുടെ നേതൃസ്ഥാനം ഒഴിയാന്‍ ലിബറല്‍ ഡെമോക്രാറ്റിക് നേതാവ് നിക് ക്ലെഗ് ഒരുക്കമായിരുന്നെന്ന് വെളിപ്പെടുത്തല്‍.

ഇന്ത്യന്‍ ഗ്രാമങ്ങളിലെ മൂന്നിലൊരു കുടുംബം ദാരിദ്രത്തിലെന്ന് ദേശീയ സര്‍വേ

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ഗ്രാമങ്ങളിലെ മൂന്നിലൊരു കുടുംബം ദാരിദ്രത്തിലെന്ന് ദേശീയ സര്‍വേ. ആദ്യ ദേശീയ സാമൂഹിക, സാമ്പത്തിക ജാതി സര്‍വേയിലാണ് ഗ്രാമങ്ങളില്‍ മൂന്നിലൊരു കുടുംബം ആവശ്യമായ വരുമാനമില്ലാതെ ഇപ്പോഴും ഒറ്റമുറിവീട്ടില്‍ കഴിയുകയാണെന്ന വെളിപ്പെടുത്തലുള്ളത്. ഈ കുടുംബങ്ങളെയെല്ലാം തന്നെ ദരിദ്രരായി പരിഗണിക്കേണ്ടതുണ്ടെന്നും ദാരിദ്രരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാതരത്തിലുമുള്ള ആനുകൂല്യങ്ങള്‍ക്കും ഈ കുടുംബങ്ങള്‍ അര്‍ഹരാണെന്നും സര്‍വേ വ്യക്തമാക്കുന്നു. …

ഇസ്ലാമിക് സ്റ്റേറ്റ് സ്വന്തം നാണയം പുറത്തിറക്കി, ലക്ഷ്യം പുതിയ സമ്പദ് വ്യവസ്ഥ

സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് സ്വന്തം നാണയം പുറത്തിറക്കി. ഇറാഖിലേയും സിറിയയിലേയും സ്വാധീനപ്രദേശങ്ങളിലാണ് പുതിയ നാണയം ഉപയോഗത്തില്‍ വരുത്തുക. സ്വര്‍ണ്ണം, വെള്ളി, ചെമ്പ് നാണയങ്ങളാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. നിലവിലുള്ള സമ്പദ് വ്യവസ്ഥയ്ക്ക് ബദല്‍ ലക്ഷ്യം വെച്ചാണ് കറന്‍സി പുറത്തിറക്കുന്നതെന്ന് ഇസ്ലാമിക് സ്റ്റേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു. പലിശയില്‍ അധിഷ്ടിതമായ സാത്താന്റെ ആഗോള സമ്പദ് വ്യവസ്ഥക്ക് ബദലായി ദൈവത്തിന് …

ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തു പോകേണ്ടെന്ന് പറയാതെ പറഞ്ഞ് എലിസബത്ത് രാജ്ഞി

ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് വേര്‍പിരിയുന്നതിനോട് പരോക്ഷമായി അസന്തുഷ്ടത പ്രകടിപ്പിച്ച് എലിസബത്ത് രാജ്ഞി. ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ തന്നെ തുടരണമെന്ന് പ്രസംഗത്തില്‍ തെളിച്ച് പറഞ്ഞില്ലെങ്കിലും രാജ്ഞിയുടെ വാക്കുകള്‍ ലക്ഷ്യം വെച്ചത് അതു തന്നെയായിരുന്നു.

കോപ്പ അമേരിക്ക, യുറഗ്വയെ വീഴ്ത്തി ആതിഥേയരായ ചിലി സെമിയില്‍

സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ യുറഗ്വായുടെ പടയോട്ടം അവസാനിച്ചു. യുറഗ്വായെ എതിരില്ലാത്ത ഒരു ഗോളിനു കീഴ്ടടക്കി ആതിഥേയരായ ചിലി സെമിയില്‍ കടന്നു. ആര്‍ത്തിരമ്പുന്ന ചിലിയുടെ ആരാധകര്‍ക്ക് മുന്നില്‍ മികച്ച പ്രകടനം പുറത്തെടുത്ത ആതിഥേയര്‍ കളിയില്‍ സമ്പൂര്‍ണം മേധാവിത്തം പുലര്‍ത്തി. എങ്കിലും ചാമ്പ്യന്മാരുടെ മികവ് പുറത്തെടുത്ത യുറഗ്വായ് ശക്തമായി പ്രതിരോധിച്ചതോടെ കളിയുടെ …

അടിയന്തിരാവസ്ഥക്ക് നാല്‍പ്പതു വയസ്സ്, ഇന്ദിരാ സര്‍ക്കാര്‍ ഓര്‍മ്മിക്കപ്പെടുന്നു

സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ഇന്ദിരാ സര്‍ക്കാരിന്റെ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് ഇന്ന് നാല്‍പ്പത് വയസ്സ്. രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യത്തിലെ കറുത്ത അധ്യായമായി കരുതപ്പെടുന്ന അടിയന്തിരാവസ്ഥ 1975 ജൂണ്‍ 25 ന് അര്‍ദ്ധരാത്രിയാണ് പ്രഖ്യാപിച്ചത്. പൗരസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും കൂച്ചുവിലങ്ങിട്ട അടിയന്തരാവസ്ഥ പ്രഖ്യാപനം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ കുപ്രസിദ്ധയാക്കുകയും ചെയ്തു. പ്രഖ്യാപനത്തില്‍ ഒപ്പിട്ട രാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദ് …

പാകിസ്ഥാനില്‍ വേവുന്ന ഉഷ്ണക്കാറ്റ്, മരിച്ചവരുടെ എണ്ണം 800 കവിഞ്ഞു

സ്വന്തം ലേഖകന്‍: കടുത്ത ഉഷ്ണക്കാറ്റിലും ചൂടിലും വേവുകയാണ് കറാച്ചിയുള്‍പ്പടെയുള്ള പാകിസ്ഥാന്‍ നഗരങ്ങള്‍. ചൂടുകാരണം മരിച്ചവരുടെ എണ്ണം 800 കവിഞ്ഞതായാണ് സൂചന. സൂര്യാഘാതവും നിര്‍ജലീകരണവും മൂലമാണ് കൂടുതല്‍ പേരും മരിച്ചത്. കറാച്ചിയില്‍ മാത്രം 775 പേരാണ് മരിച്ചത്. പ്രായമായവരാണ് മരിച്ചവരിലേറെയും. വെള്ളവും വൈദ്യുതിയുമില്ലാത്ത കറാച്ചി നഗരത്തില്‍ ഉഷ്ണക്കാറ്റ് ശക്തമായി തുടരുകയാണ്. ആയിരങ്ങളാണ് ഓരോ ദിവസവും ചികിത്സ തേടി …

രാജേഷ് സാകറിന്റെ പോരാട്ടം, അഥവാ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ മുട്ടുകുത്തിച്ച ഒരു ചായക്കടക്കാരന്റെ കഥ

സ്വന്തം ലേഖകന്‍: രണ്ടു ദിവസം മുമ്പുവരെ രാജേഷ് സാകര്‍ ഭോപ്പാലിലെ വെറുമൊരു ചായക്കടക്കാരന്‍ മാത്രമായിരുന്നു. ചായം കുടിച്ച് കടം പറയുകയും കാശ് കൊടുക്കാതെ മുങ്ങി നടക്കുന്ന പ്രദേശത്തെ വിരുതന്മാര്‍ മാത്രം പേടിക്കുന്ന ഒരു പാവത്താന്‍. എന്നാലിപ്പോള്‍ രാജേഷ് സാകര്‍ എന്ന പേരുകേട്ടാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തലപ്പത്തിരിക്കുന്നവര്‍വരെ ഒന്നു …