1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

കരിപ്പൂര്‍ വിമാനത്താവള ആക്രമണം; ഒമ്പത് സിഐഎസ്എഫ് ജവാന്മാര്‍ കീഴടങ്ങി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരാളുടെ മരണത്തിനും ഫയര്‍ഫോഴ്!സിന്റെ ഓഫീസും മറ്റും തല്ലിത്തകര്‍ക്കുകയും ചെയ്ത കേസിലാണ് 9 സിഐഎസ്എഫ് ജവാന്‍മാരുടെ കീഴടങ്ങല്‍.

എല്‍ടിടിഇ ഇപ്പോഴും പുലിയാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്

സ്വന്തം ലേഖകന്‍: എല്‍ടിടിഇ ഇപ്പോഴും പുലിയാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. ശ്രീലങ്കന്‍ സേനയുമായുള്ള യുദ്ധത്തില്‍ 2009 ല്‍ തുടച്ചു നീക്കപ്പെട്ടെങ്കിലും എല്‍ടിടിഇയുടെ രാജ്യാന്തര ശൃംഖലയും സാമ്പത്തികസഹായ കേന്ദ്രങ്ങളും ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2009 ലെ സൈനിക പരാജയത്തിനുശേഷം എല്‍ടിടിഇയുടേതായി ഒരു ആക്രമണവും ശ്രീലങ്കയില്‍ നടന്നിട്ടില്ലെങ്കിലും ഇന്ത്യയിലെ യുഎസ്, ഇസ്രയേല്‍ നയതന്ത്രകേന്ദ്രങ്ങള്‍ക്കുനേരെ ആക്രമണത്തിനു പദ്ധതിയിട്ട 13 …

ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാരിന്റെ പരസ്യം വിവാദമാകുന്നു, സ്ത്രീ വിരുദ്ധമെന്ന് ആരോപണം

സ്വന്തം ലേഖകന്‍: സ്വന്തം മുഖഛായ മെച്ചപ്പെടുത്താന്‍ പരസ്യം ഇറക്കി പുലിവാലു പിടിച്ചിരിക്കുകയാണ് ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പ്രകീര്‍ത്തിക്കുന്ന പരസ്യം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും സുപ്രീംകോടതി വിധി ലംഘിക്കുന്നതുമാണെന്ന് ബിജെപി ആരോപിച്ചു. പരസ്യം സ്ത്രീ വിരുദ്ധമാണെന്ന ആരോപണവുമായി വിവിധ സ്ത്രീപക്ഷ സംഘടനകളും രംഗത്തെത്തി. എന്നാല്‍ ചട്ടങ്ങള്‍ പാലിച്ചാണ് പരസ്യമെന്നും കെജ്രിവാളിനെ തകര്‍ക്കാന്‍ ബിജെപി …

13,000 കിലോ മീറ്റര്‍ വിമാന ചക്രത്തില്‍ ഒളിച്ചിരുന്നു പറന്ന വിരുതന്‍ പിടിയില്‍

സ്വന്തം ലേഖകന്‍: 13,000 കിലോ മീറ്റര്‍ വിമാന ചക്രത്തില്‍ ഒളിച്ചിരുന്നു പറന്ന വിരുതന്‍ പിടിയില്‍. ദക്ഷിണാഫ്രിക്കന്‍ തലസ്ഥാനമായ ജോഹന്നാസ്ബര്‍ഗില്‍ നിന്നും ലണ്ടനിലേക്കാണ് യുവാവ് ഈ അന്തംവിട്ട യാത്ര നടത്തിയത്. യുവാവിന്റെ ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ ലണ്ടനിലെത്തും മുമ്പ് നിലത്ത് വീണ് മരിച്ചു. ജീവനോടെ ലണ്ടനിലെത്തിയ യുവാവിനെ അബോധാവസ്ഥയില്‍ വിമാനത്താവള ജോലിക്കാര്‍ കണ്ടെത്തുകയായിരുന്നു. ദക്ഷിണാഫ്രിക്കയിലെ ജൊഹാന്നസ്ബര്‍ഗില്‍ നിന്ന് …

കോപ്പ അമേരിക്ക, അര്‍ജന്റീനയും ഉറേഗ്വെയും ക്വാര്‍ട്ടറില്‍

സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അര്‍ജന്റീനയും ഉറുഗ്വെയും ക്വാര്‍ട്ടറിലെത്തി. അര്‍ജന്റീന ജമൈക്കയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചപ്പോള്‍ ഉറുഗ്വേ പരാഗ്വേയുമായി സമനിലയില്‍ പിരിഞ്ഞു. സമനിലയോടെ അര്‍ജന്റീനയോടും ഉറേഗ്വേയോടുമൊപ്പം പരാഗ്വേയും ഗ്രൂപ്പ് ബിയില്‍ നിന്ന് ക്വാര്‍ട്ടര്‍ ടിക്കറ്റ് നേടി. ദുര്‍ബലരായ ജമൈക്കയ്‌ക്കെതിരെ കഷ്ടപ്പെട്ടു നേടിയ ഒരു ഗോള്‍ മികവിലാണ് അര്‍ജന്റീന ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാര്‍ട്ടറിലേക്ക് …

ജനീവയില്‍ നടക്കുന്ന യെമന്‍ സമാധാന ചര്‍ച്ച പരാജയത്തിലേക്ക്, പ്രതീക്ഷ കൈവിട്ട് യെമന്‍ ജനത

സ്വന്തം ലേഖകന്‍: ജനീവയില്‍ നടക്കുന്ന യെമന്‍ സമാധാന ചര്‍ച്ച പരാജയത്തിലേക്ക് നീങ്ങുമ്പോള്‍ പ്രതീക്ഷ കൈവിടുകയാണ് യെമന്‍ ജനത. റമസാന്‍ പ്രമാണിച്ച് വെടിനിര്‍ത്തല്‍ നടപ്പിലാക്കാനുള്ള ശ്രമവും എങ്ങുമെത്താതെ അവസാനിച്ചതോടെ വിശുദ്ധ മാസത്തിലും യെമനില്‍ വെടിയൊച്ചകള്‍ നിലക്കില്ലെന്ന് ഉറപ്പായി. എന്നാല്‍ സമാധാന ശ്രമങ്ങള്‍ പരാജയപ്പെട്ടതിന് ഇരു കൂട്ടരും പരസ്പരം പഴിചാരുകയാണ്. യെമന്‍ നഗരങ്ങളില്‍ നിന്ന് ഹൗതി വിഭാഗം പിന്‍മാറാതെ …

സീറോമലങ്കര കത്തോലിക്കാ സഭ U.K നാഷണ. ല്‍ കണ്‍വന്‍ഷ.ന്‍ ജൂ.ണ്‍ 26,27 തീയതികളില്‍.

ജൂണ്‍ 27നു ശനിയാഴ്ച രാവിലെ 8 മണിക്ക് പതാക ഉയര്‍ത്തലോടെ പ്രധാനദിന പരിപാടിക.ള്‍ ആരംഭിക്കും.തുടര്‍ന്ന് വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണവും കണ്‍വന്‍ഷന്റെ ഔപചാരികമായ ഉ.ല്‍ഘാടനവും.

ട്രാക്കും ഫീല്‍ഡും ഉണര്‍ന്നു,മിഡ്‌ലാണ്ട്‌സില്‍ ഇന്ന് കായിക മാമാങ്കം

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ആ സുദിനം ആഗതമായതിന്റെ സന്തോഷത്തിലാണ് മിഡ്‌ലാണ്ട്‌സിലെ മലയാളി സമൂഹം .യുക്മ മിഡ്‌ലാണ്ട്‌സ് റീജിയന്‍ കായികമേളക്ക് ഇന്ന് രാവിലെ ഒന്‍പതു മണിക്ക് റെഡിച്ചില്‍ തുടക്കമാവുമ്പോള്‍ അതൊരു ചരിത്ര സംഭവമാക്കി മാറ്റുവാനുള്ള തയ്യാറെടുപ്പിലാണ് കെ സി എ റെഡിച്ചിന്റെ നേതൃത്വവും അംഗങ്ങളും.മത്സരങ്ങളുടെ ഔദ്യോകിക ഉദ്ഘാടനം രാവിലെ പത്തുമണിക്ക് യുക്മ ദേശീയ അധ്യക്ഷന്‍ ശ്രീ ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍ നിര്‍വഹിക്കും.

മഞ്ചെസ്റ്റെരില്‍ ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന ഏകദിന ദ്യനം 27 ന്

ഞ്ചെസ്റ്റെര്‍ : മഞ്ചെസ്റ്റെര്‍ റഷോമിലെ സെന്റ് എഡ്വാര്‍ഡ് ദേവാലയത്തില്‍ സെഹിയോണ്‍ യുകെ ടീമിന്റെ അമരക്കാരന്‍ ഫാ.സോജി ഓലിക്കലും,ഫാ പാറ്റ് ഡീഗനും ചേര്‍ന്ന് നയിക്കുന്ന ഏകദിന കുടുംബ വിശുദീകരണ ദ്യനം അടുത്ത ശനിയാഴ്ച നടക്കും.

യു കെ യില്‍ മലങ്കര യാക്കോബായാ കുടുംബ സംഗമം സ്വാഗത സംഘം രൂപികരിച്ചു

ആകമാന സുറിയാനി ഓര്ത്തഡോക്‌സ് സഭയുടെ പരമദ്ധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്‌നത്തിയോസ്അപ്രേം ദ്വിതിയന്‍പ്ത്രിയര്‍ക്കിസ് ബാവയുടെയും കിഴക്കിന്റെ കാതോലിക്കാ ആബുന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെയും അനുഗ്രഹ ആശിര്‍ വാദത്തോട്കൂടി യു കെ യിലെ തിരക്ക് പിടിച്ച ജീവിതത്തില്‍ സ്‌കോട്ട് ലണ്ടിലെ പ്രകൃതി സുന്ദരമായ സവുന്നര്യം ആസ്വധിക്കുന്നതിനും ,യാക്കോബായാസുറിയാനിസഭ മക്കള്‍ ഒരു കുടുംബമയി ഒത്തു ചെരുന്നതിനുമായി ആകമാന സുറിയാനി ഓര്ത്തഡോക്‌സ് സഭയുടെ യു കെ റിജിയന്റെ ഏഴാമത്കുടുംബ സംഗമം സെപ്റ്റംബര്‍ 12,13 തിയതികളില്‍ ( ശനി ഞായര്‍) അബര്ഡീന് സെന്റ് ജോര്ജ് യാക്കോബായാ സുറിയാനി ഓര്ത്തഡോക്‌സ് പള്ളി അബര്ഡീനില്‍ വേദി ഒരുക്കുന്നു .