1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

ലളിത് മോദി യു.കെയില്‍ തങ്ങിയത് രേഖകളില്ലാതെ; പി ചിദംബരം

ഐ.പി.എല്‍ കോഴക്കേസ് നേരിടുന്ന ലളിത് മോദി യു.കെയില്‍ താമസിച്ചത് ആവശ്യമായ രേഖകള്‍ ഇല്ലാതെയാണെന്ന് മുന്‍ ധനമന്ത്രി പി ചിദംബരം. ഇന്ത്യ വിടുമ്പോള്‍ ലളിത് മോദിയുടെ കയ്യില്‍ പാസ്‌പോര്‍ട്ട് ഉണ്ടായിരുന്നു. പിന്നീട് റദ്ദാക്കിയിട്ടും യു.കെയില്‍ തന്നെ താമസിച്ചതെങ്ങനെയാണെന്നും ചിദംബരം ചോദിച്ചു. യു.കെയിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മോദി തങ്ങിയതെന്നും അദ്ദേഹം ആരോപിച്ചു. ലളിത് മോദിക്കെതിരെയുള്ള 16 കേസുകളാണ് …

നിലാവ് കണ്ടു; കേരളത്തില്‍ റമദാന്‍ ഒന്ന് വ്യാഴാഴ്ച്ച

കോഴിക്കോട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ വ്യാഴാഴ്ച്ച റമദാന്‍ ഒന്നായിരിക്കുമെന്ന്

ജോര്‍ജിയന്‍ മൃഗശാലയില്‍നിന്ന് പുറത്തുചാടിയ കടുവ ഒരാളെ കടിച്ചുകൊന്നു

മൃഗശാലയില്‍നിന്നും രക്ഷപ്പെട്ട സിംഹങ്ങളും കടുവകളും ചത്തതായാണ് മൃഗശാല അധികൃതര്‍ നേരത്തെ അറിയിച്ചത്. എന്നാല്‍ മൃഗശാലയില്‍ നിന്നും പുറത്തു ചാടിയ കടുവ ഒരാളെ കൊലപ്പെടുത്തിയ സാഹചര്യത്തില്‍ കര്‍ശന ജാഗ്രത നിര്‍ദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

കെഎഫ്‌സി കസ്റ്റമര്‍ക്ക് വിളമ്പിയത് പൊരിച്ച എലി

ഭക്ഷണം കഴിക്കാന്‍ കെഎഫ്‌സിയിലെത്തിയ കസ്റ്റമര്‍ക്ക് യുഎസ് ആസ്ഥാനമായ ഫുഡ് ചെയിന്‍ വിളമ്പി നല്‍കിയത് പൊരിച്ച എലിയെന്ന് പരാതി. കെഎഫ്‌സിയുടെ കാലിഫോര്‍ണിയയിലുള്ള ഔട്ട്‌ലെറ്റില്‍നിന്നാണ് ഡിവോറിസ് ഡിക്‌സണ്‍ എന്നയാള്‍ക്ക് ഈ ദുരനുഭവമുണ്ടായത്.

മഹാരാഷ്ട്രയിലെ പൊതുനിരത്തുകളില്‍ തുപ്പിയാല്‍ 1000 രൂപ പിഴയും സര്‍ക്കാര്‍ ഓഫീസുകള്‍ വൃത്തിയാക്കലും ശിക്ഷ

സ്വന്തം ലേഖകന്‍: മഹാരാഷ്ട്രയിലെ പൊതുനിരത്തുകളില്‍ തുപ്പിയാല്‍ 1000 രൂപ പിഴയും സര്‍ക്കാര്‍ ഓഫീസുകള്‍ വൃത്തിയാക്കലും ശിക്ഷ. മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരാണ് മാതൃകാപരമായ ഈ ശിക്ഷാ രീതി നടപ്പിലാക്കുന്നത്. ആദ്യമായി കുറ്റം ചെയ്യുന്നവരാണ് പിഴയൊടുക്കകയും സര്‍ക്കാര്‍ ഓഫീസുകളില്‍ ഒരു ദിവസത്തെ സാമൂഹ്യ സേവനവും ചെയ്യേണ്ടി വരിക. രണ്ടാം തവണയും ഇതേ കുറ്റത്തിന് പിടിക്കപ്പെട്ടാല്‍ പിഴ 3000 രൂപയാകും. …

വിമാനത്താവളങ്ങളില്‍ യാത്രക്കാരെ പരിശോധിക്കാന്‍ പ്രത്യേക സേന വേണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ശുപാര്‍ശ

സ്വന്തം ലേഖകന്‍: വിമാനത്താവളങ്ങളില്‍ യാത്രക്കാരെ പരിശോധിക്കാന്‍ പ്രത്യേക സേന വേണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം ശുപാര്‍ശ ചെയ്തു. കരിപ്പൂര്‍ വെടിവെപ്പുമായി ബന്ധപ്പട്ട് വ്യോമയാന മന്ത്രാലയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ശുപാര്‍ശ. വെടിവെപ്പിനെ കുറിച്ച് കേരളം നല്‍കിയ റിപ്പോര്‍ട്ടില്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങളുണ്ടെന്നും വ്യോമയാന മന്ത്രാലയം പറയുന്നു. കരിപ്പൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ മുഴുവന്‍ …

സംസ്ഥാന എഞ്ചിനീയറിംഗ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു, ആദ്യ പത്തു റാങ്കുകള്‍ ആണ്‍കുട്ടികള്‍ക്ക്

സ്വന്തം ലേഖകന്‍: സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ജവഹര്‍ നഗര്‍ കവടിയാര്‍ മാനറില്‍ ബി. അര്‍ജുനാണ് ഒന്നാം സ്ഥാനം. എന്‍ജിനീയറിങ്ങിന് ആദ്യ പത്തു റാങ്കുകളും ആണ്‍കുട്ടികള്‍ക്കാണ്. 1,11,109 പേര്‍ പ്രവേശന പരീക്ഷ എഴുതിയതില്‍ 75,258 വിദ്യാര്‍ഥികള്‍ 10 മാര്‍ക്ക് എങ്കിലും നേടി യോഗ്യത നേടി. ഇതില്‍ സമീകരണത്തിനായി പ്ലസ് ടു മാര്‍ക്ക് സമര്‍പ്പിക്കാത്ത …

യെമന്‍ സംഘര്‍ഷം, ജനീവയില്‍ സമാധാന ചര്‍ച്ചകള്‍ തുടങ്ങി, പങ്കെടുക്കാന്‍ വിമതരും

സ്വന്തം ലേഖകന്‍: യെമന്‍ സംഘര്‍ഷത്തില്‍ സുപ്രധാന തീരുമാനമെടുക്കാന്‍ ജനീവയില്‍ സമാധാന ചര്‍ച്ചകള്‍ തുടങ്ങി. ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിലാണ് സമാധാന ചര്‍ച്ച നടക്കുന്നത്. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ യെമനിലെ വിമത പ്രതിനിധി സംഘം 24 മണിക്കൂര്‍ വൈകിയാണെങ്കിലും എത്തിച്ചേര്‍ന്നതായി യുഎന്‍ വൃത്തങ്ങള്‍ അറിയിച്ചു. യുഎന്‍ തലവന്‍ ബാന്‍ കി മൂണിന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച തുടങ്ങിയ ചര്‍ച്ചയില്‍ വിമതരുടെ അസാന്നിധ്യം …

റുപെര്‍ട്ട് മര്‍ഡോക്ക് തന്റെ ഇമെയില്‍ ചോര്‍ത്തി, പുതിയ വെളിപ്പെടുത്തലുമായി ലളിത് മോദി

സ്വന്തം ലേഖകന്‍: റുപെര്‍ട്ട് മര്‍ഡോക്ക് തന്റെ ഇമെയില്‍ ചോര്‍ത്തിയെന്ന പുതിയ വെളിപ്പെടുത്തലുമായി ലളിത് മോദി രംഗത്ത്. ഐപിഎല്‍ അഴിമതിക്കേസില്‍ പ്രതിയായ ലളിത് മോദിയെ സഹായിച്ചുവെന്ന പേരില്‍ ബിജെപി നേതാക്കളായ സുഷമ സ്വരാജും വസുന്ധര രാജയും പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് മോദിയുടെ പുതിയ വെളിപ്പെടുത്തല്‍. തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് മാധ്യമ ഭീമനായ റൂപര്‍ട്ട് മര്‍!ഡോക്ക് ആണെന്നാണ് മോദി …

വിദേശ റിക്രൂട്ടമെന്റ് ചട്ടങ്ങള്‍ കടുപ്പം, വന്‍കിട കമ്പനികള്‍ ഇന്ത്യയെ ഒഴിവാക്കുന്നു

സ്വന്തം ലേഖകന്‍: വിദേശ ജോലിക്കായുള്ള റിക്രൂട്ടിങ് ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കടുപ്പമാക്കിയതോടെ വന്‍കിട കമ്പനികള്‍ ഇന്ത്യയെ കൈയ്യൊഴിയുന്നതായി സൂചന. വിദേശ തൊഴില്‍ ദാതാക്കള്‍ ഇന്ത്യന്‍ എംബസി വഴി വിദേശകാര്യ മന്ത്രാലയത്തില്‍ റജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന വ്യവസ്ഥയാണ് പ്രധാന വില്ലനായിരിക്കുന്നത്. ഈ നിബന്ധന നിലവില്‍ വന്നതിനു ശേഷം റിക്രൂട്ടിങ് കുത്തനെ കുറഞ്ഞു. ഗള്‍ഫ് മേഖലയില്‍ നിന്നുള്‍പ്പെടെ വന്‍കിട കമ്പനികള്‍ …