1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

പകുതിയോളം കൗണ്‍സിലുകള്‍ കണക്കുകള്‍ വെളിപ്പെടുത്തിയില്ല

ലണ്ടന്‍ :  സര്‍ക്കാര്‍ നിശ്ചയിച്ച കാലാവധി തീരാന്‍ ഒരുമാസം മാത്രം ശേഷിക്കെ പകുതിയിലേറെ കൗണ്‍സിലുകളും  ചെലവാക്കിയ ഫണ്ടുകളുടെ കണക്കുകള്‍ പ്രസിദ്ധീകരിച്ചില്ല. ആകെയുളള 345 ലോക്കല്‍ അതോറിറ്റികളില്‍ ഇതുവരെ 144 എണ്ണം മാത്രമേ കണക്കുകള്‍ പ്രസിദ്ധീകരിച്ചിട്ടുളളൂ. ജനുവരി 31ന് മുന്‍പാണ് കണക്കുകള്‍ പ്രസിദ്ധികരിക്കാന്‍ സര്‍ക്കാ ര്‍ സമയം നല്‍കിയിരിക്കുന്നത്. കൗണ്‍സിലുകളുടെ ഉത്തരവാദിത്തമില്ലായ്‌മയെ ലോക്കല്‍ ഗവണ്‍മെന്റ് സെക്രട്ടറി എറിക് …

ഹെഡ്‌ലി ഐ.എസ്.ഐ ചാരനെന്നു വെളിപ്പെടുത്തല്‍

വാഷിങ്ടണ്‍: തീവ്രവാദ പ്രവര്‍ത്തനത്തിന്റെ പേരില്‍ അമേരിക്കയില്‍ പിടിയിലായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി പാക് രഹസ്യ സംഘടനയായ ഐ.എസ്.ഐയുടെ ചാരനാണെന്നു വെളിപ്പെടുത്തല്‍. മുംബൈ ഭീകരാക്രമണം സംബന്ധിച്ച് ഗൂഢാലോചന നടത്തിയതില്‍ ഹെഡ്‌ലിക്ക് വലിയ പങ്കുണ്ടെന്നും അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ സെബാസ്റ്റ്യന്‍ റൊട്ടെല്ലായുടെ വെബ്‌സൈറ്റായ ‘പ്രോ പബ്ലിക്ക ഡോട് ഓര്‍ഗ്’ പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നു. ഹെഡ്‌ലിയുടെ തീവ്രവാദബന്ധം സംബന്ധിച്ച പല വാര്‍ത്തകളും …

ഒളിമ്പിക്സ്‌ 2016 ലോഗോ പുറത്തിറക്കി

റിയോ ഡി ജനീറോ: ബ്രസീല്‍ തലസ്ഥാനമായ റിയോ ഡി ജനീറോയില്‍ 2016 ല്‍ നടക്കുന്ന ഒളിംപിക്സിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. പുതുവത്സരപ്പിറവിക്ക് തൊട്ടുമുമ്പ് കോപ്പകബാന ബീച്ചില്‍ നടന്ന ചടങ്ങില്‍ 15 ലക്ഷത്തോളം ജനങ്ങളെ സാക്ഷി നിര്‍ത്തിയാണ് ലോഗോ പുറത്തിറക്കിയത്. കൈകാലുകള്‍ പരസ്പരം കോര്‍ത്തുപിടിച്ച് വൃത്തത്തിനുള്ളില്‍ നൃത്തം ചെയ്യുന്ന മൂന്നു മനുഷ്യരൂപങ്ങളെയാണ് ലോഗോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇന്നിന്റെ പ്രചോദനവും …

ഗൂഗിളിനെ കീഴടക്കി ഫേസ്‌ബുക്ക് കുതിക്കുന്നു

സാന്‍ഫ്രാന്‍സിസ്‌കോ:  അമേരിക്കയില്‍ പോയവര്‍ഷം ഏറ്റവും അധികം ആളുകള്‍ സന്ദര്‍ശിച്ച വെബ് സൈറ്റ് എന്ന പദവി സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫെയ്‌സ്ബുക്ക് സ്വന്തമാക്കി. വര്‍ഷങ്ങളായി സന്ദര്‍ശക പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായിരുന്ന ഗൂഗിളിനെയാണ് ഫേസ്‌ബുക്ക് മറികടന്നത്. ഗൂഗിള്‍ രണ്ടാം സ്ഥാനത്തേക്ക് വീണപ്പോള്‍ യാഹൂ തന്നെയാണ് മൂന്നാം സ്ഥാനത്ത്. സെര്‍ച്ചിംഗില്‍ ഏറ്റവും കൂടുതല്‍ തവണ ഉപയോഗിച്ച വാക്കും  ഫെയ്‌സ്ബുക്കാണ്. …

വിക്കിലീക്‌സ്: ബ്രിട്ടീഷ് മന്ത്രിമാര്‍ക്ക് മുന്നറിയിപ്പ്

ലണ്ടന്‍ : വിക്കിലീക്‌സ് പുറത്തുവിട്ട രേഖകള അമേരിക്കയെ വിറപ്പിച്ചതോടെ ബ്രിട്ടനിലെ മന്ത്രിമാര്‍ക്ക് മുന്നറിയിപ്പ്. ബ്രിട്ടീഷ് ഇന്‍ഫര്‍മേഷന്‍ കമീഷണര്‍ ക്രിസ്റ്റഫര്‍ ഗ്രഹാം  ആണ് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വിക്കിലീക്‌സ്  രഹസ്യരേഖകള്‍ ചോര്‍ത്തുമെന്നതില്‍ ആശങ്കപ്പെട്ട് ഇരിക്കരുത്. അതിന് പകരം ആ വെല്ലുവിളിക്കെതിരെ ബുദ്ധിപൂര്‍വമായ സമീപനം കൈക്കൊള്ളുകയാണ് മന്ത്രിമാരും സര്‍ക്കാറും ചെയ്യേണ്ടത്. ക്രിസ്റ്റഫര്‍ ഗ്രഹാം  പറഞ്ഞു. രഹസ്യമായിട്ടാണ്  തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് …

കടന്നുപോയത് നൂറ്റാണ്ടിലെ തണുപ്പന്‍ ഡിസംബര്‍

120 വര്‍ഷത്തിനിടെ യുകെയിലെ ഏറ്റവും തണുപ്പേറിയ ഡിസംബറാണ് കടുന്നുപോയതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വിലയിരുത്തുന്നു.സ്‌കോട്ടിഷ് ഹൈലാന്‍ഡ്‌സില്‍ -21.1 ഡിഗ്രിവരെയാണ് അന്തരീക്ഷനില താഴ്ന്നത്. കനത്ത മഞ്ഞുവീഴ്ചയില്‍ റെയില്‍, റോഡ്, വ്യോമഗതാഗതം മുതല്‍ കുടിവെള്ള വിതരണ സംവിധാനം വരെ താറുമാറായി. യുകെയില്‍ പലേടത്തായി -18 ഡിഗ്രിയില്‍ താഴെ അന്തരീക്ഷനില വന്ന പത്തു രാത്രികളുണ്ടായിരുന്നു. സ്‌കോട്‌ലാന്‍ഡിലെ സതര്‍ലാന്‍ഡിലെ അള്‍ട്‌നഹാറയിലാണ് കൊടും തണുപ്പ് …

NAM ക്രിസ്‌മസ്‌ ആഘോഷിച്ചു.

ന്യൂകാസില്‍ അസോസിയേഷന്‍ ഫോര്‍ മലയാളീസ്‌  (NAM ) ക്രിസ്‌മസ്‌ ആഘോഷം ഡിസംബര്‍ 26ന്‌ ന്യൂകാസില്‍ ഫെന്‍ഹാം ഹോളിക്രോസ്‌ പള്ളിയില്‍ നടന്നു. ന്യൂ കാസില്‍ സീറോ മലബാര്‍ ചാപ്ലിന്‍ ഫാ.സജി തോട്ടത്തില്‍ ഉദ്‌ഘാടനം ചെയ്‌തു. ഇതോടനുബന്ധിച്ച്‌ വിവിധ കലാപാരിപാടികളും സംഘടിപ്പിച്ചു.ആഘോഷ പരിപാടികള്‍ വന്‍ വിജയമാക്കിയ ഏവര്‍ക്കും എന്‍.എ.എം ചെയര്‍മാന്‍ ടോമി തോമസ്‌,പ്രസിഡന്റ് നെബു അഗസ്റ്റിന്‍, സെക്രട്ടറി ജോബിന്‍ പുത്തെന്‍ …

ഗില്‍ഫോര്‍ഡില്‍ വര്‍ണാഭമായ ക്രിസ്‌മസ്‌ ആഘോഷം

ഗില്‍ഫോര്‍ഡ്‌ ഹോളിഫാമിലി പ്രെയര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ വര്‍ണാഭമായി ക്രിസമസ്‌ ആഘോഷിച്ചു. തിരുപ്പിറവിയുടെ മഹനീയ സന്ദേശം പ്രദാനം ചെയ്‌ത പ്രാര്‍ഥനാശുശ്രൂഷകളോടെയാണ്‌ ആഘോഷപരിപാടികള്‍ ആരംഭിച്ചത്‌. തുടര്‍ന്ന്‌ കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്നവതരിപ്പിച്ച കാരള്‍ ഗാനങ്ങള്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍, ബൈബിള്‍ ക്വിസ്‌ മല്‍സരം തുടങ്ങിയവയും നടത്തി. പ്രാര്‍ഥനാശുശ്രൂഷകള്‍ക്കും ആഘോഷപരിപാടികള്‍ക്കും പ്രെയര്‍ കോ ഓര്‍ഡിനേറ്റര്‍ ആന്റണി എബ്രഹാം, കെ.ജെ.തോമസ്‌, …

ബര്‍മിംഗ്‌ഹാമില്‍ ഏകദിന നവീകരണധ്യാനം

ഫാ. സോജി ഓലിക്കലിന്റെ (സെഹിയോന്‍ ധ്യാനകേന്ദ്രം, അട്ടപ്പാടി, പാലക്കാട്‌) നേതൃത്വത്തിലുള്ള ഏകദിന നവീകരണധ്യാനം ജനുവരി മുതല്‍ എല്ലാ രണ്ടാം ശനിയാഴ്‌ചകളിലും രാവിലെ ഒമ്പതുമുതല്‍ നാലുമണി വരെ ബര്‍മിംഗ്‌ഹാമില്‍ നടക്കും. കുട്ടികള്‍ക്കായി രണ്ടു ഗ്രൂപ്പുകളായി തിരിച്ച്‌ പ്രത്യേകം ക്ലാസുകളും ഉണ്ടായിരിക്കും. ബര്‍മിംഗ്‌ഹാം സിറ്റി സെന്ററിനടുത്തുള്ള ബ്രിസ്റ്റോള്‍ സ്‌ട്രീറ്റ്‌ സെന്റ്‌ കാതറീന്‍സ്‌ കത്തോലിക്കാ ദേവാലയത്തില്‍വച്ചാണ്‌ ധ്യാനം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: …

എല്‍ മാഗസിനെതിരെ നടപടിക്കു മടിക്കില്ലെന്ന് ഐശ്വര്യ

എല്‍ മാഗസിന്‍ തന്റെ ഫോട്ടോ തൊലിവെളുപ്പിച്ച് പ്രസിദ്ധീകരിച്ചതില്‍ ലോകസുന്ദരി ഐശ്വര്യാ റായിക്ക് കടുത്ത പ്രതിഷേധം.ഒരു വ്യക്തിയെ തൊലിയുടെ നിറം നോക്കിയല്ല, കഴിവു നോക്കി വേണം വിലയിരുത്തേണ്ടതെന്നാണ് ഐശ്വര്യ കരുതുന്നത്. എന്നാല്‍ ഐശ്വര്യ നേരിട്ട് പ്രതികരിച്ചിട്ടില്ല. ഐശ്വര്യയ്ക്കു വേണ്ടി അവരുടെ സുഹൃത്തുക്കളാണ് പ്രതികരിക്കുന്നത്. മാഗസിന്റെ കവര്‍ വെളുപ്പിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഐശ്വര്യ സുഹൃത്തുക്കളെ ചട്ടംകെട്ടിയിരിക്കുകയാണ്. വേണ്ടിവന്നാല്‍ മാഗസിനെതിരെ നിയമനടപടിക്കുപോലും …