1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

സേതുരാമയ്യരായി മമ്മൂട്ടി വീണ്ടും

സിബിഐ ഓഫീസര്‍ സേതുരാമയ്യരായി മമ്മൂട്ടി വീണ്ടും വരുന്നു. മമ്മൂട്ടി-കെ മധു-എസ്എന്‍ സ്വാമി ടീമിന്റെ സിബിഐ സീരീസിലെ അഞ്ചാമത്തെ ചിത്രത്തിന്റെ തിരക്കഥ തയ്യാറായിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. മമ്മൂട്ടി ഇപ്പോള്‍ പലചിത്രങ്ങളുടെയും ജോലിയുമായി തിരക്കിലായതിനാല്‍ 2011 മെയ് മാസത്തിന് ശേഷമായിരിക്കും ചിത്രത്തിന്റെ ജോലികള്‍ ആരംഭിക്കുകയെന്നാണ് അറിയുന്നത്.മുകേഷ്, ജഗതി, ജനാര്‍ദ്ദനന്‍ എന്നിവരോടൊപ്പം അനന്യയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നതായി സൂചനയുണ്ട്. സിനിമയ്ക്ക് ക്ലിക്കാവുന്നൊരു …

ജൂഹി ചൌള നിത്യാനന്ദയെ സന്ദര്‍ശിച്ചു

നിത്യാനന്ദയുടെ പിറന്നാളിന് ബോളിവുഡ് നടി ജൂഹി ചൌള ഉള്‍പ്പെടെ മൂന്ന് നടിമാര്‍ ബിദാദി ആശ്രമത്തില്‍ സന്ദര്‍ശനം നടത്തി. ജൂഹി ചൌള, മാളവിക, രഞ്ജിത എന്നീ നടിമാരാണ് വിവാദങ്ങള്‍ കത്തിനില്‍ക്കുമ്പോഴും നിത്യാനന്ദയെ സന്ദര്‍ശിച്ചത്. ഇവര്‍ ശനിയാഴ്ച നടന്ന ആന്ദോത്സവത്തില്‍ പങ്കെടുക്കുകയും സ്വാമിയെ ഒറ്റയ്ക്ക് കണ്ട് അനുഗ്രഹം വാങ്ങുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. എല്ലാവര്‍ഷവും ആനന്ദോത്സവത്തില്‍ പങ്കെടുക്കുന്നതിന് നിരവധി ഭക്തര്‍ …

ഭാര്യയെ പുറത്തു കയറ്റി ഓട്ട മല്‍സരം

ഇതാ പരിസ്ഥിതി സംരക്ഷിയ്ക്കാന്‍ പുതിയ യജ്ഞം. സ്വന്തം ഭാര്യയെ എടുത്തുകൊണ്ട് 51 മീറ്റര്‍ ഓടുകയാണ് മത്സരം. പരിസ്ഥിതി സംരക്ഷണവും അതിലൂടെ മികച്ച ആരോഗ്യവുമാണ് ഈ മത്സരം തിരുവനന്തപുരത്ത് നടത്തിയ ഇക്കൊറണ്‍ എന്ന സംഘടന ലക്ഷ്യമിടുന്നത്. 2011 ജനുവരി ഒന്നിന് തിരുവനന്തപുരത്ത് ശംഖുംമുഖത്താണ് ഇക്കൊറണ്‍ ഈ പുതുമയാര്‍ന്ന മത്സരം സംഘടിപ്പിച്ചത്. 35നും 45നും ഇടയ്ക്ക് പ്രായമുള്ള പുരുഷന്‍മാര്‍ക്ക് …

മതസൗഹാര്‍ദ്ദത്തിനായി മാര്‍പാപ്പ ലോക മതസമ്മേളനം വിളിക്കുന്നു

ലോകത്തെ ഗ്രസിച്ചിരിക്കുന്ന മതവൈരത്തിനു പരിഹാരം തേടി ഒക്‌ടോബറില്‍ അസീസിയില്‍ ലോക മതനേതാക്കളുടെ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ തീരുമാനിച്ചു. തങ്ങളുടെ വിശ്വാസങ്ങളില്‍ നിലയുറപ്പിച്ച് ലോക സമാധാനത്തിനായി പ്രയത്‌നിക്കാനുള്ള ബാധ്യത വിവിധ മതവിഭാഗങ്ങളെ ഓര്‍മപെ്പടുത്താന്‍ സമ്മേളനത്തിലൂടെ ശ്രമിക്കുമെന്നു സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ വിശ്വാസികളോട് സംസാരിക്കവേ മാര്‍പാപ്പ പറഞ്ഞു. പുതുവര്‍ഷത്തലേന്നു വിവിധ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്കു നേരെയുണ്ടായ ആക്രമണ …

പമേല ‘പെറ്റ പേഴ്‌സണ്‍ ഒഫ് ദി ഇയര്‍’

ലണ്ടന്‍: മൃഗങ്ങളോടുള്ള ക്രൂരതയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന പെറ്റ (പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഒഫ് അനിമല്‍സ്) യുടെ പേഴ്‌സണ്‍ ഒഫ് ദി ഇയര്‍ പുരസ്‌കാരത്തിന് നടി പമേല ആന്‍ഡേഴ്‌സണ്‍ അര്‍ഹയായി. ‘പെറ്റ പരസ്യങ്ങളില്‍ മോഡലാകുന്ന പമേല മൃഗങ്ങളുടെ അവകാശത്തെക്കുറിച്ച് ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളോടു പ്രഭാഷണം നടത്തിയിട്ടുണ്ട്. സസ്യാഹാരിയായ പമേല തെരുവുനായ്ക്കളെ എടുത്തുവളര്‍ത്തിയും ഇന്ത്യയിലെ തുകല്‍ വ്യാപാരത്തിനെതിരെ ശബ്ദമുയര്‍ത്തിയും …

ജയില്‍ കലാപം അടിച്ചമര്‍ത്തി, അന്വേഷണത്തിന് ഉത്തരവ്

വെസ്റ്റ് സസക്‌സിലെ അരുണ്‍ഡേലിലെ ഫോര്‍ഡ് ജയിലിലെ കലാപം അടിച്ചമര്‍ത്തിയതായി അധികൃതര്‍ അറിയിച്ചു. കലാപത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് അധികൃതര്‍ ഉത്തരവിട്ടുവെന്ന് പ്രിസണ്‍സ് മിനിസ്റ്റര്‍ ക്രിസ്പിന്‍ ബ്‌ളണ്ട് അറിയിച്ചു. വെയ്ല്‍സിലെ റീജിയണല്‍ കസ്റ്റഡി മാനേജരായിരിക്കും പ്രാഥമിക അന്വേഷണം നടത്തുകയെന്ന് മന്ത്രി പറഞ്ഞു. തീവയ്പ്പില്‍ ജയിലിലെ നരവധി കെട്ടിടങ്ങള്‍ കത്തിയമര്‍ന്നു. എന്നാല്‍, തടവുകാരെ പാര്‍പ്പിക്കുന്ന കെട്ടിടങ്ങളില്‍ ചുരുക്കം ചിലതിനു മാത്രമേ …

ജൊവന്ന വധം: പിടിയിലായ വീട്ടുടമയ്ക്ക് ജാമ്യം

ലാന്‍ഡ് സ്‌കേപ്പ് ആര്‍ക്കിടെക്ട് ജൊവന്ന യേറ്റ്‌സിനെ കഴുത്തുഞെരിച്ചു കൊന്നുവെന്ന സംശയത്തില്‍ അറസ്റ്റിലായ വീട്ടുടമ ക്രിസ് ജഫറീസിനെ പൊലീസ് ജാമ്യത്തില്‍ വിട്ടയച്ചു. എവോണ്‍ ആന്‍ സോമര്‍്െ കോണ്‍സ്റ്റാബുലറി 65 കാരനായ ജഫറീസിനെ വിശദമായി ചോദ്യംചെയ്തിരുന്നു. വ്യാഴാഴ്ചയാണ് ജഫറീസ് അറസ്റ്റിലായത്. ജൊവന്നയുടെ മരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ തരാന്‍ കഴിയുന്നവര്‍ മുന്നോട്ടുവരണമെന്ന് പൊലീസ് വെബ്‌സൈറ്റിലൂടെ ഡിറ്റക്ടീവ് ചീഫ് …

ഏഷ്യാനെറ്റ്‌ സിനിമാപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2010ലെ ഏഷ്യാനെറ്റ്‌ സിനിമാപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിന് പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദ സെയ്ന്‍റ് അര്‍ഹമായി. മികച്ച നടനായി മമ്മൂട്ടിയെയും നടിയായി നയന്‍താരയെയും തിരഞ്ഞെടുത്തു. ഏഷ്യാനെറ്റ് അസിസ്റ്റന്‍റ് വൈസ് പ്രസിഡന്‍റ് എം.ആര്‍.രാജനാണ് പ്രത്രസമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യപിച്ചത്. പ്രാഞ്ചിയേട്ടന്‍, കുട്ടിസ്രാങ്ക്, ബെസ്റ്റ് ആക്ടര്‍ എന്നീ ചലച്ചിത്രങ്ങളിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് പുരസ്‌കാരം. ബോഡിഗാര്‍ഡ് എന്ന ചിത്രത്തിനാണ് നയന്‍താരയക്ക് …

10 അഹങ്കാരികളില്‍ യുവരാജും

ലണ്ടന്‍: സമീപകാല കായികരംഗത്തുള്ള ഏറ്റവും വലിയ 10 അഹങ്കാരികളെ കണ്ടെത്താന്‍ ബ്രിട്ടീഷ് പത്രമായ ഡെയ്ലി ടെലിഗ്രാഫ് നടത്തിയ തിരഞ്ഞെടുപ്പിള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങും ഉള്‍പ്പെട്ടു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ തമാശയില്‍ ജീവിതം ഹോമിച്ച പ്രതിഭയാണു യുവരാജ് എന്നു പത്രം പറയുന്നു. അഹങ്കാരം, ബാങ്ക് ബാലന്‍സ്, വണ്ണം…എല്ലാം കൂടി; എന്നാല്‍, പ്രകടനം മാത്രം മോശമായി. …

ഈജിപ്റ്റിലെ ക്രിസ്ത്യന്‍ ദേവാലയത്തിലെ സ്‌ഫോടനം: മരണം 21 ആയി

കെയ്‌റോ: ഈജിപ്റ്റില്‍ അലക്‌സാണ്‍ഡ്രിയയില്‍ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ മരിച്ചവരുടെ സംഖ്യ 21 ആയി. നിരവധിപേര്‍ക്ക് പരിക്കുണ്ട്. നവവത്സര ദിനത്തില്‍ രാവിലെയായിരുന്നു സ്‌ഫോടനം. പള്ളിക്കു പുറത്ത് പാര്‍ക്കു ചെയ്തിരുന്ന കാറിലായിരുന്നു സ്‌ഫോടനം. സ്‌ഫോടനം നടക്കുന്ന വേളയില്‍ ആയിരത്തോളം വിശ്വാസികള്‍ പള്ളിപ്പരിസരത്തുണ്ടായിരുന്നു. സ്‌ഫോടനത്തില്‍ തൊട്ടടുത്തുള്ള മുസ്‌ലിം പള്ളിക്കും കേടുപാടുണ്ട്. പരിക്കേറ്റവരില്‍ എട്ടുപേര്‍ മുസ്‌ലിം പള്ളിപ്പരിസരത്തുണ്ടായിരുന്നവരാണ്. സ്‌ഫോടനത്തിനു …